ആന്റണി പെരുമ്പാവൂർ
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് മലേക്കുടി ജോസഫ് ആന്റണി. ആന്റണി പെരുമ്പാവൂർഎന്ന പേരിൽ കൂടുതൽ അറിയപ്പെടുന്നു. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.
Antony Perumbavoor | |
---|---|
ജനനം | Malekudy Joseph Antony 25 മേയ് 1968 |
ദേശീയത | Indian |
തൊഴിൽ |
|
സജീവ കാലം | 1987–present |
കുട്ടികൾ | 2 |
ജനനം
തിരുത്തുകആദ്യകാല ജീവിതവും കുടുംബവും ജോസഫിന്റെയും ഏലമ്മയുടെയും മകനായാണ് മലേക്കുടി ജോസഫ് ആന്റണി[1] ജനിച്ചത്. കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ അദ്ദേഹം പെരുമ്പാവൂരിലെ ഇരിങ്ങോളിലെ സർക്കാർ അപ്പർ പ്രൈമറി സ്കൂളിലും കുറുപ്പംപടിയിലെ എംജിഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ആന്റണി വിവാഹം കഴിച്ചത് ശാന്തിയെയാണ്, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്-അനിഷയും ആശിഷ് ജോ ആന്റണിയും.[2] പെരുമ്പാവൂർ ഐമുറിയിലാണ് താമസം .[1]
നിർമ്മിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[3]
- ലോഹം 2015
- ദൃശ്യം 2013
- ഇവിടം സ്വർഗ്ഗമാണ് (2009)
- സാഗർ ഏലിയാസ് ജാക്കി റീലോഡഡ് (2009)
- ഇന്നത്തെ ചിന്താവിഷയം (2008)
- പരദേശി (2007)
- അലിഭായ് (2007)
- ബാബ കല്യാണി (2006)
- രസതന്ത്രം (2006)
- നരൻ (2005)
- നാട്ടുരാജാവ് (2004)
- കിളിച്ചുണ്ടൻ മാമ്പഴം (2003)
- രാവണപ്രഭു (2001)
- നരസിംഹം (2000)
- ദൃശ്യം 2 ( 2021)
- ചൈനടൗൺ(2011)
- സ്നേഹവീട്(2011)
അവലംബം
തിരുത്തുക- ↑ 1.0 1.1 "Malekudy Joseph Antony | Profile & Biography | DIN | CorpDir". in.corpdir.org. Archived from the original on 2018-04-12. Retrieved 20 October 2017.
- ↑ "Profile of Malayalam Producer Antony Perumbavoor". Malayalasangeetham.info. Retrieved 20 October 2017.
- ↑ "Antony Perumbavoor". IMDB. Retrieved 2010 നവംബർ 10.
{{cite web}}
: Check date values in:|accessdate=
(help)