ആദ്യരാത്രി
വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് ആദ്യരാത്രി (English:First Night). ബിജു മേനോൻ നായകനായ ഈ ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക.ഒരു കല്യാണ ബ്രോക്കറായി ആണ് ബിജു മേനോൻ ചിത്രത്തിൽ അഭിനയിച്ചത്. വിജയരാഘവൻ, അജു വർഗീസ്, മാല പാർവതി, ബിജു സോപാനം തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചത്. ക്വീൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഷാരീസ്-ജെബിൻ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചത്. സാദിഖ് കബീർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത് ബിജിബാലാണ്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം വിതരണം ചെയ്തു. പ്രദർശനശാലകളിൽ നിന്നും ഈ ചിത്രത്തിന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോനും, ജിബു ജേക്കബും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണിത്. ബോക്സ് ഓഫീസ് പരാജയമാണ് ഈ ചിത്രം.
ആദ്യരാത്രി | |
---|---|
സംവിധാനം | ജിബു ജേക്കബ് |
നിർമ്മാണം | സെൻട്രൽ പിക്ചേഴ്സ് |
രചന | ഷാരിസ്-ജെബിൻ |
അഭിനേതാക്കൾ | ബിജു മേനോൻ അനശ്വര രാജൻ വിജയരാഘവൻ അജു വർഗീസ് മാല പാർവതി മനോജ് ഗിന്നസ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | സാദിഖ് കബീർ |
ചിത്രസംയോജനം | സൂരജ് ഇ.എസ്സ്. |
സ്റ്റുഡിയോ | സെൻട്രൽ പിക്ചേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 129 മിനിറ്റ് |
കഥാസാരം
തിരുത്തുകകായലാൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ മുല്ലശ്ശേരി എന്ന ഗ്രാമത്തിലെ സർവജനസമ്മതനായ മനോഹരന്റെ (ബിജു മേനോൻ) കഥയാണ് ചിത്രം പറയുന്നത്. പണ്ട് മുതലേ നാട്ടിലെ സകല കാര്യങ്ങൾക്കും ഓടി നടന്നിരുന്ന മനോഹരന് പത്തിരുപത്തിരണ്ടു കൊല്ലം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാണ ബ്രോക്കറുടെ കുപ്പായം അണിയേണ്ടി വരുന്നു. കല്യാണത്തലേന്ന് സ്വന്തം പെങ്ങൾ ഒളിച്ചോടിപ്പോയതിന്റെ അപമാനഭാരവും അതറിഞ്ഞ് അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചതിന്റെ സങ്കടവും മനോഹരനെ ഒരു പ്രേമവിരോധിയാക്കി മാറ്റിയിരുന്നു. മനോഹരൻ എന്ന് മുതൽ ബ്രോക്കറായോ അന്ന് മുതലിങ്ങോട്ട് ഒരാൾ പോലും മുല്ലശേരിയിൽ പ്രണയിച്ചോ, ഒളിച്ചോടിയോ വിവാഹിതരായിട്ടില്ല.
ഇതിനിടെ തന്റെ മുൻ കാമുകിയുടെ മകളും സ്വന്തം മാതാപിതാക്കളെ പോലെ മനോഹരൻ കണ്ടിരുന്ന അധ്യാപക ദമ്പതികളുടെ കൊച്ചുമകളുമായ അശ്വതി (അനശ്വര രാജൻ) എന്ന അച്ചുവിന്റെ കല്യാണം നടത്തുന്ന കാര്യം ഇയാൾ ഏറ്റെടുക്കുന്നു. നാട്ടിലെ ചെറിയൊരു പ്രമാണിയായ കുഞ്ഞുമോനുമായി അച്ചുവിന്റെ കല്യാണം ഇയാൾ ഉറപ്പിക്കുന്നു. എന്നാൽ ബെംഗളൂരുവിൽ പഠിക്കുന്ന അച്ചുവിന് കോളേജിലെ പയ്യനുമായി പ്രണയം ഉണ്ടെന്ന് അറിയുന്നതോടെ ഇവരുടെ ജീവിതങ്ങളിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.
അഭിനേതാക്കൾ
തിരുത്തുക- ബിജു മേനോൻ...മനോഹരൻ
- അനശ്വര രാജൻ... അശ്വതി രാമചന്ദ്രൻ(അച്ചു)/ശാലിനി
- വിജയരാഘവൻ... നാരായണൻ മാഷ്/ശാലിനിയുടെ അച്ഛൻ/അശ്വതിയുടെ മുത്തശ്ശൻ
- ശ്രീലക്ഷ്മി...ശാരദ/നാരായണൻ മാഷിന്റെ ഭാര്യ/അശ്വതിയുടെ മുത്തശ്ശി
- ജയൻ ചേർത്തല...കുമാരൻ/ മനോഹരന്റെ അച്ഛൻ
- അജു വർഗീസ്...കുഞ്ഞുമോൻ പി.പി
- മനോജ് ഗിന്നസ്...കുഞ്ഞാറ്റ
- ബിജു സോപാനം...സതീഷ്
- വീണ നായർ...ശ്യാമ/ സതീശന്റെ ഭാര്യ
- നസീർ സംക്രാന്തി...നാട്ടുകാരൻ
- വിനോദ് കെടാമംഗലം...ജോസ്
- പൗളി വഝൻ...ത്രേസ്യാമ്മ
- ശോഭ സിങ്...കമല/കുഞ്ഞുമോന്റെ അമ്മ
- സ്നേഹ ബാബു...സതീശന്റെ മകൾ
- സർജാനോ ഖാലിദ്...സത്യ
- കൊല്ലം സുധി...സുധി
- പ്രശാന്ത് മുഹമ്മദ്..ആംബ്രോസ്
- ചെമ്പിൽ അശോകൻ... സുകുമാരൻ
- നന്ദു പൊതുവാൾ... ആറ്റുകാൽ രാമകൃഷ്ണൻ
ടീസർ
തിരുത്തുകചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അവിയൽ ടീസർ എന്ന പേരിലാണ് വീഡിയോ പുറത്തിറങ്ങിയത്.
സംഗീതം
തിരുത്തുകസന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, ഡി.ബി. അജിത് തുടങ്ങിയവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകർന്നു.
ആദ്യരാത്രി | |
---|---|
സൗണ്ട് ട്രാക്ക് by ബിജിബാൽ | |
Released | 24 സെപ്റ്റംബർ 2019 |
Recorded | 2019 |
Studio | ബോധി |
Genre | ഫീച്ചർ ഫിലിം സൗണ്ട് ട്രാക്ക് |
Language | മലയാളം |
Label | മനോരമ മ്യൂസിക് |
- .താനെ മിഴി നനയരുതേ - ബിജിബാൽ
- .ഓണവില്ലാണേ - നജീം അർഷാദ്