അനു സിതാര
ഒരു മലയാള ചലച്ചിത്രതാരമാണ് അനു സിത്താര.[1] . 2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറി[2].
അനു സിത്താര | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2013-തുടരുന്നു |
ജീവിതപങ്കാളി(കൾ) | വിഷ്ണു പ്രസാദ് |
മാതാപിതാക്ക(ൾ) | അബ്ദുൾ സലാം, രേണുക |
ആദ്യകാല ജീവിതം
തിരുത്തുകസർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും[3].
അഭിനയജീവിതം
തിരുത്തുക2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വ്യക്തിജീവിതം
തിരുത്തുക2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സഹോദരി അനു സൊനര [4].
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | വേഷം | സംവിധായകൻ | ഭാഷ | കുറിപ്പ് |
---|---|---|---|---|---|
2013 | പൊട്ടാസ് ബോംബ് | അശ്വതി | സുരേഷ് അച്ചൂസ് | മലയാളം | |
ഒരു ഇന്ത്യൻ പ്രണയകഥ | തുളസി | സത്യൻ അന്തിക്കാട് | മലയാളം | ||
2015 | അനാർക്കലി | ആതിര | സച്ചി | മലയാളം | |
വെറി | മീനാക്ഷി | തരുൺ ഗോപി | തമിഴ് | ||
2016 | ഹാപ്പി വെഡ്ഡിംഗ് | ഷാഹിന | ഒമർ ലുലു | മലയാളം | |
കാമ്പസ് ഡയറി | കാശി തുമ്പ | ജീവൻ | മലയാളം | ||
മറുപടി | റിയ | വി.എം. വിനു | മലയാളം | ||
2017 | ഫുക്രി | ആലിയ അലി ഫുക്രി | സിദ്ദിക്ക് | മലയാളം | |
രാമന്റെ ഏദൻ തോട്ടം | മാലിനി | രഞ്ജിത്ത് ശങ്കർ | മലയാളം | ||
അച്ചായൻസ് | പ്രയാഗ | കണ്ണൻ താമരക്കുളം | മലയാളം | ||
നേവൽ ദി ജ്യുവൽ | അസ്മ | രഞ്ജിലാൽ ദാമോദരൻ | മലയാളം | Delayed | |
സർവ്വോപരി പാലാക്കാരൻ | ലിന്റ | വേണുഗോപാലൻ | മലയാളം | Post production | |
Podhu Nalan Karudhi | TBA | സയൺ | തമിഴ് | Filming | |
ആന അലറോടലറൽ | പാർവ്വതി | ദിലീപ് മേനോൻ | മലയാളം | ||
2018 | ഒരു കുപ്രസിദ്ധ പയ്യൻ | മധുപാൽ | മലയാളം | ||
പടയോട്ടം | മീര ടീച്ചർ | റഫീഖ് ഇബ്രാഹിം | മലയാളം | ||
ക്യാപ്റ്റൻ | അനിത | പ്രജേഷ് സെൻ | മലയാളം | ||
ഒരു ബിലാത്തിക്കഥ | രഞ്ജിത്ത് | മലയാളം | |||
ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | മലയാളം | |||
2019 | നീയും ഞാനും | ഹാഷ്മി | എ.കെ സാജൻ | മലയാളം | |
മാമാങ്കം | എം പദ്മകുമാർ | മലയാളം | |||
ശുഭരാത്രി (ചലച്ചിത്രം) | കെ പി വ്യാസൻ | ||||
ആദ്യരാത്രി | അനിത | ജിബു ജേക്കബ് | മലയാളം | അതിഥി വേഷം | |
2020 | മണിയറയിലെ അശോകൻ | ഉണ്ണിമായ | ഷംസു സൈബ | മലയാളം | അതിഥി വേഷം |
അവലംബം
തിരുത്തുക- ↑ "The perfect desi girl: Anu Sithara". deccanchronicle.com. Retrieved 2015-06-07.
- ↑ http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ
- ↑ http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ
- ↑ http://www.mangalam.com/news/detail/46157-interviews.html മംഗളം.കോം: അഭിമുഖം