സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വൈകാരികത കുറച്ച് വിജ്ഞാനകോശഭാഷയിലേക്കാക്കേണ്ടതുണ്ട് -- റസിമാൻ ടി വി 17:24, 27 ഒക്ടോബർ 2012 (UTC)Reply

2-Details about Variankunnath Kunjahammed Haji = https://www.youtube.com/watch?v=2iQcvD7avb0

വാസ്തവികത

തിരുത്തുക

ഈ ലേഖനത്തിന്റെ നിഷ്പക്ഷതയും വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --സാഹിർ 07:08, 15 ജനുവരി 2020 (UTC)Reply

വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--ഇർഷാദ്|irshad (സംവാദം) 07:20, 18 ജനുവരി 2020 (UTC)Reply
@Irshadpp:ബ്രിട്ടീഷ് മിലിട്ടറി നടത്തിയ കോർട്ട് മാർഷ്യലിൽ കേണൽ ഹംഫ്രിയുടെ ഉത്തരവ് പ്രകാരമാണ് വാര്യൻ കുന്നനെ കോട്ടക്കുന്ന് വച്ച് വധിച്ചത്. ഇതിന് ബ്രിട്ടീഷ് പട്ടാളം അല്ലാതെ മറ്റ് ദൃക് സാക്ഷികൾ ഇല്ല. കെ റ്റി ജലീലിന്റെ പുസ്തകത്തിൽ പറയുന്ന മരണ രംഗത്തിന്റെ അവലംബം ഐ വി ശശിയുടെ സിനിമ ആയിരിക്കാം. അതിനൊന്നും വസ്തുതാപരമായ പിൻബലം ഇല്ല --സാഹിർ 07:10, 28 ഓഗസ്റ്റ് 2021 (UTC)Reply
@Irshadpp:രണ്ടാമത് കണ്ണ് കെട്ടി പുറകിൽ നിന്ന് വെടി വയ്ക്കുന്ന രീതി ഒന്നും എവിടെയും ഇല്ല. സ്റ്റാലിന്റെ കാലത്തും ചൈനയിലെ കമ്യൂണിസ്റ്റ് റെവല്യൂഷൻ സമയത്തും ഒക്കെ മാത്രമാണ് മുട്ട് കുത്തി നിർത്തി തലയുടെ പിന്നിൽ ഒറ്റ വെടി വയ്ക്കുന്നത്. ഫയറിംഗ് സ്ക്വാഡ് (ഗ്രൂപ്പ് ആയി വെടി വയ്ക്കുന്നത്) എപ്പോഴും മുന്നിൽ നിന്നാണ് വെടി വയ്ക്കുന്നത്. അല്ലാതെ പിന്നിൽ നിന്ന് വെടി വയ്ക്കുമ്പോൾ എന്തിനാണ് കണ്ണ് കെട്ടുന്നത്. ആ കഥ കേട്ടാൽ തന്നെ അല്പം കോമൺ സെൻസ് ഉള്ളവർക്ക് ചിരി വരും. ഇതൊരു എൻസൈക്ലോപ്പീഡിയ അല്ലേ. ഈ സൈസ് കോമടി ഒക്കെ ഇവിടെ വേണോ ? :D --സാഹിർ 07:50, 28 ഓഗസ്റ്റ് 2021 (UTC)Reply
നമ്മൾ ഇവിടെ ഗവേഷണം നടത്തേണ്ടതില്ല എന്ന് കരുതുന്നു. ഹാജിയുടെ മരണത്തെ സംബന്ധിച്ച് നിലവിൽ ഒരൊറ്റ വേർഷൻ മാത്രമേ കാണുന്നുള്ളൂ. അതുവെച്ച് എഴുതാൻ മാത്രമേ നിവൃത്തിയുള്ളൂ. അവിടെ യാഥാർത്ഥ്യം എന്ന നിലക്കെഴുതാതെ പറയപ്പെടുന്നു എന്ന രൂപത്തിലേക്ക് മാറ്റാം എന്ന് തോന്നുന്നു.--Irshadpp (സംവാദം) 09:47, 28 ഓഗസ്റ്റ് 2021 (UTC)Reply
@Irshadpp:നിലവിൽ ഉള്ള ഒറ്റ ഒരു വെർഷൻ ആണ് ദാ ഇപ്പറയുന്നത് : "ബ്രിട്ടീഷുകാർ വാരിയൻ കുന്നനെ പിടികൂടി. സിവിൽ കോടതി വിചാരണയ്ക്ക് കാത്ത് നിൽക്കാതെ ബ്രിട്ടീഷ് പട്ടാളം കോർട്ട് മാർഷൽ നടത്തി കോട്ടക്കുന്ന് വച്ച് വെടി വച്ചു കൊന്നു. വധ ശിക്ഷ വിധിച്ചത് കേണൽ ഹംഫ്രിയാണ്" ഇത്രയുമാണ് ഡിസ്പ്യൂട്ട് ചെയ്യപ്പെടാൻ പറ്റാത്ത വസ്തുതകൾ. നിങ്ങൾ എഴുതിച്ചേർത്ത നാടകം ഡയലോഗ് ഒക്കെ ഓരോരുത്തര് ഭാവനയിൽ വിരിയിച്ചതാണ്. ഈ സൈസ് തള്ള് കഥകൾ പറഞ്ഞ് നടക്കുന്നത് താങ്കൾക്ക് ആനന്ദം നൽകുന്നു എങ്കിൽ ആയിക്കോളൂ. ആൾ ദി ബെസ്റ്റ് 😁😁😁 --സാഹിർ 14:13, 28 ഓഗസ്റ്റ് 2021 (UTC)Reply
അതൊക്കെ എഴുതിച്ചേർത്തത് ഞാനാണോ?. പക്ഷെ ഉള്ള വിവരങ്ങൾ ഒറ്റയടിക്ക് നീക്കംചെയ്യുമ്പോൾ ഇടപെടേണ്ടി വരികയാണ്. ആരുടെയും ആനന്ദമോ സന്തോഷമോ അല്ല ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.-- Irshadpp (സംവാദം) 15:51, 28 ഓഗസ്റ്റ് 2021 (UTC)Reply
@Irshadpp:ഓക്കെ. ജലീലിന്റെ പുസ്തകം വായിച്ചു നോക്കി. മേൽപ്പറഞ്ഞ ഡയലോഗ് ഒക്കെ ഈ പുസ്തകത്തിൽ ഉണ്ട്. ജലീൽ നൽകിയിരിക്കുന്ന അവലംബം എ.കെ. കൊടൂർ എന്നയാൾ എഴുതിയ "ആംഗ്ലോ മാപ്പിള യുദ്ധം 1921" എന്ന പുസ്തകമാണ്. ഈ എ കെ കൊടൂർ ആരാന്ന് അന്വേഷിച്ച് നോക്കി. ആർക്കും ഒരു പിടിയും ഇല്ല. മുസ്ലിം ലീഗുകാരനാണെന്ന് ചിലർ പറയുന്നു. ഈ പുസ്തകം ഔട്ട് ഒഫ് പ്രിന്റും ആണ്. അതിനാൽ വാങ്ങാൻ നിർവാഹം ഇല്ല. എന്തായാലും ഈ പേപ്പർ ട്രെയിൽ ഒരു ഡെഡ് എൻഡിൽ ചെന്ന് അവസാനിക്കുന്നു. 😁😁😁 --സാഹിർ 15:57, 28 ഓഗസ്റ്റ് 2021 (UTC)Reply

@സാഹിർ എ.കെ. കോടൂർ (അലവിക്കുട്ടി പി.കെ., പട്ടർകടവൻ)

മലപ്പുറം ജില്ലയിലെ കോടൂർ വരിക്കോട് പട്ടർകടവൻ കോമുവിന്റെയും കാവുങ്ങൽ കുഞ്ഞിക്കദിയുമ്മയുടെയും മകനായി 1935ൽ ജനനം. മാപ്പിള സംസ്‌കാരവും സാഹിത്യവും ഒരു ഗവേഷണ വിഷയമായി കാണുകയും അതിന്റെ വസ്തുതകൾ ജനങ്ങളിലെത്തിക്കാൻ താൽപര്യപ്പെടുകയും ചെയ്ത എഴുത്തുകാരൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ. നിരവധി ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാപ്പിള നാട്, മലപ്പുറം ടൈംസ്, ലീഗ് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. ഔേദ്യാഗിക വാർത്താ ഏജൻസിയായ പി.ടി.ഐയുടെ മലപ്പുറം റിപ്പോർട്ടറായിരുന്നു. കോഡൂർ പഞ്ചായത്ത് ഭരണസമിതിയിൽ 2005-2010 കാലഘട്ടത്തിൽ മുസ്‌ലിം ലീഗ് മെമ്പറായി സേവനമനുഷ്ഠിച്ചു. 1970 മുതൽ 29 വർഷം വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും അനുഭവസ്ഥരെ നേരിൽ കണ്ട് വിവരശേഖരണം നടത്തുകയും ചെയ്ത് ഗവേഷണാത്മകമായി തയ്യാറാക്കിയ ഗ്രന്ഥമാണ് ‘ആംഗ്ലോ- മാപ്പിള യുദ്ധം 1921’. മറ്റു കൃതികൾ: പി.എം.എസ്.എ. പൂക്കോയത്തങ്ങൾ, കെ.എം. സീതിസാഹിബ്, മുസ്‌ലിം ലീഗ് എന്ത്? എന്തിന്? എങ്ങനെ?, മലപ്പുറം രക്തസാക്ഷികൾ, മുസ്‌ലിം ലീഗിനെ പറ്റി ഒരു പ്രധാന ചോദ്യം, ജനറൽ നജീബും ജമാൽ അബ്ദുനാസറും, സുൽഫിക്കർ അലി ഭൂട്ടോ

ഭാര്യ: പാത്തുമ്മു ചുക്കൻ മക്കൾ: സഫിയ, കദീജ, കോമുക്കുട്ടി, മൈമൂന, മുഹമ്മദ്, സക്കീന, മൊയ്തീൻ, സാഹിറ, ഹംസ 2010 ജൂലൈ ആറിന് നിര്യാതനായി.[1]

സ്വാതന്ത്ര്യസമരം

തിരുത്തുക

സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?Malikaveedu (സംവാദം) 08:59, 15 ജനുവരി 2020 (UTC)Reply

Malikaveedu വിളിക്കാം. മലബാർ മേഖലയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ ഷാഡോ ഗറില്ല പോരാട്ടങ്ങൾ കെ.എൻ.പണിക്കരിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഷിനാസ് (സംവാദം) 16:22, 23 ജൂൺ 2020 (UTC)Reply
@ഷിനാസ്: ബ്രിട്ടീഷുകാർക്ക് എതിരെ യുദ്ധം ചെയ്തവർ ഒക്കെ സ്വാതന്ത്ര്യസമര സേനാനി ആവണം എന്നില്ല. ഡച്ച്കാരും, ഫ്രഞ്ച്കാരും, മുഗളരും, സിഖ് സാമ്രാജ്യത്തിന്റെ അധിപന്മാരുംഒക്കെ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. അതിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആയി കരുതാൻ പറ്റില്ല. ഇസ്ലാമിക ജനതയുടെ ഖലീഫ ആയ തുർക്കി സുൽത്താന് വേണ്ടി തുടങ്ങിയ യുദ്ധം എങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആവുക. --സാഹിർ 02:28, 28 ഓഗസ്റ്റ് 2021 (UTC)Reply
@സാഹിർ:ഡച്ച്കാരും, ഫ്രഞ്ച്കാരും, മുഗളരേയും പോലെ ഇദ്ദേഹത്തെ കാണാൻ കഴിയില്ല. അവർ ഇന്ത്യയിലേക്ക് വന്നവരും ഇദ്ദേഹം ഇന്ത്യക്കാരനുമാണ്. ബ്രിട്ടീഷുകാർക്കെതിരെ സ്വന്തമായി ഒരു സൈനത്തെ കെട്ടിപ്പൊക്കി പടനയിച്ചവനാണ്. അദ്ദേഹം സ്വന്തമായി ഒരു രാജ്യവും നിയമവും ഒക്കെ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നകാര്യവും അഥേസമയം പരാമര്ശിക്കപ്പെടണം.ഷിനാസ് (സംവാദം) 04:18, 28 ഓഗസ്റ്റ് 2021 (UTC)Reply
@ഷിനാസ്:എന്തിന് വേണ്ടി സമരം ചെയ്തു എന്നത് വളരെ പ്രധാനപ്പെട്ട ഒരു മാനദണ്ഡമാണ്. ഉദാഹരണത്തിന് മുഹമ്മദി അലി ജിന്ന പാകിസ്ഥാൻ രൂപീകരിക്കാൻ വേണ്ടി ബ്രിട്ടീഷുകാർക്ക് എതിരെ സമരം ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനി ആവില്ല. പാകിസ്ഥാന്റെ സ്വാതന്ത്ര്യ സമര സേനാനിയേ ആകൂ --സാഹിർ 06:44, 28 ഓഗസ്റ്റ് 2021 (UTC)Reply
കെ മാധവൻ നായർ എന്ന ചരിത്രകാരൻ "മലബാർ കലാപം" എന്ന പുസ്തകത്തിൽ ഇതൊരു വർഗ്ഗീയ കലാപം ആണ് എന്നതിന്റെ സൂചനയാണ് നൽകുന്നത് Arun P Asokan (സംവാദം) 06:08, 25 ജൂൺ 2020 (UTC)Reply
കെ മാധവൻ നായർ എന്നാണ് ചരിത്രകാരനായത്?--ഇർഷാദ്|irshad (സംവാദം) 10:44, 25 ജൂൺ 2020 (UTC)Reply

@Arun P Asokan കെ മാധവൻ നായർ എവിടെയും മലബാർ സമരത്തെ ഒരു വർഗീയ ലഹള എന്ന രീതിയിൽ പറയുന്നില്ല. അന്ന് നടന്ന സംഭവങ്ങൾ പറയുന്നുണ്ട്. അതിന് സമര നേതൃത്വത്തിന്റെ അറിവുണ്ടായിരുന്നു എന്ന് എവിടെയും പറയുന്നില്ല. മലബാർ സമരം വർഗീയലഹളയായി ചിത്റരീകരിക്കുന്നവർ പറയുന്ന തുവ്വൂർ കിണർ സംഭവം പോലും നായർ വിവരിക്കുന്നത് സമരനേതാക്കൾക്ക് അനുകൂലമായാണ്. മാധവൻ നായരുടെ തന്നെ വാക്കുകളിൽ എടുത്താൽ

"സമ്മതമില്ലാത്തവരെ മതത്തിൽ ചേർക്കരുത് എന്ന് കൂടി അദ്ദേഹം (ഹാജി) നിഷ്‌കർഷിച്ചിരുന്നത്രെ. തുവ്വൂരിലെ കൂട്ടക്കൊലയിൽ കുഞ്ഞഹമ്മദ് ഹാജിക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് നേരാണെങ്കിൽ തന്നെ തന്റെ ശത്രുക്കളോടും ശത്രുക്കൾ എന്ന് വിശ്വസിച്ചിരുന്നവരോടും എന്ത് കഠിനക്രിയയും ചെയുവാൻ താൻ ഒരുക്കമായിരുന്നുവെന്നല്ലാതെ തുവ്വൂരിലെ കൊലകൾ ഹിന്ദുക്കളോടു പ്രത്യേകിച്ചുള്ള വൈര്യത്തിന്റെ ദൃഷ്ടാന്തമായിരുന്നുവെന്നു പറയുവാൻ തരമില്ല. ഖാൻ ബഹദൂർ ചേക്കുട്ടിയെ കൊന്നതും ഐദ്രുഹാജിയെ വെടിവെച്ചതും കൊണ്ടോട്ടി തങ്ങളോട് എതിർത്തതും മറ്റും ഗവണ്മെന്റ് പക്ഷക്കാരോടുള്ള ശത്രുത്വത്തിന്റെ പ്രദർശനമായിട്ടേ കരുതുവാൻ തരമുള്ളൂ"

All plot template

തിരുത്തുക

en:Template:All plot ആർക്കെങ്കിലും മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുമെങ്കിൽ നന്നായിരുന്നു. ലേഖനത്തിൽ ചേർക്കപ്പെട്ടത് കൊണ്ട് പ്രത്യേകിച്ചും.-- Irshadpp (സംവാദം) 07:41, 20 ഓഗസ്റ്റ് 2021 (UTC)Reply

ചെയ്‌തിട്ടുണ്ട്. TheWikiholic (സംവാദം) 15:08, 22 ഓഗസ്റ്റ് 2021 (UTC)Reply

വാരിയൻ കുന്നന്റെ ഫോട്ടോ.

തിരുത്തുക

വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു. ഫോട്ടോ upload ചെയ്ത ആൾ ആദ്യം ഫ്രഞ്ച് മാഗസിൻ എന്നും. പിന്നീട് own work എന്നും പറഞ്ഞ് ഈ ഫോട്ടോ upload ചെയ്തിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത തെളിയുന്നത് വരെ ഫോട്ടോ വീണ്ടും ഇടരുത് എന്ന് അഭ്യർത്ഥിക്കുന്നു. ദയവായി വിക്കിപ്പീഡിയയെ ഒരു പ്രോപ്പഗണ്ട പ്ലാറ്റ് ഫോം ആയി ഉപയോഗിക്കരുത്.--സാഹിർ 09:06, 31 ഒക്ടോബർ 2021 (UTC)Reply

@Meenakshi nandhini: പേജ് പ്രൊട്ടക്റ്റ് ചെയ്തതിന് നന്ദി. ഞാൻ അത് request ചെയ്യാൻ പോവുകയായിരുന്നു. പക്ഷേ അതിനോടൊപ്പം മുൻപ് ചിലർ നടത്തിയ disruptive edits താങ്കൾ അനുവദിച്ചതായി കാണുന്നു. ഈ ഫോട്ടോ വിശ്വാസയോഗ്യമാണെന്ന് താങ്കൾക്ക് തോന്നാനുള്ള കാരണം വ്യക്തമാക്കിയാൽ കൊള്ളാം. --സാഹിർ 13:51, 31 ഒക്ടോബർ 2021 (UTC)Reply
@Razimantv: @Jacob.jose: @Drajay1976: @Fotokannan: @Irvin calicut: Seeking your intervention in this matter. --സാഹിർ 14:41, 31 ഒക്ടോബർ 2021 (UTC)Reply
@Sahirshah: ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ The only available photo of Variyan Kunnathu Kunjahammed Haji എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[1]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--Meenakshi nandhini (സംവാദം) 14:52, 31 ഒക്ടോബർ 2021 (UTC)Reply
@Meenakshi nandhini:നന്ദി --സാഹിർ 14:57, 31 ഒക്ടോബർ 2021 (UTC)Reply

Variyankunnan's message to American Organziation

തിരുത്തുക

വാരിയൻകുന്നൻ അമേരിക്കയിലേക്ക് അയച്ച കത്ത്

തിരുത്തുക

1921 ഡിസംബർ മാസത്തിൽ വാരിയൻകുന്നൻ അമേരിക്കൻ സംഘടനയായ ദി ഫ്രെണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യക്ക് അയച്ച കത്തിൽ തങ്ങൾ പോരാടുന്നത് ഇന്ത്യക്ക് വേണ്ടിയാണെന്നും ഇംഗ്ലണ്ടുമായാണ് തങ്ങളുടെ യുദ്ധമെന്നും തങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ സത്യാവസ്ഥയെ കുറിച്ചുമെല്ലാം വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ വിവർത്തനം

"ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നു എന്ന ചില കേസുകളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു . എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം ഇതിലെ ഉപജാപം എനിക്ക് ബോധ്യപ്പെട്ടു.

ഈ കുറ്റങ്ങൾ ചെയ്ത കിരാതർ, ബ്രിട്ടീഷ് റിസർവ് പോലീസിന്റെയും ബ്രിട്ടീഷ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെയും ആളുകളാണ്. അവർ ഞങ്ങൾക്ക് ദുഷ്പ്പേരുണ്ടാക്കാൻ വേണ്ടി ഞങ്ങളുടെ പേരും പറഞ്ഞ് അത്തരം നിന്ദ്യമായ കാര്യങ്ങൾ ചെയ്യുകയാണ്. ഈ ബ്രിട്ടീഷ് ചാരന്മാർക്കിടയിൽ ഹിന്ദുക്കളും മാപ്പിളമാരും ക്രിസ്ത്യാനികളും എല്ലാമുണ്ട്. അവർക്കെല്ലാം അവർ അർഹിക്കുന്ന വധശിക്ഷ തന്നെ നൽകിയിട്ടുണ്ട്. ഞങ്ങൾ ഇംഗ്ലണ്ടുമായി യുദ്ധത്തിലാണ്. ഞങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്കക്കാർ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ശത്രുവിന് സഹായമോ സ്വാസ്ഥ്യമോ നൽകുന്ന ഏതൊരുത്തനും, അയാളുടെ സാമൂഹികപദവിയോ മതമോ നോക്കാതെ കഠിനമായി തന്നെ കൈകാര്യം ചെയ്യപ്പെടും.

അതിനാൽ, വാഷിംഗ്ടണെന്ന മഹാപ്രദേശത്തിലെ ഉൽകൃഷ്ഠരായ ജനം, മലബാറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മുഴുവൻ സത്യവും അറിയാൻ അവസരം ലഭിക്കുന്നതുവരെ തങ്ങളുടെ വിധിതീർപ്പുകൾ നീട്ടിവയ്ക്കുക"''

വാരിയൻകുന്നൻ ഫ്രെണ്ട്സ്‌ ഓഫ്‌ ഫ്രീഡം ഫോർ ഇന്ത്യ എന്ന സംഘടനയ്ക്ക്‌ അയച്ച സന്ദേശം അന്നത്തെ രണ്ട്‌ പ്രമുഖ അമേരിയ്ക്കൻ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്‌. (Detroit Free Press[2], and The Baltimore Sun[3]

(ദി ഫ്രെണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ, ന്യൂയോർക്ക് കേന്ദ്രീകരിച്ചു തുടങ്ങിയ ഒരു അധിനിവേശവിരുദ്ധ സംഘടനയാണ്. ഇന്ത്യയിലെ രാഷ്ട്രീയ അഭയാർത്ഥികൾക്ക് അഭയം നൽകുക, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപീകരിക്കപ്പെട്ടത്. പ്രൊഫ. റോബർട്ട് മോർസ് ലോവറ്റ് പ്രസിഡന്റായും ഏഗ്നസ് സ്മെഡ്ലി ജെനറൽ സെക്രട്ടറിയായും രൂപീകരിച്ച ഈ സംഘടനയിൽ ന്യൂയോർക്കിലെ ചില ഇന്ത്യക്കാരും ‘ഹിന്ദുസ്ഥാനി അഡ്വൈസറി ബോർഡ്’ എന്ന വിഭാഗത്തിൽ ഇതിലെ മെമ്പർമാരായി ഉണ്ടായിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഇന്ത്യക്കാരൻ തരക്നാഥ് ദാസ് ആയിരുന്നു.)[4]— ഈ തിരുത്തൽ നടത്തിയത് Faukka (സംവാദംസംഭാവനകൾ)

അക്ഷരാഭ്യാസമില്ലാത്ത, ശരിയ്ക്കു മലയാളം പോലും എഴുതാൻ കഴിവില്ലാതിരുന്നയാളായിരുന്ന ശ്രീ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അമേരിക്കയിലെ ഫ്രെണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യയ്ക്ക് കത്തയച്ചുവത്രേ. എന്തൊരു തള്ളാണിത്? വിദേശത്ത് ഇമ്മാതിരി പത്രങ്ങളും സംഘടനകളുമുണ്ടെന്ന് ഇന്നത്തെ ജനങ്ങൾക്കു പോലും അത്രയ്ക്കുള്ള അറിവില്ല. അമേരിക്ക എന്നദ്ദേഹം കേട്ടിട്ടുണ്ടുകുമോ? പിന്നല്ലേ കത്തെഴുതാൻ അതും വിശദമായ ഒന്ന്. അരിയാഹാരം കഴിക്കുന്ന ആരെങ്കിലും ഇത്തരം വ്യാജ പ്രചരണങ്ങൾ വിശ്വസിക്കുമോ? നട്ടാൽ കുരുക്കാത്ത നുണകൾ വ്യാജ ചരിത്രമാക്കുന്നതെന്തിനാണ്? 1921 കളിൽ സമ്പന്നർക്ക് പോലും ഇംഗ്ലീഷ് വിദ്യാഭ്യാസം വിരളമായിട്ടേ ലഭിച്ചിരുന്നുള്ളു പിന്നെയാ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുന്നത്. ഈ ഇംഗ്ലീഷ് ലറ്റർ അമേരിക്കയിലേയ്ക്ക് അയ്ക്കുന്നതിന് അദ്ദേഹം ഏതു മാധ്യമം ആണ് ഉപയോഗിച്ചത്? ഇമെയിൽ, തപാൽ, കമ്പിത്തപ്പാൽ ഇതിലേതാണ്? ഇത്ര പെട്ടെന്ന് ലഭിക്കുവാൻ ഇമെയിൽ അക്കാലത്ത് ഇല്ല, പിന്നെ തപാൽ വഴി അയച്ചാൽ അക്കാലത്തെ സംവിധാനം വച്ച് കത്ത് ഏറ്റവും കുറഞ്ഞത് അമേരിക്കയിൽ എത്താൻ ഒരു മാസമെങ്കിലും പിടിക്കുമെന്നു വിചാരിക്കാം. ദി ഫ്രണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ എന്നൊരു സംഘടന നിലവിലുണ്ടെന്ന് പത്ര മാധ്യമങ്ങൾ പോലും വിരളമായ അക്കാലത്ത് അദ്ദേഹം എങ്ങനെയറിഞ്ഞു? ഈ കത്ത് പ്രസിദ്ധീകരിച്ച അമേരിക്കൻ പത്രം എന്നാണ് ഇന്ത്യയിലെത്തിയത്? അക്കാലത്ത് വെറും അപ്രധാനമായ ഈ പത്രത്തിന് കേരളത്തിൽ വരിക്കാരുണ്ടായിരുന്നോ? ഇത് പ്രസിദ്ധികരിച്ച വിവരം ആരാണ് കണ്ടെത്തിയത്? ഇപ്പോൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കാണുന്ന ചിത്രം യഥാർത്ഥത്തിൽ ആരുടേതാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഒരു നുണ ആയിരം പ്രാവശ്യ പറഞ്ഞാലും സത്യമാകുകയില്ല സഹോദരാ. ഇവിടെ കാണിച്ചിരിക്കുന്ന ലിങ്കുകൾ വിശ്വാസയോഗ്യവുമല്ല.....

സത്യമേവ ജയതേ....— ഈ തിരുത്തൽ നടത്തിയത് 2A02:CB80:4079:B487:A887:333:E6C6:107B (സംവാദംസംഭാവനകൾ)

  1. "A. K. KODOOR". https://www.gracebooks.in/product-category/a-k-kodoor/. Grace Books. Retrieved 3 നവംബർ 2021. {{cite web}}: External link in |website= (help)
  2. "Denies Moplas Forced Converts". Detroit Free Press. 1921-12-07. Retrieved 2021-11-02.
  3. "Denies Murder of Hindus". The Baltimore Sun. 1921-12-07. Retrieved 2021-11-02.
  4. "India's Freedom in American Courts". South Asian American Digital Archive. Retrieved 4 നവംബർ 2021.
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.