ഏറനാട് താലൂക്ക്

കേരളത്തിലെ താലൂക്ക്
(Eranad taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ (കേരളം, ഇന്ത്യ) ഏറ്റവും വലിയ താലൂക്കാണ് ഏറനാട് താലൂക്ക്. മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റികളും അരീക്കോട്, ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലൂടെ 19 ഗ്രാമപഞ്ചായത്തുകളും ഏറനാട് താലൂക്കിലുൾപ്പെടുന്നു. മഞ്ചേരിയാണ് താലൂക്കാസ്ഥാനം. 33 വില്ലേജുകൾ ഉണ്ട്. വിസ്തീർണ്ണം 697.28 ച.കി.മീ. 2001 ൽ കാനേഷുമാരി പ്രകാരം 6,26,266 ആണ് ജനസംഖ്യ.ചാലിയാറ് കടലുണ്ടിപ്പുഴ എന്നിവ ഏറനാട്ടിലൂടെ ഒഴുകുന്നു.[1]

ഏറനാട് താലൂക്ക്
താലൂക്ക്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
വില്ലേജുകൾ
List
  • മലപ്പുറം
  • പാണക്കാട്
  • മേൽമുറി
  • പയ്യനാട്
  • എളങ്കൂർ
  • കാരക്കുന്ന്
  • തൃക്കലങ്ങോട്
  • കാവനൂർ
  • അരീക്കോട്
  • വെറ്റിലപ്പാറ
  • ഊർങ്ങാട്ടിരി
  • കിഴുപറമ്പ്
  • പുൽപ്പറ്റ
  • നറുകര
  • പേരകമണ്ണ
  • പൂക്കോട്ടൂർ
  • വെട്ടിക്കാട്ടിരി
  • പാണ്ടിക്കാട്
  • ചെമ്പ്രശ്ശേരി
  • ആനക്കയം
  • പന്തല്ലൂർ
  • എടവണ്ണ
  • മഞ്ചേരി
ആസ്ഥാനംമഞ്ചേരി
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

ചരിത്രം

തിരുത്തുക

കേരളത്തിൽ ഏറ്റവും പ്രാചീന കാലം മുതൽ ജനവാസമുണ്ടായിരുന്ന പ്രദേശമാണ് ഏറനാട്.ഏറനാടിന് ആ പേര് വരുന്നത് ആദിമ ഗോത്ര വർഗത്തിലെ ഒരു വിഭാഗമായ അരനാടന്മാർ എന്ന ഗോത്രനാമത്തിലൂടെയാണ്. ആ വിഭാഗം ഇവിടെ മാത്രം ഉള്ള ഒരു ഗോത്രവർഗ്ഗമാണ് അറനാടന്മാർ. 13ാം നൂറ്റാണ്ടുവരെ വള്ളുവനാട്ടിലെ അധികാരികളായിരുന്ന വള്ളുവക്കോനാതിരികളുടെ കീഴിലായിരുന്നു.പിന്നീട് സാമൂതിരി വള്ളുവക്കോനാതിരിയിൽ നിന്നും അധികാരം പിടിച്ചെടുത്തു.പിന്നീട് ഹൈദരലി മലബാറിന്റെ ആധിപത്യം പിടിച്ചെടുക്കുന്നത്[2] വരെ സാമൂതിരിക്കായിരുന്നു ഇവിടുത്തെ ഭരണം[3]. 1792 ൽ ബ്രിട്ടീഷുകാർ ഹൈദരലിയുടെ മകനായ ടിപ്പുവിനെ തോൽപ്പിച്ച് മലബാറിൽ അധികാരമുറപ്പിച്ചപ്പോൾ സാമൂതിരിയെ തിരിച്ചു വിളിക്കുകയും കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്ന നാട്ടുരാജാവായി അവരോധിക്കുകയും ചെയ്തു.[4]പിന്നീട് ഭീമമായ നികുതി കുടിശ്ശിക വരുത്തിയതോടെ ഇവരെ അധികാര ഭ്രഷ്ടരാക്കുകയും മാലിഖാന നൽകി കമ്പനിയുടെ പ്രജകളാക്കി മാറ്റുകയും ചെയ്തു.[5] 1836 മുതൽ ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും നടന്ന മുഴുവൻ മാപ്പിള സമരങ്ങളുടെയും കേന്ദ്രം ഏറനാടായിരുന്നു.1920ൽ മഞ്ചേരിയിൽ വെച്ച് ആനിബസന്റിന്റെ അധ്യക്ഷതയിൽ ചേർന്ന മൽബാർ ജില്ലാ രഷ്ടീയ സമ്മേളനത്തിലാണ് ഖിലാഫത്ത് സമരങ്ങൾക്ക് തുടക്കം കുറിച്ചത്.[6]

വില്ലേജുകൾ

തിരുത്തുക

1996-ൽ വിഭജിക്കപ്പെടുന്നതുവരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്നു ഏറനാട്. 1996-ലെ വിഭജനത്തിനുശേഷമാണ് നിലമ്പൂർ താലൂക്ക് പിറവിയെടുത്തത്. 2013-ൽ താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു. നിലവിൽ 19 വില്ലേജുകളുണ്ട്.

  1. ചെമ്പ്രശ്ശേരി
  2. എടവണ്ണ
  3. വാഴയൂർ
  4. നെടിയിരുപ്പ്
  5. മഞ്ചേരി
  6. നറുകര
  7. പയ്യനാട്
  8. പാണ്ടിക്കാട്
  9. വെട്ടിക്കാട്ടിരി
  10. പുല്പറ്റ
  11. എളങ്കൂർ
  12. തൃക്കലങ്ങോട്
  13. കാരക്കുന്ന്
  14. കീഴുപറമ്പ്
  15. കാവനൂർ
  16. ഉറങ്ങാട്ടിരി
  17. വെറ്റിലപ്പാറ
  18. മലപ്പുറം
  19. പൂക്കോട്ടൂർ
  20. മൊറയൂർ
  21. പാണക്കാട്
  22. ആനക്കയം
  23. പന്തല്ലൂർ
  24. മേൽമുറി
  1. മാധ്യമം ദിനപത്രം ഏറനാട് സപ്ലിപമെന്റ്. 1994 ഒക്ടോബർ 14
  2. ഡോ: സി.കെ.കരീം ,ഹൈദരലിയുടെയും ടിപ്പുവിന്റെയും കേരളം
  3. വിശ്വ വിജ്ഞാന കോശം വാള്യം 3
  4. പഴശ്ശി സമരങ്ങൾ ,ഡോ: കെ.കെ.എൻ.കുറുപ്പ് .
  5. അഖില വിജ്ഞാന കോശം സി.ഡി.റോം, മനോരമ ഇയർബൂക് 1997.
  6. കേരളമുസ്ലിംകൾ പോരാട്ടത്തിന്റെ ചരിത്രം.പ്രൊ.കെ.എം.ബഹാവിദ്ദീൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏറനാട്_താലൂക്ക്&oldid=3985440" എന്ന താളിൽനിന്ന് ശേഖരിച്ചത്