സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ

Active discussions
Cscr-candidate.png
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഈ ലേഖനം ആനയുടെ കാഴ്ചപ്പാടിലാണ്. അതിനാൽ സന്തുലിതമല്ല എന്ന ഫലകം ചേർക്കുന്നു.--Roshan (സംവാദം) 08:59, 15 ഫെബ്രുവരി 2014 (UTC)

An Apology to Elephants.-- 117.216.67.42 09:04, 16 ഫെബ്രുവരി 2014 (UTC)

അടിമത്തത്തെപ്പറ്റിയുള്ള ലേഖനം അടിമയുടെയും ഉടമയുടെയും കാഴ്ച്ചപ്പാടിൽ നിന്നെഴുതിയില്ലെങ്കിൽ അത് അസന്തുലിതമാവുമോ? npov ഫലകം അനാവശ്യമാണെന്ന് അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 17:47, 17 ഫെബ്രുവരി 2014 (UTC)

തലക്കെട്ട്തിരുത്തുക

എന്തിനാണ് ആനയെ ഇങ്ങനെ പീഡിപ്പിക്കുന്നത്? മെരുക്കിയാൽ പോരേ?മെരുക്കലിൽ അടങ്ങാത്തവയെ ആനയുടെ ചുവടെ ചേർക്കുകയും ആവാമല്ലോ?--ബിനു (സംവാദം) 17:10, 18 ഫെബ്രുവരി 2014 (UTC)

"എന്തിനാണ് ആനയെ ഇങ്ങനെ പീഡിപ്പിക്കുന്നത്?" അതുതന്നെ ചോദ്യം. പിന്നെ ലേഖനം മെരുക്കലിനെപ്പറ്റിയല്ല, പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്.--Vinayaraj (സംവാദം) 08:55, 19 ഫെബ്രുവരി 2014 (UTC)

"ആനയെ പീഡിപ്പക്കൽ" എന്നൊരു ശീർഷകം വിജ്ഞാനകോശത്തിൽ വേണ്ടതുണ്ടോ. ആരെങ്കിലും അങ്ങനെയൊരു തലക്കെട്ടിൽ തിരച്ചിൽ നടത്തുമോ?--ബിനു (സംവാദം) 17:13, 19 ഫെബ്രുവരി 2014 (UTC)

എലഫെന്റ് ക്രഷിംഗ് എന്നാണ് ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ പേര്. "മെരുക്കൽ" എന്ന വാക്കിന് "ക്രഷിംഗ്" എന്നതിന്റെ അർത്ഥം പൂർണ്ണമായി ഉൾക്കൊള്ളാനാകുന്നുണ്ടോ എന്ന് സംശയമുണ്ടെങ്കിലും ഈ പ്രക്രീയയ്ക്ക് മലയാളത്തിൽ മെരുക്കൽ എന്നു തന്നെയാണ് പറയുന്നത്. മെരുക്കൽ ഒരു ഉപദ്രവമാണെന്നത് ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വിശദമാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. ആളുകൾ തിരയുന്നതും "മെരുക്കൽ" എന്ന പദമാവാനാണ് സാദ്ധ്യത. ചിലപ്പോൾ "ചട്ടം പഠിപ്പിക്കൽ" എന്നും തിരയാൻ സാദ്ധ്യതയുണ്ട്. തലക്കെട്ട് മാറ്റുന്നത് നല്ലതാകുമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:40, 19 ഫെബ്രുവരി 2014 (UTC)

അയ്യോ, എലഫെന്റ് ക്രഷിംഗ് ഇപ്പോഴാണ് കണ്ടത്. മലയാളം ലേഖനത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ സൗമ്യമായ കാര്യങ്ങളാണെന്ന് തോന്നുന്നു  :( --Vinayaraj (സംവാദം) 01:47, 20 ഫെബ്രുവരി 2014 (UTC)

(അ)സന്തുലിതംതിരുത്തുക

അല്ല, സന്തുലിതമല്ലെന്നുള്ള സംശയം മാറ്റാനായി ഇനി എന്താ നടപടി?--Vinayaraj (സംവാദം) 16:54, 21 ഏപ്രിൽ 2014 (UTC)

ലേഖനം എന്തായാലും തലക്കെട്ടിന്റെ മുഴുവൻ അർത്ഥവും ഉൾക്കൊള്ളുന്നില്ല.

 • ആനകളെ ഉപദ്രവിക്കൽ എന്നു മാത്രം പറയുമ്പോൾ ആനകളെ (കാട്ടിലെ സ്വാഭാവിക ആന) മെരുക്കാൻ വേണ്ടിയല്ലാതെ ഉപദ്രവിക്കുന്ന വിഷയവും ഉൾക്കൊള്ളേണ്ടതാണ്. ആനകളുടെ സ്വാഭാവിക ആവാസമേഖലകളിലും വഴികളിലും കയ്യേറ്റം നടത്തുകയും ഇവിടങ്ങളിലൂടെ നടക്കുകയും ലഭ്യമായ ഭക്ഷണം (അത് ഒരു പക്ഷേ കൃഷിയാകാം) കഴിക്കുകയും ചെയ്യുന്ന ആനകളെ പല മാർഗ്ഗങ്ങളുപയോഗിച്ച് (മുളകുപൊടിയും ശബ്ദകോലാഹലങ്ങളും വൈദ്യുതിയും മുതൽ വിഷം വരെ) ഉപദ്രവിക്കുന്നത് ഈ തലക്കെട്ടനുസരിച്ച് ലേഖനത്തിൽ ഉൾപ്പെടേണ്ട വിഷയമാണ്. കാട്ടാനയെ കൊമ്പിനുവേണ്ടി വെടിവെക്കുന്നതും മനുഷ്യർ തങ്ങളുടെ യുദ്ധങ്ങളുടെ ഭാഗമായി പാകിയ മൈനുകളിൽ ചവിട്ടി ആനകളുടെ കാലുകൾക്ക് പരിക്കേൾക്കുന്നതും ഉപദ്രവം തന്നെയല്ലേ?
 • ഒരു ആന (കാട്ടാന) മറ്റൊരു കാട്ടാനയുമായി പോരടിക്കുന്നതും (ഇണചേരാനുള്ള അവകാശത്തിനു വേണ്ടി?) ഇതിൽ പെടേണ്ടതല്ലേ എന്ന് വേണമെങ്കിൽ ഒരു കാര്യവുമില്ലാതെ തെറ്റിദ്ധരിക്കാം? (ഇത് വെറുമൊരു വാദത്തിനു വേണ്ടി പറയുന്നതാണേ. ആദ്യത്തെ പോയിന്റിനാണ് പ്രാധാന്യം) ഒരു ആഫ്രിക്കൻ ആനയെ ഒരു സിംഹക്കൂട്ടം പിടിച്ചുതിന്നാൻ ശ്രമിക്കുന്നത് ഞാൻ നാഷണൽ ജിയോഗ്രാഫിക്കിൽ കണ്ടിരുന്നു. അത് ഉപദ്രവമാണോ?
 • ഇവിടെ മനുഷ്യൻ മെരുക്കൽ എന്ന പേരിൽ നടത്തുന്ന ഉപദ്രവം മാത്രമാണ് ലേഖനത്തിന്റെ വിഷയം. അതിനാൽ ആനകളെ മെരുക്കൽ (ഇത് മനുഷ്യൻ മാത്രം ചെയ്യുന്ന കാര്യമാണ്) എന്ന പരിമിതമായ അർത്ഥം വരത്തക്കവിധം തലക്കെട്ട് മാറ്റിയില്ലെങ്കിൽ വിപുലമായ വിഷയത്തിന്റെ ഒരു പരിമിതമായ ഭാഗം മാത്രം ഉൾക്കൊള്ളുന്ന സന്തുലിതമല്ലാത്ത ലേഖനമായിരിക്കും ഇത് എന്നാണ് എന്റെ അഭിപ്രായം.
 • ആനകളെ ചട്ടം പഠിപ്പിക്കൽ എന്നോ ആനകളെ മെരുക്കൽ എന്നോ പേരുമാറ്റുകയോ അല്ലെങ്കിൽ ആനകൾ നേരിടുന്ന എല്ലാ ഉപദ്രവങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തുകയോ മാത്രമാണ് പ്രതിവിധി.   --അജയ് (സംവാദം) 18:06, 21 ഏപ്രിൽ 2014 (UTC)

ലേഖനത്തിലെ ഉള്ളടക്കം രണ്ടായി പിരിക്കാവുന്നതുമാണ് എന്നും തോന്നുന്നു.

 1. ചട്ടം പഠിപ്പിക്കൽ എന്ന ഒരു ലേഖനം ആ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് സൃഷ്ടിക്കാവുന്നതാണ്
 2. ഒരു ലേഖനം ആനകൾ ചട്ടം പഠിപ്പിക്കലിനുശേഷം നേരിടുന്ന പീഡനങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങൾ ഉ‌ൾക്കൊള്ളിച്ച് സൃഷ്ടിക്കാവുന്നതാണ്. ഇതിന് നാട്ടാനകളെ ഉപദ്രവിക്കൽ എന്നോ മറ്റോ പേരിടാവുന്നതുമാണ്--അജയ് (സംവാദം) 18:17, 21 ഏപ്രിൽ 2014 (UTC)

(അ)സന്തുലിതം മാറിയോതിരുത്തുക

തലക്കെട്ട് മാറ്റി. ഇപ്പോൾ സന്തുലിതം ആയോ?--Vinayaraj (സംവാദം) 02:12, 10 മേയ് 2014 (UTC)

തലക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോഴും പ്രശ്നമുണ്ട്.തലക്കെട്ട് തന്നെ ഒരു പ്രത്യേക വീക്ഷണകോടിയിൽനിന്നുള്ളത് അല്ലേ. മെരുക്കലിന്റെ നേർതർജ്ജമയല്ലേ ക്രഷിങ്? മെരുക്കൽ കേവലം പരിശീലിപ്പിക്കലല്ലല്ലോ പീഡിപ്പിച്ച് അനുസരിപ്പിക്കയല്ലേ.

ആളുകൾ തിരയുന്നതും മെരുക്കലാവാനാണ് സാധ്യത.ആ നിലയ്ക്ക് ആനയെ മെരുക്കൽ എന്ന തലക്കെട്ട് പോരേ?--ബിനു (സംവാദം) 04:14, 10 മേയ് 2014 (UTC)

ഇത് ആനയെ മെരുക്കുന്നതിനെപ്പറ്റിയല്ല. പീഢിപ്പിക്കുന്നതിനെക്കുറിച്ചാണ്--Vinayaraj (സംവാദം) 14:26, 10 മേയ് 2014 (UTC)

എന്റെ അഭിപ്രായത്തിൽ ഇങ്ങനെയൊരു തലക്കെട്ടുതന്നെ ആവശ്യമില്ല(താളിലെ വിവരങ്ങൾ പ്രസക്തമാണു താനും).മനുഷ്യർ ആനകളെ മാത്രമല്ല നായ്ക്കളെയും പശുക്കളെയും ഒക്കെ ഉപദ്രവിക്കുന്നുണ്ട്,ആ വിവരങ്ങളൊക്കെ പ്രത്യേക തലക്കെട്ടിൽ കൊടുക്കുന്നതുപോലെ ഉള്ളു ഇതും.ആനയെ മെരുക്കിവളർത്തലിന്റെ ഭാഗമായി നടക്കുന്നതല്ലേ ഈ പീഡനങ്ങൾ അതിനാൽ അതു സൂചിപ്പിക്കുന്ന ഒരു തലക്കെട്ട് പോരേ. ഞാൻ ഈ തലക്കെട്ടിൽ കാണുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾ തിരയുന്ന ഒരു ശീരഷകമല്ല ഇത് എന്നതാണ്--ബിനു (സംവാദം) 14:40, 10 മേയ് 2014 (UTC)

അല്ലല്ലോ, നായകളെയും പശുക്കളെയും മെരുക്കുന്ന പോലല്ലോ ആനയെ മെരുക്കുന്നത്. നായയും പശുവും ഇണങ്ങിയാൽപ്പിന്നെ ഇണങ്ങി. ആന ഒരിക്കലും ഇണങ്ങുന്നില്ലല്ലോ, മാത്രമല്ല ജീവിതം തീരുന്ന അന്നുവരെ പീഢിപ്പിക്കുകയാണ്. അതാണല്ലോ പ്രതിപാദ്യവിഷയവും. പിന്നെ ആളുകൾ തിരയുന്ന ശീർഷകം പോലുള്ള "ഗജപീഢനം" എന്നതെല്ലാം ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടിട്ടുമുണ്ട്.--Vinayaraj (സംവാദം) 15:13, 10 മേയ് 2014 (UTC)


1)നായകളെയും പശുക്കളെയും മെരുക്കുന്ന പോലല്ലോ ആനയെ മെരുക്കുന്നത്

അതേ അതാണു ഞാനും പറഞ്ഞത് ഇതു "മെരുക്കിവളർത്തലിന്റെ" ഭാഗമായി നടക്കുന്ന പീഡനമാണ്.പിന്നെ നായുടെ കാര്യം കൂട്ടത്തിൽ പറഞ്ഞെന്നേയുള്ളൂ .കന്നുകാലികളെ പീഡിപ്പിക്കുന്നതിനെപ്പറ്റിയാണ് ഞാൻ സൂചിപ്പിക്കാനുദ്ദേശിച്ചത് വളർത്തുന്ന കന്നുകാലികൾ മാത്രമല്ല അറവുമാടുകളും പീഡിപ്പിക്കപ്പെടുന്നുണ്ട്,ധാരാളമായിത്തന്നെ.എന്നു കരുതി അക്കാര്യം പ്രത്യേക താളാക്കണമെന്ന് ആരെങ്കിലും ശഠിക്കുമോ?

2)പിന്നെ ആളുകൾ തിരയുന്ന ശീർഷകം പോലുള്ള "ഗജപീഢനം"(ഗജപീഡനമാണ് ശരി) എന്നതെല്ലാം ഇങ്ങോട്ട് തിരിച്ചുവിട്ടിട്ടിട്ടുമുണ്ട്.

ആളുകൾ തിരയുന്ന ശീർഷകം തിരിച്ചുവിടലാക്കി,"മനുഷ്യർ ആനകൾക്ക് ഏല്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന ആരും തിരയാനിടയില്ലാത്ത വിചിത്രമായ തലക്കെട്ട് താളിനുനൽകുന്നതിലെ യുക്തി കൗതുകകരമായിരിക്കുന്നു.

 • എന്റെ അഭിപ്രായത്തിൽ ഉള്ളടക്കമല്ല ശീർഷകമാണ് P.O.V

--ബിനു (സംവാദം) 16:03, 10 മേയ് 2014 (UTC)

ശരി, ഇനി ഇത് സന്തുലിതമാക്കാൻ എന്തു വേണം? --Vinayaraj (സംവാദം) 00:34, 11 മേയ് 2014 (UTC)
അത് അവസാനത്തെ വാക്യത്തിൽ സൂചിപ്പിച്ചല്ലോ--ബിനു (സംവാദം) 08:25, 11 മേയ് 2014 (UTC)
"മനുഷ്യർ ആനകൾക്ക് ഏല്പിക്കുന്ന ഉപദ്രവങ്ങൾ" - എന്ന വിഷയത്തെപ്പറ്റി ധാരാളം അവലംബങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ലേഖനമാണിത്. ആൾക്കാർ അങ്ങനെയൊരു രീതിയിൽ തിരയാൻ സാധ്യതയില്ല എന്നുള്ളത് (എന്ന് ആരോപിക്കുന്നത്) ലേഖനം സന്തുലിതമല്ല എന്നു പറയാനുള്ള കാരണമാണോ?--Vinayaraj (സംവാദം) 17:09, 11 മേയ് 2014 (UTC)

വിനയരാജ് മാഷേ, ഇതാണ് ഞാൻ പറഞ്ഞവാക്യം "എന്റെ അഭിപ്രായത്തിൽ ഉള്ളടക്കമല്ല ശീർഷകമാണ് P.O.V" എലിഫന്റ് ക്രഷിങ്-ന് മലയാളമായിട്ടാണ് ഈ ശീർഷകം എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമുണ്ടെന്നും സൂചിപ്പിക്കട്ടെ.നമ്മുടെ മെരുക്കലിനെയാണ് അവർ ക്രഷിങ്ങ് ആക്കിയിരിക്കുന്നത്.മെരുക്കൽ കേവലം 'ചട്ടം പഠിപ്പിക്കലല്ലോ.പരിശീലനവുമല്ലോ. ആനയ്ക്കുനേരെ മനുഷ്യൻ കാട്ടുന്ന ക്രൂരതകളെല്ലാം ഒരു ശിർഷകത്തിനടിയിലാക്കിയാൽ അത് ഫീച്ചർ അല്ലേ ആവൂ.--ബിനു (സംവാദം) 17:35, 11 മേയ് 2014 (UTC)

"ആനയ്ക്കുനേരെ മനുഷ്യൻ കാട്ടുന്ന ക്രൂരതകളെല്ലാം ഒരു ശിർഷകത്തിനടിയിലാക്കിയാൽ അത് ഫീച്ചർ അല്ലേ ആവൂ." - അപ്പോൾ വിക്കി നിലവാരമനുസരിച്ച് ഇതിനെ ഒരു ലേഖനമായി നിലനിർത്താൻ ബുദ്ധിമുട്ടുണ്ടോ?--Vinayaraj (സംവാദം) 12:13, 12 മേയ് 2014 (UTC)

മാഷേ,പരിഭവം വേണ്ട,ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ.മറ്റുള്ളവരുടെ അഭിപ്രായം കൂടി കേൾക്കട്ടെ.എന്റെ അഭിപ്രായത്തിൽ 'മെരുക്കലി'ലൊതുങ്ങാത്തവയെ നാട്ടാന എന്ന ശീരഷകത്തിലേക്ക് മാറ്റി ഉള്ളടക്കത്തെ രക്ഷിക്കുകയാവും ഉചിതം--61.3.129.108 15:19, 12 മേയ് 2014 (UTC)അയ്യോ ഇത് എന്റെ അഭിപ്രായമാണ് ഐ.പീന്റെ ക്രഡിറ്റിൽ പോയല്ലോ ,ഏതായാലും ഒരു ഒപ്പിരിക്കട്ടെ--ബിനു (സംവാദം) 15:36, 12 മേയ് 2014 (UTC)

ആനമെരുക്കൽ എന്ന തലക്കെട്ടാക്കുകയും നാട്ടാനകൾക്ക് നേരിടുന്ന പീഡനങ്ങൾ മറ്റൊരു ലേഖനത്തിലേയ്ക്ക് മാറ്റുകയും ചെയ്താൽ സന്തുലിതത്ത്വത്തിന്റെ പ്രശ്നം മാറിക്കിട്ടും എന്ന് അഭിപ്രായം. '--അജയ് (സംവാദം) 15:25, 12 മേയ് 2014 (UTC)

ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യവും മെരുക്കൽ എന്ന "ക്രിയ"യിൽ വരുന്നവയല്ല.--Vinayaraj (സംവാദം) 15:40, 12 മേയ് 2014 (UTC)

മെരുക്കൽ എന്നാൽ കേവലം പരിശീലനമല്ലല്ലോ? മെരുക്കിവളർത്തലിൽ ഇതെല്ലാം പെടില്ലേ.കാട്ടാനയ്ക്കു നേരെ കാട്ടുന്നക്രൂരതയെ ആ താളിൽ ചങ്ങലയ്ക്കിടരുതോ?--ബിനു (സംവാദം) 15:53, 12 മേയ് 2014 (UTC)

ഇതിലെ ഉപശീർഷകങ്ങളായ 1) കാട്ടാനയും നാട്ടാനയും 2) മെരുക്കൽ 3)മദം പൊട്ടുമ്പോലുള്ള സമീപനം 4) ഭക്ഷണം 5)നാട്ടാന പരിപാലന ചട്ടങ്ങൾ --- തുടങ്ങിയവയെല്ലാം നാട്ടാന എന്ന ഒരു താളിലാക്കാവുന്നതേയുള്ളൂ.--ബിനു (സംവാദം) 15:58, 12 മേയ് 2014 (UTC)

"മെരുക്കാനാവില്ല" എന്ന് വിനയരാജ് ലേഖനത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നുതന്നെ ഈ പരിപാടിക്ക് സാധാരണക്കാർ "മെരുക്കൽ" എന്നാണ് പറയുന്നത് എന്ന വിവരം താങ്കൾക്ക് ബോദ്ധ്യമുണ്ട് എന്ന‌ത് വ്യക്തമാണ്. മെരുക്കാനുള്ള ശ്രമമേ മനുഷ്യന് നടത്താനാവൂ എന്നും മെരുക്കൽ ഒരിക്കലും നടക്കില്ല എന്നും താങ്കൾ ലേഖനത്തിനുള്ളിൽ പറയുന്നുണ്ട് (ഇതേ വാക്കുകളിലല്ലെങ്കിലും). ഇത് പറയേണ്ട ഇടം ലേഖനത്തിന്റെ ഉള്ളടക്കം തന്നെയാണ്. അല്ലാതെ തലക്കെട്ടല്ല. തലക്കെട്ടിൽ ഇംഗ്ലീഷ് ലേഖനത്തിൽ എലഫന്റ് ക്രഷിംഗ് എന്ന് പറഞ്ഞിരിക്കുന്നതുപോലെ മലയാളഭാഷയിൽ സാധാരണയായി ഉപയോഗിക്കുന്ന പദമായ "മെരുക്കൽ" ആണുപയോഗിക്കേണ്ടത് (ആശയക്കുഴപ്പമുണ്ടാക്കുന്ന "ഉപദ്രവിക്കൽ" അല്ല). മെരുക്കൽ എന്നാൽ ഉപദ്രവം മാത്രമാണെന്നും ഒരിക്കലും മെരുക്കൽ നടക്കുന്നില്ലെന്നും ഈ പദം തെറ്റായ ഉപയോഗമാണെന്നും അവലംബങ്ങൾ ഉദ്ധരിച്ച് ലേഖനത്തിന്റെ ഉള്ളടക്കത്തിൽ പറയാവുന്നതാണ്. അവിടെയേ പറയാവൂ. തലക്കെട്ടിൽ സാധാരണ മനുഷ്യർ തിരഞ്ഞു നോക്കുന്ന പദമാണ് കൊടുക്കേണ്ടത്. തിരിച്ചുവിടലുകൾ ഗൂഗിൾ സെർച്ചിൽ പെടാറില്ല എന്നതും ശ്രദ്ധിക്കുക. --അജയ് (സംവാദം) 16:40, 12 മേയ് 2014 (UTC)

ആനയെ മെരുക്കൽ സംബന്ധിച്ച വിവരങ്ങൾ വിശദമായിത്തന്നെ രണ്ട് ലേഖനത്തിൽ വരുന്നു എന്ന പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ (ലയനത്തിലൂടെ) ഈ ലേഖന‌ത്തിന്റെ ബാക്കിഭാഗത്തിന് നാട്ടാനകളെ പീഡിപ്പിക്കൽ എന്ന പേര് നൽകാമെന്ന അഭിപ്രായമുണ്ട്.

 • ഈ ലേഖനത്തിൽ കാട്ടാനകൾക്ക് മനുഷ്യൻ ഏൽപ്പിക്കുന്ന ഉപദ്രവങ്ങളെപ്പറ്റി വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതിനാൽ ഇത് നാട്ടാനകളുടെ പീഡനത്തെപ്പറ്റിയുള്ള ലേഖനമാണ് എന്നത് വ്യക്തമാണ്. ലേഖനത്തിന്റെ പേര് ഉള്ളടക്കത്തിനനുസരിച്ച് മാറ്റേണ്ടത് ഈ അവസരത്തിൽ ആവശ്യമാണെന്ന് കരുതുന്നു.
 • മനുഷ്യന്റെ പിടിയിലായ ആനകളെ (അവ ഒരിക്കലും മെരുങ്ങാത്ത വന്യജീവികളാണെങ്കിൽ പോലും) മലയാളത്തിൽ നാട്ടാനകൾ എന്നാണ് വിളിക്കുന്നത്. ഈ വിളിപ്പേര് ആന ഇണങ്ങും എന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണ് എന്നതുപോലുള്ള വിവരങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നാട്ടാന എന്ന പ്രയോഗം സംബന്ധിച്ച് വിക്കിപീഡിയർക്കുള്ള സ്വകാര്യ അഭിപ്രായങ്ങൾ ലേഖനത്തിന്റെ പേരിനെ സ്വാധീനിക്കാൻ പാടില്ല എന്ന് അഭിപ്രായപ്പെടുന്നു. --അജയ് (സംവാദം) 06:06, 14 മേയ് 2014 (UTC)

ലയനനീക്കംതിരുത്തുക

 •   എതിർക്കുന്നു

സന്തുലിതമല്ലെന്നും, തലക്കെട്ട് ശരിയല്ലെന്നും ചർച്ചചെയ്യുന്നതിനിടെ ലയനനീക്കവും വന്നോ? ഇത് ആനയെ മെരുക്കുന്നതിനെക്കുറിച്ചേ അല്ല. ഉൽസവത്തിന് വെയിലത്തുനിർത്തി പെരുമ്പറ കൊട്ടിക്കുന്നത് എങ്ങനെ മെരുക്കലാവും? ഭക്ഷണം കൊടുക്കാത്തതും ലോറിയിൽ യാത്ര ചെയ്യിക്കുന്നതും സർക്കസിൽ ഉപദ്രവിക്കുന്നതും ഒന്നും മെരുക്കലിന്റെ ഭാഗമേ അല്ല. തലക്കെട്ട് ഉചിതമല്ലെങ്കിൽ മാറ്റുക. കേരളത്തിലെ ആനകളെ ഉപദ്രവിക്കുന്നത് ലോകം മുഴുവൻ വാർത്തയാണ്. മലയാളി തന്റെ പൊങ്ങച്ചങ്ങൾക്കും ആഡംബരത്തിനും വേണ്ടി ഇത്രയും സ്നേഹരഹിതമായി ഇവയോട് പെരുമാറുന്ന കാര്യങ്ങൾ വേണ്ടത്ര അവലംബങ്ങളോടെ ഒരു Article ആക്കിയതാണ്. ഇത് Feature പോലെയുണ്ടെന്നും ഒരു പഴി കേൾക്കുന്നുണ്ട് (എന്താണോ വ്യത്യാസം?) സന്തുലിതമല്ലെങ്കിൽ ആക്കാൻ ശ്രമിക്കുക. നിഷ്‌പക്ഷമല്ലെന്നും കാണുന്നു, ആ കാര്യങ്ങളും മാറ്റുക. POV കൾ ഉണ്ടെങ്കിൽ അവയും തിരുത്തുക. നയങ്ങൾക്ക് എതിരായിട്ട്, ഇവിടെ യോജിക്കാത്തതാണെങ്കിൽ AFD ചേർത്ത് ചർച്ചിച്ച് തീരുമാനത്തിലെത്തുക. ഈ ലേഖനം തുടങ്ങിയത് എഴുതിയ ആൾക്കൊഴികെ ആർക്കും മാറ്റാനാവത്ത ബ്ലോഗിലൊന്നുമല്ലല്ലോ, വിക്കിയിലല്ലേ. --Vinayaraj (സംവാദം) 08:25, 13 മേയ് 2014 (UTC)

മാഷേ, ഇത് വളരെ വൈകാരികമായ പ്രതികരണമായിപ്പോയി എന്ന തോന്നലാണ് എനിക്കുള്ളത്.ആനയോടും മൃഗസ്നേഹികളോടും വിപ്രതിപത്തിയുള്ളതുകൊണ്ടല്ല മേൽപ്പറയുന്ന പ്രതികരണങ്ങൾ വന്നത്.മാഷിന്റെ വികാരം എനിക്ക് മനസ്സിലാവുന്നുണ്ട്, ആനയുടെ നേർക്ക് മനുഷ്യൻ ചെയ്യുന്ന ക്രൂരതകളെക്കുറിച്ചും ബോധ്യമുണ്ട്.പക്ഷേ വിക്കിയിൽ വൈകാര്യതയ്ക്കല്ല വൈജ്ഞാനികതയ്ക്കാണ് പ്രാഥമ്യം നൽകേണ്ടത് എന്നു വിസ്മരിക്കരുത്.അനീതികൾക്ക് എതിരെ പ്രവർത്തിക്കാനുള്ള ഇടമായി വിജ്ഞാനകോശത്തെ കാണാനാവില്ല,വസ്തുതകൾ അവലംബസഹിതം നൽകേണ്ട ഇടമാണ് വിക്കിപീഡിയപോലുള്ള ഒരു വിജ്ഞാനകോശമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് താങ്കൾ.എന്നിട്ടും പറയുന്നതൊന്നും ബോധ്യപ്പെടാത്തതെന്തെന്ന് മനസ്സിലാവുന്നില്ല.

എന്റെ അഭിപ്രായത്തിൽ ഈ ലേഖനത്തിന്റെ ശീർഷകമാണ് ഏറ്റവും വലിയ പ്ർശ്നം--ബിനു (സംവാദം) 13:51, 13 മേയ് 2014 (UTC)

"വസ്തുതകൾ അവലംബസഹിതം നൽകേണ്ട ഇടമാണ് വിക്കിപീഡിയപോലുള്ള ഒരു വിജ്ഞാനകോശമെന്ന്" - ഇത്രയും മെനക്കെട്ട് അവലംബങ്ങൾ ഞാൻ കൊണ്ടുവന്ന മറ്റൊരു ലേഖനമില്ല :) - അതിരിക്കട്ടെ, ലേഖനത്തിന്റെ തലക്കെട്ട് മാറ്റൂ. അതിങ്ങനെ തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല, Seriously. പിന്നെ ഇതിൽ വൈജ്ഞാനികത തന്നെ അല്ലേ, വൈകാരികതയല്ലല്ലോ കൂടുതലുള്ളത്?--Vinayaraj (സംവാദം) 14:59, 13 മേയ് 2014 (UTC)
 • ഇത്രയും മെനക്കെട്ട് അവലംബങ്ങൾ ഞാൻ കൊണ്ടുവന്ന മറ്റൊരു ലേഖനമില്ല :)

ലേഖനത്തെപ്പറ്റിയായിരുന്നില്ല ഞാൻ പറഞ്ഞത് ,വിക്കിപീഡിയയുടെ സ്വഭാവത്തെപ്പറ്റിയാണ്(ലേഖനത്തിൽ മതിയായ അവലംബങ്ങളില്ലെന്നോ ,ഉള്ളടക്കത്തിന് വിജ്ഞാനകോശ സ്വഭാവമില്ലെന്നോ ഒന്നും പറഞ്ഞില്ല)

 • പിന്നെ ഇതിൽ വൈജ്ഞാനികത തന്നെ അല്ലേ, വൈകാരികതയല്ലല്ലോ കൂടുതലുള്ളത്?

സംവാദത്താളിലെ കുറിപ്പിന്റെ കാര്യം മാത്രമാണ് പറഞ്ഞത്,ലേഖനത്തെപ്പറ്റിയല്ല.

--എനിക്ക് ശീർഷകത്തെപ്പറ്റിയല്ലാതെ ഉള്ളടക്കത്തെപ്പറ്റി എതിരഭിപ്രായമില്ലെന്നും സൂചിപ്പിക്കുകകൂടി ചെയ്യുന്നു--61.3.171.127 17:22, 13 മേയ് 2014 (UTC) ഇതു ഞാൻ തന്നെ--ബിനു (സംവാദം) 17:30, 13 മേയ് 2014 (UTC)


ലയനനിർദ്ദേശത്തെപ്പറ്റിയുള്ള വിശദാംശങ്ങൾതിരുത്തുക

ലേഖനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി എനിക്കും എതിർപ്പില്ല എന്ന് വ്യക്തമാക്കട്ടെ. ഒരേ വിഷയത്തെപ്പറ്റി രണ്ട് ലേഖനങ്ങളിൽ പരാമർശിക്കപ്പെടാത്തവിധം ഉള്ളടക്കം Distribute ചെയ്തും അവശേഷിക്കുന്ന വിഷയങ്ങൾക്ക് യോജിച്ചവിധം തലക്കെട്ട് മാറ്റിയും വിവരങ്ങൾ ശരിയായി അടുക്കിപ്പിറക്കി വയ്ക്കുക എന്നതാണ് ലയനനിർദ്ദേശത്തിന്റെ ഉദ്ദേശം.

ആനയെ മെരുക്കൽ എന്ന ലേഖനത്തിലേയ്ക്ക് മാറ്റാവുന്ന വിവരങ്ങൾ

മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ#മെരുക്കൽ എന്ന വിഭാഗം പൂർണ്ണമായി ഇവിടെ നിന്ന് നീക്കം ചെയ്യാവുന്നതാണ്. {{main}} എന്ന ഫലകമുപയോഗിച്ച് ആനയെ മെരുക്കൽ എന്ന ലേഖനത്തിന്റെ ലിങ്ക് ഈ ലേഖനത്തിലേയ്ക്ക് നൽകുകയും ചെയ്യാം. അതനുസരിച്ച് ലയനനിർദ്ദേശം മാറ്റിയിട്ടുണ്ട്.

നിലനിർത്തുന്ന ഭാഗങ്ങളുടെ തലക്കെട്ട്

ഇത് മറ്റൊരു വിഷയമാണ്. ലയനനിർദ്ദേശത്തോടൊപ്പം അത് ചർച്ച ചെയ്യേണ്ടതില്ല. --അജയ് (സംവാദം) 05:56, 14 മേയ് 2014 (UTC)

 •   അനുകൂലിക്കുന്നു ഇപ്പോൾതന്നെ കാലംകുറച്ചായി ഇതിങ്ങനെ ഒരു ഫലകവും താങ്ങി നിൽപ്പുതുടങ്ങീട്ട്,ഇനിയെങ്കിലും ഒരു തീരുമാനം ഇക്കാര്യത്തിൽ ഉണ്ടാവുമോ?--ബിനു (സംവാദം) 13:57, 18 മേയ് 2014 (UTC)

സന്തുലിതംതിരുത്തുക

ഈ ലേഖനം മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങളെപ്പറ്റിയാണ്. ഇത് എങ്ങനെയാണ് സംതുലിതം ആക്കേണ്ടത്?--Vinayaraj (സംവാദം) 02:30, 16 മേയ് 2015 (UTC)

ഇത് എങ്ങനെയാണ് സംതുലിതം ആക്കേണ്ടത്?--Vinayaraj (സംവാദം) 06:02, 25 ഒക്ടോബർ 2015 (UTC)
ഇത് എങ്ങനെയാണ് സംതുലിതം ആക്കേണ്ടത്?--Vinayaraj (സംവാദം) 09:20, 17 ഫെബ്രുവരി 2016 (UTC)
നല്ല കുറച്ച് ചിമിട്ടൻ പടംസും കൂടി ചേർക്കാം. എടുക്കാൻ ആളുപോയിട്ടുണ്ട്. തൃശ്ശൂർപ്പൂരം സമയമാകുമ്പോഴേക്കും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. :) --മനോജ്‌ .കെ (സംവാദം) 12:45, 10 മാർച്ച് 2016 (UTC)
POV ഫലകം നീക്കുന്നു. തലക്കെട്ടിന്റെ പ്രശ്നം പ്രശ്നമാണെങ്കിൽ തലക്കെട്ട് മാറ്റത്തിനായി സംവാദം നടത്തുക.--റോജി പാലാ (സംവാദം) 14:38, 14 ഏപ്രിൽ 2016 (UTC)
"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" താളിലേക്ക് മടങ്ങുക.