സംവാദം:മോഹൻലാൽ
മോഹൻലാൽ ലേഖനത്തിൽ ചിത്രം ചേർത്തു ലിനു 14:58, 17 ഏപ്രിൽ 2006 (UTC)
Please Correct the information
തിരുത്തുകMohanlal studied in Model School, Trivandrum and then in M.G.College, Trivandrum. He never studied in University College. Malayalam editors, please correct this in the respective section. - Rajith
- ശരിയാക്കിയിട്ടുണ്ട്. രജ്ജിത്ത്, മലയാളം എഴുതുന്നത് അത്ര വിഷമമുള്ള കാര്യമല്ല. വരമൊഴി ഉപയോഗിച്ചുനോക്കു. താങ്കളും മലയാളം വിക്കിപീഡിയയിലേക്ക് വരൂ. സജിത്ത് വി കെ 06:56, 16 മാർച്ച് 2007 (UTC)
ചിത്രം
തിരുത്തുകചിത്രം പിക്സലേറ്റ് ചെയ്യുന്നു. പുതിയ ചിത്രം ഇടാമോ? സജിത്ത് വി കെ
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകഅഭിനയിച്ച ചിത്രങ്ങളുടെ പട്ടികക്കു മാത്രമായി വേറൊരു താൾ വേണ്ടേ?--അനൂപൻ 07:39, 2 നവംബർ 2007 (UTC)
അതൊരു നല്ല ആശയമാണ് ഒരു പട്ടികയുൺടാക്കാം, സിനിമയുടെ പേര്, വർഷം, സമ്വിധായകൻ, കഥാപാത്രത്തിന്റെ പേര്.. എന്നിവയൊക്കേ ഉൾപെടുത്തി Dhruvarahjs 07:52, 2 നവംബർ 2007 (UTC)
- ഈ എഡിറ്റ് ഒന്ന് ശ്രദ്ധിക്കണേ. ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല.--അഭി 15:37, 25 ഏപ്രിൽ 2008 (UTC)
അഭിനയിച്ച ചിത്രങ്ങൾ ലിസ്റ്റാക്കാതെ ടേബിളിലായിരുന്നെങ്കിൽ അടക്കവും ഒതുക്കവും ഉണ്ടായിരുന്നേനെ. രണ്ട് കോളമെങ്കിലും ഉണ്ടായിരുന്നാലും മതി. --202.83.54.188 04:29, 22 മേയ് 2008 (UTC)
- മോഹൻലാൽ അഭിനയിച്ച ചിത്രങ്ങൾ എന്നൊരു പട്ടികയുണ്ടാക്കി ഇതിലെ വിവരങ്ങൾ അങ്ങോട്ട് മാറ്റിയാൽ ഈ ലേനം കുറച്ചു കൂടി സുന്ദരമാകും എന്നൊരഭിപ്രായമുണ്ട്. എല്ലാവരും എന്തു പറയുന്നു? --അനൂപൻ 16:11, 4 ജൂലൈ 2008 (UTC)
അനൂപാ, പണി തുടങ്ങിക്കോളൂ :) --സുഗീഷ് 16:27, 4 ജൂലൈ 2008 (UTC)
സുവർണ്ണ കാലഘട്ടം
തിരുത്തുകവായിച്ചപ്പോൾ വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന താൾ വീണ്ടും വായിക്കാൻ തോന്നി --Anoopan| അനൂപൻ 12:54, 18 ഫെബ്രുവരി 2009 (UTC)
- ഒന്നും വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായി ചെയ്യാൻ ശ്രമിച്ചിട്ടില്ല. സുവർണ്ണ കാലഘട്ടത്തിൽ എഴുതി്ചേർത്തത് ഒന്നും തന്നെ എൻറെ കണ്ടുപിടുത്തങ്ങളല്ല. ഇതൊക്കെ മുൻപേ കേട്ടുവന്നിട്ടുള്ളതും, ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയതുമാണ്. ഇതിൽ എഴുതിച്ചേർത്തത് വിശ്വാസയോഗ്യമല്ലെങ്കിൽ നീക്കം ചെയ്യേണ്ടതുതന്നെയാണ്.
- ഈ കാലഘട്ടത്തിലാണ് മോഹൻലാലിൻറെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്.
- ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
- പിന്നീട് പുറത്തിറങ്ങിയ രാജാവിൻറെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
ഇത്രയും സംഗതികളാണ് വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന താൾ വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചതെങ്കിൽ, ഇതെല്ലാം വിശ്വാസയോഗ്യമല്ലെങ്കിൽ നീക്കം ചെയ്യുന്നതിൽ വിരോധമില്ല. ഇനി ഇതല്ലെങ്കിൽ എതൊക്കെയാണ് മോഹൻലാൽ എന്ന താളിലെ വിശ്വാസയോഗ്യമല്ലാത്തതും, നീക്കം ചെയ്യപ്പെടേണ്ടതുമായ തിരുത്തലുകൾ എന്ന് പറയുമല്ലോ?--സുഭീഷ് - സംവാദങ്ങൾ 14:12, 18 ഫെബ്രുവരി 2009 (UTC)
- ഈ താളിന്റെ ആദ്യഭാഗം വായിച്ചാൽ തോന്നും മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടം എന്നത് മോഹൻലാൽ സജീവമായിരുന്ന 1986 മുതൽ 1995 വരെയുള്ള വർഷങ്ങൾ മാത്രമാണെന്ന്. മലയാള സിനിമക്ക് അങ്ങനെയൊരു സുവർണ്ണകാലഘട്ടം ഉണ്ടെങ്കിൽ അത് ബാലനും, കണ്ടം ബച്ച കോട്ടും മറ്റും പുറത്തിറങ്ങിയ കാലഘട്ടമായിരിക്കണം(വ്യക്തിപരമായ അഭിപ്രായം) . ഇതിനു അവലംബമായി നൽകിയിരിക്കുന്ന ലേഖനം തന്നെ ഒരു മോഹൻലാൽ ആരാധകൻ എഴുതിയതായി തോന്നുന്നു. http://www.malayalamcinema.com/php/showContent.php?linkid=4 എന്ന താളിലെ താഴെക്കാണുന്ന ഭാഗം നോക്കൂ.
"Later movies followed in the essence of the golden period but lacked in freshness. However they still stand out for their brilliance in storytelling and appeal. These include 'Bharatham' (1991) by Sibi Malayil, Kaalapaani (1996) by Priyadarshan, and the award winning 'Manichitrathazhu' (1993) by Fazil. 'Sphadikam' (1995) directed by Bhadran was well received by the viewers as was 'Desadanam' (1997) by Jayaraaj. Some works stood out as strong in evocative power reminiscent of the earlier period, like Swaham (1994) directed by Shaji N.Karun the first malayalam film entry to the Competition in cannes international Film Festival in 1994."
ഇവിടെ കാണിച്ചിരിക്കുന്ന ചലച്ചിത്രങ്ങളിൽ മിക്കവയും മോഹൻലാൽ സിനിമകൾ മാത്രം. ഇതിലും എത്രയോ നല്ല സിനിമകൾ(വീണ്ടും വ്യക്തിപരം) അതിനു മുൻപും ,ശേഷവും ഇറങ്ങിയിട്ടുണ്ട്. വാണിജ്യസിനിമകളിലും, സമാന്തരസിനിമകളിലും. അവലംബമായി നൽകിയിരിക്കുന്ന ലേഖനത്തിലും, ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലെ ആ ഭാഗത്തിനും ഒരു തരം തീവ്രമായ ആരാധന കടന്നു കൂടിയിട്ടുണ്ട്. .മാത്രമല്ല ഇതേ ഭാഗം തന്നെ മമ്മൂട്ടി,ശങ്കർ,റഹ്മാൻ തുടങ്ങിയ നടന്മാരെക്കുറിച്ചുള്ള ലേഖനത്തിലും ഉൾപ്പെടുത്തുന്നതിൽ എന്താണു തെറ്റ്?--Anoopan| അനൂപൻ 15:38, 18 ഫെബ്രുവരി 2009 (UTC)
കുഴപ്പം ഒന്നും ഇല്ല പക്ഷെ മോഹൻലാലിന്റെ താൾ ആയത് കൊണ്ട് അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു വ്യക്തമായി എഴുതിയാൽ പ്രശ്നം തീരുമല്ലോ....മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം.....ബാലനും കണ്ടം വെച്ച കോട്ടും ഇറങ്ങിയ സമയത്തു ഒന്നും അല്ല.....അതു മലയാള സിനിമയുടെ ആദ്യ കാലഘട്ടങ്ങൾ ആണ്...............മോഹൻലാൽ എന്ന നടന്റെ സുവർണ്ണ കാലഘട്ടം എന്നു വ്യക്തമായി എഴുതിയിരുന്നെങ്കിൽ ഈ പ്രശ്‌നം ഒഴിവാക്കാമായിരുന്നു.
സുജിത്ത് കുറ്റിപ്പുറം (സംവാദം) 11:37, 3 ഏപ്രിൽ 2018 (UTC)
അവലംബം: അഭ്യർഥന
തിരുത്തുകഇതിൽ ചില അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ആരെങ്കിലും ഒന്ന് നോക്കിയിട്ട്, ഇനി അവലംബങ്ങൾ വേണ്ടിടത്ത് തെളിവ് ഫലകം ചേർത്താൽ നന്നായിരുന്നു. --Rameshng:::Buzz me :) 06:18, 10 ജൂലൈ 2009 (UTC)
- ആധികാരികത ഫലകം നീക്കിയിട്ടുണ്ട്. --Vssun 03:34, 12 സെപ്റ്റംബർ 2009 (UTC)
പത്മശ്രീ
തിരുത്തുക- പത്മശ്രീ പേരിന്റെ കൂടെ ഉപയോഗിക്കാമോ?--പ്രവീൺ:സംവാദം 21:53, 10 സെപ്റ്റംബർ 2009 (UTC)
- അങ്ങനെ പാടില്ലെന്നല്ലെ വിക്കിയിലെ ശൈലി --ജുനൈദ് (സംവാദം) 04:15, 12 സെപ്റ്റംബർ 2009 (UTC)
ലീഗലായിട്ടും തെറ്റാണെന്നു തോന്നുന്നു--പ്രവീൺ:സംവാദം 06:32, 12 സെപ്റ്റംബർ 2009 (UTC)
ലേഖനം മെച്ചപ്പെടുത്തൽ
തിരുത്തുകമോഹൻലാലിന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചുള്ള ഭാഗം ഒന്ന് റിവ്യൂ ചെയ്യാമോ? പലചിത്രങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഈ ലേഖനത്തിൽ ആവശ്യമുള്ളതിലേറെ പരാമർശിച്ചിരിക്കുമ്പോലെ തോന്നുന്നു. അതേപോലെ, വളരെയേറെ പട്ടികകൾ ലേഖനത്തിന്റെ ഇടയിൽ കിടക്കുന്നത് സുഖകരമായി തോന്നുന്നില്ല. ഇവയൊക്കെ ലേഖനത്തിന്റെ ഒടുവിലേക്ക് മാറ്റിക്കൂടേ? -- റസിമാൻ ടി വി 12:49, 13 ഒക്ടോബർ 2009 (UTC)
- ലേഖനത്തിൽ ഉപവിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളും അതിന്റെ ഭാഗമായ പട്ടികകളുമാണ് ഇടയിൽ കിടക്കുന്നത്. അപ്പോൾ അതെല്ലാം തന്നെ ഒടുവിലേക്ക് മാറ്റണോ? അത് ഇടയിൽ കിടക്കുന്നത് തന്നെയല്ലേ നല്ലത്?--Subeesh Talk 13:40, 13 ഒക്ടോബർ 2009 (UTC)
- ഇത്തരം പട്ടികകളൊന്നും ലേഖനത്തിനിടയിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത് എന്നാണെന്റെ അഭിപ്രായം. അഭിനയിച്ച ചിത്രങ്ങളുടെ പട്ടികയും മറ്റും സാധാരണ ലേഖനത്തിന്റെ അവസാനത്തിലല്ലേ കൊടുക്കാറ്? -- റസിമാൻ ടി വി 14:37, 13 ഒക്ടോബർ 2009 (UTC)
വെബ്‌സൈറ്റ്
തിരുത്തുകhttp://www.thecompleteactor.com/ എന്ന സൈറ്റിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഇതിനെന്തോ സുരക്ഷാപ്രശ്നമുണ്ടെന്ന് മോസില്ല പറയുന്നു. ലേഖനത്തിൽ നിന്നും ഒഴിവാക്കണോ? --Vssun 16:06, 16 ഒക്ടോബർ 2009 (UTC)
- സുരക്ഷാപ്രശ്നമില്ലെങ്കിലും ഒഴിവാക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഔദ്യോഗിക വെബ്സൈറ്റാണെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 16:10, 16 ഒക്ടോബർ 2009 (UTC)
ചെയ്തു--Vssun 11:44, 17 ഒക്ടോബർ 2009 (UTC)
പൂച്ചക്കൊരു മൂക്കുത്തി
തിരുത്തുകചിത്രത്തിൽ ശങ്കറല്ലേ നായകൻ? --Vssun 11:06, 20 ഡിസംബർ 2009 (UTC)
അഭിപ്രായങ്ങളില്ലാത്തതിനാൽ മാറ്റിയെഴുതിയിട്ടുണ്ട്. --Vssun 14:44, 1 ജനുവരി 2010 (UTC)
ഈ സിനിമയിൽ രണ്ടു നായകന്മാർ ആണ് ഉള്ളത് ഒന്നു ശങ്കറും പിന്നെ മോഹൻലാലും....പഴയ മലയാള സിനിമയിൽ രണ്ടു നായകന്മാർ ഉള്ള സിനിമകൾ ധാരാളം ഉണ്ടായിരുന്നു...ഇന്ന് ആ പ്രവണത കുറഞ്ഞു....... സുജിത്ത് കുറ്റിപ്പുറം (സംവാദം) 11:26, 3 ഏപ്രിൽ 2018 (UTC)
ശബ്ദപ്രശ്നം
തിരുത്തുകഇടക്കാലത്ത് മോഹൻലാലിന്റെ ശബ്ദത്തിന് എന്തോ പ്രശ്നമുണ്ടാകുകയും ചികിത്സക്ക് വിധേയമാകുകയും ചെയ്തതായി കേട്ടറിവുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ? --Vssun 12:13, 20 ഡിസംബർ 2009 (UTC)
അതെല്ലാം സാധാരണം അല്ലെ ശബ്‌ദം പ്രശ്നം എല്ലാം അതൊന്നും താളിൽ ചേർക്കാൻ മാത്രം ഉണ്ടോ...............ചെറിയ ചെറിയ കാര്യങ്ങൾ അല്ലെ......... സുജിത്ത് കുറ്റിപ്പുറം (സംവാദം) 11:39, 3 ഏപ്രിൽ 2018 (UTC)
മറ്റു പേരുകൾ
തിരുത്തുകമറ്റു പേരുകളിൽ ലാലേട്ടൻ എന്നു കൂടി ചേർത്തു കൂടേ ? --Wikiwriter 11:53, 29 ഓഗസ്റ്റ് 2010 (UTC)
തീർച്ചയായും ലാലേട്ടൻ എന്നാ പേര് ചേർക്കണം
ലാലേട്ടൻ, ലാലു,ലാൽ എല്ലാം ചേർക്കാം സുജിത്ത് കുറ്റിപ്പുറം (സംവാദം) 11:27, 3 ഏപ്രിൽ 2018 (UTC)
ചിത്രം
തിരുത്തുക[1] പകർപ്പാവകാശം ഉള്ള ചിത്രം ഇവിടം അനുയോജ്യമല്ല, മാറ്റം തിരസ്ക്കരിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 04:07, 20 ഫെബ്രുവരി 2011 (UTC)
- നീക്കം ചെയ്യാൻ നിർദ്ദേശിച്ചു --കിരൺ ഗോപി 04:18, 20 ഫെബ്രുവരി 2011 (UTC)
ആദ്യം പുറത്തിറങ്ങിയ ചിത്രം?
തിരുത്തുകമഞ്ഞിൽ വിരിഞ്ഞ പൂക്കളാണോ ആദ്യം പുറത്തിറങ്ങിയത്? ഇവിടെ രണ്ടു ജന്മം (1978) എന്നു കാണുന്നു.--റോജി പാലാ 09:24, 21 മേയ് 2011 (UTC)
എന്തോ അറിയില്ല....മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രങ്ങൾ ആണ് തിരനോട്ടവും രണ്ടു ജന്മവും എല്ലാം ...എങ്കിലും വ്യക്തമായി അറിയില്ല .....തിരനോട്ടം ആണ് ആദ്യം അഭിനയിച്ച ചിത്രം.....1978ൽ ....77 രണ്ടു ജന്മം...പക്ഷെ വ്യക്തത ഇല്ല......ആദ്യം അഭിനയിച്ചു പുറത്തു വന്ന ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ്........
സുജിത്ത് കുറ്റിപ്പുറം (സംവാദം) 11:31, 3 ഏപ്രിൽ 2018 (UTC)
ലേഖനത്തിനിടയ്ക്കുള്ള പട്ടികകൾ
തിരുത്തുകലേഖനത്തിനിടയ്ക്ക് ഉള്ള കൊളാപ്സബിൾ പട്ടികകൾ കണ്ണിനു കല്ലുകടിയുണ്ടാക്കുന്നു. അത് താഴേക്ക് നീക്കി കുറിപ്പ് സൗകര്യം ഉപയോഗിച്ച് പ്രധാന ഭാഗവുമായി ബന്ധപ്പെടുത്താമെന്നു കരുതുന്നു--പ്രവീൺ:സംവാദം 05:01, 22 ജൂൺ 2011 (UTC)