ക്യാപ്റ്റൻ (ചലച്ചിത്രം)
മലയാള സിനിമ
പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്യാപ്റ്റൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രത്തിൽ ജയസൂര്യ വി.പി. സത്യനെ അവതരിപ്പിക്കുന്നു.[1] അനു സിത്താര, സിദ്ദിഖ്[2], രഞ്ജി പണിക്കർ[3], സൈജു കുറുപ്പ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ക്യാപ്റ്റൻ | |
---|---|
സംവിധാനം | പ്രജേഷ് സെൻ |
നിർമ്മാണം | ടി.എൽ. ജോർജ്ജ് |
രചന | പ്രജേഷ് സെൻ |
അഭിനേതാക്കൾ | ജയസൂര്യ അനു സിത്താര രഞ്ജി പണിക്കർ ദീപക് പറമ്പോൾ സൈജു കുറുപ്പ് സിദ്ദിഖ് (നടൻ) |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | റോബി വർഗീസ് രാജ് |
വിതരണം | ആന്റോ ജോസഫ് ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനയിച്ചവർ
തിരുത്തുക- ജയസൂര്യ - വി.പി. സത്യൻ
- അനു സിത്താര - അനിത സത്യൻ
- രഞ്ജി പണിക്കർ
- സിദ്ദിഖ്
- സൈജു കുറുപ്പ്
- ദീപക് പറമ്പോൾ
- ലക്ഷ്മി ശർമ
- നിർമൽ പാലാഴി
- അന്ന എ സ്മിത്ത്
ഗാനങ്ങൾ
തിരുത്തുക2018 ജനുവരി 28ന് മന്ത്രി കെ.ടി. ജലീൽ ചലച്ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു.[4] ഗോപി സുന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ഗാനം | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "പാൽത്തിര പാടും" | റഫീഖ് അഹമ്മദ് | ശ്രേയ ഘോഷാൽ | 4:35 | ||||||
2. | "പെയ്തലിഞ്ഞ നിമിഷം" | ബി.കെ. ഹരിനാരായണൻ | പി. ജയചന്ദ്രൻ, വാണി ജയറാം | 5:18 | ||||||
3. | "പാട്ടുപെട്ടി (സംഗീതം: വിശ്വജിത്ത്)" | നിധീഷ് നടേരി, സ്വാതി ചക്രബർത്തി | പി. ജയചന്ദ്രൻ | 5:26 | ||||||
ആകെ ദൈർഘ്യം: |
15:19 |
അവലംബം
തിരുത്തുക- ↑ http://www.deccanchronicle.com/entertainment/mollywood/281016/jaysurya-in-movie-on-v-p-sathyan.html/
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/siddique-to-play-maidaanam-in-jayasuryas-captain/articleshow/59000750.cms
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/renji-panicker-to-play-vp-sathyans-coach-in-captain/articleshow/59001125.cms
- ↑ http://www.madhyamam.com/music/music-live/jayasurya-film-captain-audio-release-music-news/2018/jan/29/417987