പൂക്കോട്ടുംപാടം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1]
റബ്ബർ, നെല്ല്, തെങ്ങ് എന്നിവ ആണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ. കൃഷിക്കു പുറമെ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ല പങ്കു വഹിക്കുന്നുണ്ട്.
ഗവ:കോളേജ്, ഹോസ്പിറ്റൽ, ബാങ്കുകൾ, സ്കൂൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ സ്ഥലം ആണ് പൂക്കോട്ടുംപാടം.
ചെങ്കൽ ക്വാറി മുതലായവ ഇവിടെയുണ്ട്.
അമരമ്പലം, മണ്ണാത്തിപൊയിൽ, ചുള്ളിയോട് , കവളമുക്കട്ട പോസ്റ്റ് ഓഫീസുകൾ എല്ലാം പൂക്കോട്ടുംപാടം സെക്ഷൻ കീഴിൽ വരുന്നത് ആണ്.
സ്വന്തം ആയി പോലീസ് സ്റ്റേഷൻ , KSEB എന്നിവ ഇവിടെ ഉണ്ട്