ഹേ
വളരെയധികം പുല്ലുണ്ടാകുന്ന അവസരത്തിൽ അധികമുള്ള പുല്ല് കന്നുകാലികൾക്ക് തീറ്റയായി ഉണക്കി സൂക്ഷിയ്കാറുണ്ട്. ഇങ്ങനെ ഉണക്കി സൂക്ഷിയ്ക്കുന്ന പുല്ലിനെയാണ് ഹേ (Hay )എന്നു വിളിയ്ക്കുന്നത്.
തയ്യാറാക്കുന്ന വിധംതിരുത്തുക
ചെടികൾ പുഷ്പിക്കുന്നതിനു മുൻപേ തന്നെ അരിഞ്ഞെടുത്ത് 15 സെ.മീ മുതൽ 20 സെ മീ വരെ കനത്തിൽ നിരത്തിയിടുന്നു. പോഷകമൂല്യം നഷ്ടപ്പെടാതിരിയ്ക്കുവാനാണ് ചെടികൾ പുഷ്പിക്കുന്നതിനു മുൻപേ തന്നെ അരിഞ്ഞെടുക്കുന്നത്. സൂര്യപ്രകാശം നേരിട്ടു വീഴാത്ത സ്ഥലങ്ങളിൽ ഇപ്രകാരം നിരത്തിയിട്ട് ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പുല്ല് ഒരു കമ്പുകൊണ്ട് ഇളക്കി മറിച്ചുകൊടുത്താൽ പെട്ടെന്നു ഉണങ്ങിക്കിട്ടും. ഇങ്ങനെ പുല്ലിലുള്ള ജലാംശം 10 മുതൽ 14 % വരെയാകുന്നു. ഹേയിൽ ജലാംശം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ പൂപ്പൽ പിടിയ്ക്കാനുള്ള സാദ്ധ്യത ഉണ്ട്.
ഈർപ്പം തട്ടാത്ത സ്ഥലങ്ങളിലാണ് ഹേ സൂക്ഷിച്ചുവയ്ക്കേണ്ടത്.[1]നന്നായി സംസ്ക്കരിക്കപ്പെട്ട ഹേയ്ക്ക് ഇളം പച്ച നിറമായിരിയ്ക്കും.
ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾതിരുത്തുക
- കന്നുകാലികൾക്ക് ഹേ നൽകുമ്പോൾ പൂപ്പൽ ഉണ്ടോ എന്നു പരിശോധിച്ചതിനു ശേഷം മാത്രമേ നൽകാവൂ.
- ഇലകൾ തണ്ടിൽ നിന്നു വേർപെട്ടു പോകാതെ ശ്രദ്ധിയ്ക്കണം.
- കൂന കൂട്ടിയിട്ടാലോ നേരിട്ട് സൂര്യപ്രകാശം ഏറ്റാലോ പുല്ലിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ട്.
പുറംകണ്ണികൾതിരുത്തുക
Hay എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Chisholm, Hugh, സംശോധാവ്. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- കോളിയേഴ്സ് ന്യൂ എൻസൈക്ലോപീഡിയ. 1921. Cite has empty unknown parameter:
|HIDE_PARAMETER=
(help)
. - Hay Harvesting in the 1940s instructional films, Center for Digital Initiatives, University of Vermont Library Archived 2009-08-20 at the Wayback Machine.
അവലംബംതിരുത്തുക
- ↑ പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2012.പു.42