ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണമാണ് മംഗളം. കോട്ടയത്തു നിന്നാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. 1969ൽ എം.സി. വർഗീസ് ആണ് ഈ വാരിക സ്ഥാപിച്ചത്.[1] മംഗളം പബ്ലിക്കേഷൻസ് ആണ് മംഗളം വാരിക പ്രസിദ്ധീകരിക്കുന്നത്. 1984ൽ 1.5 മില്യൺ വരിക്കാർ മംഗളത്തിനുണ്ടായിരുന്നു.[2] കന്നഡ ഭാഷയിലും ഈ വാരിക പ്രസിദ്ധീകരിക്കുന്നുണ്ട്. [3] പ്രശസ്ത സാഹിത്യകാരനായ സജിൽ ശ്രീധറാണ് ഇപ്പോൾ മംഗളം വാരികയുടെ പത്രാധിപർ. കേരളത്തിന്റെ സാക്ഷരതാ പ്രവർത്തനങ്ങളിൽ നിർണ്ണായക സ്ഥാനമാണ് ഈ വാരികയ്ക്ക് ഉളളത്. സാധാണക്കാരായ ജനലക്ഷങ്ങളിൽ വായനാശീലം വളർത്തുന്നതിൽ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാൻസർ വാർഡ്, ഭവനരഹിതർക്ക് വീടുകൾ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മംഗളം വാരികയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ സാംസ്‌കാരിക മേഖലയിൽ വലിയ സ്വാധീനശക്തിയായി മംഗളം നിലകൊളളുന്നു. ആയിരത്തി തൊളളായിരത്തി എൺപത്തി അഞ്ചിൽ പതിനേഴ് ലക്ഷം കോപ്പികളുമായി മംഗളം വാരിക സ്ഥാപിച്ച ഏഷ്യൻ റിക്കാർഡ് ലംഘിക്കാൻ ഇന്നേവരെ ഒരു പ്രസിദ്ധീകരണത്തിനും കഴിഞ്ഞിട്ടില്ല.2022 ഏപ്രിൽ 4 ന് മംഗളം വാരിക പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു

മംഗളം (വാരിക)
മംഗളം (വാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
തുടങ്ങിയ വർഷം1969
കമ്പനിമംഗളം (സ്ഥാപനം)
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമല‌യാളം
വെബ് സൈറ്റ്[1]

എഡിറ്റർ

തിരുത്തുക
  • ഡോ.ജോർജ് തയ്യിൽ (1969-1971)
  • അമ്പാട്ട് സുകുമാരൻ നായർ (1977-1982)
  • ഡോ. നടുവട്ടം സത്യശീലൻ (1983-1986)(1988-1995) (2007-2008)
  • എം.ജെ. ഡാരിസ് (1986-1988)
  • ഹക്കിം നട്ടാശ്ശേരി (1995-2002) (2009-2012)
  • പി.ഒ. മോഹൻ (2003-2006) (2019-2020)
  • സജിൽ ശ്രീധർ (2012–2018) (2020- present)
  1. origin.mangalam.com/shri-mc-varghese
  2. http://www.mangalam.com/news/about-mangalam.html
  3. www.tribuneindia.com/2006/20060111/edit.htm#5
"https://ml.wikipedia.org/w/index.php?title=മംഗളം_(വാരിക)&oldid=3730279" എന്ന താളിൽനിന്ന് ശേഖരിച്ചത്