സിന്ധുദുർഗ് ചതുപ്പൻ

ഒരിനം സൂചിത്തുമ്പി
(Ceriagrion chromothorax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് സിന്ധുദുർഗ് ചതുപ്പൻ - Sindhudurg Marsh Dart - (ശാസ്ത്രീയനാമം: Ceriagrion chromothorax).[1][2] ഈ തുമ്പി ദക്ഷിണേന്ത്യയിൽ കാണപ്പെടുന്നു.[1][2]

സിന്ധുദുർഗ് ചതുപ്പൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Suborder: Zygoptera
Family: Coenagrionidae
Genus: Ceriagrion
Species:
C. chromothorax
Binomial name
Ceriagrion chromothorax
Joshi & Sawant, 2019

നാട്ടുചതുപ്പനുമായി ഇതിനു നല്ല സാമ്യമുണ്ടെങ്കിലും ഉരസ്സിന്റെ തിളങ്ങുന്ന മഞ്ഞനിറവും കഴുത്തിലെ അടയാളങ്ങളും കുറുവാലുകളുടെ ആകൃതിയും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഉരസ്സിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് chromothorax എന്ന് പേരുനൽകിയിരിക്കുന്നത്. ഇവ നാട്ടുചതുപ്പനേക്കാൾ നീണ്ടു മെലിഞ്ഞതും ഉദരത്തിന്റെ അവസാന ഖണ്ഡങ്ങളുടെ മുകൾഭാഗം ഇരുണ്ട നിറത്തോടുകൂടിയതുമാണ്.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Joshi, Shantanu; Sawant, Dattaprasad (2019-05-26). "Ceriagrion chromothorax sp. nov. (Odonata: Zygoptera: Coenagrionidae) from Sindhudurg, Maharashtra, India". Journal of Threatened Taxa. 11 (7): 13875–13885. doi:10.11609/jott.4753.11.7.13875-13885. Retrieved 28 May 2019.
  2. 2.0 2.1 "Ceriagrion chromothorax Joshi & Sawant, 2019 – Sindhudurg Marsh Dart". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2019-05-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിന്ധുദുർഗ്_ചതുപ്പൻ&oldid=3136059" എന്ന താളിൽനിന്ന് ശേഖരിച്ചത്