പേരൂർ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പേരൂർ.[1][2] ഏറ്റുമാനൂർ പട്ടണത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ (1.8 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ കൂടാതെ അഞ്ചിലധികം വ്യത്യസ്ത അധിവാസ കോളനികൾ അടങ്ങിയിരിക്കുന്നു.

പേരൂർ
ഗ്രാമം
Skyline of പേരൂർ
Coordinates: 9°38′0″N 76°34′0″E / 9.63333°N 76.56667°E / 9.63333; 76.56667
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിEttumanoor Municipality and Village office Peroor
ജനസംഖ്യ
 (2011)
 • ആകെ18,691
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686637
Telephone code0481
വാഹന റെജിസ്ട്രേഷൻKL-5
Nearest cityഏറ്റുമാനൂർ
Literacy100%
Lok Sabha constituencyകോട്ടയം
Civic agencyEttumanoor Municipality and Village office Peroor

ജനസംഖ്യ

തിരുത്തുക

2011 ലെ കണക്കുകൾ പ്രകാരം പേരൂർ ഗ്രാമത്തിൽ 4,583 കുടുംബങ്ങളിലായി 18,691 ജനസംഖ്യയുണ്ടായിരുന്നു.[3]

ഈ ഗ്രാമത്തിലെ ജനങ്ങളിൽ കേരളത്തിലെ എല്ലാ പ്രധാന മതവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരുണ്ട്. 2011-ലെ കണക്കുകൾ പ്രകാരം പേരൂർ ഗ്രാമത്തിൻ്റെ സാക്ഷരതാ നിരക്ക് 97.82 ശതമാനം ആയിരുന്നു. ക്രിസ്ത്യൻ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.), പെന്തക്കോസ്ത്, യാക്കോബായ, കത്തോലിക്ക എന്നിവരെ പ്രതിനിധീകരിക്കുന്നവർ ഗ്രാമത്തിലുണ്ട് നായർ, ഈഴവർ ഉൾപ്പെടെയുള്ള ഹൈന്ദവ വിഭാഗങ്ങളാണ് ഇവിടെ പ്രബല വിഭാഗങ്ങൾ. മുസ്ലീം ജനസംഖ്യ ഈ പ്രദേശത്ത് താരതമ്യേന കുറവാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

പേരൂർ ഗ്രാമത്തിലൂടെ ഒരു പ്രധാന ഭാഗം ഒഴുകുന്ന മീനച്ചിൽ നദി നീറിക്കാട് എന്ന മറ്റൊരു ഗ്രാമവുമായി അതിർത്തി സൃഷ്ടിക്കുന്നു.

  1. "Peroor". 2011 Census of India. Government of India. Archived from the original on 4 December 2016. Retrieved 6 December 2016.
  2. "District Census Handbook: Kottayam" (PDF). Directorate of Census Operations. pp. 94–99. Archived from the original (PDF) on 14 November 2016. Retrieved 6 December 2016.
  3. "Peroor". 2011 Census of India. Government of India. Archived from the original on 4 December 2016. Retrieved 6 December 2016.
"https://ml.wikipedia.org/w/index.php?title=പേരൂർ&oldid=4142854" എന്ന താളിൽനിന്ന് ശേഖരിച്ചത്