കേരളത്തിലെ പ്രശസ്തനായ ഒരു മദ്ദളകലാകാരനാണ് ചെർപ്പുളശ്ശേരി ശിവൻ. 2014-ൽ അദ്ദേഹത്തിന് പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം ലഭിച്ചു. [1]

ചെർപ്പുളശ്ശേരി ശിവൻ
ചെർപ്പുളശ്ശേരി ശിവൻ
ജനനം
ചെർപ്പുളശ്ശേരി, പാലക്കാട്, കേരളം
ദേശീയതഇന്ത്യൻ

ജീവിതരേഖ തിരുത്തുക

1947-ൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ച ശിവൻ കൊളമംഗലത്ത് നാരായണൻനായർ അടക്കം പ്രഗല്ഭരായ ആചാര്യന്മാരിൽ നിന്നും മദ്ദളത്തിൽ പരിശലനം നേടി. തൃശ്ശൂർ പൂരമടക്കം നിരവധി ഉത്സവങ്ങളിൽ മദ്ദളപ്രമാണിയാണ്. കഥകളിയരങ്ങിലും പ്രഭാവം തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലത്തിൽ പഞ്ചവാദ്യം മദ്ദളം അധ്യാപകനായി വിരമിച്ചു.

ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലായിരുന്നു അരങ്ങേറ്റം. പ്രമുഖരും പ്രശസ്തരുമായ ശിഷ്യന്മാരുടെ വലിയൊരു നിര ഇദ്ദേഹത്തിനുണ്ട്. ഗുരുകുലസമ്പ്രദായത്തിൽ ഇപ്പോഴും വിദ്യാർഥികൾക്ക് ശിക്ഷണം നൽകുന്നു. നിരവധി വിദേശരാജ്യങ്ങളിലും കേരളത്തിൽ മിക്കവാറുമെല്ലായിടത്തും മദ്ദളവാദനം നടത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം (2014)
  • കേരള കലാമണ്ഡലം ഫെലോഷിപ്പ്
  • കേരള സംഗീത നാടക അക്കാദമി അവാർഡ്

അവലംബം തിരുത്തുക

  1. "സംസ്ഥാന കലാപുരസ്‌കാരങ്ങൾ മന്ത്രി കെ.സി.ജോസഫ് പ്രഖ്യാപിച്ചു". പി.ആർ.ഡി പത്രക്കുറിപ്പ്. Archived from the original on 2016-03-05. Retrieved 13 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ചെർപ്പുളശ്ശേരി_ശിവൻ&oldid=3631555" എന്ന താളിൽനിന്ന് ശേഖരിച്ചത്