സിംഹവിഷ്ണു
പല്ലവസാമ്രാജ്യം 645-ആമാണ്ടിൽ (നരസിംഹവർമ്മന്റെ കാലത്ത് | |
ഔദ്യോഗികഭാഷകൾ | തമിഴ് സംസ്കൃതം |
തലസ്ഥാനം | കാഞ്ചീപുരം |
ഭരണരീതി | ഏകാധിപത്യം |
മുൻകാലരാജ്യങ്ങൾ | ശതവാഹനർ, കളഭ്രർ |
പിൽക്കാലരാജ്യങ്ങൾ | ചോളർ, കിഴക്കൻ ചാലൂക്യർ |
സിംഹവർമ്മൻ മൂന്നാമന്റെ മകനായിരുന്ന പല്ലവ രാജാവായിരുന്നു സിംഹവിഷ്ണു (CE 560-580) . (Tamil: சிம்மவிஷ்ணு) ഇദ്ദേഹം അവനിസിംഹൻ ( அவனிசிம்மன் ) എന്നും അറിയപ്പെട്ടിരുന്നു. കാഞ്ചീപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന മൂന്നാമത്തെ പല്ലവ രാജവംശത്തിന്റെ സ്ഥാപകനായിട്ടാണ് സിംഹവിഷ്ണുവിനെ കണക്കാക്കുന്നത്. ഈ കാലഘട്ടത്തിലെ പല്ലവർ,ശിലകളിലായിരുന്നു അവരുടെ ശാസനങ്ങൾ കൊത്തിവയ്പ്പിച്ചിരുന്നത്. മഹാന്മാരായ പല്ലവർ എന്ന് അറിയപ്പെട്ടിരുന്ന രാജവംശമായിരുന്നു ഇവരുടേത്.ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്നത്തെ ചെന്നൈമുതൽ കാവേരി വരെ ഇവരുടെ സാമ്രാജ്യം വ്യാപിച്ചിരുന്നു. ഇദ്ദേഹം ചോളർ,പാണ്ഡ്യർ, കളഭ്രർ തുടങ്ങിയവരെ പരാജയപ്പെടുത്തിയതായി അവകാശപ്പെടുന്നു. സിംഹവിഷ്ണുവിന്റെ ഭരണകാലത്തായിരുന്നു സുപ്രസിദ്ധ കവിയായിരുന്ന ഭാരവി , കാഞ്ചി സന്ദർശിച്ചത്. ദക്ഷിണ ഭാരതത്തിൽ പല്ലവരുമായി ബന്ധപ്പെട്ടിട്ടുള്ള മഹത്തായ രാഷ്ട്രീയ സാംസ്കാരിക നേട്ടങ്ങളുടെ ചരിത്രം തുടങ്ങുന്നത് സിംഹവിഷ്ണുവിന്റെ കാലത്തോടു കൂടിയാണ് . [1]
അവലംബം
തിരുത്തുക- ↑ ഇന്ത്യാ ചരിത്രം - ശ്രീധരമേനോൻ - പല്ലവർ - പേജ് 192-196