മായിക്കണോ? വികസിപ്പിച്ചാൽ പോരെ??? ഒടിവിദ്യ, മന്ത്രവാദം ഇവയെപോലെ നിലനിൽക്കാൻ യോഗ്യമാണ് --♥Aswini (സംവാദം) 08:26, 9 ഏപ്രിൽ 2013 (UTC)Reply

::മായ്ക്കണം എന്നു തന്നെയാണ് അഭിപ്രായം. യാതൊരു അവലംബവുമില്ലാതെ ചവറുകൾ വീണ്ടും വീണ്ടും വാരി നിറയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നു. ഈ വിഷയത്തിന് ആധികാരികതയുണ്ടോ? ഏതെങ്കിലും തരത്തിൽ ശ്രദ്ധേയതയുണ്ടോ? ഇതുരണ്ടുമില്ലാത്ത ഇത്തരം ലേഖനങ്ങൾ/താളുകൾ മായ്ക്കുകതന്നെവേണം. വിക്കിപീഡിയ എന്നത് ചവറ്റുകൂനയല്ല. കാര്യനിർവ്വാഹകർ ഇതൊന്നും കാണുന്നില്ല എന്നു കരുതുന്നു. --സുഗീഷ് (സംവാദം) 08:32, 9 ഏപ്രിൽ 2013 (UTC)Reply

മന്ത്രവാദത്തിലേക്ക് ചേർക്കാൻ വേണ്ട ഉള്ളടക്കമേയുള്ളൂ. ലയിപ്പിക്കാവുന്നതാണ് നല്ലത്. --Vssun (സംവാദം) 08:36, 9 ഏപ്രിൽ 2013 (UTC)Reply
float സുനിൽ, അഞ്ചു താളുകളും ലയിപ്പിക്കുന്നതാണ് നല്ലത്. ഇതിൽ നിന്നെല്ലാം ഒരു റീ.ഡ. നൽകുകയുമാകാം.--സുഗീഷ് (സംവാദം) 08:40, 9 ഏപ്രിൽ 2013 (UTC)Reply

float അങ്ങനെയായാലും മതി.... --♥Aswini (സംവാദം) 08:55, 9 ഏപ്രിൽ 2013 (UTC)Reply

@സുഗീഷ്: സ്വതന്ത്രമായ ദ്വിതീയതലത്തിൽ പെട്ട അവലംബമുള്ള താളാണിത്. ഈ താളിന് ശ്രദ്ധേയതയുണ്ട്. വിശ്വാസം എന്ന തരത്തിലാണ് താൾ എഴുതിയിരിക്കുന്നത് (സത്യമാണെന്നല്ല). നമ്മുടെ നയമനുസരിച്ച് ഇത്തരത്തിൽ എഴുതപ്പെട്ട താളിന് ഈ വിശ്വാസം നിലവിലുണ്ട് എന്ന് പൊതു ശ്രദ്ധേയതാനയം അനുസരിച്ച് തെളിയിക്കപ്പെട്ടാൽ മതി. ഒരു വിഷയത്തിനെയും ചവറ് എന്ന മുൻവിധിയോടെ സമീപിക്കരുത് എന്നപേക്ഷ.
@AswiniKP:വികസിപ്പിച്ചാൽ മതി എന്ന അഭിപ്രായത്തിനോടു യോജിക്കുന്നു.
@Vssun:സ്വതന്ത്രമായി വികസിക്കാനുള്ള സാദ്ധ്യതയുണ്ട് എന്നതിനാൽ തൽക്കാലം ലയിപ്പിക്കുന്നത് ശരിയാകില്ല എന്നാണ് എന്റെ അഭിപ്രായം (നിലവിലുള്ള ഉള്ളടക്കം കുറവാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നു - പക്ഷേ വികസിക്കാൻ സാദ്ധ്യതയുണ്ട്). ഈയിനത്തിൽ പെട്ട ഉച്ചാടനം എന്ന താൾ 2011 മുതൽ നിലനിന്നപ്പോഴാണ് അതിനൊരു അവലംബം ലഭിച്ചത്. അത്രനാളില്ലെങ്കിലും കുറച്ചുസമയമെങ്കിലും വ്യത്യസ്ത അവലംബങ്ങളിലൂടെ ഈ താളുകൾക്ക് വികസിക്കാനാകുമോ എന്ന് കാത്തിരുന്നുനോക്കാം എന്ന് അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:53, 9 ഏപ്രിൽ 2013 (UTC)Reply

അജയ് ബാലചന്ദ്രന്റെ അഭിപ്രായങ്ങളോടു യോജിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:06, 9 ഏപ്രിൽ 2013 (UTC)Reply
ഇത്തരം താളുകൾ ചവറുകൾ എന്ന് വിശേഷിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. കേരളത്തിലെ കളികൾ എന്ന പേരിൽ ഒട്ടേറെ നാട്ടുവിവരങ്ങൾ നാം വിക്കിപീഡിയയിലുൾപ്പെടുത്തിയിട്ടുണ്ട്. ദീർഘകാലമായി അത്തരം കാര്യങ്ങൾ കേരളത്തിന്റെ ജീവിതരീതികൾ സ്വാധീനം ചെലുത്തിയിരുന്നു/ചെലുത്തുന്നു എന്നതുതന്നെയായിരുന്നു അവയുടെ ശ്രദ്ധേയത. അത്തരം ശ്രദ്ധേയത ഇത്തരം വിശ്വാസങ്ങൾക്കുമുണ്ട്. കേരളത്തിലെ വിശ്വാസങ്ങൾ (അന്ധവിശ്വാസവും വിശ്വാസം തന്നെയാണ്) എന്ന പേരിൽ ഇത്തരം ലേഖനങ്ങൾക്ക് വിക്കിപീഡിയയിൽ സാധ്യതയുണ്ട് എന്നു കരുതുന്നു. ഇത് ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശ്യത്തോടുകൂടിയല്ല നിർമ്മിക്കപ്പെടുന്നത് എന്ന് ന്യായമായും വിശ്വസിക്കുന്നു. കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ ഇത്തരം താളുകൾ വിക്കിപീഡിയയിൽ വരിക തന്നെ വേണം.--സിദ്ധാർത്ഥൻ (സംവാദം) 11:26, 9 ഏപ്രിൽ 2013 (UTC)Reply
ഹ ഹ ഹ നല്ല ഉപമ.. കൊള്ളാം. സ്വർണ്ണം പൂശി അമേദ്യം കൊണ്ടു വന്നാലും അത് അമേദ്യവും സ്വർണ്ണവും എന്ന് തിരിച്ചറിയാൻ കഴിയണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ... എന്തായാലും മുകളിലെ എന്റെ അഭിപ്രായങ്ങൾ ഞാൻ തന്നെ വെട്ടുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. --സുഗീഷ് (സംവാദം) 11:41, 9 ഏപ്രിൽ 2013 (UTC)Reply
ലയിപ്പിക്കണ്ട എന്നഭിപ്രായം.--KG (കിരൺ) 12:44, 9 ഏപ്രിൽ 2013 (UTC)Reply
ലയിപ്പിക്കാനുള്ള നിർദ്ദേശമിട്ടതിനെത്തുടർന്ന് ലേഖനത്തിന്റെ ഉള്ളടക്കം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ആ ഉള്ളടക്കം, ലേഖനത്തെ സ്വതന്ത്രമായി നിർത്തുവാൻ പര്യാപ്തമാണോ എന്നു പരിശോധിക്കുക. സംസ്കാരത്തിൽ എന്ന ഭാഗത്ത് ചേർത്തിട്ടുള്ളവയെല്ലാംതന്നെ മന്ത്രവാദം എന്ന വിഷയത്തിന് പൊതുവായി ബാധകമാണെന്ന് കാണാം. (ഉദാഹരണം: ഈ വിശ്വാസത്തിൽ നിന്ന് അകന്നു നിൽക്കണം എന്ന് ഉപദേശിക്കുന്ന ഇസ്ലാമികഗ്രന്ഥങ്ങളുണ്ട്.). --Vssun (സംവാദം) 22:21, 9 ഏപ്രിൽ 2013 (UTC)Reply

ആ ഗ്രന്ഥം മാരണം, ജോത്സ്യം എന്നിവയിൽ നിന്ന് അകന്നുനിൽക്കണം എന്ന സന്ദേശത്തോടുകൂടിയതാണെന്ന് ലിങ്കിൽ പറയുന്നു. മന്ത്രവാദത്തിൽ ഇവ രണ്ടും മാത്രമല്ലല്ലോ ഉള്ളത്? --അജയ് ബാലചന്ദ്രൻ (സംവാദം) 03:59, 10 ഏപ്രിൽ 2013 (UTC)Reply

ചെയ്യുന്ന രീതി എന്ന വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ലയനനിർദ്ദേശം പിൻവലിച്ചു.
മേൽപ്പറഞ്ഞ ലിങ്കിൽ മാരണം എന്നുപയോഗിച്ചിരിക്കുന്നത് മന്ത്രവാദത്തോടു തുല്യമായ ജെനറിക് ടേം ആയാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഈയൊരു പ്രത്യേകവിദ്യയെ സൂചിപ്പിക്കുന്നതല്ല. --Vssun (സംവാദം) 07:04, 10 ഏപ്രിൽ 2013 (UTC)Reply

മലയാളം ഖുർആനിലെ മാരണസംബന്ധമായ വചനങ്ങൾ വായിച്ചപ്പോൾ ജനറിക് ടേം ആയാണ് എനിക്കും തോന്നുന്നത്. ഗ്രന്ഥത്തെപ്പറ്റിയുള്ള വിവരണം വായിച്ച് തെറ്റിദ്ധരിച്ചതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:07, 10 ഏപ്രിൽ 2013 (UTC)Reply

ക്ലൂ

തിരുത്തുക

ദാ..[1] <= ഇതുനോക്കി ഈ വർഗ്ഗ താളുകൾ അൽപ്പം വികസിപ്പിക്കാം.... പിന്നെ ലേഖനങ്ങളെ ചവറുകൾ എന്ന് വിളിച്ചു താഴം താഴ്ത്തരുത്. അത് ഉപഭോക്താക്കളെ കളിയാക്കുന്നതിനു തുല്യമാണ്. --♥Aswini (സംവാദം) 13:05, 9 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാരണം&oldid=4024911" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാരണം" താളിലേക്ക് മടങ്ങുക.