ലതാ രാജു

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



മലയാളചലച്ചിത്രപിന്നണിഗായികയും റേഡിയോ കലാകാരിയുമാണ് ലതാ രാജു[1].

ലതാ രാജു
ജന്മനാമംലത
ജനനം1954
തൃശൂർ
ഉത്ഭവംതൃശൂർ, കേരളം
വിഭാഗങ്ങൾചലച്ചിത്രഗാനം (പിന്നണിഗായിക)
തൊഴിൽ(കൾ)ചലച്ചിത്രപിന്നണിഗായിക, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ്
ഉപകരണ(ങ്ങൾ)വായ്പ്പാട്ട്
Spouse(s)ജെ. എം. രാജു

ജീവിതരേഖ

തിരുത്തുക

ചലച്ചിത്രകാരനും റേഡിയോ കലാകാരനുമായിരുന്ന കെ. പദ്മനാഭൻ നായരുടെയും പ്രശസ്ത ഗായിക ശാന്ത പി. നായരുടേയും പുത്രിയായി 1954-ൽ ചെന്നൈയിൽ ജനിച്ചു. 1962-ൽ റിലീസ് ആയ സ്നേഹദീപം എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു. 1972-ൽ റിലീസ് ആയ മയിലാടും കുന്ന് എന്ന ചിത്രത്തിന് വേണ്ടി സി. ഒ. ആന്റോയോടൊപ്പം ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.

കുടുംബം

തിരുത്തുക

ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമായ ജെ.എം. രാജു ആണ് ജീവിത പങ്കാളി.[2] ഇവർക്ക് അനുപമ, ആലാപ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇവരുടെ മകനായ ആലാപ് മലയാളം, തമിഴ് ഭാഷകളിലെ അറിയപ്പെടുന്ന ഒരു ഗായകനാണ്.

"https://ml.wikipedia.org/w/index.php?title=ലതാ_രാജു&oldid=3123664" എന്ന താളിൽനിന്ന് ശേഖരിച്ചത്