അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1990-ൽ രൂപീകൃതമായ അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന് 15 ഡിവിഷനുകളാണുള്ളത്.

ഫുട്ബോൾ രംഗത്ത് കേരളത്തിൽ പ്രശസ്തമായ ഒരു മേഖലയാണിത്. നിരവധി രാജ്യാന്തര-അന്തർസംസ്ഥാന ഫുട്ബോൾ കളിക്കാർ ഈ ബ്ലോക്ക് പരിധിയിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അതിരുകൾതിരുത്തുക

 • കിഴക്ക് - വണ്ടൂർ, നിലമ്പൂർ ബ്ളോക്കുകൾ
 • പടിഞ്ഞാറ് - മലപ്പുറം, കൊണ്ടോട്ടി ബ്ളോക്കുകൾ
 • വടക്ക് - കോഴിക്കോട് ജില്ല
 • തെക്ക്‌ - മഞ്ചേരി മുനിസിപ്പാലിറ്റി

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

 1. എടവണ്ണ ഗ്രാമപഞ്ചായത്ത്
 2. കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
 3. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
 4. അരീക്കോട് ഗ്രാമപഞ്ചായത്ത്
 5. ചീക്കോട് ഗ്രാമപഞ്ചായത്ത്
 6. പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
 7. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
 8. കാവനൂർ ഗ്രാമപഞ്ചായത്ത്
 9. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
താലൂക്ക് ഏറനാട്
വിസ്തീര്ണ്ണം 273.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 190,057
പുരുഷന്മാർ 94,117
സ്ത്രീകൾ 95,940
ജനസാന്ദ്രത 694
സ്ത്രീ : പുരുഷ അനുപാതം 1019
സാക്ഷരത 89.45%

വിലാസംതിരുത്തുക

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
അരീക്കോട് - 673639
ഫോൺ : 0483 2850047
ഇമെയിൽ : bpoakd@gmail.com

അവലംബംതിരുത്തുക