സംസ്ഥാനപാത 59 (കേരളം)
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാന പാതയാണ് സംസ്ഥാനപാത 59 (SH 59). കാസർഗോഡ് ജില്ലയിലെ നന്ദാരപ്പദവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് അവസാനിക്കുന്നത്. 1332.16 കിലോമീറ്റർ നീളമുണ്ട്. ഹിൽ ഹൈവേ അഥവാ മലയോര ഹൈവേ എന്നും അറിയപ്പെടുന്നു. 2002-ൽ യു.ഡി.എഫ് സർക്കാറാണ് മലയോര ഹൈവേ പ്രഖ്യാപിച്ചത്. പദ്ധതിക്ക്സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് ചുമതലപ്പെടുത്തിയത്. മലയോരമില്ലാത്ത ആലപ്പുഴയൊഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളെയും കോർത്തിണക്കുന്ന ഒരു പ്രധാന വഴിയാണിത്.
സംസ്ഥാനപാത 59 (കേരളം) | |
---|---|
Hill Highway | |
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 1,332.16 km (827.77 mi) |
പ്രധാന ജംഗ്ഷനുകൾ | |
From | നന്ദാരപ്പടവ് |
To | പാറശ്ശാല |
Location | |
Primary destinations | പുനലൂർ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
മലയോര ഹൈവേ- ജില്ല (നീളം )തിരുത്തുക
- ഇടുക്കി ജില്ല - 166 കി. മീറ്റർ.
- കാസർകോട് (131),
- പാലക്കാട് (130),
- കണ്ണൂർ (118 ),
- കോഴിക്കോട് (110),
- എറണാകുളം (104),
- മലപ്പുറം (101) ,
- വയനാട് (96),
- തിരുവനന്തപുരം( 75),
- കൊല്ലം (64),
- തൃശൂർ (60 ),
- പത്തനംതിട്ട (46),
- കോട്ടയം (24)
കടന്നുപോകുന്ന സ്ഥലങ്ങൾതിരുത്തുക
- കാസർകോട് ജില്ല: -നന്ദാരപ്പദവ്,പുത്തിഗെ, പെർള, ബദിയടുക്ക, മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്തടുക്ക, എരിഞ്ഞിലംകോട്, കോളിച്ചാൽ, പതിനെട്ടാംമൈൽ, മാലോം, ചിറ്റാരിക്കൽ
- കണ്ണൂർ ജില്ല : -ചെറുപുഴ, മഞ്ഞക്കാട്, തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ & ഇരിട്ടി, പേരാവൂർ, നെടുംപൊയിൽ, വിലങ്ങാട് & ഉളിക്കൽ വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂർ, ആറളം, പുഴക്കര , കാപ്പുംകടവ്, മടപ്പുരച്ചാൽ, കൊട്ടിയൂർ, അമ്പായത്തോട്, ബോയ്സ് ടൗൺ
- കോഴിക്കോട് ജില്ല:-വിലങ്ങാട്,കൈവേലി, കായക്കൊടി, കുറ്റ്യാടി, മരുതോങ്കര, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ
- വയനാട് ജില്ല :-ബോയ്സ് ടൗൺ, മാനന്തവാടി, നാലാംമൈൽ, അഞ്ചുകുന്ന്, പനമരംകൈനാട്ടി, കൽപ്പറ്റകാപ്പം, കൊല്ലിമേപ്പാടി, ചൂരൽമല, അന്നപ്പുഴ
- മലപ്പുറം ജില്ല:-കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, കരിങ്കൽത്തോണി, പൊൻപാറ & മുണ്ടേരി, പോത്തുകൽ, ചുങ്കത്തറ, കരുളായി,
- പാലക്കാട് ജില്ല:-എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂർ, മണ്ണാർക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെൻമാറ, വടക്കഞ്ചേരി, പന്തലാംപാടം
- തൃശൂർ: -പട്ടിക്കാട് ,പുലിക്കണ്ണി ,വെറ്റിലപ്പറ
- എറണാകുളം: വെറ്റിലപ്പറ,നാടുകാണി,നേര്യമംഗലം
- ഇടുക്കി ജില്ല -എളംപ്ലാശേരി, മാങ്കുളം, കല്ലാർ, ആനച്ചാൽ, രാജാക്കാട്, തിങ്കൾക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയൻമല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം
- കോട്ടയം ജില്ല :-മുണ്ടക്കയം, എരുമേലി, പ്ലാചേരി
- പത്തനംതിട്ട ജില്ല : റാന്നി, കുമ്പഴ ,കോന്നി, കൂടൽ
- കൊല്ലം -പത്തനാപുരം, അഞ്ചൽ, കൊല്ലായിൽ, കുളത്തൂപ്പുഴ,
- തിരുവനന്തപുരം ജില്ല : മടത്തറ, പാലോട്, പെരിങ്ങമ്മല, വിതുര,ആര്യനാട്, കള്ളിക്കാട്, അമ്പൂരി, വെള്ളറട, പാറശ്ശാല