സംവാദം:ലൗ ജിഹാദ് വിവാദം/പഴയവ 1
ഇത് ലൗ ജിഹാദ് വിവാദം എന്ന താളുമായി ബന്ധപ്പെട്ട പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. വിഷയവുമായി ബന്ധപ്പെട്ട സംവാദങ്ങൾ നിലവിലെ സംവാദത്താളിൽ മാത്രം നടത്തുക. |
പഴയവ 1 |
ഇത് വർഗീയ ചുവയുള്ള ലേഖനമാണ്. അതിനാൽ കാര്യ നിർവാഹകർ ഇടപെട്ടു എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്. --Yousefmadari 09:18, 13 ഒക്ടോബർ 2009 (UTC)
- തീർത്തും neutral അല്ലാത്ത ഭാഗങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ആരോപണങ്ങൾക്കും മറ്റും അടിയന്തരമായി തെളിവ് ചേർക്കേണ്ടതാണ് -- റസിമാൻ ടി വി 11:48, 13 ഒക്ടോബർ 2009 (UTC)
ലേഖനം നീക്കം ചെയ്യേണ്ട കാര്യമൊന്നുമില്ല. കേരളത്തിൽ ഹൈക്കോടതിയും (1-10-2009ന്), മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിയും ലൗ ജിഹാദിനെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ട സെന്റ് ജോൺസ് കോളേജിലെ രണ്ട് എംബിഎ വിദ്യാർഥിനികളെ മതമാറ്റത്തിന് പ്രേരിപ്പിച്ച് പീഡിപ്പിച്ച കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പത്തനംതിട്ട സ്വദേശികളായ ഷഹൻഷായും സിറാജുദ്ദീനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയത് നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിധി പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നു തന്നെ 4000 പെൺകുട്ടികളെ അടുത്തകാലങ്ങളിൽ കാണാതായതായി എന്ന് ചില കണക്കുകൾ പറയുന്നു. നീക്കം ചെയ്യപ്പെടെണ്ടത്ര നിസ്സാരമൊന്നുമല്ല ഇത്..--Anoop menon 13:02, 13 ഒക്ടോബർ 2009 (UTC)
ലൗ ജിഹാദ് ,ശ്രീരാമസേന തുടങ്ങിയ താളുകളൊക്കെ സൃഷ്ടിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അതൊന്നും യഥാർഥ മതവിശ്വാസവുമായോ വിശ്വാസികളുമായോ ബന്ധമുള്ളതുമല്ല. ആ നിലക്ക് ഈ ലേഖനത്തിൽ, ഇസ്ലാമിലെ ജിഹാദ് എന്ന പേജിലേക്ക് "ഇതും കാണുക" എന്ന് പറഞ്ഞ് കണ്ണികൊടുത്തത് അങ്ങേയറ്റം അനുചിതമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും വിശുദ്ധമായിരിക്കണമെന്നാണല്ലോ മറ്റു മതങ്ങളേയും പോലെ ഇസ്ലാമിന്റെയും നിലപാട്. അപ്പോൾ സ്നേഹം നടിച്ച് ഇസ്ലാമിൽ ചേർക്കുന്നത് ഏതായാലും ഇസ്ലാമിലെ ജിഹാദിനെ അടിസ്ഥാനപ്പെടുത്തിയാവൻ വഴിയില്ല. അതുവല്ല തലക്ക് വെളിവിലാത്തവരുടേയും തീവ്രവാദികളുടേയും വഴിയാവനെ തരമുള്ളു. ശ്രീരാമൻ എന്ന പേജിലേക്ക് ശ്രീരാമ സേന എന്ന തീവ്രവാദി സംഘടനയെകുറിച്ചുള്ള ലേഖനത്തിൽ കണ്ണികൊടുക്കുന്നത് തെറ്റായിരിക്കുമോ അതുപോലെ തന്നെയാണ് ഈ വിഷയവും. അതിനാൾ ഒരു ഐ.പി സൃഷ്ടിച്ച ഈ ലേഖനത്തിൽ ന്യായമായ തിരുത്തൽ മറ്റൊരു ഐ.പി ആവശ്യപ്പെടുന്നു.--86.96.226.20 09:48, 14 ഒക്ടോബർ 2009 (UTC)
- ഇതും കാണുക എന്ന തലക്കെട്ടിൽ കൊടുക്കുന്നതിനേക്കാൾ നിർവചനത്തിൽ നേരിട്ട് ജിഹാദിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. യഥാർത്ഥ ജിഹാദുമായി ഇതിന് ബന്ധമുണ്ടെന്ന് അതിനർത്ഥമില്ല.--അഭി 11:15, 14 ഒക്ടോബർ 2009 (UTC)
ആരോപണങ്ങൾ
എല്ലാവരും ഉന്നയിക്കുന്ന ആരോപണങ്ങൾ താളിലിടണോ? ഇടുകയാണെങ്കിൽ ആരോപണങ്ങളെ വസ്തുതകളാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 11:43, 14 ഒക്ടോബർ 2009 (UTC)
സംഘടന/പ്രവർത്തനം
പത്രത്തിൽ നിന്നു് വായിച്ചുള്ള അറിവു് വെച്ചു് ഇതു് ഒരു സംഘടന അല്ല മറിച്ച് ഒരു പ്രവർത്തനം ആണു്. ജിഹാദ് എന്നതു് ഒരു സംഘടന അല്ലാത്തതു് പോലെ. അതു് കൊണ്ടു് നിർവചനം മാറ്റണം. --Shiju Alex|ഷിജു അലക്സ് 12:42, 14 ഒക്ടോബർ 2009 (UTC)
- ടെലിഗ്രാഫിലെ നിർവ്വചനം നോക്കൂ. അവിടെ jihadi outfit എന്നാണ് നൽകിയിരിക്കുന്നത്. സംഘടനയെക്കുറിച്ചാണ് ഹൈക്കോടതി അന്വേഷിക്കാനാവശ്യപ്പെട്ടത് എന്നാണ് എനിക്ക് മനസ്സിലാക്കാനാകുന്നത്. പിന്നീട് ഇത്തരം പ്രവർത്തനങ്ങളെയൊക്കെ പൊതുവായി പരാമർശിക്കാൻ ലൗ ജിഹാദ് എന്ന പദം ഉപയോഗിച്ചതാകാം. ഹൈക്കോടതിയുടെ യഥാർത്ഥ പരാമർശം എന്തായിരുന്നുവെന്ന് ആർക്കെങ്കിലും അറിയാമോ? -- റസിമാൻ ടി വി 12:46, 14 ഒക്ടോബർ 2009 (UTC)
മുസ്ലീം നേതാക്കൾ പറയുന്നത്് ചൂണ്ടിക്കാട്ടലും (http://ml.wikipedia.org/w/index.php?title=ലൗ_ജിഹാദ്&diff=next&oldid=492114) അല്ലാത്തവർ പറയുന്നത് പറച്ചിലോ സംശയമോ (http://ml.wikipedia.org/w/index.php?title=ലൗ_ജിഹാദ്&action=historysubmit&diff=492398&oldid=492373) ആകുകയും ആയിമാറുന്നതു എന്തുകൊണ്ടാണു? — ഈ തിരുത്തൽ നടത്തിയത് 193.200.150.82 (സംവാദം • സംഭാവനകൾ)
ലൗ ജിഹാദ്,ലൗ കർസേവ,റോമിയോ ജിഹാദ്,റോമിയോ ഹിന്ദുത്വ, ലൗ മാമോദിസ,റൊമിയോ മാമോദിസ ഈ സംഘടനകളെ കുറിച്ചെല്ലാം ലേഖനങ്ങൾ വരട്ടെ!ഇന്റർ കാസ്റ്റ്, റിലീജ്യൻ വിവാഹങ്ങൾ മിനിഞാന്ന് തുടങ്ങിയതാണോ ? ലൗ ഇഡിയറ്റ് , !! --സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:54, 14 ഒക്ടോബർ 2009 (UTC)
- ഏതായാലും ലൗ ജിഹാദ് മുഖേന മലയാളം വിക്കിക്ക് കുറച്ച് ഊർജജസ്വലത വന്ന മട്ടുണ്ട്. എല്ലാവരും സജീവമാണ് ഇപ്പോൾ. ശ്രീരാമ സേനയുടെ വർഗ്ഗിയ പോസ്റ്ററുകൾ തിരുവന്തപുരത്തിന്റെ പലഭാഗത്തും പ്രത്യക്ഷപെട്ടതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മഭൂമിയും മറ്റും ഇപ്പോ നല്ല ആഘോഷത്തിലഅണെന്ന് തോന്നുന്നു(ക്ഷേത്രസ്മിതിയുടെ റിപ്പോർട്ടിന് അവലംബം ജന്മഭൂമി ആണല്ലോ !). ഏതെങ്കിലും വിണ്ഡികൾ വല്ല മടയത്തരം ചെയ്യുന്നത് നോക്കി കണ്ണിലെണ്ണ ഒഴിച്ചിരക്കുകയാണല്ലോ പരിവാർ മുസ്ലിംകളെ മെക്കട്ട് കയറാൻ. ഗുജറാത്ത് കലാപ കാലത്ത് എല്ലാ മുസ്ലിംകളും ഭീകരവാദികളെല്ലങ്കിലും ഭീകരവാദികൾ എല്ലാം മുസ്ലിംകളാണ് എന്ന ഏറ്റവും അപകടകരവും പ്രതിലോമപരവുമായ മുദ്രാവാക്യം ഉയർത്തിയവരാണ് സംഘപരിവാറും കക്ഷികളും എന്നും എല്ലാവർക്കും ഓർമ്മകളുണ്ടായിരിക്കണം. പക്ഷേ അതിനു വിക്കിപീഡിയ എന്തിനു ഇത്ര തിടുക്കത്തിൽ ഇതിനു ഒരുമ്പടണം എന്നു മനസ്സിലാവുന്നില്ല.--195.229.241.177 06:03, 15 ഒക്ടോബർ 2009 (UTC)
Islam is against the concept of love i.e. the mingling of sexes.Making love other than the marital affair is completely prohibited in Islam. Then how can a Muslim do Jihad in love? there are as many Hindu boys, loving Muslim girls. Can we call this a Lovebaratha war? Doesn’t relating the mixing or dating of these boys and girls to religion fuel hatred against both communities?
--സിദ്ധീഖ് | सिधीक|Sidheeq| صدّيق 08:36, 15 ഒക്ടോബർ 2009 (UTC)
മിസ്റ്റർ സിദ്ധീക്കനും മുകളിലെ ഐ.പിയും നിർവചിക്കുന്നത് പോലെയും മനസ്സിലാക്കിയ പോലെയും അല്ല എല്ലാ മുസ്ലീംങ്ങളും അല്ലെങ്കിൽ മുസ്ലീം നാമധാരികളും മനസ്സിലാക്കുകയും നിർവചിക്കുകയും ചെയ്യുന്നതെന്ന് വിവിധ ജിഹാദികൾ(അഫ്ഗാനിസ്താൻ/പാക്കിസ്താൻ ബേസ് ചെയ്തുള്ളത്) താലിബാൻ/ലൗ ജിഹാദ്/എൻഡിഎഫ്/പണ്ടത്തെ ഐഎസ്‌ഐ/(പിന്നെ നമ്മുടെ കാന്തപുവും) എന്നിവരൊക്കെ ചെയ്യുന്നത് കണ്ടിട്ടും ഇനിയും മനസ്സിലായില്ല അല്ലേ :)— ഈ തിരുത്തൽ നടത്തിയത് 122.167.93.50 (സംവാദം • സംഭാവനകൾ)
മലപ്പുറത്തെ തസ്നിബാനുവും റഷീദ് കണിച്ചേരിയുടെ മകൾ നിനിതയുമെല്ലാം മതം നോക്കാതെ വിവാഹിതരായപ്പോൾ എവിടെയായിരുന്നു ഈ ജിഹാദും ലൗവും ആർഷഭാരതവുമെല്ലാം? വായാടിത്തം പറയുന്നതിന് ഒരതിരു വേണം. രണ്ടുപക്ഷത്തോടുമാണ് പറയുന്നത്. കുറേ കാലമായി വിക്കിപീഡിയയിലാണ് ഹിന്ദു വർഗീയ വാദികളുടെയും മുസ്ലിം വർഗീയ വാദികളുടെയും വിളയാട്ടം. നിങ്ങൾ സ്വയം അപഹാസ്യരാവുകയാണ്. തസ്നിബാനു പ്രണയിച്ച് വിവാഹിതയായപ്പോൾ പ്രണയത്തെ എതിർത്തവരാണല്ലോ ഇപ്പോഴത്തെ പ്രണയജിഹാദുകാരുടെ അന്നത്തെ നേതാക്കൾ. ജിഹാദ് എന്ന താളിൽ ജിഹാദിന്റെ പൊതുവായി അംഗീകരിക്കപ്പെടുന്ന അന്തർദേശീയ മാനവും ലൗ ജിഹാദ് എന്ന പേജിൽ ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങളും കിടക്കട്ടെ. ഇതൊന്നും നീക്കം ചെയ്യേണ്ട കാര്യവുമില്ല. ഒപ്പം തന്നെ ഗീബൽസിയൻ നുണകളിലൂടെയും ശൂലത്തിലൂടെയും നരമേധങ്ങളിലൂടെയും ആർഷഭാരതത്തെ കെട്ടിപ്പൊക്കാൻ നടക്കുന്ന സംഘപരിവാറിന്റെ തനിസ്വരൂപങ്ങളും എഴുതപ്പെടട്ടെ.— ഈ തിരുത്തൽ നടത്തിയത് 123.237.135.6 (സംവാദം • സംഭാവനകൾ)
സനാതനം
സനാതനം
രജേഷ് ബിഡ്കർ എന്ന ഹിന്ദു ഭീകരൻ മുസ്ലിം സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിക്കുന്ന ഹിന്ദുക്കൾക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്നു[കാണുക]. ഇതിനെ എന്തു വിളിക്കും ലൗ കർസേവയെന്നൊ അതോ സനാതന പിഴപ്പിക്കൽ എന്നോ? നൂറു കണക്കിന് സ്ത്രീകൾ ഗുജറാത്ത് കലാപസമയത്ത് ഹിന്ദു ഭീകരരാൽ ബലാത്സംഗം ചെയ്യപ്പെടുകയും പിന്നീട് ചുട്ടെരിക്കപ്പെടുകയും ചെയ്തു [ലിങ്ക് കാണുക].ഇതിനെ മാതൃകാ രാമരാജ്യം എന്നു വിളിച്ചാൽ എങ്ങനെയിരിക്കും? അതു പോലെ തന്നെയാണ് ചിലർ ജിഹാദിനെ അസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഭർത്താവ് മരിച്ചാലും ശരി അമ്മായിയമ്മയുടെ കരച്ചിൽ കാണണമെന്ന പൂതിയാണ് ഈ പരിവാരികൾക്ക്.— ഈ തിരുത്തൽ നടത്തിയത് 123.237.135.6 (സംവാദം • സംഭാവനകൾ)
നാൾവഴി എന്ന തലക്കെട്ടിനു പകരം പ്രത്യാഘാതം എന്നു ചേർത്തു അതിനു താഴെ എഴുതുന്നതല്ലേ നല്ലത്. അങ്ങനെയെങ്കിൽ ലൗ ജിഹാദിന്റെ വിവിധ പ്രത്യാഘാതങ്ങൾ(ലൗ ജിഹാദിലൂടെ യുവതികളെ നശിപ്പിക്കുന്ന ആളുകളുടെ പ്രവൃത്തിഫലമായുണ്ടാകുന്ന പ്രത്യാഘാതവും ലൗ ജിഹാദിന്റെ പേരിൽ വർഗീയ -വിഭാഗീയ പ്രചരണങ്ങൾ അഴിച്ചുവിടുന്ന വർഗീയ പ്രവണതയും വിക്കി ശൈലിയിൽ ചൂണ്ടിക്കാട്ടാമല്ലോ. വർഗീയ പക്ഷപാതിത്വം ആരോപിക്കപ്പെടാറുള്ള ജന്മഭൂമി പത്രത്തിനെ ഈ വിഷയത്തിൽ അവലംബമാക്കുന്നതും നീതിയാണെന്ന് തോന്നുന്നില്ല--ഉപ്പേരിക്കുരുള 13:31, 15 ഒക്ടോബർ 2009 (UTC)
ഫിക്‌ഷൻ
ഏതെങ്കിലും വാർത്താശകലത്തെ ആശ്രയിച്ച് സമകാലീനവിഷയങ്ങളെക്കുറിച്ച് പെട്ടെന്ന് ലേഖനങ്ങൾ തുടങ്ങുന്നത് അഭികാമ്യമല്ല. ഈ ലേഖനത്തിന്റെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. "കല്ലുവെട്ടാം കുഴി ഇരട്ടക്കൊല", "ആനക്കയം ഭവനഭേദനം", "തോപ്പുംപടി ബസ്സപകടം", "മുറിഞ്ഞപുഴ റിപ്പർ" എന്നൊക്കെ പറഞ്ഞ് എടുത്തുചാടി തുടങ്ങുന്ന ലേഖനങ്ങൾ പത്രങ്ങൾക്കേ ചേരുകയുള്ളു. ഈ ലേഖനവും ആ വകുപ്പിൽ പെടുത്താവുന്നതാണ്. പ്രേമിച്ച് മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണല്ലോ ആരോപണം. അപ്പോൾ മതത്തെ ശക്തിപ്പെടുത്തുകയെന്നതായിരിക്കണം ലക്ഷ്യം. അതിനിടെ ജീഹാദികൾ പ്രേമിച്ച പെണ്ണുങ്ങൾ "ചുവന്ന തെരുവിൽ" എത്തിയെന്നും പറയുന്നു. ഇത് ചേർന്നുപോകുന്നില്ല. ഈ ലേഖനത്തിൽ വസ്തുതയുടെ അംശം വല്ലതും ഉണ്ടോ എന്നറിയില്ല. പക്ഷേ കാടുകയറിയ ഭാവന സമൃദ്ധമായുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് ഫിക്‌ഷൻ എന്ന വിഭാഗത്തിൽ ഈ ലേഖനത്തെ ഉൾപ്പെടുത്താം. പ്രേമം പ്രൊഫഷനും, ജീവിതദൗത്യവും, ദൈവശുശ്രൂഷയും ആയിരിക്കാൻ ഭാഗ്യം കിട്ടിയവരെപ്പറ്റി അസൂയ തോന്നുന്നു! അതേസമയം, മദ്ധ്യകാലയൂറോപ്പിൽ യഹൂദർ, ക്രിസ്ത്യൻ നവജാതശിശുക്കളുടെ രക്തം കൊണ്ട് ബലിയർപ്പണം നടത്തുന്നതായി ആരോപണം ഉയരുകയും ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്നോർക്കുമ്പോൾ ഇത്തരം കഥകളെ ഫലിതമായി തള്ളിക്കളയാനും പറ്റുകയില്ല. യഹൂദർക്കും മന്ത്രവാദികളായി കരുതപ്പെട്ട സ്ത്രീകൾക്കും മറ്റുമെതിരായി പാതകങ്ങൾ കാട്ടിയവർ ആശ്രയിച്ചത് ഇത്തരം കഥകളെയാണ്. Georgekutty 13:51, 15 ഒക്ടോബർ 2009 (UTC)
- ജോർജ്ജ്കുട്ടി മുകളിൽ എഴുതിയ "വാർത്താശകലത്തെ ആശ്രയിച്ച് സമകാലീനവിഷയങ്ങളെക്കുറിച്ച് പെട്ടെന്ന് ലേഖനങ്ങൾ തുടങ്ങുന്നത് അഭികാമ്യമല്ല" എന്ന വാചകത്തോട് (മാത്രം) വിയോജിപ്പുണ്ട്. സമകാലീന വിഷയങ്ങളെപ്പറ്റി വിക്കിയിൽ ആധികാരികമായി ലേഖനമെഴുതുന്നതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ വിഷയത്തിൽ മതവും രാഷ്ട്രീയവും കയറി വന്നതാണു പ്രശ്നം. ഇവിടെ പ്രതിപാദിക്കുന്ന ലൗ ജിഹാദിനെ തീവ്രവാദ സംഘടന എന്നൊക്കെ ഒരു ആധികാരികതയുമില്ലാതെ വിളിക്കുന്നതും അതു വിക്കിപീഡിയയുടെ പ്രധാന താളിൽ തന്നെ ഇട്ടതും ഒക്കെ അല്പം കടന്ന കൈ ആയിപ്പോയില്ലേ എന്നൊരു സംശയം മാത്രം ബാക്കി. --Anoopan| അനൂപൻ 14:58, 15 ഒക്ടോബർ 2009 (UTC)
മയപ്പെടുത്താൻ കുറേ നോക്കിയതാണ്. ശരിയായില്ല എന്നു തോന്നുന്നു. Jihadi outfit എന്നത് തർജ്ജമ ചെയ്തപ്പോൾ തീവ്രവാദസംഘടനയായിപ്പോയതാണ്. എഴുതുമ്പോൾ നെറ്റിൽ കാര്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന ന്യൂട്രൽ സോഴ്സുകളൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് പത്രവാർത്തകളെ ഇങ്ങനെ ഉപയോഗിക്കേണ്ടി വന്നത്. കുറച്ച് ചോദ്യങ്ങൾ:
- ലൗ ജിഹാദ് എന്നാൽ യഥാർത്ഥത്തിൽ എന്താണ്? സംഘടനയെക്കുറിച്ചാണ് ഹൈക്കോടതി അന്വേഷിക്കാനാവശ്യപ്പെട്ടത് എന്ന് ടെലിഗ്രാഫിലും നെറ്റിൽ മറ്റു ചില ലിങ്കുകളിലും കണ്ടു. പ്രവർത്തനത്തെക്കുറിച്ചാണെന്ന് മറ്റു ചില സ്ഥലങ്ങളിലും.
- പേജിൽ പ്രശ്നങ്ങളുണ്ടെങ്കിൽ എങ്ങനെ ശരിയാക്കിയെടുക്കാം?
-- റസിമാൻ ടി വി 15:18, 15 ഒക്ടോബർ 2009 (UTC)
- ജോർജ്ജൂടി ചോന്ന കണ്ണാടി വെച്ചാൽ എല്ലാം ചോന്ന നിറം തന്നെയാണ് യഹൂദർക്കെതിരെ പണ്ടെങ്ങാണ്ടോ ചില കഥകൾ എഴുതിയെന്ന് വിചാരിച്ച് ലോകത്തുള്ള എല്ലാ സത്യങ്ങളും കഥകളാണ് എന്നു പറയുന്നത് ശരിയല്ല. കൂടാതെ ഇപ്പോൾ വളരെയധികം പ്രചാരത്തിലുള്ള വാക്കാണ് ലൗ ജിഹാദ്. പിന്നെ ഇത് ഇസ്ലാം വിരുദ്ധർ സൃഷ്ടിച്ച ഒരു വാക്കും അല്ല. തനിക്ക് അറിഞ്ഞൂടാത്ത കാര്യങ്ങളെല്ലാം ഫിക്‌ഷൻ ആണെന്നു പറയുന്നത് ശരിയല്ല--—ഈ തിരുത്തൽ നടത്തിയത് lee2008 15:04, 16 ഒക്ടോബർ 2009 (UTC)
രസകരമായ ഒരു സംഭാഷണ ശകലം
ലേഖനത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നൊന്നും പിടികിട്ടുന്നില്ല. രണ്ടു പ്രതിഭകളുടെ രസകരമായ ഒരു സംവാദത്തെയാണ് ഈ ലൗ ജിഹാദും ഈ മതംമാറ്റവും വായിച്ചപ്പോൾ ഓർമ്മവരുന്നത്. ഒരിക്കൽ എം.പി. നാരായണപ്പിള്ള ബഷീറിനോട് നർമ്മം കലർത്തി കളിയായി ഇങ്ങനെ ചോദിച്ചത്രെ" ഞാൻ ഇസ്‌ലാമിലേക്ക് വരാൻ ആഗ്രഹിക്കുന്നു" ഉടനെ നാരായണപ്പിള്ളയോളം അതല്ലങ്കിൽ അതിലും വലിയ പ്രതിഭയായ ബഷീർ ഇങ്ങനെ പറഞ്ഞത്രെ:"നോ വാക്കൻസി". കൂട്ടത്തിൽ ഒരു കാര്യം. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും മറ്റും ഉണ്ടാവുന്നതിന് എത്രയോ വർഷം മുമ്പ് നാരായണപ്പിള്ള തന്റെ കലാകൗമുദി വാരികയുടെ പംക്തിയിൽ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു "നമുക്ക് വേണ്ടത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ"--വിചാരം 14:28, 16 ഒക്ടോബർ 2009 (UTC)
Source(s): More Germans Convert To ISLAM: http://diewahrereligion.de/index9.html
The number of Europeans, Americans, Latinos and Africans converting to Islam is growing rapidly
check it out !!
CNN WORLD NEWS: Islam is the fastest-growing religion http://www.cnn.com/WORLD/9704/14/egypt.islam/
Islam is Fastest Growing Religion in United States: http://www.defendamerica.mil/articles/a100501b.html
Times on line: Thousands of british people convert to islam every year: http://www.timesonline.co.uk/tol/news/uk/article1026534.ece
Why European women are turning to Islam: http://www.csmonitor.com/2005/1227/p01s04-woeu.html
Washington-Report: The Nation's Fastest Growing Religion http://www.washington-report.org/backissues/0596/9605013.htm
Washington Post: Islam Luring More Latinos http://www.washingtonpost.com/ac2/wp-dyn?pagename=article&contentId=A27758-2001Jan6¬Found=true
Islam is spreading among Thousands black South Africans http://www.iol.co.za/index.php?set_id=1&click_id=139&art_id=qw1100423885802B264
Washington Post: Islam Attracting Many Thousands Survivors of Rwanda Genocide http://www.washingtonpost.com/wp-dyn/articles/A53018-2002Sep22.html
Islam - World's Fastest Growing Religion http://www.geocities.com/Pentagon/3016/fastest.htm
Many Converts to Islam Homepage: http://www.islamawareness.net/Converts/
മുസ് ലിയാർ 20:33, 16 ഒക്ടോബർ 2009 (UTC)
പടിഞാറൻ ലോകത്തേ ഇസ്ലാമിന്റെ വളർച്ച കണ്ട് ഭയന്ന് ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ അപകീർത്തി പെടുത്തികൊണ്ട് ധാരാളം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഏകദേശം 100,000 ആളുകളാണ് ഒരോവർഷവും ഇസ്ലാമിലേക്ക് വരുന്നത്. ഇതിൽ 5 ആളുകൾ ഇസ്ലാമിലേക്ക് വരുന്നെങ്കിൽ അതിൽ നാല് പേരും സ്ത്രീകളാണ്. ഇതിൽ വളരെ ഒരു ചെറിയ ശതമാനം സ്ത്രീകൾ മുസ്ലിം യുവാക്കളെ സ്നേഹിക്കുകയും അങ്ങനെ വിവാഹ ബന്ധത്തിൽ ഏർപെടാൻ മത പരിവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെ ഒരു ആന കാര്യമായി ചിത്രീകരിക്കുകയും ഇങ്ങനെ വൈവാഹിക ബന്ധത്തിൽ ഏർപെടുന്നതോടെ ക്രൂരമായ പീഡങ്ങളുടെ പരമ്പര തന്നെയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത് എന്നും ഇത് പോലെ വൈവഹിക ബന്ധത്തിലേർപ്പെട്ട ഏതാനും വ്യക്തി കുടുംബ ജീവിതത്തിലേ വീഴ്ച്ചകൾ എടുത്ത് കാട്ടി ഇംഗ്ലീഷ് ധാരാളം പുസ്തകങ്ങൽ രചിക്കപെട്ടിട്ടുണ്ട് അതും. സ്ത്രീകൾ തന്നെയാണ് ഇതിൽ അതിക രചനയുടെയും രചയിതാക്കാൾ. ജനങ്ങളുടെ ഇടയിൽ ഇസ്ലാമിനെ കുറിച്ച് വളരെ നെഗറ്റീവ് ആയിട്ടുള്ള ഒരു കാഴ്ച്ചപാട് സ്യഷ്ടിക്കാനും അതുവഴി ജനങ്ങളെ ഇസ്ലാമിൽ നിന്ന് അകറ്റാനും വേണ്ടി തികച്ചും മനശാസ്ത്രപരമായി ജനങ്ങൾക്കിടയൽ ഭയം വളർത്തുക എന്ന ഒരറ്റ ലക്ഷ്യത്തോടെ യാണ് ഈ ക്യതികളെല്ലാം സ്യഷ്ടിച്ചിരിക്കുന്നത്. അത് പോലെ തന്നെയാണ് ഈ love jihad എന്ന പുതിയ ജിഹാദും. വളരെ നെഗറ്റീവ് ആയിട്ടുള്ള ഒരു ചിന്ത മനസ്സിൽ സ്യഷ്ടിച്ച് കഴിഞാൽ പിന്നെ ആ കാര്യത്തേ മനുഷ്യൻ സംശയത്തോടെ മാത്രമേ സമീപ്പിക്കുകയുള്ളു അങ്ങനെ ഇത് തടയുക എന്ന ലക്ഷ്യമായിരിക്കും ഈ കഥയുടെ പുറകിലുള്ള ആളുകളുടെ ലക്ഷ്യം. ഞാനിവിടെ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു ഫിലിപ്പൈൻസ് ഉണ്ട് അയാൾ ഒരു ദിവസം എന്നോട് പറഞ്ഞു ഫിലിപ്പൈൻസിൽ ധാരാളം ആളുകൾ ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറി വരുന്നുണ്ട് പക്ഷേ ഒരു മുസ്ലിം ക്രിസ്തു മതത്തിലേക്ക് മതം മാറിയതായി ഞാൻ കേട്ടിട്ടില്ല. അയാൾ തന്നെ പറയുന്നു അതിന് കാരണം മുസ്ലിങ്ങളുടെ വിശ്വാസം സ്ട്രോങ്ങ് ആണ്. ഏതായാലും കോളേജിലാണല്ലോ ഈ മതം മാറ്റം നടക്കുന്നത്. ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ സ്നേഹമാകും പിന്നെ മതം മാറ്റം കല്യാണം അങ്ങനെ പോകുന്നു.
എന്നാൽ ഓപ്പോസിറ്റ് സെക്സുകൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഒരിക്കലും ഇസ്ലാമിൽ അനുവദനീയമല്ല. ഇസ്ലാം ശക്തമായി നിരോധിച്ച ഒന്നാണ് അത്. ആധുനിക ശാസ്ത്രം പറയുന്നു ആണും പെണ്ണും തമ്മിൽ ഫ്രൺറ്റ്ഷിപ്പ് അതൊരിക്കലും സാധ്യമല്ല. അങ്ങനെ ഒരു ഫ്രണ്ട്ഷിപ്പ് ഇല്ല. ഇങ്ങനെ ആണും പെണ്ണൂം ഫ്രൺറ്റ് ആണ് എന്ന് പറഞ്ഞ് നടക്കുന്നെങ്കിൽ അതിൻ അവരെ പ്രേരിപ്പിച്ചത് ഫ്രണ്ട്ഷിപ്പ് എന്ന ഷിപ്പല്ല മറിച്ച് ഓപ്പോസിറ്റ് സെകസ്വൽ അട്രാക്ഷനാണ്. ഏതായാലും ഇതോടു കൂടി ഹിന്ദു പെൺകുട്ടികളെല്ലാം മുസ്ലിം ആൺകുട്ടികളോടുള്ള ഫ്രണ്ട്ഷിപ്പ് എന്ന ഷിപ്പ് നിർത്തുകയും അത് മൂലം മുസ്ലിം ആൺകുട്ടിളെല്ലാം മത നിയമെത്തിനെതിരായിട്ട് വഴി പിഴച്ച് പോകുന്നത് തടയുകയും ചെയ്യും. ഈ ഭയം സ്യ്ഷ്ടിക്കൽ ഒരു ഗുണമുള്ള കാര്യമാണ്. ഇത്കൊണ്ട് മുസ്ലിംങ്ങൾവഴി പിഴക്കുന്നത് തടയാം. ഇനി മുസ്ലിം ആൺകുട്ടികളും മുസ്ലിം പെൺകുട്ടികളും തമ്മിലുള്ള ആ ഷിപ്പും കൂടി ഒന്ന് തടഞ്ഞാൽ മതി. പിന്നെ പേടിക്കാനില്ല. മുസ് ലിയാർ 10:53, 17 ഒക്ടോബർ 2009 (UTC)
അമേരിക്കയിലും, ഫിലിപ്പൈൻസിലുമൊക്കെ ഒത്തിരി ക്രിസ്ത്യാനികൾ ഇസ്ലാമിൽ ചേരുന്നുവെന്നു കേൾക്കുന്നത് എന്നെ സന്തുഷ്ടനാക്കുന്നു. രണ്ടു കാരണങ്ങളാണ് എന്റെ സന്തോഷത്തിനു പിന്നിൽ. ഒന്ന്, ഇസ്ലാം ഓജസും ജീവനുമുള്ള മതമാണെന്ന് ആ മതം മാറ്റങ്ങൾ വിളിച്ചുപറയുന്നുവെന്നത്. രണ്ട്, അമേരിക്കയിലും ഫിലിപ്പൈൻസിലും മനുഷ്യന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ആ മാറ്റങ്ങൾ വ്യക്തമാക്കുന്നുവെന്നത്. ചില മേഖലകളിൽ അമേരിക്ക അനുവദിക്കുന്ന സ്വാതന്ത്ര്യം കണ്ടാൽ 'യാങ്കി'-കൾക്ക് വട്ടാണെന്ന് നമുക്ക് തോന്നിപ്പോകും. ഇസ്ലാമിലേയ്ക്ക് പരിവർത്തിതനാവുകയും അമേരിക്കൻ രാഷ്ട്രത്തെ തന്നെ തകിടം മറിക്കാൻ പോന്ന സിദ്ധാന്തങ്ങൾ പഠിപ്പിക്കുകയും ചെയ്ത മാൽക്കം എക്സിന്റെ 'subversive' എന്നു പറയാവുന്ന ജീവചരിത്രം, വിർജീനിയ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ എന്റെ മകന് പാഠപുസ്തകമായിരുന്നു. അമേരിക്കയിലേയും മറ്റും ക്രിസ്ത്യാനികളെപ്പോലെ സൗദി അറേബ്യയിലെ മുസ്ലിങ്ങൾക്കും ആഗ്രഹം തോന്നിയാൽ മറ്റു മതങ്ങളിലേയ്ക്ക് മാറാൻ കഴിയുമോയെന്നറിയില്ല. സൗദി അറേബ്യയിൽ മതത്യാഗം(apostasy) മരണശിക്ഷയർഹിക്കുന്ന കുറ്റമാണെന്നത് തല്പരകക്ഷികളുടെ കുപ്രചരണമാകാനേ വഴിയുള്ളു.Georgekutty 06:59, 18 ഒക്ടോബർ 2009 (UTC)
തമാശ
“ | ഈ സംവാദം താൾ ലൗ ജിഹാദ് എന്ന വിക്കിപീഡിയ ലേഖനത്തെ മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കായി മാത്രമുള്ളതാണു്. ലൗ ജിഹാദ് എന്ന വിഷയത്തെക്കുറിച്ചോ അനുബന്ധ വിഷയങ്ങളെക്കുറിച്ചോ ഉള്ള പൊതു ചർച്ചകൾ നടത്തുന്നതിനുള്ള വേദിയായി ഈ സംവാദം താൾ ഉപയോഗിക്കരുതു്. | ” |
മുകളിലെ രസകരമായ ഒരു സംഭാഷണ ശകലം കണ്ട് എഴുതിപോയതാണ്. --—ഈ തിരുത്തൽ നടത്തിയത് lee2008 02:28, 18 ഒക്ടോബർ 2009 (UTC)
കണക്ക്
ഈ നാലായിരം അയ്യായിരം പാക്സിതാനിലെ ചുവന്ന തെരുവിലെ കൊണ്ട് പോയ പെൺകുട്ടികളുടെ എണ്ണം എന്നീ കണക്കുകൾ എവിടുന്ന് കിട്ടിയതാണ് ഇത് ആരോപിക്കുന്ന സംഘടനകളോ പത്രങ്ങളോ ഇതിന്റെ സോർസ് വ്യക്തമാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ അത് എവിടുന്നാണ് എന്ന് കൂടി വിക്കിപീഡിയൽ എഴുതേണ്ടതാണ്. അല്ലെങ്കിൽ സംഘടനകളോ പത്രങ്ങളോ ആരോപിക്കുന്ന കൊട്ടകണക്ക് ഇവിടെ കൊടുക്കേണ്ട കാര്യമില്ല Samad 08:42, 19 ഒക്ടോബർ 2009 (UTC)
- ആരോപണങ്ങളായി തന്നെയാണ് കൊടുത്തിരിക്കുന്നത്.--പ്രവീൺ:സംവാദം 10:20, 19 ഒക്ടോബർ 2009 (UTC)
- മനോരമയും മാതൃഭൂമിയും ജന്മഭൂമിയും ടൈംസ് ഓഫ് ഇൻഡ്യയും എക്സ്പ്രസ്സ് ബസ്സും നൽകുന്ന വിവരങ്ങൾ വായിച്ച് ഇതൊക്കെയാണല്ലെ ഇവിടെ നടക്കുന്നത് എന്ന് തീരുമാനിക്കാൻ ഇടവരുന്ന പ്രിയ വിക്കി പീഡിയന്മാരേ ഇതും ഇതും ഇതും ഒന്ന് വായിച്ച് വിവേചന ബുദ്ധി ഉപയോഗിക്കുന്നത് ഈ ലേഖനത്തെ സംതുലിതമാക്കാനുപകരിച്ചെങ്കിലോ ?--ഉപ്പേരിക്കുരുള 16:04, 20 ഒക്ടോബർ 2009 (UTC)
“ | 'ലവ് ജിഹാദ്' 'റോമിയോ ജിഹാദ്' എന്നീ പേരുകളിൽ സംസ്ഥാനത്ത് ഏതെങ്കിലും സംഘടന പ്രവർത്തിക്കുന്നതായോ മറ്റേതെങ്കിലും സംഘടന നിർബന്ധിത മതപരിവർത്തനത്തിലേർപ്പെട്ടതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. | ” |
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഇങ്ങനെ കാണുന്നു. ഇനിയും ആദ്യ വാചകത്തിൽ തന്നെ തീവ്രവാദി സംഘടന എന്നൊക്കെ ഇതിനെ വിളിക്കണോ? --Anoopan| അനൂപൻ 05:39, 23 ഒക്ടോബർ 2009 (UTC)
- അനൂപൻ സൂചിപ്പിച്ച കാര്യം ശരിതന്നെ പക്ഷെ മാതൃഭൂമിയുടെ തലക്കെട്ട് ചില ദുഃസ്സൂചനകൾ നൽകുന്നതായിട്ടാണ് വായിച്ചപ്പോൾ തോന്നിയത്( മാതൃഭൂമിയുടെ തലക്കെട്ട്:"പ്രണയത്തിന്റെ പേരിൽ മതംമാറ്റം: സംഘടിതശ്രമമെന്ന് ഡിജിപി") . എന്നാൽ താഴെ കൊടുത്തിരിക്കുന്ന പത്രങ്ങളുടെ തലക്കെട്ട് നോക്കൂ.
- No sign of ‘love jehad’ in Kerala, DGP tells court
- No organisation called 'Love Jihad' identified in Kerala
- No organisation called 'Love Jihad' identified in Kerala
- Love jihad: DGP submits report to High Court
ഇവിടെ പത്രങ്ങളെ വിലയിരുത്തേണ്ടതുണ്ടോ എന്നൊരു സംശയമുയരാം. ഈ ലേഖനത്തിന്റെ പ്രധാന അടിസ്ഥാനം തന്നെ പത്ര റിപ്പോർട്ടുകളാണല്ലോ അതിനാൽ നൽകിയതാണിത്. പത്രറിപ്പോർട്ടുകൾ വിവേചനം കൂടാതെ വിക്കിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ടോ എന്നൊരു സംശയം --വിചാരം 06:25, 23 ഒക്ടോബർ 2009 (UTC)
മാതൃഭൂമിയുടെ ഹെഡ്ഡിങ്ങ് കണ്ടാൽ തന്നെ അവരുടെ ഉള്ളിരിപ്പ് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ് Samad 11:49, 23 ഒക്ടോബർ 2009 (UTC)
കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) സെക്രട്ടറിയായ ജോണി കൊച്ചുപറമ്പിൽ എന്നു ചേർത്തിരിക്കുന്നത് ശരിയല്ല. ലിങ്ക് ആയി കൊടുത്തിരിക്കുന്ന വാർത്തയിൽ അദ്ദേഹത്തിന്റെ പദവിയായി കാണിച്ചിരിക്കുന്നത് ഇതല്ല.Georgekutty 08:27, 29 ഒക്ടോബർ 2009 (UTC)
അസന്തുലിതാവസ്ഥ
രണ്ടു പക്ഷവും അവതരിപ്പിച്ചിട്ടുണ്ടെന്ന് കരുതുന്നു. അസന്തുലിതാവസ്ഥയുള്ള ഭാഗം ചൂണ്ടിക്കാണിച്ചാൽ ആവശ്യമായ മാറ്റം വരുത്തി മുകളിലെ ഫലകം നീക്കം ചെയ്യാം എന്നു കരുതുന്നു.--Vssun 15:04, 29 ഒക്ടോബർ 2009 (UTC)
ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000[16][1] പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കി എന്നും ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചു
ഇത് അങ്ങേയറ്റം വർഗീയ ചുവയുള്ളതും ഒരു മതവിഭാഗത്തെ തീർത്തും അപമാനിക്കുന്ന തരത്തിലുള്ളതമാണ്. സംഘ പരിവാറിന്റെ നിയന്ത്രണത്തിലുള്ള സംഘടനകൾ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ യാതൊരു തെളിവുമില്ലാതെ ഉന്നയിക്കുക പതിവാണ്( സംഘ പരിവാറിന്റെ കേസരിയും ജന്മഭൂമിയും സൈറ്റുകളായ സംഘ് പരിവാറും ഹൈന്ദവകേരളവും പരിശോധിച്ചാൽ ഇതുപോലുള്ള മതവിദ്വേഷമുള്ള പലതും കാണാൻ കഴിയും). പക്ഷേ അതൊക്കെ വിക്കിയിൽ പ്രസിദ്ധീകരിക്കുന്നത് പരമത വിദ്വേഷം വളർത്താനും വംശീയത സൃഷ്ടിക്കാനുമാണ് സഹായിക്കുക എന്നതിനാൽ അതു നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു--ഉപ്പേരിക്കുരുള 08:05, 30 ഒക്ടോബർ 2009 (UTC)
ആരോപണം ആരോപണമായിത്തന്നെയാണല്ലോ കൊടുത്തിരിക്കുന്നത്. POV നീക്കാം എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 09:41, 30 ഒക്ടോബർ 2009 (UTC)
- ഈ ആരോപണം വിക്കിയിൽ കൊടുക്കേണ്ടതില്ല എന്നാണ് ഞാനും കരുതുന്നത്. ആര് എന്ത് ആരോപണമുന്നയിച്ചാലും അത് വിക്കിയിൽ വരാം എന്ന സ്ഥിതിയുണ്ടാകരുത്. en:WP:UNDUE ആയ പ്രാധാന്യം ഈ താളിൽ ചില ഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട് എന്ന അഭിപ്രായമുള്ളതിനാൽ തൽക്കാലം POV ഫലകം നീക്കണ്ട എന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 09:47, 30 ഒക്ടോബർ 2009 (UTC)
ലേഖനം ഒന്നിനൊന്ന് രസം പിടിച്ചു വരുന്നു: "തങ്ങൾ ആഗ്രഹിക്കുന്ന പെൺകുട്ടി പ്രണയത്തിൽ വീണു എന്നുറപ്പായാൽ അവരെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ച് അതെല്ലാം ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗിനുള്ള അവസരമാക്കുന്നു. വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന പെൺകുട്ടികളെ ആദ്യം മതമാറ്റത്തിനും പിന്നീട് മതപഠനത്തിനും അയക്കുന്നു. പൊന്നാനിയിലും കോഴിക്കോടും ഇത്തരം മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്" ഇതുപോലുള്ള തരം താണ slander, മെത്രാൻ സമിതിയുടെ പേരിൽ സംസാരിക്കുന്ന വ്യക്തിയുടെ ഭാവനയിൽ മുളച്ചതാണെങ്കിലും വിക്കിയിൽ അടിക്കുറിപ്പായിപ്പോലും ചേർക്കരുതാത്തതാണ്. "2676 പെൺകുട്ടികൾ ഇതു വരെ ലൗ ജിഹാദിൽ പെട്ടുപോയിട്ടുണ്ടെന്നും ഇതിൽ 412 പേർ മലപ്പുറം ജില്ലയിൽ നിന്നാണെന്നും" മറ്റുമുള്ള കിറുകൃത്യമായ കണക്കുകളാണ് കൂടുതൽ രസം. ഇത്ര കണിശമായ വിവരങ്ങൾ ജോണി കോച്ചുപറമ്പന് എവിടന്നു കിട്ടി? ലവ് ജീഹാദ് എന്നൊരു പ്രസ്ഥാനം ഉണ്ടെങ്കിൽ അതിന്റെ ഇൻസൈഡർ തന്നെയായിരിക്കണം അദ്ദേഹം.Georgekutty 11:33, 30 ഒക്ടോബർ 2009 (UTC)
No ‘love jihad’, says DGP DGP Jacob Punnoose told the Kerala High Court that no organisation called “love jihad” or “Romeo jihad” had so far been identified in the State. [1] ഇതൊക്കെ ഒന്ന് പരിഗണിക്കൂ ലേഖകരെ..തുടങ്ങിവെക്കാൻ എല്ലാവരുമുണ്ട്.. ചെളി വാരി യെറിയുമ്പോൾ ചെളി പറ്റിയത് അസ്ഥാനത്താണെങ്കിൽ അത് വൃത്തിയാക്കി കൊടുത്തില്ലെങ്കിൽ വേണ്ട ഒരു സോറി യെങ്കിലും..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:18, 30 ഒക്ടോബർ 2009 (UTC)
തിരിച്ചുവിടൽ
മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ഇതൊരു വിവാദമായല്ല കാണുന്നത്. താൾ പറയുന്നതും വിവാദത്തെ കുറിച്ചല്ല. ഉള്ളതോ ഇല്ലാത്തതോ ആയ പ്രവർത്തനത്തെ കുറിച്ചാണ്--പ്രവീൺ:സംവാദം 03:02, 31 ഒക്ടോബർ 2009 (UTC)
തർക്കം, ഉണ്ടോ ഇല്ലയോ എന്നാകുമ്പോൾ വിഷയം വിവാദമല്ലേ ആകൂ? തിരിച്ചുവിടൽ ശരിയായിരുന്നു എന്നാണ് എന്റെ തോന്നൽ.Georgekutty 04:55, 31 ഒക്ടോബർ 2009 (UTC)
- തിരിച്ചുവിടലിന്റെ ആവശ്യം ഇല്ല. ഉള്ളതോ ഇല്ലാത്തതോ ആയ എത്രയോ വിഷയങ്ങൾ വിക്കിയിൽ കിടക്കുന്നു. ഉദാ: ഹോളോകോസ്റ്റ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്നാണ് ചില മുസ്ലീം സംഘടനകൾ ആരോപിക്കുന്നത് കൊണ്ട് ഹോളോകോസ്റ്റ് വിവാദം എന്നു ആരെങ്കിലും പേരു മാറ്റുമോ. അതുപോലെ ലൗ ജിഹാദ് വിവാദം എന്നാക്കുന്നത് ശുദ്ധ അസംബന്ധം ആണ്. പിന്നെ ജോർജൂട്ടി The threshold for inclusion in Wikipedia is verifiability, not truth . സംസാരിക്കുന്ന വ്യക്തിയുടെ ഭാവനയിൽ മുളച്ചതാണെങ്കിലും തുടങ്ങിയ വാചകങ്ങൾ എഴുതാൻ താങ്കൾക്ക് എങ്ങനെ പറ്റുന്നു ഇത്ര കണിശമായ വിവരങ്ങൾ താങ്കൾക്ക് എവിടെ നിന്ന് കിട്ടി. പിന്നെ കണക്കുകളെ കുറിച്ച് താങ്കൾക്ക് സംശയമുണ്ടെങ്കിൽ കോച്ചുപറമ്പിലച്ചനോട് നേരിട്ട് ചോദിക്കാവുന്നതാണ്. ഇവിടെ ഒരു സുഹൃത്ത് പത്രവാർത്തകളുടെ തെളിവ് ചോദിച്ചിരുന്നു താങ്കളെപ്പോലെയുള്ള ഒരു മുതിർന്ന വിക്കി എഡിറ്റർ അതു പോലെ പെരുമാറുന്നത് മഹാകഷ്ടമാണ്. സത്യദീപത്തിലെ താങ്കൾക്ക് ഇഷ്ടപ്പെട്ട വാർത്ത വന്നപ്പോൾ ആവേശത്തോടെ തിരുത്തിയത് തെളിവിന്റെ തെളിവ് അന്വേഷിച്ചിട്ടാണോ (തെളിവിന്റെ തെളിവിന്റെ... തെളിവ് അങ്ങനെ അന്വേഷിച്ച് പോയാൽ നേരിട്ട് കണ്ട വ്യക്തികൾക്ക് പോലും എഴുതാൻ പറ്റാതാവും) . കേരളത്തിൽ മാത്രമല്ല കർണാടകത്തിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് പട്ടാളം തുടങ്ങിയ സംഭവങ്ങളുടെ മുഖപത്രം മാത്രമാണോ വിക്കിപീഡിയ. പോലീസും പട്ടാളവും കോടതികളും നടന്നിട്ടേ ഇല്ലെന്ന് പറയുന്ന എത്രയോ സംഭവങ്ങൾ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഈ പീഡിയയിൽ എഴുതിയിട്ടുണ്ട് എന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ് --—ഈ തിരുത്തൽ നടത്തിയത് lee2008 05:53, 31 ഒക്ടോബർ 2009 (UTC)
കൊച്ചുപറമ്പനെ തേടിപ്പോകാനൊന്നും ഞാനില്ല. "മെത്രാൻ സമിതിയുടെ പേരിൽ സംസാരിക്കുന്ന വ്യക്തിയുടെ ഭാവനയിൽ മുളച്ചതാണെങ്കിലും" എന്നെഴുതിയതിൽ എന്താണിത്ര എതിർക്കാൻ? മനുഷ്യചരിത്രത്തിൽ ജനസമൂഹങ്ങൾക്കെതിരേ നടന്നിട്ടുള്ള പാതകങ്ങൾ മിക്കവയും ഭാവനയിൽ മുളച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് എന്റെ ഇത്തിരി ചരിത്രബോധം എന്നെ പഠിപ്പിച്ചിട്ടുള്ളത്. രണ്ടായിരം കൊല്ലക്കാലം ക്രൈസ്തവമനസ്സിൽ വിനാശം വിതച്ച് നിലനിന്ന യഹൂദവിരോധം(Christian Antisemetism) മുഴുവൻ അങ്ങനെ ഉണ്ടായതാണ്. അതിനാധാരമായ പരാതിപ്പട്ടികകൾ എഴുതി പ്രചരിപ്പിച്ചവർ മിക്കവരും വെറും മെത്രാന്മാരല്ല വേദവിശാരദന്മാരും പുണ്യവാളന്മാരും ആയിരുന്നു. അംബ്രോസിനേയും, സിറിളിനേയും ക്രിസോസ്തമിനേയും പോലുള്ള വല്യപറമ്പന്മാരായ സഭാപിതാക്കന്മാരുടെ യഹൂദവിരുദ്ധ തിരുവചനങ്ങൾ വായിച്ചിട്ടുള്ളതുകൊണ്ടാണ് ഈ കൊച്ചുപറമ്പൻ എന്നെ അസ്വസ്ഥനാക്കുന്നത്.Georgekutty 06:41, 31 ഒക്ടോബർ 2009 (UTC)
- വിക്കിപീഡിയ താങ്കളുടെ അസ്വസ്ഥകൾ മാറ്റാനുള്ള വേദിയല്ല. ലൗ ജിഹാദ് വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ തീർക്കാനുള്ള വേദിയും ഇതല്ല. ലൗ ജിഹാദിനെ കുറിച്ചുള്ള പൊതുചർച്ചക്കുള്ള വേദിയും ഇതല്ല. വല്യപറമ്പന്മാരായ സഭാപിതാക്കന്മാരുടെ യഹൂദവിരുദ്ധ തിരുവചനങ്ങൾ തെളിവോടെ കിട്ടിയാൽ വിക്കിയിൽ നൽകാവുന്നതാണ്.
താങ്കളുടെ അസ്വസ്ഥമാറുന്നതിന് ഡോക്ടറെക്കാണിക്കുന്നതും നല്ലതാണ്.--—ഈ തിരുത്തൽ നടത്തിയത് lee2008 06:49, 31 ഒക്ടോബർ 2009 (UTC)
ഒരു നല്ല ഉപദേശം തന്നത് വെട്ടിക്കളയേണ്ട കാര്യമൊന്നുമില്ലായിരുന്നു:) സ്വന്തം നിലപാട് തെറ്റാണെന്ന് തോന്നുമ്പോഴല്ലേ മനുഷ്യർക്ക് ഇങ്ങനെ ശുണ്ഠി കയറുന്നത്‍?Georgekutty 07:00, 31 ഒക്ടോബർ 2009 (UTC)
- പുതിയ കണ്ടപിടുത്തത്തിനും വളരെ നന്ദി. ശുണ്ഠിവന്നിട്ട് പറഞ്ഞതൊന്നുമല്ല ഡോക്ടർമാരൊക്കെ സമരത്തിലല്ലേ അതോണ്ട് പറഞ്ഞതാണ്. അത് താങ്കൾക്ക് ഏതെങ്കിലും തരത്തിൽ വേദനയുണ്ടായെങ്കിൽ അതിയായി ഖേദിക്കുന്നു.--—ഈ തിരുത്തൽ നടത്തിയത് lee2008 07:09, 31 ഒക്ടോബർ 2009 (UTC)
lee2008, താങ്കൾ ഹോളോകോസ്റ്റ് നടന്നിട്ടേ ഇല്ല എന്ന് ചില മുസ്ലിംസംഘടനകൾ വാദിക്കുന്നു എന്നു പറഞ്ഞല്ലോ. മുസ്ലിം അമുസ്ലിം ഭേദമന്യേ പലരും അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവിടെ വായിക്കുക. വിഷയവുമായി ബന്ധമില്ലാത്ത ഈ കാര്യം ഞാനിവിടെ സൂചിപ്പിക്കാൻ കാരണം താങ്കൾക്ക് മുസ്ലിംകളോട് അന്ധമായ വിരോധമുണ്ടെന്ന് ഞാനുൾപ്പെടെയുള്ള പല ഉപയോക്താക്കളുടെയും കാഴ്ചപ്പാട് നൂറ് ശതമാനവും ശരിയാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്. ലൗ ജിഹാദും ,ഇസ്ലാമോ ഫാസിസം,ഡനിഷ് കാർട്ടൂൺ വിവാദം, രണ്ടാം മാറാട് കലാപം ,കുന്നംകുളത്തെ ഒരു കലാപം.... തുടങ്ങിയ പല വിവാദങ്ങളും വളരെ ലാഘവത്തോടെയും തീവ്രവലതുപക്ഷ ചായ്‌വോടെയും എഴുതാനും അതിൽ എഡിറ്റുകൾ ചെയ്യാനും താങ്കൾ കാട്ടുന്ന ഉത്സാഹവും ഒരു പക്ഷേ ഒബ്സ്സഷനും ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്. താങ്കൾ കുറച്ചു കൂടി പോസറ്റീവായി ചിന്തിക്കാനും സത്യത്തോട് നീതി പുലർത്തി എഡിറ്റുകൾ ചെയ്യണമെന്നും (ഈ ഉപയോക്താവു സിസോപ്പോ അഡ്മിനോ അല്ല. എങ്കിലും ആരും ഇതൊന്നും താങ്കളോട് ഇപ്പോൾ പറയുന്നില്ല)വിനയപൂർവ്വം ആവശ്യപ്പെടുന്നു. അല്ലാതിരുന്നാൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതിനെ അനുകൂലിക്കുന്ന ആളുകളിൽ നിന്ന് ഇത്രെയേ പ്രതീക്ഷിക്കേണ്ടൂ എന്ന് വായനക്കാർ തെറ്റിദ്ധരിക്കാനിടവരും.--Apibrahimk 14:28, 31 ഒക്ടോബർ 2009 (UTC)
- Apibrahimk ക്കിന് നന്ദി (കുറെ റിസർച്ച് ചെയ്തതല്ലേ). പിന്നെ സുഹൃത്തെ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിനെ താങ്കൾ തൽക്കാലം അന്വേഷിക്കേണ്ട. ഒരു കാര്യം കൂടി ഞാൻ നരേന്ദ്രമോഡിയൊന്നും അല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് എഡിറ്റുകൾ നടത്തിയിട്ടുള്ളത്. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെയും തെളിവ് കിട്ടാതെയും വരുമ്പോൾ എന്റെ എഡിറ്റുകൾ ചോദ്യം ചെയ്യുന്നതും വ്യക്തിയാക്രമണം നടത്തുന്നതും താങ്കളടക്കമുള്ള പല ഉപയോക്താക്കളുടെയും കാഴ്ചപ്പാട് പുറത്തു കൊണ്ടുവരുന്നു --—ഈ തിരുത്തൽ നടത്തിയത് lee2008 14:56, 31 ഒക്ടോബർ 2009 (UTC)
കുറിപ്പുകൾ
കേരളത്തിൽ love jihad എന്ന ഒരു സഘടന പ്രവർത്തിക്കുന്നില്ല എന്ന് തെളിഞ്ഞ് കഴിഞ്ഞു. ഇനി ഈ കുറിപ്പുകൾ എന്ന ഭാഗം എത്രയും പെട്ടൊന്ന് നീക്കം ചെയ്യണം എന്ന് ആവ്യശ്യപ്പെടുന്നു. ഇത് നിലനിർത്തണം എന്ന ചിന്താഗതിക്കാരുടെ വാദ പ്രകാരം എല്ലാം ആരോപണമായിട്ടാണ് കൊടുത്തിരിക്കുന്നത് എന്നാണ്(അതിൻ എല്ലാത്തിന്റെയും പിറകെ വാലായിട്ട് ആരോപണം എന്ന് എഴുതി ചേർത്തിട്ടുണ്ട്). എന്നാൽ ഇല്ലാത്ത ഒരു കാര്യത്തേകുറിച്ചുള്ള ആരോപണത്തിൻ എന്ത് പ്രസക്തി. ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000[17][1] പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കി എന്നും ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചു ഇത് പോലുള്ള് തനിവങ്കത്തരങ്ങൾ ഇനിയിയും ലേഖനതാളിൽ വെച്ച് കൊണ്ടിരിക്കണോ? Samad 09:17, 31 ഒക്ടോബർ 2009 (UTC)
- എതിരഭിപ്രായമില്ല എന്ന കാരണം പറഞ്ഞ് ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനു മുമ്പ് സമയം നൽകുക. എല്ലാവരും ഒരെ സമയമല്ല വിക്കിയിൽ പ്രവർത്തിക്കുക -- റസിമാൻ ടി വി 09:37, 31 ഒക്ടോബർ 2009 (UTC)
love jihad എന്ന വിഷയത്തേ കുറിച്ച് വിഞാനം തേടിവരുന്ന ഒരു മരമണ്ടന് വേണ്ട ആവശ്യത്തിനുള്ള വിവരങ്ങൾ ആ ലേഖന താളിലുണ്ട് എന്നാൽ കുറിപ്പുകൾ എന്നതിൻ താഴേ കൊടുത്തിരിക്കുന്നത് അനാവാശ്യമാണ് എന്നതാണ് ഞാൻ പറഞ്ഞതിന്റെ ആകെ പൊരുൾ. ലീ 2008, പ്രവീൺ എന്നിവർക്ക് ലേഖനത്തിൽ ഇതൊക്കെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ പ്രവീണിണ്ടെ വാദം ആരോപണമായിട്ടാണ് കൊടുത്തിരിക്കുന്നത് എന്നാണ്. എന്നാൽ ഇല്ലാത്ത ഒരു കാര്യത്തിൽ ആരോപണത്തിന് എന്ത് പ്രസക്തി. ഇങ്ങനെ ഒരു പ്രസ്ഥാനം നടക്കുന്നതിൻ തെളിവില്ല എന്നത് ഒരു പച്ച പരമാർഥമാണ്. ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000[17][1] പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കി എന്നും ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചു ഇങ്ങനെ ആരോപിച്ചു എന്ന് കൊടുത്താൽ വിക്കിപീഡിയയുടെ നിലവാരത്തിൽ എത്തുമോ? അപ്പോൾ ഇതൊക്കെ ഇവിടെ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേറേ എന്തോ ലക് ഷ്യമായിരിക്കണം. പിന്നെ ലീ 2008 അദ്ദേഹം വിക്കിപീഡിയയുടെ വളർച്ച നിൽക്കുമെന്ന് ഭയപ്പെടൂന്ന ഒരു ആത്മ്യ്വിശ്വാസം ഇല്ലാത്ത വ്യക്തിയാണ്. ഒരാൾ ആത്മ്യവിശ്വാസമില്ലാതെ എതൊന്നിൽ കൈവച്ചിട്ടുണ്ടോ അതൊക്കെ പരാജയപെട്ട ചരിത്രമേ ഉള്ളൂ അത് കൊണ്ട് അദ്ദേഹത്തേ മുഖവിലക്കെടുകട്തില്ല. പിന്നെ രണ്ട ഭാഗത്തും തെറിവിളിയും ആരോപണവും ബാലൻസ് ചെയ്തതിന് ശേഷം POV ഫലകം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന razimantv, vssun എന്നീ രണ്ട് ഉപയോക്താക്കൾക്ക് വട്ടാണ് എന്ന് പറയേണ്ടി വരും Samad 10:37, 31 ഒക്ടോബർ 2009 (UTC)
- ദയവായി വ്യക്തിപരമായ ആക്രമണം ഒഴിവാക്കുക. പിന്നെ പോലീസൊ കോടതിയോ ഇങ്ങനെ സംഭവം ഇല്ല എന്ന് പറഞ്ഞാലും ലേഖനമോ കുറിപ്പോ നീക്കേണ്ട ആവശ്യം ഇല്ല (മുകളിൽ കാരണം എഴുതിയുട്ടുണ്ട്) . വിക്കിപീഡിയയിലെ ലേഖനങ്ങൾ വിവിധകാര്യങ്ങളെ കുറിച്ചുള്ള ചർച്ചക്കുള്ള വേദിയാക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ സംവാദം താളുകളിൽ അനുയോജ്യമെങ്കിൽ മാത്രം ചർച്ച നടത്തുക. --—ഈ തിരുത്തൽ നടത്തിയത് lee2008 14:35, 31 ഒക്ടോബർ 2009 (UTC)
വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഒരു ചൊല്ലുണ്ടല്ലോ അതാണ് താങ്കളുടെ മുകളിലെ വരികൾ വയിച്ചപ്പോൾ ഓർമ്മ വന്നത്. വ്യക്തിപരമായ ആക്രമണം തീർച്ചയായും എല്ലാവരും ഒഴിവാക്കണം. അതിനു പക്ഷേ പറയുന്ന ആളുകൾ ആദ്യം അത് പ്രാവർത്തികമാക്കണം.(വ്യക്തിപരമായ ആക്രമണങ്ങൾ മാത്രമല്ല. വംശീയവും വർഗീയവുമായ ആക്രമണങ്ങളും പാടില്ലാത്തതാണ്. താങ്കളല്ലേ ജോർജുകുട്ടി എന്ന ഉപയോക്താവിനെ ആശുപത്രിയിൽ പോയി ചികിത്സിക്കാൻ നിർദ്ദേശം കൊടുത്തത്. താങ്കളല്ലേ മഹേഷ് മംഗലാട്ടിനോട് ഇത് മംഗലാട്ട് വിക്കിപീഡിയ അല്ല എന്ന് പരിഹാസ പൂർവ്വം പറഞ്ഞത്. എല്ലാം ഓർമ്മയുണ്ടായിരിക്കണം.--Apibrahimk 14:43, 31 ഒക്ടോബർ 2009 (UTC)
- വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നത് എനിക്കല്ല താങ്കൾക്കാണ് ചേരുക. തീവ്രപക്ഷപാതികൾ മറ്റുള്ളവരെയെല്ലാം പക്ഷപാതികൾ എന്നു വിളിക്കുമ്പോൾ അവർക്കെല്ലാം ഈപേര് നന്നായി ചേരും. ജോർജുകുട്ടിയോടും മംഗലാട്ടിനോടും തമാശക്ക് പറഞ്ഞതാണ് അവർക്ക് വേദയുണ്ടായപ്പോൾ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ പേരിൽ ഇത്തരം ചർച്ചകളെ വലിച്ച് നീട്ടുന്നത് ശരിയല്ല. (ചില aim ഉണ്ടെങ്കിലും) --—ഈ തിരുത്തൽ നടത്തിയത് lee2008 15:09, 31 ഒക്ടോബർ 2009 (UTC)
ഈ സംവാദം കൊണ്ട് പരസ്പരം കുറ്റപ്പെടുത്തുകയല്ലാതെ ഗുണമൊന്നുമുണ്ടാകുന്നതായി കാണുന്നില്ല. ഇത് നിർത്താൻ ആവശ്യപ്പെടുന്നു -- റസിമാൻ ടി വി 15:11, 31 ഒക്ടോബർ 2009 (UTC)
വിക്കിപീഡിയയുടെ ഏത് പോളിസിയുടേ ബലത്തിലാണ് ഇത് പോലുള്ള കുറിപ്പുകൾ വിക്കീപീഡിയയിലെ ഈ ലേഖനത്തിൽ തൂങ്ങി കിടക്കുന്നത് എന്ന് ഒന്നറിഞാൽ കൊള്ളാമായിരുന്നു. അഡ്മിൻ മാർ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന. വിക്കിപീഡേ കൊലായിൽ മൊത്തം അഡ്മിൻ മാരാണെന്ന് പണ്ടാരോ പറഞ്ഞിരുന്നു ഒരു പ്രശ്നം വരുമ്പോൾ ഒന്നു പോലുമില്ലലോ ഒക്കെ തലവലിച്ചോ (മാളത്തിലേക്ക്) Samad 15:43, 31 ഒക്ടോബർ 2009 (UTC)
- എന്റെ കുറിപ്പിനെക്കുറിച്ചാണോ? lee2008, Apibrahimk എന്നിവർ തമ്മിൽ ആരംഭിച്ച സംവാദത്തെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്. തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ക്ഷമിക്കുക -- റസിമാൻ ടി വി 15:47, 31 ഒക്ടോബർ 2009 (UTC)
താങ്കൾ സം വാദ താളിൽ എന്ത് കുറിപ്പിട്ടത് വിക്കീപിഡീയയെയും എന്നെ യും ബാധിക്കുന്ന പ്രശ്നമല്ല. ഇവിടെ ലേഖന താളിലൊരു കുറിപ്പ് കിടക്കുന്നു അതിനെ കുറിച്ചാണ് മാഷേ പറഞ്ഞത് Samad 15:51, 31 ഒക്ടോബർ 2009 (UTC)
- കുറിപ്പുകൾ കൊടുക്കാൻ പ്രത്യേകം പോളിസി വേണം എന്ന് തോന്നുന്നില്ല. വേണമെങ്കിൽ ഇവ തിരിച്ച് ലേഖനത്തിലേക്ക് കൊണ്ടുവരാവുന്നതാണ്. കുറിപ്പുകൾക്കെല്ലാം വ്യക്തമായ തെളിവ് കൊടുത്തിട്ടുണ്ട് പിന്നെ എന്തിന്നാണ് അവ നീക്കം ചെയ്യുന്നത്. ആരോപണങ്ങളെ നേരിടേണ്ടത് അസഹിഷ്ണുതയോടെ യല്ല (വിക്കി പീഡിയയിലും അല്ല). --—ഈ തിരുത്തൽ നടത്തിയത് lee2008 16:51, 31 ഒക്ടോബർ 2009 (UTC)
വിക്കിപീഡിയ രണ്ടാംകിടമല്ലന്നും വർഗീയവാദികളുടേ കുഴലൂത്തിനുള്ള സ്ഥലമല്ലെന്നും തെളീക്കുന്നതിനായി കുറിപ്പുകൾ എന്നതിന് താഴെ കൊടുത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതും കല്ലുവെച്ച നുണകളുമായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. അതോടൊപ്പം എല്ലാവിധ ആരോപണങ്ങളും വിക്കി പീഡിയയിൽ ചേർക്കാം എന്നാണങ്കിൽ നന്ദകുമാറിന്റെ ക്രൈം മാസിക ഏറെ നാളായി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കെതിരെയും മതനേതാക്കൾക്കെതിരെയും സാഹിത്യനേതാക്കൾക്കെതിരെയും ധാരാളം 'തെളിവുകളൂം' കേട്ടാൽ അറപ്പുളവാക്കുന്ന ആരോപണങ്ങളും എഴുതിയിട്ടുണ്ട്. അതൊക്കെ അതാത് ലേഖനത്തിൽ ക്രൈമിനെ ആധാരമാക്കി എഴുതാമോ എന്നും ആരെങ്കിലും വ്യക്തമാക്കണം. ആരോപണങ്ങൾ കൊടുക്കണം എന്ന് പറയുന്നത് വൺവേ ട്രാഫിക്കല്ല എന്നതിനാലാണ് ഇത് ചോദിക്കുന്നത്. ആരോപണങ്ങൾ ആരോപണങ്ങളായി തന്നെയാണ് കൊടുത്തിരിക്കുന്നത് അതിനാൽ പി.ഒ.വി നീക്കം ചെയ്യണം എന്ന് വാദിക്കുന്ന പ്രവീൺ എന്ന അഡ്മിനോഡും കൂടിയാണിത് ചോദിക്കുന്നത്.--Apibrahimk 17:08, 31 ഒക്ടോബർ 2009 (UTC)
- The threshold for inclusion in Wikipedia is verifiability, not truth താങ്കൾക്കിഷ്ടമില്ലാത്തതിനെയെല്ലാം കല്ലുവെച്ച നുണകൾ എന്നു വിളിക്കുന്നത് ശരിയല്ല. എല്ലാവിധ ആരോപണങ്ങളും വിക്കി പീഡിയയിൽ ചേർക്കാം എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. എന്തായാലും ആരോപണങ്ങൾ വൺവേ ട്രാഫിക്കല്ല എന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.--—ഈ തിരുത്തൽ നടത്തിയത് lee2008 17:24, 31 ഒക്ടോബർ 2009 (UTC)
പൊരുത്തപ്പെടുന്നില്ല
ലേഖനത്തിലെ ചില ഭാഗങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നില്ല.
“ | അമുസ്ലിം സ്ത്രീകളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുവാനായി നടപ്പിലാക്കുന്നതെന്ന് ആരോപിക്കപ്പെട്ട പ്രവർത്തന രീതിയെ ആണ് ലൗ ജിഹാദ് | ” |
(കട്ടായം) എന്ന് ആദ്യം തന്നെ ഇതിനെ നിർവ്വചിക്കുന്നു. അതായത് അവർ മുസ്‌ലിം ജനങ്ങളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുവാനായിരിക്കണം അങ്ങനെ ചെയ്യുന്നത്. ശേഷം ലേഖനത്തിൽ അരോപണങ്ങളായിപ്പറയുന്നത്. വശീകരിച്ച പെൺകുട്ടികളെ വേശ്യാവൃത്തിക്കും മറ്റും ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നും പറയുന്നു, അപ്പോൾ മതപരിവർത്തനമില്ലെ? പിന്നെന്തിനു മതപരിവർത്തനം? വേശ്യവൃത്തിക്ക് അയക്കുന്നതിന് മുൻപ് മതപഠനവും? ഏതെങ്കിലും വശം പോരെ?, ഒന്നുകിൽ ലവ് ജിഹാദ് ആദ്യം പറഞ്ഞപോലെ അംഗസംഖ്യാ വർദ്ധനവ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു പ്രവർത്തന രീതിയായിരിക്കണം അല്ലെങ്കിൽ അതൊരു പെൺവാണിഭ സംഘമായിരിക്കണം. ഇത് ഭൂമിയുടെ താളിൽ ആദ്യം ഉരുണ്ടതാണെന്ന് പറഞ്ഞ് പിന്നീട് നേരെ വിപരീതമായി ഭൂമി പരന്നതാണെന്ന് ആരോപണമുണ്ട് എന്ന് നൽകുന്നത്പോലെയാണ് --ജുനൈദ് (സംവാദം) 11:01, 31 ഒക്ടോബർ 2009 (UTC)
- ആരോപണങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്ന എത്രപേരുണ്ട് കേരളത്തിൽ.....? മുകളിൽ റസിമൻ, സുനിൽ എന്നിവർക്ക് വട്ടാണെന്നുള്ള ആരോപണം കണ്ടില്ലേ ?
ദീപു [deepu] 16:57, 31 ഒക്ടോബർ 2009 (UTC)
ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിനെ മന്ദബുദ്ധി എന്ന് വിളിച്ചാൽ ആ പത്ര വാർത്ത സോർസായികൊടുത്ത് ഇന്ന ആൾ മന്ദബുദ്ധി എന്ന് ആരോപിക്കാൻ പറ്റുമോ ദീപൂ ജിൻ എൻ ആടിനെ പട്ടിയാക്കി പട്ടിയെ പേപട്ടിയാക്കി തല്ലികൊല്ലുന്ന ഈ കാഴ്ച്ച വളരെ പരിതാപകരം തന്നെ Samad 18:08, 31 ഒക്ടോബർ 2009 (UTC)
DYFI,Vayalar Ravi--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:30, 1 നവംബർ 2009 (UTC)
- സമദേ ഇങ്ങനെ ഒരു ആരോപണമുണ്ട് എന്ന വസ്തുത പറഞ്ഞിട്ട് അതിനല്ലേ അവലംബം കൊടുക്കുന്നത് അല്ലാതെ ആരോപണമുന്നയിക്കുകയല്ലല്ലോ ചെയ്യുന്നത്, ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെയോ സംഘടനയുടെയോ കാര്യത്തിലല്ലേ തർക്കം ഉണ്ടാകുന്നത് ? ദീപു [deepu] 14:53, 1 നവംബർ 2009 (UTC)
- എങ്കിൽ അതിന് 'മന്ദബുദ്ധിയായ കണാരൻ ' എന്ന താൾ തുടങ്ങി, ആ താളിൽ 'പ്രമുഖ നേതാവ് ശ്രീമാൻ കണാരൻ മന്ദബുദ്ധിയാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്' എന്ന് എഴുതി വെച്ച് ആ ആരോപണത്തിന് അവലംബം നൽകുന്ന രീതിയെ, മിതമായ ഭാഷയിൽ അസംബന്ധം എന്നേ വിശേഷിപ്പിക്കാനുള്ളൂ. riyazahamed 17:08, 1 നവംബർ 2009 (UTC)
- ആരോപണത്തിന് ന്യായീകരണം നൽകാനുള്ള വസ്തുവായല്ലല്ലോ അവലംബം ഉപയോഗിക്കുന്നത്. ദീപു [deepu] 04:34, 3 നവംബർ 2009 (UTC)
- ഒരു ആരോപണം (അക്കാര്യത്തിൽ സമവായമുണ്ടായത് നന്നായി) വസ്തുതയെന്ന മട്ടിൽ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. "വാർത്താശകലത്തെ ആശ്രയിച്ച് സമകാലീന വിഷയങ്ങളെക്കുറിച്ച് പെട്ടെന്ന് ലേഖനങ്ങൾ തുടങ്ങുന്നത് അഭികാമ്യമല്ല" എന്ന് ജോർജ്കുട്ടി നേരത്തേ പറഞ്ഞിരുന്നു.
- വെറുമൊരു വിവാദ ബ്ലോഗ് പോസ്റ്റിന്റെ നിലവാരത്തിലേക്കാണ് വിജ്ഞാനകോശത്തിലെ ഒരു വിഷയം എത്തിച്ചേരുന്നത്. ആരോപണങ്ങളും വാദങ്ങളുമെല്ലാം പത്രറിപ്പോർട്ടുകൾ പോലെ കാലികമായി ഇവിടെ വരണമെങ്കിൽ അതിന് വേറൊരു 'വാർത്താകവാടം' തുടങ്ങി അവിടെ ചേർക്കുകയോ 'ലൗ ജിഹാദ് വിവാദം' എന്ന് ഇവിടെ തലക്കെട്ട് മാറ്റുകയോ ചെയ്യാവുന്നതാണ്. riyazahamed 13:07, 3 നവംബർ 2009 (UTC)
- ആരോപണങ്ങൾ വെറും ആരോപണങ്ങളാണ് അതിന് വസ്തുതകളുമായി ബന്ധം ഇല്ലായിരിക്കാം ചിലപ്പോൾ ഉണ്ടായേക്കാം അതൊക്കെ വിക്കിപ്പീഡിയയിൽ എഴുതുന്നവർക്ക് അന്വേഷിച്ചു കണ്ടുപിടിക്കാൻ സാധിക്കില്ല എന്നു വിശ്വസിക്കുന്നു. വികാരപ്രകടനങ്ങൾക്കും, കണ്ടെത്തലുകൾക്കും വിക്കിപ്പീഡിയയിൽ സ്ഥാനമില്ലെന്നും പറയപ്പെടുന്നു അപ്പോൾ പിന്നെ എന്തെങ്കിലും തർക്കമുണ്ടാവുമ്പോൾ പൊതുവായുള്ള ചർച്ചകളും മറ്റും നടത്തി സമവായത്തിലെത്തുകയേ മാർഗമുള്ളൂ. ചർച്ചകളിൽ ഭൂരിപക്ഷത്തിന് ഹിതകരമായ കാര്യമല്ലേ തീരുമാനിക്കപ്പെടുന്നത്, അതും സത്യമായിരിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ. ദീപു [deepu] 14:25, 3 നവംബർ 2009 (UTC)
സുഹ്യത്തേ ഞാൻ പറഞ്ഞതിന്റെ പൊരുൾ താങ്കൾക്ക് മനസ്സിലായില്ല. ഞാൻ പറഞ്ഞ രാഷ്ട്രീയ നേതാവിനെ കുറിച്ചുള്ള ഉപമയ്ക്ക് ചിലപ്പോൾ ഇവിടേ ചർച്ച ചെയ്യുന്ന വിഷയത്തേ പൂര്ണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അത് കൊണ്ട് വിഷയത്തിൽ നിന്ന് തെറ്റി പോകണ്ട. ഒരു രാഷ്ട്റീയ നേതാവ് മറ്റൊരു രാഷ്ട്രീയ നേതാവിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചാൽ അത് തെളിയിക്കേണ്ട ബാധ്യത ആ നേതാവിനാണ് അല്ലാത്ത കാലത്തോളം അതിന് പ്രസക്തിയില്ല എന്നു മാത്രമല്ല മാന നഷ്ടത്തിന് കേസ് കൊടുക്കാവുന്നതുമാണ്. ആളുകളുടെയോ സംഘടനയുടേയോ പ്രശസ്തി ഇതിന്റെ വിധി നിർണയിക്കുന്ന ഒരു ഘടകമാണ് എന്ന് തോന്നുന്നില്ല.
അമുസ്ലിം സ്ത്രീകളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുവാനായി നടപ്പിലാക്കുന്നതെന്ന് ആരോപിക്കപ്പെട്ട പ്രവർത്തന രീതിയെ ആണ് ലൗ ജിഹാദ്[1] അഥവാ റോമിയോ ജിഹാദ് എന്നു വിളിക്കുന്നത്. ഇത്തരം സംഘടിത തീവ്രവാദ പ്രവർത്തനത്തേയും ലൗ ജിഹാദ് എന്നതു കൊണ്ട് വിളിക്കാറുണ്ട്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ലൗ ജിഹാദ് നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു[2]. കേരള ഹൈക്കോടതി ലൗ ജിഹാദിനെ കുറിച്ചും, അങ്ങിനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ, അന്തർദ്ദേശീയ ബന്ധവും, അത്തരക്കാർക്ക് മയക്കുമരുന്ന് കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധവും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലന്നു വ്യക്തമാക്കി[3][4]. എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്[3][5].
കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ഥമതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് "ലൗ ജീഹാദ്" വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു.[6]
[തിരുത്തുക] നാൾവഴി പത്തനംതിട്ടയിൽ രണ്ട് എം.ബി.എ വിദ്യാർഥിനികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ[7] രണ്ടുപേർ സ്നേഹം നടിച്ച് മതപരിവർത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു[8]. ഇതെത്തുടർന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും[ക] ബി.ജെ.പിയും[ഖ] ആവശ്യമുന്നയിച്ചു തുടങ്ങി.
എന്നാൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട് വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അപമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികളുടെ പുതിയ കണ്ടെത്തലാണ് ലൗ ജിഹാദ് എന്നും അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് തല്പരകക്ഷികളുടെ കുപ്രചരണത്തെ സാമാന്യവത്കരിക്കലാണെന്നും കേരള ഇമാംസ് കൗൺസിൽ ആരോപണമുന്നയിച്ചിട്ടുണ്ട്[9]. ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇവർ പറയുന്നു. ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്ന് വിവിധ ഇസ്ലാമിക സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[10].
ബി.ജെ.പി.[11], ഹിന്ദു ഐക്യവേദി[12] മുതലായ സംഘടനകൾ ലൗ ജിഹാദിനെതിരെ പ്രതിരോധത്തിന് ആഹ്വാനമുന്നയിച്ചിട്ടുണ്ട്. ലൗ ജിഹാദ് എസ്.എൻ.ഡി.പി. യോഗത്തെയും ബാധിച്ചു വെന്നും നാല് ലക്ഷം രൂപ നൽകിയാണ് മതം മാറ്റം നടത്തുന്നതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു [13]
ലൗ ജിഹാദിനെതിരെ ഹിന്ദുമതസംഘടനകളോട് ഒത്തു പ്രവർത്തിക്കാൻ ചില ക്രിസ്തീയസംഘടനകൾ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[14] കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) കീഴിലുള്ള സാമൂഹ്യസന്തുലന ജാഗ്രതാ കമ്മീഷന്റെ സെക്രട്ടറിയായ ജോണി കൊച്ചുപറമ്പിൽ ലൗ ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകി [15][ഗ]. എന്നാൽ മലയാളത്തിലെ പ്രമുഖ ക്രിസ്തീയ ആനുകാലികമായ സത്യദീപം വാരിക ഈ വിവാദത്തെ പെരുപ്പിച്ചുകാട്ടുന്നതിനും മതങ്ങൾക്കിടയിലെ ഭിന്നതക്ക് കാരണമാക്കുന്നതിനും എതിരെ മുന്നറിയിപ്പു നൽകി.[ഘ]
സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയ താല്പര്യങ്ങളും സമൂഹത്തിൽ സവർണബോധം അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമാണ് ഈ വിവാദത്തിനു പിന്നിൽ എന്നും മിശ്രവിവാഹിതരെ സംശയദൃഷ്ടിയോടു കൂടി വീക്ഷിക്കുന്ന സാഹചര്യം ഈ വിവാദം കൊണ്ട് സൃഷ്ടിക്കപ്പെടുമെന്നും ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു. [16]
ഇത് ഞാൻ ഇൻങ്ങോട്ട് കോപ്പി ചെയ്തത് ലവ് ജിഹാദ് എന്ന ഈ വിഷയത്തേ കുറിച്ച് പൂർണമായ ഒരു ചിത്രം അല്ലെങ്കിൽ ഒരു സർ വ വിഞാന കോശത്തിൽ ഒരാൾ എന്ത് തേടി വരുന്നോ അയാൾക്ക് വിഷയത്തേ കുറിച്ച് വേണ്ട കാതലായ അറിവ് ഇവിടേ നിന്ന് കിട്ടൂന്നു എന്നതാണ്. എന്നാൽ ഇതിൻ ശേഷം കൊടുത്തിരിക്കുന്നത് വിഷയത്തേ കുറിച്ചുള്ള വ്യക്തിയുടെ യോ സംഘടനകളുടേയോ അഭിപ്രായവും ആരോപണവും മാത്രമാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ ആരോപിക്കുന്ന സംഘടനകളോ വ്യക്തികളോ തെളിയിച്ചിട്ടുമില്ല. അത് തെളിയിക്കപെടാത്ത കാലത്തോളം വിക്കീപീഡിയയിൽ ഇത് കൊടുക്കുന്നത് ഉചിതമല്ലാ എന്നേ എനിക്ക് പറയാൻ പറ്റൂ. ചന്ദ്രനിൽ മനുഷ്യൻ പോയി എന്ന് എല്ലാവരും വിശ്വസിക്കുന്നു എന്നാൽ ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയിട്ടില്ല എന്ന ഒരു ആരോപണം ഉണ്ട്. പക്ഷേ ഈ ആരോപണം വിക്കീപീഡയിൽ നമ്മുക്ക് കൊടുക്കാം കാരണം ഈ ആരോപണം അവർ വെറുതേ വായ ഉപയോഗിച്ച് അങ്ങനെ പറയുകയല്ല. അതിനാവശ്യമായ തെളിവുകളും നിരത്തുന്നുണ്ട്. ചന്ദ്രനിൽ പോയോ പോയിട്ടില്ലേ എന്ന് വിശ്വസിക്കുന്നത് വായിക്കുന്നവന്റെ ഇഷ്ടം. മോഡിയേ കുറിച്ചും നരസിംഹറാവുവിനേ കുറിച്ചും കരുണാകരെ കുറിച്ചും അവരുടേ രാഷ്ട്റീയ ജീവിതത്തിൽ ഇളക്കിമറിച്ച തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായപ്പോൾ അതൊന്നും വെറും തെളിവില്ലാത്ത വായ കൊണ്ടുള്ളാ തെളിവ് മാത്രമായിരുന്നില്ല എന്നത് ഓർക്കണം. ഇവ്ടെ ഇപ്പോൾ അടുത്ത കാലത്ത് ജിന്നയെ കുറിച്ച് വിവാദം ഉണ്ടായി അത് ജസ്വന്ത് സിങ്ങ് അങ്ങോട്ട് വെറുത്തേ എഴുതിയതല്ല. അതിൻ ആയാൾ ചില തെളിവുകളും നിരത്തുന്നുണ്ട്. അത് സത്യമായിരിക്കാം അസത്യമായിരിക്കാം, വായനക്കാരൻ അംഗീകരിക്കണോ വേണ്ടയോ എന്ന ത് അവനവന്റ് ഇഷ്ടം. Samad 16:59, 1 നവംബർ 2009 (UTC)
നാരായ വേര്
ലൗ ജിഹാദിന്റെ താൾ ഇത്ര പ്രശ്ന സങ്കീർണമാക്കിയതും വിവാദങ്ങൾക്ക് ഇടനൽകിയതും ചില സംഘടനകളുടേയും വ്യക്തികളുടേയും അഹിതകരവും തെളീക്കപ്പെടാത്തതുമായ ചില മോശപ്പെട്ട പ്രസ്ഥാവനകളുടെ വിശദാംശങ്ങൾ നൽകിയതാണെന്ന് തോന്നുന്നു. കുറിപ്പുകൾ എന്ന ഉപ തലകെട്ടിലായുള്ള പലതും ദുരാരോപണങ്ങൾ നിറഞ്ഞതും ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്താനെന്ന വണ്ണം ചിലർ ഇറക്കിയ പ്രസ്ഥാവനകളുടെ ഉള്ളടക്കങ്ങളുമാണ്. ഇംഗ്ലീഷ് വിക്കിയിലെ ഇതേ താൾ മലയാളത്തെ അപേക്ഷിച്ച് നോക്കുമ്പോൾ എത്രയോ ഭേദപ്പെട്ടതാണെന്ന് പറയാം. മലയാളത്തിലെ ലൗ ജിഹാദും അതിന്റെ സംവാദത്താളിലെ പലരുടേയും അഭിപ്രായങ്ങളും ഒരു കാര്യം വിളിച്ചു പറയുന്നു. നമ്മുടെ പൊതുബോധം ബാഹ്യമായി യൂറേപ്പ്യൻ ആധുനികതയേയും ആന്തരികമായി സവർണ്ണ പ്രത്യയ ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴും നീങ്ങികൊണ്ടിരിക്കുന്നത്.--വിചാരം 17:33, 1 നവംബർ 2009 (UTC)
കുറിപ്പുകൾ കളയാം
ലേഖനം മാത്രമായെടുത്താൽ ഒരുവിധം സന്തുലിതമാണ്. മുൻപ് ലേഖനത്തിന്റെ ഭാഗമായിരുന്നതും പിന്നീട് കുറിപ്പുകളാക്കിയവയുമായ കാര്യങ്ങളാണ് പ്രശ്നമായിരിക്കുന്നത്. കുറിപ്പുകൾ ഒന്നാകെ മാറ്റി ലേഖനത്തിന്റെ ബാക്കി ഭാഗം മാത്രം നിലനിർത്തണമെന്ന് നിർദ്ദേശിക്കുന്നു.Georgekutty 02:22, 2 നവംബർ 2009 (UTC)
“ | സന്തുലിതമായ കാഴ്ചപ്പാട് എന്നാൽ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിൻബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടെങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാൻ പാടില്ല. | ” |
എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെ പിൻബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് വിക്കി നയം. ഒരുമിച്ചവതരിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ എടുത്തുകളയുകയല്ല. എന്തിനോടെങ്കിലും പ്രത്യേക ദയ ആവശ്യമില്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ പറയുന്നതിൽ ഇത്രക്ക് വിഷമിക്കേണ്ട കാര്യമില്ല. മറ്റേ വീക്ഷണകോണിലുള്ള കാര്യങ്ങൾ വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് എഴുതിയാൽ മതി. ആവേശത്തോടെ നോക്കിയാൽ താങ്കൾക്ക് ഇതെല്ലാം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.--—ഈ തിരുത്തൽ നടത്തിയത് lee2008 15:22, 2 നവംബർ 2009 (UTC)
നന്നാക്കാൻ
ദി ഹിന്ദു ദിനപത്രത്തിലെ പംക്തിയിൽ പ്രമുഖ പത്രപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ കൽപന ശർമ്മ എഴുതിയ ഒരു ലേഖനം (01/11/2009) Making war over love വായിച്ച് ഈ ലൗ ജിഹാദ് എന്ന താളിനെ വിജ്ഞാനകോശ ശൈലിയിൽ മികവുറ്റതാക്കാൻ കഴിയുമോ എന്ന് ഏതെങ്കിലും സുമനസ്സുകളായ ഉപയോക്താക്കൾ ശ്രമിക്കണമെന്നപേക്ഷ.--ഉപ്പേരിക്കുരുള 14:58, 2 നവംബർ 2009 (UTC)
പക്വവും മാന്യവുമായ അഭിപ്രായം സ്വീകരിക്കണം
ലൗ ജിഹാദിന്റെ പേരിൽ ഒരു വിഭാഗം മുഴുവനും വൃത്തികെട്ടവരാണെന്ന് പ്രതീതി ഉണ്ടാക്കത്തവിധത്തിലുള്ള സംഘ പരിവാർ ലേഖനങ്ങളുടേയും നേതാക്കളുടെ പ്രസ്ഥാവനകളേക്കാളും മതേതര ചിന്തയും പക്വതയും പുലർത്തുന്നവരുടെ നിരീക്ഷണവും വിലയിരുത്തലുമായിരിക്കണം ഉറവിടങ്ങൾക്കാധാര മാക്കേണ്ടത്. കേരളത്തിലെ മുസ്ലിം സംഘടകൾ പലതും തങ്ങളുടേ സുചിന്തിതമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് ഒരു ഉദാഹരണം കാണുകഅന്വേഷണം നടക്കട്ടെ:പ്രബോധനം വാരികയുടെ മുഖക്കുറിപ്പ്. അതുപോലെ മതേതര സംഘടനകളും നേതാക്കളും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണം ഡി.വൈ.എഫ്,ഐ എന്ന സംഘടനയും വയലാർ രവി, പിണറായി വിജയൻ എന്നിവരുടെ വിലയിരുത്തലും. അതൊന്നും ആരും ലേഖനത്തിൽ പരാമർശിക്കാതെ ക്ഷേത്രസമിതിയുടേയും ജന്മഭൂമിയുടേയും ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പി യുടേയും പ്രസ്ഥാവനകൾക്കാണ് മുൻഗണന. കൂട്ടത്തിൽ സത്യദീപത്തിലെ മുഖപ്രസംഗവും മാധ്യമത്തിലെ ലേഖന പരമ്പരയും ഇമാം കൗൺസിലിന്റെ പ്രസ്ഥാവനയും ഉണ്ട് എന്നത് കാണാതെ പോകുന്നില്ല. പക്ഷേ അവയെ എല്ലാം ഒരറ്റടിക്ക് നിഷ്‌പ്രഭമാക്കാൻ പോന്നതാണ് ക്ഷേത്രസമിതിയുടെയും ജന്മഭൂമിയുടെയും വിഷലിപ്തവും മതവിദ്വേഷം ഉണ്ടാക്കാൻ കാരണമായേക്കാവുന്നതുമായ ആരോപണങ്ങൾ.--Apibrahimk 16:34, 2 നവംബർ 2009 (UTC)
- സുഹൃത്തേ വിക്കിപീഡിയ തീർത്തും സ്വതന്ത്രമായ ഒരു വിജ്ഞാനകോശമാണ്. മതേതരത്വം ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയ വ്യവസ്ഥകൾക്കുള്ള പരീക്ഷണവേദിയല്ല (അങ്ങിനെയാണെങ്കിൽ എങ്ങനെയാണ് സൗദിഅറേബ്യക്കാർക്കും വിക്കി ഉപയോഗിക്കാനാകുക). ലൗ ജിഹാദ് ഒരു ആരോപണം എന്ന നിലയിൽതന്നെയാണ് ലേഖനത്തിൽ കൊടുത്തിരിക്കുന്നത്. ലൗ ജിഹാദിന്റെ പേരിൽ ഒരു വിഭാഗം മുഴുവനും വൃത്തികെട്ടവരാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ അത് ലേഖനത്തിന്റെ കുഴപ്പം ആകാൻ ഇടയില്ല. RSS, NDF, DYFI തുടങ്ങിയ സംഘടനകളെയെല്ലാം ഒരേ പോലെ കാണുന്നതാണ് വിക്കിപീഡിയ. കൂട്ടത്തിൽ ഒരു കാര്യം സത്യദീപത്തിൽ കൊടുത്തിരിക്കുന്നത് മുഖപ്രസംഗം അല്ല. ചീഫ് എഡിറ്ററുടെ അഭിപ്രായം മാത്രമാണ്. ആരോപണങ്ങളെ ആ രീതിയിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാതിരുന്നുകൂടെ സുഹൃത്തേ.--—ഈ തിരുത്തൽ നടത്തിയത് lee2008 17:31, 2 നവംബർ 2009 (UTC)
- ലീ2008 എന്ന ഉപയോക്താവ് ഞാൻ പറഞതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. അതായത് മതവിഭാഗത്തിൽ പെട്ടവരായാലും മതേതരവിഭാഗത്തിൽ പെട്ടവരായാലും അവരുടെയൊക്കെ അഭിപ്രായം സ്വീകരിക്കൂന്നത് പക്വതയുടേയും സന്തുലിതമായ നിലപാടിനെയും അടിസ്ഥാനപ്പെടുത്തിയാവണം എന്നാണ് ഞാൻ പറഞത്. എന്റെ എതിർപ്പ് ലൗ ജിഹാദ് എന്ന ഈ ലേഖനത്തോടല്ല. അതിലെ ചില ദുരുപധിഷ്ടമായ പരാമർശങ്ങളോടാണ്. ഡി.ജി.പി. നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു സംഘടനയില്ല എന്ന് റിപ്പോർട്ട് നൽകപ്പെട്ട സാഹചര്യത്തിൽ പോലും ഒരു സമുദായത്തെ മൊത്തം തെറിവിളിക്കുന്നവരുടെ ശബ്ദമലിനീകരണവും അസഹിഷ്ണുതാ പ്രസ്ഥാവനയും വിക്കിയിൽ കൊടുക്കുന്നത് നീതിയോ ന്യായമോ വിജ്ഞാനം തേടുന്നവരെ സഹായിക്കലോ അല്ല എന്നും അത് വർഗീയത വളർത്തുന്നതിനേ ഉപകരിക്കൂ എന്നുമാണ്. ഇതു കൂടാതെ പല പ്രമുഖരും ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്.മണ്ഡൽ കമ്മീഷൻ വിവാദ കാലത്തും ശരീഅത്ത് വിവാദ കാലത്തും ചില മാധ്യമങ്ങളും സംഘപരിവാർ വിഭാഗങ്ങളും രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിനെതിരെ ഭൂരിപക്ഷ സമുദായത്തിൽ ഭീതിപരത്തുമാറ് ഉയർത്തിവിട്ട ഒരു ന്യൂനപക്ഷ-മുസ്ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ തനിപകർപ്പാണ് ഈ വിവാദവും എന്ന വിലയിരുത്തലാണത്. താങ്കൾ പറയുന്നത് മത അടിസ്ഥാനത്തിലല്ല വിക്കിയെ സമീപിക്കേണ്ടത് എന്നാണല്ലോ(തീർച്ചയായും അങ്ങനെ തന്നെയാണ് വേണ്ടത്) എങ്കിൽ താങ്കൾ എന്തിനാണ് ജന്മഭൂമിയുടേയും ബി.ജെ.പി യുടേയും വി.എച്.പിയുടേയും പ്രസ്ഥാവനകൾ സംരക്ഷിക്കാനിറങ്ങുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇതൊരു സെൻസിറ്റീവ് വിഷയമാണെന്നും അതിൽ നിന്ന് തല്പര കക്ഷികൾ മുതലെടുക്കുമെന്നും അറിവുള്ളതുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലും സാമുഹിക മണ്ഡലത്തിലും എന്നും വിവാദം മാത്രം സൃഷ്ടിച്ചിട്ടുള്ള സംഘ പരിവാർ സംഘടനകളുടെ അഭിപ്രായത്തിന് താങ്കൾ ഇത്ര വിലകല്പിക്കുന്നത് ഏത് മാനദണ്ഡത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം.--Apibrahimk 18:57, 2 നവംബർ 2009 (UTC)
"ലൗ മാമോദിസ" ,"ലൗ കർസേവ" (പ്രേമം വൺ വേ ട്രാഫിക്കല്ലല്ലോ) തുടങ്ങാൻ ആഗ്രഹിക്കുന്നു കുറച്ച് പത്ര റിപ്പോർട്ട് അവലംബം തന്ന് സഹായിക്കണം --സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:05, 2 നവംബർ 2009 (UTC)
കുറിപ്പുകൾ നീക്കണം എന്നതിനെ അനുകൂലിക്കുന്നു. ലീ 2008 അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇവിടെ പറഞ്ഞ് കൊണ്ടിരിക്കുന്നത് അത് കൊണ്ട് അഡ്മിൻ മാർ ഈ കാര്യത്തിൽ എത്രയും പെട്ടൊന്ന് ഒരു തീരുമാനമെടുക്കണമെന്ന് അറിയിക്കുന്നു. Samad 20:46, 2 നവംബർ 2009 (UTC)
- സുഹൃത്തേ സമൂഹത്തിൽ വളരെയധികം വിലയുള്ള പല പ്രമുഖരും ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ലേഖത്തിൽ കൊടുത്തിട്ടുണ്ട് അത് പോരെ. സംഘ പരിവാർ സംഘടനകൾ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സംഘടനയാണെന്നത് താങ്കളുടെ തോന്നൽ മാത്രമാണ് (അതിനുള്ള അവകാശം താങ്കൾക്ക് തീർച്ചയായും ഉണ്ട് പക്ഷേ അത് വിക്കിയിൽ ആ രൂപത്തിൽ എഴുതുന്നതിനില്ല) . സംഘ പരിവാർ സംഘടനകളെ താങ്കൾ ഇത്ര അധികം ഭയപ്പെടേണ്ട ആവശ്യമുണ്ടോ. എല്ലാത്തരത്തിലുള്ള വീക്ഷണങ്ങളും അവതരിപ്പിച്ച് ബാക്കി (ശബ്ദമലിനീകരണം ഉൾപെടെ) വായനക്കാരന് (അങ്ങനെ ഒരാളുണ്ടെങ്കിൽ) വിട്ടുകൊടുക്കുന്നതല്ലേ അതിന്റെ ശരി. മറ്റേത് സംഘടനകളെയും പോലെ സംഘ പരിവാർ സംഘടനകളുടെ അഭിപ്രായങ്ങൾക്കും വിലയുണ്ട്. ഏത് നയത്തിന്റെ ബലത്തിലാണ് അത് വിക്കിയിൽ നൽകരുത് എന്ന് വാദിക്കുന്നത്. സംഘ പരിവാർ സംഘടനകളുടെ അഭിപ്രായങ്ങൾ ആ സംഘടനകൾ പറഞ്ഞതായി തന്നെയാണ് നൽകിയിരിക്കുന്നത് അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയുടെയോ കൃസ്ത്യൻ സംഘടനയുടെയോ അല്ലെങ്കിൽ ചില മുസ്ലീം സംഘടനകൾ തുടങ്ങുന്ന ദളിത് പേരുള്ള സംഘടനയുടെ പേരിലോ അല്ല. ലൗ ജിഹാദ് ചിലർക്ക് ചില മതങ്ങളെ മൊത്തം മോശമാക്കിയതായി തോന്നുന്നത് ചിലപ്പോൾ അവർക്ക് ഇത്തരം സംഘടകളെ പറ്റി അറിവുണ്ടായിരിക്കുകയും ലൗ ജിഹാദിനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ ആ മതങ്ങൾക്ക് തന്നെയാണ് കൊള്ളുന്നത് എന്ന് തോന്നുമ്പോൾ മാത്രമാണ്. ഡി.ജി.പി. യെയും കോടതികളെയും വെറുതെ വിട്ടുകൂടെ (സംശത്തിന്റെ ആനുകൂല്യം നൽകി!!) പാർലമെന്റ് ആക്രമണ കേസിൽ സുപ്രീം കോടതി പറഞ്ഞത് അംഗീകരിക്കാത്തവരുടെയും മാറാട് കൂട്ടകൊലയിൽ സർക്കാർ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെ വരെ എതിർക്കുന്നവരുടെയും അഭിപ്രായങ്ങൾ ലേഖനത്തിൽ നൽകിയുട്ടുണ്ട് അത് പോരെ. --—ഈ തിരുത്തൽ നടത്തിയത് lee2008 02:51, 3 നവംബർ 2009 (UTC)
സംഘപരിവാർ എന്ന സംഘടനയുടെയും അല്ലാത്ത സംഘടനയുടെയും ചുമർ പോസ്റ്ററുകളും, പ്രകടന പത്രികകളും, pamphlet കളും സംഘ്ടനകളുടേ നേതാക്കൾ നടത്തുന്ന കവല പ്രസംഗത്തേയും ഇവിടേ അവലംബമായി കൊടുക്കാം എന്നാണോ താങ്കൾ പറയുന്നത്. അതെ എന്നായിരിക്കും ചിലപ്പോൾ താങ്കളുടെ ഉത്തരം താങ്കൾക്ക് താങ്കളുടെ വാദമാണ് വലുത്. ഈ സം വാദത്തേ ഇങ്ങനെ വലിച്ച് നീട്ടിയാലും താങ്കളുടെ ലക് ഷ്യം നിറവേറുമെന്ന് തോന്നുന്നില്ല. Samad 08:12, 3 നവംബർ 2009 (UTC)
പേരിനു പിന്നിൽ
'ലൗ ജിഹാദ്' എന്ന പേരിന്റെ തുടക്കം എവിടെ നിന്നാണെന്ന് മനസ്സിലാകുന്നില്ലല്ലോ. ആദ്യം സംഘടനയുടെ പേരാണെന്ന് കരുതി. ആ ധാരണ തിരുത്തേണ്ടിവന്നിരിക്കുന്നു. വെറും ആരോപണത്തിനു വേണ്ടി മാത്രം കണ്ടുപിടിച്ച പേരാണോ ഇത് ? ആണെങ്കിൽ പേരിൽ 'ജിഹാദ്' എന്ന വാക്ക് ചേർത്തത്, ഇത്തരം പ്രവർത്തനങ്ങളെ ഇസ്ലാമിന്റെ തലയിൽ കെട്ടിവയ്ക്കാനാണെന്ന് വ്യക്തം.--അസീസ് 04:07, 3 നവംബർ 2009 (UTC)
മനോരമ ന്യൂസിലെ ചർച്ച
ലൗ ജിഹാദോ ഹെയ്‌റ്റ് കാമ്പയിനോ എന്ന തലവാചകത്തിൽ മനോരമ ന്യൂസ് ഇന്നലെ (03/11/09) സംപ്രേക്ഷണം ചെയ്ത 'നിയന്ത്രണരേഖ' എന്ന പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി. നേതാവ് എ.എൻ രാധാകൃഷ്ണൻ മാത്രമാണ് 4000 യുവതികളെ ലൗ ജിഹാദിന്റെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നും ഇതു എല്ലാവരും ഗൗരവമായി എടുക്കണമെന്നും ആവശ്യപ്പെട്ടത്. അതിനാണങ്കിൽ അദ്ദേഹത്തിന്റെ പക്കൽ തെളിവുമില്ല. ചർച്ചയിൽ പങ്കെടുത്ത മുസ്ലിം ലീഗിന്റെ ടി.എ. അഹമദ് കബീർ, ഡി.വൈ.എഫ്.ഐ. നേതാവും എം.പിയുമായ എം.ബി.രാജേഷ്, മതപണ്ഡിതൻ എം.എം അക്‌ബർ, ചർച്ചയിൽ പങ്കെടുത്ത മറ്റു നിരവധി പ്രേക്ഷകർ എന്നിവരെല്ലാം ഒരു പോലെ പറഞ്ഞത് ബോധപൂർവ്വം മതവിഭാഗങളിൽ ചേരിതിരിവുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നാണ്. ബി.ജെ.പി പ്രതിനിധി ഉന്നയിച്ച പെൺകുട്ടികളെ കാണാതായ കണക്കുകൾ എവിടുന്നുള്ള ഉറവിടമാണ് എന്ന അവതാരകൻ പ്രൊമോദ് രാമന്റെ ആവർത്തിച്ചുള്ള അന്വേഷണത്തിന് എ.എൻ രാധാകൃഷ്ണന്റെ പക്കൽ വ്യക്തമായ മറുപടിയില്ലായിരുന്നു. ഇതു പോലീസിന് ലഭിച്ചിട്ടുള്ളതാണ്, സർക്കാറിന്റെ പക്കലുള്ളതാണ് എന്ന ഒഴുക്കൻ മട്ടിലുള്ള അവ്യക്തമായ മറുപടിയായിരുന്നു രാധാകൃഷണനിൽ നിന്നുണ്ടായത്. ഇത് താങ്കളുടെ സംഘടന അന്വേഷിച്ചു കണ്ടെത്തിയതാണോ എന്ന ചോദ്യത്തിനുമില്ല അദ്ദേഹത്തിനു മറുപടി. അതിനിടെ ഒരു മുസ്ലിം പെൺകുട്ടി തന്റെ സുഹൃത്തിന്റെ സുഹൃത്തിന് ഉണ്ടായതെന്ന് പറയപ്പെടുന്ന ലൗ ജിഹാദുകാരുടെ പീഡനങ്ങളെ കുറിച്ച് പറഞ്ഞു. താങ്കളോട് നേരിട്ടു പറഞ്ഞതാണോ ഈ സംഭവം എന്ന് അവതാരകൻ ചോദിച്ചപ്പോൾ 'അല്ല ഒരു മാഗസിനിൽ വായിച്ചതാണ് ' എന്നായിരുന്നു മറുപടി. തന്റെ സുഹൃത്തിനോ മറ്റോ ഇങ്ങനെ അനുഭവമുള്ളതായി അറിയില്ല എന്നും ഈ പെൺകുട്ടി പിന്നീട് വ്യക്തമാക്കി. കോടതിയും,എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നീ സമുദായ സംഘടനകളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് അത്കൊണ്ട് ഇത് കേവല പ്രചരണം മാത്രമാവുമോ എന്ന അവതാരകന്റെ ചോദ്യത്തിന് എം.പിയായ രാജേഷ് പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. സമുദായ സംഘടനകൾ ബോധപൂർവ്വം പറഞ്ഞതായിരിക്കില്ല അവർക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവാം എന്നാണ്. കോടതിയും ഈ വിഷയത്തിൽ നിർഭാഗ്യവഷാൽ മാധ്യമ പ്രചരണത്തിന്റെ ഭാഗമായി തെറ്റിദ്ധരിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രണയിക്കുന്നവരും ഇപ്പോൾ സംശയിക്കപ്പെടുകയും തീവ്രവാദികളാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത് ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന്റെ തൊട്ട് മുമ്പായി ധാരാളം ഹെയ്‌റ്റു കാമ്പയിനുകൾ(വെറുപ്പ്സൃഷ്ടിക്കുന്ന പ്രചരണങ്ങൾ) പ്രാദേശിക പത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു എന്നും ഇത് പ്രസ്സ് കൗൺസിൽ ചൂണ്ടിക്കാട്ടിയതാണെന്നും അതിനാൽ ഈ പ്രചരണം ബോധപൂർവ്വം ചില ശക്തികൾ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണെന്നും ചില ഒറ്റപ്പെട്ട സംവങ്ങൾ ഉണ്ടായിട്ടുണ്ടാവാമെന്നും രാജേഷ് ആണയിടുന്നു ലൗ ജിഹാദ് സംഘടിതമായി പ്രവൃത്തിക്കുന്നുണ്ട് എന്ന് കരുതുന്ന ഒരു പ്രേക്ഷകൻ, ലോകത്ത് ഒരു കാമുകനും കോടതിയിൽ പോയി മുൻക്കുർ ജാമ്യമെടുത്ത ചരിത്രമുണ്ടാവില്ല എന്ന് പറയുമ്പോൾ അതേ ചിന്താഗതിയുള്ള മറ്റൊരു പ്രേക്ഷകൻ പറയുന്നത് ലൗ ജിഹാദിന്റെ ഗൗരവം ജനങ്ങൾ തിരിച്ചറിയുംമ്പോഴേക്കും സമൂഹത്തിൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കും എന്നാണ്. എന്നാൽ ഇവർക്കൊന്നും ഒരു തെളിവുമില്ല ലൗ ജിഹാദിന്റെ പ്രവർത്തനങ്ങൾ ഉണ്ടോ എന്ന് പറയാൻ. എം.എം അക്‌ബറിന്റെ ഒരു അഭിപ്രായമാണ് ഇതിൽ വേറിട്ടു നിന്നത്. അതിതായിരുന്നു: "വർഷങ്ങൾക്കു മുമ്പ് മുസ്ലിം സമുദായത്തിൽ ഒരു പ്രചരണമുണ്ടായിരുന്നു. ഭർത്തക്കന്മാർ ഗൾഫിലുള്ള മുസ്ലിം വീടുകളിലെ സ്ത്രീകളെ പ്രണയിച്ച് മതം മാറ്റാൻ അമുസ്ലികൾ പ്രത്യേകിച്ച് ഹിന്ദുയുവാക്കൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട് എന്നും മറ്റുമായിരുന്ന് ആ പ്രചരണം എന്നാൽ അത് കാര്യമില്ലാത്ത പ്രചരണമായിരുന്നു എന്നും അതിനാൽ ആ പ്രചരണത്തിന് പിന്നെ പ്രാധാന്യമില്ലാതായി. അതുപോലെ തന്നെയാണ് ഈ ലൗ ജിഹാദിന്റെ കാര്യവും" --Apibrahimk 05:43, 4 നവംബർ 2009 (UTC)
- ആയിരിക്കാം ഇത് തീർച്ചയായും ഒരു പ്രചരണം മാത്രമായിരിക്കാം, പക്ഷെ ലേഖനത്തിൽ അതും ഒരാരോപണമായല്ലേ കൊടുക്കാൻ സാധിക്കൂ അല്ലെങ്കിൽ അതിന് സാധുവായ തെളിവ് കാണിക്കണ്ടേ ? പ്രൊമോദ് രാമനും, ബി.ജെ.പി പ്രതിനിധികളും, പൊതുജനവും, സമുദായ സംഘടനകളും ഒക്കെ ഉന്നയിക്കുന്നത് വെറും ആരോപണങ്ങൾ മാത്രമല്ലേ? ദീപു [deepu] 06:04, 4 നവംബർ 2009 (UTC)
ദീപു [deepu] ക്ഷമിക്കണം താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. താങ്കൾ ഉദാഹരണ സഹിതം വ്യക്തമാക്കിയാൽ ഉപകാരപ്പെടും Samad 08:03, 4 നവംബർ 2009 (UTC)
- ഉണ്ടെന്നും ഇല്ലെന്നും ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നാണ് ഉദ്ദേശിച്ചത് ---ദീപു [deepu] 10:41, 5 നവംബർ 2009 (UTC)
ഇരുട്ടിലെ ഇല്ലാത്ത കരിമ്പൂച്ച
ഈ ലേഖനത്തിന്റെ പേര് ലൗ ജീഹാദ് വിവാദം എന്ന് മാറ്റുകയും വിഷം വമിക്കുന്ന കുറിപ്പുൾ നീക്കുകയും ചെയ്യാൻ ഒട്ടും മടിക്കേണ്ടതില്ല. ഈ വിവാദത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമം, ഉള്ളി തൊലിപൊളിച്ച് വിത്ത് കണ്ടെത്താൻ ശ്രമിക്കുന്നതുപോലെയാണെന്നും തൊലിയല്ലാതെ ഉള്ളിൽ പൊരുളൊന്നുമില്ലെന്നും ഓരോ ദിവസവും കൂടുതൽ വ്യക്തമായി വരുകയാണ്. 'ഹിന്ദു'-വിലെ ലേഖനം അത് ഒരിക്കൽ കൂടി കാട്ടിത്തരുന്നു.
കേരള കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ പേരിൽ ജോണി കൊച്ചുപറമ്പൻ ഇറക്കിയതായി പറയുന്ന പ്രസ്താവനയെക്കുറിച്ചും മറ്റും, ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ക്രിസ്തീയ വാരികയും കേരളകത്തോലിക്കാ സഭയുടെ ജിഹ്വയുമായ സത്യദീപത്തിന്റെ ഇന്നിറങ്ങിയ (നവമ്പർ 4) പതിപ്പിൽ, ലേഖാ ദാസ് പണത്തിനു മതമില്ല; പ്രണയത്തിനും എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലുണ്ട്. "ഒരു പൈങ്കിളിപരമ്പരയിൽ നിന്നോ മറ്റോ ലഭിച്ച കണക്കുകൾ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അതു മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടിൽ തലക്കെട്ടുകൾ പിടിച്ചടക്കിയതും അസംബന്ധനാടകത്തിന്റെ ചേലിലായിപ്പോയി" എന്നാണ് അവരുടെ വിമർശനം. പത്രത്തിൽ പേരുവരാനായി ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാൻ ശ്രമിച്ച വ്യാജപരാക്രമി-യോടാണ് അത്തരം പ്രസ്താവനാവീരന്മാരെ അവർ ഉപമിക്കുന്നത്. കുരിയാക്കോസ് മുണ്ടാടന്റേയും, ലേഖാദാസിന്റേയും മറ്റും നിലപാടുകൾ കത്തോലിക്കാസഭയുടെ നിലാപാടാണോ, എഴുതിയ വ്യക്തിയുടേതല്ലാതെ സത്യദീപത്തിന്റെ തന്നെ അഭിപ്രായമാണോ എന്നൊക്കെ ചോദ്യമുണ്ടാകാം. ഈ വിവാദത്തിനു പിന്നിലുള്ള കാപട്യത്തെ വിമർശിച്ച് പത്രാധിപരുടേതടക്കം രണ്ടു ലേഖനങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വാരിക, ലൗ ജീഹാദ് വിവാദത്തിൽ കഴമ്പുണ്ടെന്ന് പറഞ്ഞ് ഒരു വരിപോലും പ്രസിദ്ധീകരിച്ചില്ലെന്നോർക്കണം. ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ക്രിസ്തീയവാരികയാണ് സത്യദീപം. ഇടവകകളിൽ അതിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു പുണ്യകർമ്മമായിപ്പോലും കരുതുന്നവരെ എനിക്കറിയാം. അത് ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റോ ഒന്നുമല്ല; നേരുപറഞ്ഞാൽ, കേരളത്തിലെ ക്രിസ്തീയസഭകളുടെ അജണ്ടകളിലൊന്നായ കമ്മ്യൂണിസ്റ്റ് വിരോധം അതിനുമുണ്ട്. കമ്മ്യൂണിസ്റ്റുകളെ വിമർശിച്ച് ഒന്നരാടം അത് മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കാറുപോലുമുണ്ട്.
പിന്നെ മെത്രന്മാർ എന്തേ മൗനം അവലംബിക്കുന്നത് എന്നു ചോദിച്ചേക്കാം. കൊച്ചുപറമ്പൻ മെത്രന്മാരെ വെട്ടിലാക്കിയെന്നാണ് തോന്നുന്നത്. എടുത്തുചാടി പ്രസ്താവനയിറക്കിയ അങ്ങേരുടെ നിലപാടിനെ മെത്രാന്മാർ തള്ളിപ്പറഞ്ഞാൽ മിശ്രപ്രേമവിവാഹങ്ങളെ പിന്തുണയ്ക്കുന്നെന്നാകും വ്യാഖ്യാനം. പ്രേമത്തെ തന്നെ പിന്തുണയ്ക്കാത്ത "തിരുമേനിമാർ" മിശ്രപ്രേമത്തെ പിന്തുണച്ചെന്നുവന്നാൽ മോശമല്ലേ?. അപ്പോൾ മൗനം തന്നെ ഭൂഷണം!07:31, 4 നവംബർ 2009 (UTC)Georgekutty
- അനുകൂലിക്കുന്നു - 'ലൗ ജീഹാദ് വിവാദം' എന്ന പേരുമാറ്റ നിർദ്ദേശത്തോട് അനുകൂലിക്കുന്നു. riyazahamed 08:02, 4 നവംബർ 2009 (UTC)
- അനുകൂലിക്കുന്നു- പേര് 'ലൗ ജീഹാദ് വിവാദം' എന്നാക്കുന്നതിനോടും കുറിപ്പുകൾ നീക്കം ചെയ്യുന്നതിനോടും അനുകൂലിക്കുന്നു Samad 08:06, 4 നവംബർ 2009 (UTC)
- അനുകൂലിക്കുന്നു-ലൗ ജിഹാദ് വിവാദം' എന്ന പേരുമാറ്റത്തെ അനുകൂലിക്കുന്നു. താളിലെ വിഷലിപ്തമായ കുറിപ്പുകൾ നീക്കം ചെയ്യണമെന്നും അഭ്യർഥിക്കുന്നു. കാരണം താഴെ:
- ലൗ ജിഹാദിനെ കുറിച്ച് ഇതുവരെ വ്യക്തമായി തെളിവ് കിട്ടിയിട്ടില്ല. എന്ന് വെച്ചാൽ ആരോപണങ്ങൾ ആണ് ഇതുവരെയുള്ളത്. ഡി.ജി.പി ഇപ്പോൾ കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാവട്ടെ ലൗ ജിഹാദ് എന്ന ഒരു സംഘടന പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ല എന്നു പറയുന്നു. പ്രണയിച്ച് മതം മാറ്റം നടക്കുന്നു എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. ആ നിലക്ക് ഈ താളിന്റെ തലക്കെട്ട് ലൗ ജിഹാദ് എന്നതിനേക്കാൽ 'ലൗ ജിഹാദ് വിവാദം' എന്നതാണ് അനുയോജ്യം.
- വിക്കിപീഡിയ വിജ്ഞാന കോശമാണ് വല്ലവരേയും അധിക്ഷേപിക്കണെമെന്ന് ആഗ്രഹിക്കുന്നവരുടെ തെളീക്കപ്പെടാത്ത വിഷലിപ്തമായ ആരോപണങ്ങൾ എഴുതി ഈർഷ്യ തീർക്കാനുള്ള സ്ഥലമല്ല.
- വിക്കിപീഡിയയിലെ ഉപയോക്താക്കൾ പരസ്പരം നല്ല നിലയിൽ ഇടപെടണം പരസ്പരം കടിച്ചു കീറുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്യരുതെന്ന് പറയുന്നത്പോലെ തന്നെ ആദർശത്തെയോ മതത്തേയോ ഒരു വിഭാഗത്തെയോ അധിക്ഷേപിക്കുകയോ ഇകഴ്ത്തിപറയുകയോ ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങളും ആരോപണങ്ങളും ഒഴിവാക്കേണ്ടതാണ് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
- വമർശനങ്ങൾ കൊടുക്കുമ്പോൾ പോലും അതു മാന്യമായിരിക്കണം എന്നത് വിക്കിയുടെ നയമാണ്. ഉദാഹരണമായി വർഗീയപ്രവർത്തനം നടത്തുന്ന ആളെ മതഭ്രാന്തൻ എന്നും വിളിക്കാം അസഹിഷ്ണുയുള്ള മതവിശ്വാസി എന്നും പറയാം ഇതിൽ രണ്ടാമത് പറഞ്ഞതാണല്ലോ വിക്കിക്ക് അനുയോജ്യമായ പദം. അതുപോലെ ലൗ ജിഹാദിന്റെ താളിലെ ചില പരാമർശങ്ങളെ മാറ്റിയെഴുതുകയോ അല്ലാത്തത് ഒഴിവാക്കുകയോ വേണം.--Apibrahimk 13:46, 4 നവംബർ 2009 (UTC)
- ഇത്, നോക്കുക (നൂറുകണക്കിനുണ്ട് വെറുതെ സ്ഥലം കളയണ്ട എന്ന് കരുതി ഒന്ന് മാത്രം എടുത്തു). ഇന്ന് മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ലൗ ജിഹാദ്. ചില മുസ്ലീം സംഘടനകൾ പറയുന്നത് ആ വാക്ക് ശരിയല്ല (ലൗ ജിഹാദ് ) എന്നു പറയുന്നുണ്ട് . എന്നാൽ തെറ്റാണെന്ന് പറഞ്ഞ് അവർ ഉപയോഗിക്കുന്ന വാക്കും ലൗ ജിഹാദ് എന്നു തന്നെയാണ്. വിക്കി നയമനുസരിച്ച് എളുപ്പംതിരിച്ചറിയുന്നതും കണ്ടെത്താവുന്നതും സംക്ഷിപ്തവുമായ വാചകങ്ങളാണ് തലക്കെട്ടായി നൽകേണ്ടത് അതിനാൽ ലൗ ജിഹാദ് വിവാദത്തേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ ലൗ ജിഹാദ്. കൂടാതെ വലിയ തലക്കെട്ടുകൾ നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും അതിനെ കുറിച്ച് ഒരു തീർപ്പ് കല്പ്പിക്കുന്ന രീതിയിലാകാൻ പാടില്ല എന്നതും ഒരു വിക്കി നയമാണ് . ലൗ ജിഹാദ് വിവാദം എന്നു പറയുമ്പോൾ ഇത് നടക്കാത്ത ഒരു സംഭവം ആണെന്ന ഒരു സൂചന അതിലുണ്ട്. അതിനാൽ ലൗ ജിഹാദ് എന്ന പേര് നിലനിർത്തുകയല്ലേ നല്ലത്.
- വിക്കി ആരുടെയും ഈർഷ്യ തീർക്കാനുള്ള സ്ഥലമല്ല. അപ്രിയ സത്യങ്ങൾ ചിലർക്ക് ഇഷ്ടപെടുന്നില്ല എന്ന് കരുതി അത്തരം സത്യങ്ങൾ എഴുതരുത് എന്ന് വാശിപിടിക്കുന്നതും ശരിയല്ല. ചിലപ്പോൾ ഈ സംഘടനകൾ ആരെയും അധിക്ഷേപിക്കണെമെന്ന് കരുതി പറയുന്നതാവില്ല .പോസറ്റീവ് ആയിചിന്തിച്ച് കൂടെ. വിക്കിയിലെ ലേഖനങ്ങൾ വിധി പ്രസ്താപിക്കുന്നത് എന്തായാലും നല്ല പ്രവണതയല്ല അതൊക്കെ അതിന് പുറത്ത് നടക്കേണ്ട വസ്തുകൾ ആണ്.
- ആദർശത്തെയോ മതത്തെയോ വിമർശിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല. ചില മതങ്ങളെ മറ്റുള്ളവരുടെ (കൂലി എഴുത്തുകാരുടെയല്ല) വീക്ഷണങ്ങളിൽ നിന്ന് നോക്കുമ്പോൾ തീർച്ചയായും വിമർശനങ്ങൾ ഉയർന്ന് വരും. വിക്കിയിലില്ലാത്ത ഒരു കാര്യം കൂടി വിമർശനങ്ങളെ ഉൾകൊള്ളുന്നത് ഭാരതീയ പാരമ്പര്യമല്ലേ.
- മതഭ്രാന്തൻ എന്നുപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. തങ്ങൾക്കിഷ്ടമില്ലാത്ത ഭാഗങ്ങൾ മയപെടുത്തിയും ഇഷ്ടമുള്ളത്ത് മയപെടുത്താതെയും ചില പ്രത്യേക അജണ്ട നടപ്പാക്കേണ്ട വേദിയാണോ വിക്കിപീഡിയ.--—ഈ തിരുത്തൽ നടത്തിയത് lee2008 14:59, 4 നവംബർ 2009 (UTC)
- പേര് മാറ്റണമെന്നും കുറിപ്പുകൾ കളയണമെന്നും ജോർജൂട്ടിപറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നറിഞ്ഞാൽ കൊള്ളാം. ലേഖനത്തിന്റെ പേരിടുന്നതിന് ചില നയങ്ങളൊക്കെയുണ്ട്. ഇത് വായിച്ചു നോക്കുക.
- Recognizable
- Easy to find
- Precise
- Concise
- Consistent
ഇതൊക്കെയാണ് പേരിടുന്നതിനു മുമ്പ് ചിന്തിക്കേണ്ട പ്രധാന കാര്യങ്ങൾ. Articles' titles usually merely indicate the name of the topic. over-precision should be avoided പിന്നെ ചില വിവാദങ്ങൾ വരുമ്പോൾ തീരുമാനമെടുക്കേണ്ടത് Where articles have descriptive names, they are neutrally worded. A descriptive article title should describe the subject without passing judgment, implicitly or explicitly, on the subject. ഇവിടെ ലൗ ജീഹാദ് വിവാദം എന്ന് പേരുമാറ്റുമ്പോൾ മുകളിൽ എഴുതിയിരുക്കുന്നതെല്ലാം തീർച്ചയായും നഷ്ടപ്പെടും. മെത്രാന്മാർ മിണ്ടിയിട്ടില്ല എന്ന് കരുതി ഇരുട്ടിലും കറുത്ത പൂച്ച ഉണ്ടായികൂടെന്നില്ല. കൊച്ചുപറമ്പൻ വെട്ടിലാക്കിയാൽ വെട്ടിലാകുന്നവരാണോ മെത്രാന്മാർ. മെത്രാന്മാരുടെ ഇത്രക്ക് സൂക്ഷ്മവിവരങ്ങൾ ഗവേഷിച്ച് കണ്ടെത്തിയതിന് പറഞ്ഞാൽ തീരാത്ത (അതു കൊണ്ടാണ് എഴുതിയത്!!!) നന്ദിയുണ്ട്
“ | മഹാഭൂരിപക്ഷത്തിന്റെ എണ്ണം കണക്കാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത് മണ്ടത്തരമായ മറ്റൊരു കാര്യമാവും, വോട്ടിനിടൽ ചർച്ചയുടെ ഭാഗമാക്കുന്നത് തെറ്റായിരിക്കും. മഹാഭൂരിപക്ഷത്തിന് കാര്യങ്ങൾ തെറ്റിക്കൂടെന്നില്ല. | ” |
-വിക്കിപീഡിയ:സമവായം#സമവായവും ബഹുഭൂരിപക്ഷവും
അത് കൊണ്ട് വോട്ടെടുപ്പ് യാതൊരു പ്രസക്തിയിമില്ലാത്തതാണ് ഇപ്പോൾ കുറിപ്പുകൾ യാതൊരു വിഷവും ഇപ്പോൾ വമിപ്പിക്കുന്നില്ല.ഇതൊക്കെ താങ്കളുടെ വെറും തോന്നൽ മാത്രമാണ് --—ഈ തിരുത്തൽ നടത്തിയത് lee2008 09:08, 4 നവംബർ 2009 (UTC)
ലീയുടെ വാദങ്ങളെ പ്രതികൂലവോട്ടായി കണക്കാക്കാം. riyazahamed 09:22, 4 നവംബർ 2009 (UTC)
- സുഹൃത്തേ മുകളിൽ ഉദ്ധരണിയിൽ എഴുതിയിരുക്കുന്നത് എന്റെ സ്വന്തം അഭിപ്രായമല്ല. വിക്കിപീഡിയയിലെ ഒരു നയം മാത്രമാണ്. അത് ഇവിടെ വായിക്കാം--—ഈ തിരുത്തൽ നടത്തിയത് lee2008 09:36, 4 നവംബർ 2009 (UTC)
- "വോട്ടിനിടൽ ചർച്ചയെ പരിശോധിക്കുന്നുവെന്നേയുള്ളൂ. ചർച്ചയുടെ ഉത്തരമാകുന്നില്ല."- lee ഇത് വായിച്ചില്ലെന്ന് കരുതുന്നു. ചർച്ചകളിൽ വോട്ടിനിടലിനെ 'നയം' നിഷേധിക്കുന്നില്ല.
- മറ്റു സുമനസ്കർ അഭിപ്രായം രേഖപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. riyazahamed 09:54, 4 നവംബർ 2009 (UTC)
- സുഹൃത്തേ താങ്കൾ ഇത് വായിച്ച് നോക്കുക The quality of an argument is more important than whether it comes from a minority or a majority. Editors decide outcomes during discussion, polls are regarded as structured discussions rather than votes. വിക്കിയിലെ രീതി അനുസരിച്ച് വോട്ട് എന്നതിലുപരി നല്ല വണ്ണം ക്രോഡീകരിച്ച ചർച്ചകൾക്കുമാത്രമാണ് പ്രസക്തി അല്ലാതെ വെറുതെ അനുകൂലിക്കുന്നു അല്ലെങ്കിൽ പ്രതികൂലിക്കുന്നു എന്ന അഭിപ്രായങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. വിക്കിയിലെ വോട്ട് രേഖപ്പെടുത്തുന്നത് അനുകൂലമായ/പ്രതികൂലമായ അഭിപ്രായങ്ങളെ എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ്. ഇതിൽ താങ്കളും സമദും വെറുതെ ഒരു വോട്ട് ചെയ്തു എന്നതിൽ കവിഞ്ഞ് യാതൊരു കാരണങ്ങളോ തെളിവുകളോ നൽകിയിരുന്നില്ല. ഇത് മറ്റ് പല പുതിയ ഉപയോക്താക്കൾക്കും തെറ്റായ സന്ദേശം നൽകും എന്ന് കരുതിയാണ് ഉദ്ധരണി നൽകിയത്. --—ഈ തിരുത്തൽ നടത്തിയത് lee2008 10:34, 4 നവംബർ 2009 (UTC)
- Quality of an argument എന്ന ഗുണം പരിഗണിക്കപ്പെടുമെങ്കിൽ ഈ വോട്ടിംഗിന്റെ ആവശ്യമേയില്ല! വസ്തുതാപരമായ വിശകലനങ്ങളും വോട്ട് രേഖപ്പെടുത്തിയവരുടെ തന്നെ അഭിപ്രായങ്ങളും മുകളിൽ ഉണ്ട്. എത്ര പേർ ഏതെല്ലാം പക്ഷത്ത് നിന്ന് അഭിപ്രായപ്രകടനം നടത്തുന്നു എന്നതിന്റെ ക്രോഡീകരണമാണ് ഈ അനുദ്യോഗിക വോട്ടിങ്.
- അതിലുമുപരി സൂക്ഷ്മമായ സാമൂഹിക വിഷയങ്ങളിൽ വിക്കി പോലുള്ള സംരംഭങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ മാറ്റുരക്കൽ പരിശോധനക്ക് കൂടി ഇത് ഇടം നൽകുന്നുണ്ട്. ഇത്തരം സംരംഭങ്ങളുടെ ഭാവി നിർണ്ണയിക്കുന്നത് അതു പോലുള്ള നിലപാടുകളിലൂടെയായിരിക്കുമെന്ന് തീർച്ച. അതിവിടെ വ്യക്തമാവണം. riyazahamed 15:11, 4 നവംബർ 2009 (UTC)
- Quality of an argument എന്നത് കൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നത്. വിക്കി ഒറിജിനൽ റിസർച്ചിനുള്ള വേദിയല്ല. . --—ഈ തിരുത്തൽ നടത്തിയത് lee2008 15:25, 4 നവംബർ 2009 (UTC)
- ഒറിജിനൽ റിസർച്ച് പാടില്ല എന്ന വിക്കിയിലുണ്ടോ? ഉണ്ടെങ്കിൽ അതെവിടെയാണ്? അവാസ്തവമായ വസ്തുതകളും പ്രചാരണങ്ങളും ചോദ്യം ചെയ്യപ്പെടരുതെന്നും തിരുത്തരുതെന്നും വിക്കിയിലുണ്ടോ? riyazahamed 15:50, 4 നവംബർ 2009 (UTC) --—ഈ തിരുത്തൽ നടത്തിയത് riyazahamed 15:44, 4 നവംബർ 2009 (UTC)
- (മുകളിലുള്ളത് എന്റെ ഡിജിറ്റൽ സിഗ്നേച്ചറല്ല! ഒരു Formatted Text മാത്രമാണത്. ഡിജിറ്റൽ സിഗ്നേച്ചർ വെക്കലും Quality Procedure- ന്റെ ഭാഗമാണെന്നറിയാത്തവരോട് Quality of an argument-നെ കുറിച്ച് ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല!) riyazahamed 15:50, 4 നവംബർ 2009 (UTC)
- ഇത്രമാത്രം തെറ്റിധാരണ വെച്ചുപുലർത്തുന്നവരോട് ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല--—ഈ തിരുത്തൽ നടത്തിയത് lee2008 16:04, 4 നവംബർ 2009 (UTC)
- (മുകളിലുള്ളത് എന്റെ ഡിജിറ്റൽ സിഗ്നേച്ചറല്ല! ഒരു Formatted Text മാത്രമാണത്. ഡിജിറ്റൽ സിഗ്നേച്ചർ വെക്കലും Quality Procedure- ന്റെ ഭാഗമാണെന്നറിയാത്തവരോട് Quality of an argument-നെ കുറിച്ച് ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല!) riyazahamed 15:50, 4 നവംബർ 2009 (UTC)
വാർത്തയും ആരോപണങ്ങളും എല്ലാം ലൗ ജിഹാദ് എന്ന പ്രവർത്തനത്തെ കുറിച്ചാണ്, മറുപടികളും അങ്ങിനെ ഒരു പ്രവർത്തനം ഇല്ല എന്നുള്ളതിനാണ്. വിക്കിപീഡിയ വിവരങ്ങളെ സിന്തസൈസ് ചെയ്ത് പ്രസിദ്ധീകരിക്കാത്ത വെറും ടെറിഷ്യറി സോഴ്സ് മാത്രമായതിനാൽ വിവാദം എന്ന് മാറ്റേണ്ട എന്നെന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ആരോപണ പ്രത്യാരോപണങ്ങളെ കുറിച്ചും, അവ നടത്തിയവരെ കുറിച്ചും വിക്കിപീഡിയർ വിശകലനം ചെയ്യുന്നത് തീർത്തും അനാവശ്യമാണ്. അതുപോലെ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങൾ താളിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ട കാര്യവുമില്ല. നൂറു ശതമാനവും തെറ്റായ ആരോപണങ്ങളുണ്ടാവും, അതിനുള്ള വ്യക്തമായ മറുപടി -- മറുപടിയായി തന്നെ വ്യക്തമായ അവലംബത്തോടെ കൊടുക്കുക. ആവശ്യത്തിലധികമുള്ള പ്രാധാന്യം എന്തിനെങ്കിലും കൊടുക്കേണ്ടതോ കാര്യങ്ങൾ വികാരപരമായി നേരിടേണ്ടതോ ആയ യാതൊരു കാര്യവുമില്ല. നമ്മേ പോലെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവരാണ് വായനക്കാരും. കഴിയുന്നതും വാർത്തകൾ അവലംബം ആയി ഉപയോഗിക്കുമ്പോൾ {{cite news}} പോലുള്ള ഫലകങ്ങൾ ഉപയോഗിക്കുക. ആരോപണങ്ങളുടേയും അവ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമത്തിന്റെ സ്വഭാവവും മറ്റും വായനക്കാരന് കൈമാറാൻ അതുകൊണ്ട് കഴിയും. ആർക്കൈവിങ് ഇല്ലാത്ത പത്രങ്ങളെ അവലംബമാക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളും ഇതുകൊണ്ട് ഒരു പരിധി വരെ കൈകാര്യം ചെയ്യാൻ കഴിയും. പ്രൊവോക്കേറ്റീവായി സംസാരിക്കാനും, മറ്റുള്ളവരെ പ്രതികരിക്കാൻ പ്രേരിപ്പിക്കാനും ചിലപ്പോൾ ചിലയുപയോക്താക്കൾ വിദഗ്ദ്ധരായിരിക്കും, അവർക്ക് എടുത്ത് ചാടി മറുപടി കൊടുക്കുന്നത് ശരിയായ രീതിയിലുള്ള വിജ്ഞാന കോശ രചനയും അതിൽ പങ്കാളിത്തവുമാണ് ലക്ഷ്യമെങ്കിൽ ഗുണകരമാകില്ല.--പ്രവീൺ:സംവാദം 01:54, 5 നവംബർ 2009 (UTC)
ലിങ്കിൽ ആ വാർത്തകാണുന്നില്ല
ക്ഷേത്രസമിതി ആരോപിച്ചു എന്നു പറഞ്ഞുള്ളതിന് 25-ആം നമ്പറിലുള്ള ജന്മഭൂമിയിൽ അങ്ങനെയുള്ള വാർത്ത കാണുന്നില്ലല്ലോ.--വിചാരം 18:29, 4 നവംബർ 2009 (UTC)