ഉണക്കപ്പുല്ല് എന്നു മാത്രം പോരേ തലക്കെട്ട്? ഇംഗ്ലീഷ് വാക്കായ ഹേ എന്നതു ലേഖനത്തിൽ ഉപയോഗിക്കാം.--പ്രശാന്ത് ആർ (സംവാദം) 18:08, 30 ഡിസംബർ 2013 (UTC)Reply

മാറ്റിയിട്ടുണ്ട്. വൈക്കോലും ഇതും ഒന്നാണോ ? Adv.tksujith (സംവാദം) 18:13, 30 ഡിസംബർ 2013 (UTC)Reply
വൈക്കോൽ നെൽച്ചെടി ഉണങ്ങിയതിനു മാത്രമല്ലേ പറയുന്നത്.--റോജി പാലാ (സംവാദം) 18:17, 30 ഡിസംബർ 2013 (UTC)Reply
ഇംഗ്ലീഷിൽ രണ്ടിനും ഹേ എന്നല്ലേ പറയൂ? --പ്രശാന്ത് ആർ (സംവാദം) 18:28, 30 ഡിസംബർ 2013 (UTC)Reply
ഹേ എന്നതിനെ ഉണക്കപ്പുല്ല് എന്ന തലക്കെട്ടിലേയ്ക്കു തിരിച്ചുവിടേണ്ട കാര്യമില്ല എന്നു തോന്നുന്നു. അതിന്റെ സംസ്ക്കരണം വ്യത്യസ്തമാണ്. കച്ചിലിനെ മാത്രമല്ല സാധാരണ ഹേ എന്നു വിളിയ്ക്കുന്നത്. പുല്ലുവർഗ്ഗങ്ങൾ ധാന്യച്ചെടികൾ എന്നിവ ഉണക്കിയും ഹേ ഉണ്ടാക്കുന്നു. തലക്കെട്ടിൽ ഹേ നിലനിർത്തിയാൽ കർഷകർക്കു പെട്ടെന്നു മനസ്സിലാക്കാം

--Mpmanoj (സംവാദം) 03:24, 31 ഡിസംബർ 2013 (UTC)Reply

തലക്കെട്ട് കച്ചി എന്നു മാത്രം മതിയാകില്ലെ?--KG (കിരൺ) 05:00, 31 ഡിസംബർ 2013 (UTC)Reply

ഉണക്കപ്പുല്ലും (ഹേ) വൈക്കോലും സൈലേജൂം ഓരോന്നും പ്രയോഗം കൊണ്ടും ഉപയോഗം കൊണ്ടും നിർമ്മാണരീതികൊണ്ടും വ്യത്യസ്ഥത പുലർത്തുന്നതല്ലേ? അടിസ്ഥാന ഘടകം പുല്ലാണ് എന്നതിനാൽ 'ഉണക്കപ്പുല്ലും' വൈക്കോലും തമ്മിൽ ലയിപ്പിക്കുന്നതിൽ എതിർക്കുന്നു . ഹേനിർമ്മാണത്തിൽ ചെടികൾ പുഷ്പിക്കുന്നതിനു മുൻപേ തന്നെ അരിഞ്ഞെടുത്ത് 15 സെ.മീ മുതൽ 20 സെ മീ വരെ കനത്തിൽ നിരത്തിയിടുന്നു. പോഷകമൂല്യം നഷ്ടപ്പെടാതിരിയ്ക്കുവാനാണ് ചെടികൾ പുഷ്പിക്കുന്നതിനു മുൻപേ തന്നെ അരിഞ്ഞെടുക്കുന്നത്. അങ്ങനെയല്ലല്ലോ വൈക്കോൽ നിര്മ്മാണം Ranjith-chemmad (സംവാദം) 14:51, 10 മേയ് 2016 (UTC)Reply

പൊതുവേ കച്ചി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നെല്ലു മെതിച്ചിതിനു ശേഷമുള്ള അവശിഷ്ട പദാർത്ഥമാണ്. വൈക്കോൽ എന്നുമാകാം. malikaveedu 06:24, 3 ഒക്ടോബർ 2017 (UTC)

വൈക്കോൽ - ലയനം

തിരുത്തുക

വൈക്കോൽ (ഇംഗ്ലീഷ്:  Straw) , ഹേ (ഇംഗ്ലീഷ്:  Hay) ഇതെല്ലാം പലതാണല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:03, 12 മേയ് 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഹേ&oldid=2608343" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹേ" താളിലേക്ക് മടങ്ങുക.