ചുവപ്പ് കലർന്ന മഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് തീച്ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion rubiae).[1][2] ഇംഗ്ലീഷിൽ Orange Wax Tail/Orange Marsh Dart എന്നീ പേരുകളിൽ അറിയപ്പെടുന്നു [3]. ശരീരത്തിൽ കാണുന്ന ഓറഞ്ച് നിറം ഇവയെ മറ്റു ചതുപ്പൻ തുമ്പികളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയും. തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്.[4][5][6][7]

Ceriagrion rubiae
Ceriagrion rubiae- male (2).jpg
ആൺതുമ്പി
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. rubiae
ശാസ്ത്രീയ നാമം
Ceriagrion rubiae
Laidlaw, 1916
Ceriagrion rubiae തീച്ചതുപ്പൻ

വിവരണംതിരുത്തുക

ഇളം പച്ച കണ്ണുകളുടെ കീഴ്ഭാഗം മഞ്ഞ കലർന്ന പച്ച നിറമാണ്.  ഉരസ്സിനും, ഉദരത്തിനും മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്.  കാലുകൾ തവിട്ട് കലർന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും.  നിശ്ചലമായ ജലാശയങ്ങളിലാണ് ഇവ മുട്ടയിടുന്നത് [3].

ആൺതുമ്പികളുടെ ഉദരത്തിന് 26 -29 mm വരെ വലിപ്പമുണ്ടായിരിക്കും.  പെൺതുമ്പികൾ പൊതുവെ ആൺതുമ്പികളേക്കാൾ വലുതാണ് (30 - 31 mm) [4].

ആവാസവ്യവസ്ഥ/വാസസ്ഥാനംതിരുത്തുക

വനപ്രദേശങ്ങളിലാണ് ഈ തുമ്പിയെ കൂടുതലും കാണാൻ സാധിക്കുന്നത്.  കാടുകളിൽ ചതുപ്പുകളിലും, കാട്ടിനുള്ളിലെ ചെറു കുളങ്ങളോട് ചേർന്നും ഇവയെ കാണാം. ചെറുചെടികൾ നിറഞ്ഞ കുളങ്ങൾ ഇവയുടെ ഇഷ്ട താവളങ്ങളാണ്.  ഇന്ത്യയിൽ സഹ്യപർവ്വതത്തിന് പടിഞ്ഞാറ് ഭാഗങ്ങളിലായി (പ്രധാനമായും മഹാരാഷ്ട്ര, കർണ്ണാടക, കേരള സംസ്ഥാനങ്ങളിൽ)  ഈ സൂചിത്തുമ്പി കാണപ്പെടുന്നു. അത്ര സാധാരണമല്ലാത്ത ഇവയെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കൂടുതലായി കാണാം [4].

 
തീചതുപ്പൻ - തേക്കടിയിൽ നിന്നും

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-02.
  2. "Ceriagrion rubiae Laidlaw, 1916". Naturalis Biodiversity Center. ശേഖരിച്ചത് 2017-03-02.
  3. 3.0 3.1 Kiran, C.G. & David Raju (2013). Dragonflies and Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 45.
  4. 4.0 4.1 4.2 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Ceriagrion rubiae Laidlaw, 1916". India Biodiversity Portal. ശേഖരിച്ചത് 2017-03-02.
  7. "Ceriagrion rubiae Laidlaw, 1916". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-02.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തീച്ചതുപ്പൻ&oldid=3346277" എന്ന താളിൽനിന്ന് ശേഖരിച്ചത്