സിന്ധുദുർഗ് ചതുപ്പൻ
ഒരിനം സൂചിത്തുമ്പി
നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് സിന്ധുദുർഗ് ചതുപ്പൻ - Sindhudurg Marsh Dart - (ശാസ്ത്രീയനാമം: Ceriagrion chromothorax).[1][2] ഈ തുമ്പി ദക്ഷിണേന്ത്യയിൽ കാണപ്പെടുന്നു.[1][2]
സിന്ധുദുർഗ് ചതുപ്പൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Ceriagrion |
Species: | C. chromothorax
|
Binomial name | |
Ceriagrion chromothorax Joshi & Sawant, 2019
|
നാട്ടുചതുപ്പനുമായി ഇതിനു നല്ല സാമ്യമുണ്ടെങ്കിലും ഉരസ്സിന്റെ തിളങ്ങുന്ന മഞ്ഞനിറവും കഴുത്തിലെ അടയാളങ്ങളും കുറുവാലുകളുടെ ആകൃതിയും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഉരസ്സിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് chromothorax എന്ന് പേരുനൽകിയിരിക്കുന്നത്. ഇവ നാട്ടുചതുപ്പനേക്കാൾ നീണ്ടു മെലിഞ്ഞതും ഉദരത്തിന്റെ അവസാന ഖണ്ഡങ്ങളുടെ മുകൾഭാഗം ഇരുണ്ട നിറത്തോടുകൂടിയതുമാണ്.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Joshi, Shantanu; Sawant, Dattaprasad (2019-05-26). "Ceriagrion chromothorax sp. nov. (Odonata: Zygoptera: Coenagrionidae) from Sindhudurg, Maharashtra, India". Journal of Threatened Taxa. 11 (7): 13875–13885. doi:10.11609/jott.4753.11.7.13875-13885. Retrieved 28 May 2019.
- ↑ 2.0 2.1 "Ceriagrion chromothorax Joshi & Sawant, 2019 – Sindhudurg Marsh Dart". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2019-05-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ceriagrion chromothorax എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)