നിലത്തന്മാർ
സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് നിലത്തന്മാർ (Coenagrionidae). ഇതിൽ 1100 -ലേറെ സ്പീഷിസുകൾ ഉള്ള ഈ കുടുംബത്തിലാണ് ഏറ്റവുമേറെ സൂചിത്തുമ്പികൾ ഉള്ളത്. ഇതിന് ആറ് ഉപകുടുംബങ്ങളാണ് ഉള്ളത്: Agriocnemidinae, Argiinae, Coenagrioninae, Ischnurinae, Leptobasinae, Pseudagrioninae എന്നിവയാണ് അവ. വീതികുറഞ്ഞ ചിറകോടുകൂടിയ സൂചിത്തുമ്പികൾ അല്ലെങ്കിൽ കുള-സൂചിത്തുമ്പികൾ എന്നും ഇവ സാധാരണ അറിയപ്പെടുന്നു.[1] ലോകം മുഴുക്കെ കാണുന്ന ഇവയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന സൂചിത്തുമ്പികൾ. ഏറ്റവും വലിപ്പം കുറഞ്ഞ സൂചിത്തുമ്പികൾ ഈ കുടുംബത്തിലാണ് ഉള്ളത്. ഈ കുടുംബത്തിലെ 90 ശതമാനത്തിലേറെ ജനുസുകളും സ്വീകൃതമാണ്.[2]
നിലത്തന്മാർ - Coenagrionidae | |
---|---|
Ceriagrion glabrum ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Coenagrionidae
|
Genera | |
90 ശതമാനത്തിലേറെ ജനുസുകളും സ്വീകൃതമാണ്, പട്ടിക ലേഖനത്തിൽ കാണുക. |
പേരു വന്ന വഴി
തിരുത്തുകഗ്രീക്കിൽ കോഎൻ എന്നാൽ പങ്കുവച്ചത് അല്ലെങ്കിൽ സാധാരണം എന്നാണ് അർത്ഥം, അഗ്രിയോ എന്നാൽ വയൽ അല്ലെങ്കിൽ വന്യം എന്നും.
സവിശേഷതകൾ
തിരുത്തുക- സാധാരണ ഒരു കറുത്ത പാറ്റേൺ
- ഗ്രൗണ്ട് നിറം പച്ച, നീല, മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ പർപ്പിൾ
- വീതികുറഞ്ഞ, ബലമുള്ള, സാധാരണയായി നിറമില്ലാത്ത, തെളിഞ്ഞ ചിറകുകൾ
- രണ്ട് ആന്റിനോഡൽ ക്രോസ്സ് ഞരമ്പുകൾ
- ആർക്കുലസിനേക്കാൾ നോഡസിന്റെയടുത്തുള്ള M3 ഞരമ്പ്.
പ്രായപൂർത്തിയായ തുമ്പികളെ ചതുപ്പുകളുടെയും കുളങ്ങളുടെയും സമീപത്ത് അടക്കമുള്ള പലതരം ആവാസവ്യവസ്ഥകളിൽ കാണാം. വെള്ളത്തിൽ നിൽക്കുന്ന ജീവനുള്ളതോ അല്ലാത്തതോ ആയ ചെടികളുടെ ഇടയിൽ പെൺതുമ്പികൾ മുട്ടകൾ ഇടും. ചിലപ്പോൾ മുട്ടയിടാാനായി വെള്ളത്തിന്റെ അടിയിലേക്കുപോലും പോവാറുണ്ട്. ഇത്തരം സസ്യങ്ങളുടെ ഇടയിൽത്തന്നെയാണ് സാധാരണ തുമ്പികളുടെ നിംഫിനെയും കാണാറുള്ളത്.[3]
ജനുസുകൾ
തിരുത്തുകജനുസുകളുടെ സമ്പൂർണ്ണ പട്ടിക
കേരളത്തിൽ കണ്ടുവരുന്ന നിലത്തന്മാർ
തിരുത്തുകAciagrion, Agriocnemis, Amphiallagma, Archibasis, Ceriagrion, Ischnura, Mortonagrion, Paracercion, Paracercion എന്നീ ഒൻപത് ജീനസുകളിലായി 24 സ്പീഷീസുകളാണ് ഈ കുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ കാണപ്പെടുന്നത്[4].
- Aciagrion approximans krishna (നീലച്ചിന്നൻ)
- Aciagrion occidentale (നീലച്ചുട്ടി)
- Agriocnemis keralensis (പത്തി പുൽചിന്നൻ)
- Agriocnemis pieris (വെള്ളപ്പുൽ ചിന്നൻ)
- Agriocnemis pygmaea (നാട്ടു പുൽചിന്നൻ)
- Agriocnemis splendidissima (കാട്ടു പുൽചിന്നൻ)
- Amphiallagma parvum (ചെറുനീലിത്തുമ്പി)
- Archibasis oscillans (അരുവിത്തുമ്പി)
- Ceriagrion cerinorubellum (കനൽവാലൻ ചതുപ്പൻ)
- Ceriagrion chromothorax (സിന്ധുദുർഗ് ചതുപ്പൻ)
- Ceriagrion coromandelianum (നാട്ടുചതുപ്പൻ)
- Ceriagrion olivaceum (കരിംപച്ച ചതുപ്പൻ)
- Ceriagrion rubiae (തീച്ചതുപ്പൻ)
- Ischnura rubilio (മഞ്ഞപ്പുൽ മാണിക്യൻ)
- Ischnura senegalensis (നീല പുൽമാണിക്യൻ)
- Mortonagrion varralli (കരിയിലത്തുമ്പി)
- Paracercion calamorum (ചുട്ടിവാലൻ താമരത്തുമ്പി)
- Paracercion malayanum (മലയൻ താമരത്തുമ്പി)
- Pseudagrion australasiae (കുറുവാലൻ പൂത്താലി)
- Pseudagrion decorum (ഇളനീലി പൂത്താലി)
- Pseudagrion indicum (മഞ്ഞ വരയൻ പൂത്താലി)
- Pseudagrion malabaricum (കാട്ടുപൂത്താലി)
- Pseudagrion microcephalum (നാട്ടുപൂത്താലി)
- Pseudagrion rubriceps (ചെമ്മുഖപ്പൂത്താലി)
അവലംബം
തിരുത്തുക- ↑ Borror, D.J.; White, R.E. (1970). A Field Guide to Insects. Boston: Houghton Mifflin Company. ISBN 0-395-91171-0.
- ↑ Integrated Taxonomic Information System (2007).
- ↑ John L. Capinera (2008). Encyclopedia of Entomology. Springer Science & Business Media. pp. 1244–1245. ISBN 978-1-4020-6242-1.
- ↑ Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Info and Photos at BugGuide
- Images from Georgia, US Archived 2012-09-18 at the Wayback Machine.
ഇവയും കാണുക
തിരുത്തുക- List of damselflies of the world (Coenagrionidae)