ബി (ഇംഗ്ലീഷക്ഷരം)
ലത്തീൻ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് B. ബീ(pronounced /biː/) എന്നാണ് ഇംഗ്ലീഷിൽ ഇതിന്റെ പേര്.
ലത്തീൻ അക്ഷരമാല | |||||
---|---|---|---|---|---|
Aa | Bb | Cc | Dd | ||
Ee | Ff | Gg | Hh | Ii | Jj |
Kk | Ll | Mm | Nn | Oo | Pp |
Rr | Ss | Tt | Uu | Vv | |
Ww | Xx | Yy | Zz |
ചരിത്രം
തിരുത്തുകഈജിപ്ഷ്യൻ ഹെയ്‌റോഗ്ലിഫിക് ലിപിയിലെ വീട്ടുതറയുടെ ചിത്രാക്ഷരത്തിൽ നിന്നായിരിക്കണം ഇതിന്റെ ഉല്പത്തി. പിന്നീട് ഫോണീഷ്യൻ അക്ഷരമാലയിൽ ഇതിന് രൂപഭേദം വന്നു. ഇതിൽനിന്ന് ഗ്രീക് അക്ഷരമാലയിലെ ബീറ്റയും ഇട്രൂറിയക്കാർ വഴി ലത്തീൻ അക്ഷരമാലയിലെ B-യും പരിണമിച്ചുണ്ടായി.
Egyptian hieroglyph cottage |
Phoenician beth |
Greek Beta |
Etruscan B |
Roman B |
---|---|---|---|---|
ആലേഖനം
തിരുത്തുകBlackletter B | Uncial B | |
Modern Roman B | Modern Italic B | Modern Script B |
ധ്വനിമൂല്യം
തിരുത്തുകലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന ഒട്ടെല്ലാ ഭാഷകളിലും B നാദിയായ ദ്വയോഷ്ഠ്യസ്പർശത്തെ കുറിക്കുന്നു. എസ്റ്റോണിയൻ, ഈസ്ലാൻസ്ക, ചൈനീസ് ഭാഷകളിൽ B നാദിയല്ല. p-യുടെ ഇരട്ടിപ്പായി എസ്റ്റോണിയനിലും മഹാപ്രാണമായി ചൈനീസ് , ഈസ്ലാൻസ്ക ഭാഷകളിലും ഉപയോഗിക്കുന്നു. ഫിജിയൻ ഭാഷയിൽ നാസിക്യരഞ്ജിതമാണ് B. സുലു, ക്സോസ ഭാഷകളിൽ അന്തസ്ഫോടകമാണ് ഈ അക്ഷരം. ഫിന്നിഷ് ഭാഷയിൽ പരകീയപദങ്ങളിൽ മാത്രമേ B ഉപയോഗിക്കുന്നുള്ളൂ.
കമ്പ്യൂട്ടിങ് കോഡുകൾ
തിരുത്തുകയൂണികോഡിൽ വലിയക്ഷരത്തെ കുറിക്കാൻ U+0042ഉം ചെറിയക്ഷരത്തെ കുറിക്കാൻ U+0062ഉം ആണ് ഉപയോഗിക്കുന്നത്. ആസ്കീയിൽ യഥാക്രമം 66, 98 എന്നീ കോഡുകളും.