സംവാദം:പ്രധാന താൾ/നിലവറ 1സംവാദം:പ്രധാന താൾ/നിലവറ 2സംവാദം:പ്രധാന താൾ/നിലവറ 4സംവാദം:പ്രധാന താൾ

തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക

തിരഞ്ഞെടുത്ത ലേഖനം മാറ്റാൻ സമയം ആയില്ല എന്നുണ്ടോ? --സുഗീഷ് 14:58, 21 നവംബർ 2007 (UTC)Reply

എതെങ്കിലും സംവാദം തിരഞ്ഞെടുത്തലോ? :-) സുഗീഷിന് നല്ലതെന്ന് തോന്നുന്ന കുറച്ചെണ്ണം നിർദ്ദേശിക്കൂ. ഒരോ ആഴ്ചയിലും തിരഞ്ഞെടുക്കാവുന്ന വിധത്തിൽ കുറച്ചെണ്ണം അഡ്വാൻസായി തിരഞ്ഞെടുക്കാൻ ഏർപ്പാടുചെയ്യണം--സാദിക്ക്‌ ഖാലിദ്‌ 15:05, 21 നവംബർ 2007 (UTC)Reply

ഹബിൾ ബഹിരാകാശ ദൂരദർശിനി ഇതായാലെന്താ? വളരെ നാളായി ഈ ലേഖനം സ്ഥാനാർത്ഥിയായി നിൽക്കുകയാണ്‌. ഇത് പോരെ?--സുഗീഷ് 15:10, 21 നവംബർ 2007 (UTC)Reply


ഹബിൾ ബഹിരാകാശ ദൂരദർശിനി- വോട്ടെടുപ്പിൽ എല്ലാവരും അനുകൂലിച്ചതാണ് . ഇനി സംവാദം വേണമെങ്കിൽ നമുക്ക് 37,859 bytes ഉള്ള ഒരു സ്ഥാനാർത്തി ഇവിടെ ഉണ്ട് -[1] . 'വലിയ താളുകളുടെ പട്ടികയിൽ' നോക്കിയാൽ 96 ലേഖനങ്ങളേ ഇതിനെക്കാളും വലിയതായി കാണുന്നുള്ളൂ![2] :-)ഷാജി 15:30, 21 നവംബർ 2007 (UTC)Reply

മാഷെ, ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ വോട്ടെടുപ്പിൽ എല്ലാവരും ഇല്ലെങ്കിലും കുറച്ചുപേര് വോട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ലേഖനം തിരഞ്ഞെടുത്തില്ലല്ലോ? അത് ഒന്നുകൂടി പൊടിതട്ടിയെടുക്കുക. മാഷ് തന്ന ലിങ്കിൽ ആദ്യത്തേത് എന്തായാലും വേണ്ട.. രണ്ടാമത്തെ ലിങ്കിൽ ആദ്യത്തെ 20 എണ്ണത്തിൽ നിന്നും മൂന്നോ നാലോ എണ്ണം സ്ഥാനാർത്ഥിയാക്കാം എന്നു തോന്നുന്നു. രണ്ടോ മൂന്നോ പേർ ലേഖനങ്ങളെ സ്ഥാനാർത്ഥിയാക്കട്ടെ.--സുഗീഷ് 17:09, 21 നവംബർ 2007 (UTC)Reply



ജ്യോതിശാസ്ത്രം, മഹാത്മാഗാന്ധി തിരുവനന്തപുരം, കേരള ചരിത്രം, ശങ്കരാചാര്യർ, വിക്കിപീഡിയ ഇത്രയും എന്റെ കാഴ്ചപ്പാടിൽ തിരഞ്ഞെടുക്കുന്നതിന്‌‌ നല്ലതെന്ന് തോന്നിയ ലേഖനങ്ങളാണ്‌. ഇതിൽ നിന്നും രണ്ടോ മൂന്നോ ലേഖനങ്ങൾ സ്ഥാനാർത്ഥിയാക്കാം. അല്ലെങ്കിൽ വേറെ ഏതെങ്കിലും ലേഖനങ്ങൾ ഇതിലേക്കായി കണ്ടുപിടിക്കാം.--സുഗീഷ് 10:30, 22 നവംബർ 2007 (UTC)Reply

കേരള ചരിത്രം അപൂർണ്ണമാണ്‌. മറ്റുള്ളവക്ക് എന്റെ സഹായം പ്രതീക്ഷിക്കാം. നോമിനേഷൻ നൽകിക്കോളൂ. --ചള്ളിയാൻ ♫ ♫ 07:35, 28 നവംബർ 2007 (UTC)Reply

മാഷ് തന്നെ സ്ഥാനാർത്ഥിയാക്കുക. നടപടിക്രമങ്ങളിൽ വലിയ പിടിയില്ല. ആദ്യത്തെ വോട്ട് എന്റേതായിരിക്കും--സുഗീഷ് 07:43, 28 നവംബർ 2007 (UTC)Reply

പ്രധാന ലേഖനം

തിരുത്തുക

പ്രധാന താളിൽ തിരഞ്ഞെടുത്ത ലേഖനത്തിൽ ഉണ്ടായ മാറ്റങ്ങൾ വളരെ നന്നായിട്ടുണ്ട്. ആയതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ--സുഗീഷ് 17:36, 4 ഡിസംബർ 2007 (UTC)Reply

എന്താണ്‌ വ്യത്യാസം എന്ന് മനസ്സിലായില്ല. ചിത്രം മാറ്റിയതാണോ? --ചള്ളിയാൻ ♫ ♫ 02:37, 5 ഡിസംബർ 2007 (UTC)Reply

അതെ മാഷെ, ചിത്രങ്ങൾ മാറ്റുമ്പോൾ താളിന്‌ പുതിയ ഏതോ വ്യത്യാസം വന്നതായി തോന്നുന്നു. --സുഗീഷ് 11:27, 5 ഡിസംബർ 2007 (UTC)Reply

അത് ഞാൻ ചെയ്തതാണ്‌. അതേ വ്യത്യാസം എന്നും വരാനായി തിരഞ്ഞെടുത്ത ചിത്രം താളന്റ്റെ മുകളിൽ പ്രദർശിപ്പിക്കണമെന്ന് ഞാൻ മുന്ന് അഭിപ്രായപ്പെട്ടിരുന്നതാണ്‌. ആരും അതിനെ ഗൗരവമായി എടുത്തു കണ്ടില്ല. --ചള്ളിയാൻ ♫ ♫ 16:08, 5 ഡിസംബർ 2007 (UTC)Reply

വിക്കി വാർത്തകൾ

തിരുത്തുക

വിക്കി വാർത്തകളിൽ E-mail ലിങ്ക് വർക്കുന്നില്ലല്ലോ?. സിസൊപ്പുകളും കാര്യനിർവ്വാഹകരും ശ്രദ്ധിക്കുമെന്ന് കരുതുന്നു--സുഗീഷ് 10:57, 15 ഡിസംബർ 2007 (UTC)Reply

ചരിത്രത്തിൽ

തിരുത്തുക

ഇന്നേദിവസം 1865 ൽ അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം നിരോധിച്ചു --Arayilpdas 03:26, 19 ഡിസംബർ 2007 (UTC)Reply

ക്രസ്മസ് ആശംസകൾ മുൻപേജിൽ വലുതായിട്ട് വേണം

സംവാദം

തിരുത്തുക

സംവാദം താളിന്റെ തലക്കെട്ട് സംവാദം എന്നുള്ളത് സ്നേഹ സംവാദം എന്നാക്കിമാറ്റണം --ബ്ലുമാൻ‍ഗോ ക2മ 07:59, 2 ജനുവരി 2008 (UTC)Reply

:-) അതു വേണോ? എന്തിനാണു അങ്ങനെ ഒരു മാറ്റം. simy 08:08, 2 ജനുവരി 2008 (UTC)Reply

ബ്ലുമാൻ‍ഗോ ക2മ 09:33, 2 ജനുവരി 2008 (UTC) : ഒരു നിർദ്ദേശം മുന്നോട്ട് വച്ചു എന്നു മാത്രം, അതുപോലെ പ്രധാന താൾ എന്നത് പൂമുഖം എന്നാക്കിയാൽ എങ്ങനെ ഉണ്ടാവും? സം‌വാദ താളിൽ ഒപ്പ് വെക്കുന്നത് എഴുതുന്നതിന്റെ മുൻപ് ആക്കുന്ന ഫോർമാറ്റ് അല്ലെ നല്ലത്?സംഭാഷണങ്ങളുടെ രീതിപോലെ. ഇതുപോലെ.(ഒപ്പ്,കണ്ടന്റ്,തിയ്യതി)Reply

മുഹറം 1

തിരുത്തുക

എല്ലാ വിക്കിപീഡിയർക്കും എന്റെ പുതുവത്സരാശംസകൾ.

പ്രധാന താളിൽ ആശംസ ഫലകം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു --ബ്ലുമാൻ‍ഗോ ക2മ 10:58, 5 ജനുവരി 2008 (UTC)Reply

മുഹറം 1 പ്രധാന താളിൽ പുതുവത്സരാശംസ ഫലകം കൊടുക്കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു --ബ്ലുമാൻ‍ഗോ ക2മ 09:00, 7 ജനുവരി 2008 (UTC)Reply


വിക്കിയുടെ പിറന്നാൾ, വിക്കിയുമായി ബന്ധപ്പെട്ട വാർഷികങ്ങൾ , ജനുവരി ഒന്നിന്റെ നവവത്സര ആശംസ, ഇതല്ലാതെ മത പരമായ ഒരു ആശംസയും വിക്കിയുടെ മുഖ്യതാളീൽ വരരുത്. മുൻപ് ഓണം, ബക്രീദ്, ഈസ്റ്റർ ഈ ദിവസങ്ങൾക്ക് ആശംസ വന്നിട്ടുണ്ടെങ്കിൽ അതു ഇനി തുടർന്നു കൊണ്ടുപോകരുത് എന്നും അപേക്ഷ.ഇതു മലയാളം വിക്കിപീഡിഅയയുടെ ഔദ്യോഗിക നയം ആക്കാൻ താല്പര്യം.--ഷിജു അലക്സ് 09:07, 7 ജനുവരി 2008 (UTC)Reply

ആശംസകൾ ഉപയോക്താവിന്റെ സം‌വാദത്താളുകളിൽ നൽകാം. പ്രധാനപേജിൽ നൽകുന്നതിനെ എതിർക്കുന്നു. --Vssun 09:09, 7 ജനുവരി 2008 (UTC)Reply
മുഹറം 1 ഒരു മത പരമായ ഒരു ആശംസ അല്ലാത്തത് കൊണ്ടും പുതുവത്സരമായത് കൊണ്ടും ജനുവരി 1 ഇംഗ്ലീഷ് വിക്കിയിൽ പോലും ആശംസ ഇല്ലാതെ ഇവിടെ ആശംസ കൊടുത്തത് കൊണ്ടും മലയാളം വിക്കിയിൽ മുഹറം1 ആശംസ നൽക്കുന്നതിനെ അനുകൂലിക്കുന്നു --ബ്ലുമാൻ‍ഗോ ക2മ 09:18, 7 ജനുവരി 2008 (UTC)Reply
പുതുവർഷം എന്നത് വെറും കലണ്ടറിലെ കളിയാണ്. ഒരോ കലണ്ടർ അനുസരിച്ച് പുതുവർഷങ്ങൾ വരുമല്ലോ.. എൻറെ അഭിപ്രായത്തിൽ വിക്കിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം മതിയാകും എന്നാണ് തോന്നുന്നത്. ആശംസകൾ വന്നു എന്നു കരുതി അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. നയരൂപീകരണത്തിനു മുന്ന് വന്നതാണ് എന്ന് കരുതിയാൽ മതിയല്ലോ. --ചള്ളിയാൻ ♫ ♫ 02:19, 8 ജനുവരി 2008 (UTC)Reply


ശരിയാണ്‌. വിക്കിയുമായി ബന്ധപെട്ട കാര്യങ്ങൾ മാത്രം മതി. ബാക്കിയൊക്കെ അവരവരുടെ സം‌വാദം താളുകളിൽ മതി. മുഖ്യതാളിൽ ഒരു കാരണവശാലും പാടില്ല. ഇതു മലയാളം വിക്കിയുടെ ഔദ്യോഗിക നയം ആയി ചേർക്കണം. --ഷിജു അലക്സ് 03:40, 8 ജനുവരി 2008 (UTC)Reply

ഒരാഴ്ച മുൻപ് പുതു വത്സര ആശംസ ഫസ്റ്റ് പേജിൽ ഫിറ്റ് ചെയ്യാൻ എന്തൊരു ആവേശമായിരിന്നു .മീഡിയവിക്കി സംവാദം:Sitenotice. വരുന്ന മുഹറം1 എന്നത് മതപരമായ ആഘോഷമാണ് എന്ന് കരുതുന്ന ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനാവും--ബ്ലുമാൻ‍ഗോ ക2മ 07:06, 8 ജനുവരി 2008 (UTC)Reply

ജനുവരി ഒന്ന് എന്നത് ഏത് മതവുമായി ബന്ധപ്പെട്ടതാണ്‌? അത് ഇട്ട അഡ്മിനൊട് താങ്കൾക്ക് പരാതിപ്പെടാമായിരുന്നു. ഇപ്പോൾ ചർച്ചക്ക് കൊണ്ടുവന്ന സ്ഥിതിക്ക് അത് നയം രൂപീകരിച്ചിട്ട് മതി. ഏത് സംഭവവും മതവുമായി കൂട്ടിക്കുഴക്കാൻ താങ്കൾ ഇത്ര വെഗ്രതപ്പെടുന്നതെന്തിന്‌. മുഹറം എന്നൊരു താൾ തുടങ്ങി അത് ചേർക്കുകയായിരിക്കും ഏറ്റവും വലിയ മുഹറം സമ്മാനം. --ചള്ളിയാൻ ♫ ♫ 07:52, 8 ജനുവരി 2008 (UTC)Reply

ഞാൻ അഡ്മിനോട് പരാതി എന്തിന് പറയണം? കാരണം എനിക്ക് അത് ഫിറ്റ് ചെയ്യുന്നതിൽ എതിർപ്പ് ഇല്ലല്ലോ? ഞാൻ തന്ന മറുപടി ശരിക്ക് വായിച്ചിട്ടില്ലാന്ന് തോന്നുന്നു. നയം രൂപീകരിച്ചിട്ട് മതി. ഇത് എവിടത്തെ നയമാ?--ബ്ലുമാൻ‍ഗോ ക2മ 08:22, 8 ജനുവരി 2008 (UTC)Reply


ഈ സം‌വാദം ഇനി നീട്ടി കൊണ്ടുപോകേണ്ടതില്ല. വിക്കിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർഷികങ്ങളും മാത്രമേ സൈറ്റ് നോട്ടീസിൽ വരാവൂ.

ഉപയോക്താക്കളെ ബ്ലൊക്കാൻ മാത്രം വിക്കിയെലെത്തുന്ന അഡ്മിന്മാർ ചുരുങ്ങിയ പക്ഷം ഇനിതിലുള്ള നിങ്ങളുടെ നയം എന്താണ്‌ എന്നെങ്കിലും വ്യക്തമാകുക. എന്നിട്ടു നയം ഔദ്യോഗിക താളുകളിൽ ചേർക്കുന്ന പരിപാടി എങ്കിലും ചെയ്യുക, --ഷിജു അലക്സ് 08:32, 8 ജനുവരി 2008 (UTC)Reply

ഈ സം‌വാദം ഇനി നീട്ടി കൊണ്ടുപോകേണ്ടതില്ല.പ്രധാന താളിൽ ആശംസ കൊടുക്കണമെന്ന് ബഹുമാനത്തോടുകൂടി അപേക്ഷിക്കുന്നു --ബ്ലുമാൻ‍ഗോ ക2മ 08:36, 8 ജനുവരി 2008 (UTC)Reply
ഭൂരിപക്ഷാഭിപ്രായപ്രകാരം മുഹറം 1 ചേർക്കേണ്ടതില്ല --Vssun 12:06, 8 ജനുവരി 2008 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം

തിരുത്തുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം‍ - വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-01-2008 => ഇത് ഉണ്ടാക്കിയിട്ടിട്ടും പ്രവര്ത്തിക്കുന്നില്ലല്ലോ??--പ്രവീൺ:സംവാദം‍ 03:13, 18 ജനുവരി 2008 (UTC)Reply

കാണുന്നുണ്ടല്ലോ?--ജ്യോതിസ് 03:29, 18 ജനുവരി 2008 (UTC)Reply
ഉണ്ട് ;-)--പ്രവീൺ:സംവാദം‍ 03:51, 18 ജനുവരി 2008 (UTC)Reply
തെരഞ്ഞെടുത്ത ചിത്രം ടെമ്പ്ലേറ്റ് അപ്ഡേറ്റ് ചെയ്താലും കാണുന്നില്ലെങ്കിൽ മെയിൻ പേജ് എഡിറ്റ് ചെയ്ത് ഒന്നു സേവ് ചെയ്യുക. അപ്പോൾ ശരിയാകാറുണ്ട്. --Vssun 04:41, 18 ജനുവരി 2008 (UTC)Reply
IE കാഷിന്റെ പ്രശ്നമാകാൻ ആണ്‌ സാധ്യത.കാഷ് ക്ലീയർ ചെയ്ത് പുതിയ വിൻഡോയിൽ ഓപ്പൺ ചെയ്താൽ മതി--അനൂപൻ 05:42, 18 ജനുവരി 2008 (UTC)Reply
IE optionsൽ browse history settingsൽcheck for new ver of stored page : every time i visit the webpage എന്നാല്ലിയാൽ പോരെ?
പ്രധാന താളിൽ തിരഞ്ഞെടുത്ത ചിത്രത്തിന്റെ കൂടെ പ്രസ്തുത ലേഖനത്തിലേക്ക് ഒരു ലിങ്ക് വേണ്ടേ?--ബ്ലുമാൻ‍ഗോ ക2മ 09:42, 31 ജനുവരി 2008 (UTC)Reply

പ്രശ്നം തീർന്നതായി കരുതുന്നു, തിരഞ്ഞെടുത്ത ചിത്രത്തിന്റെ കൂടെ ലേഖനത്തിലേക്ക് ലിങ്ക് കൊടുക്കാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:25, 10 ഏപ്രിൽ 2008 (UTC)Reply

search box നു താഴെ ശ്രദ്ധിക്കുക

തിരുത്തുക

പ്രിയ അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ശ്രദ്ധക്ക്, ഇടതുവശത്തുള്ള സെർച്ച് ബോക്സിനു താഴെ "ലേഖനത്തിലേക്ക് പോവുക എന്ന് നീട്ടി വലിച്ചു കൊടുത്തിരിക്കുന്നത് മഹാബോറാണ്. പോവുക എന്ന് പോരേ? ദയവായി അതിന്റെ നീളം കുറയ്ക്കുക. — ഈ തിരുത്തൽ നടത്തിയത് Naveen Sankar (സംവാദംസംഭാവനകൾ)

അതു ലേഖനത്തിലേക്ക് എന്ന് ആക്കിയിട്ടുണ്ട്. നാളെ ഇവിടെ പ്രതിഫലിക്കും--ഷിജു അലക്സ് 08:20, 1 ഫെബ്രുവരി 2008 (UTC)Reply
ബട്ടന്റെ നീളം കുറഞ്ഞ്നിട്ടില്ല. സൈഡിലെ പാനലിന്റെ വിഡ്ത് അല്പം കൂട്ടിയാൽ കൊള്ളാം. ഞാനിവിടെ കാർത്തിക ഫോട്ട് ഉപയോഗിക്കുന്നത് കൊണ്ട് “പുതിയ മാറ്റങ്ങൾ “ “പുതിയ താളുകൾ “ എന്നീ ലിങ്കുകൾ 2 ലൈനായിട്ടാണ് കാണുന്നത് --ബ്ലുമാൻ‍ഗോ ക2മ 11:23, 1 ഫെബ്രുവരി 2008 (UTC)Reply
ബട്ടന്റെ പേര്‌ ഷിജു പറഞ്ഞ പോലെ മാറ്റിയിട്ടുണ്ട് എങ്കിലും സൈഡ് പാനലിനു പുറത്തേക്ക് പോകുന്നതായാണ്‌ കാണുന്നത്. പിന്നെ കാർത്തിക ഉപയോഗിച്ചാലും എനിക്ക് ഒറ്റവരിയിൽ തന്നെ മേല്പറഞ്ഞ കണ്ണികൾ കാണുന്നുണ്ടല്ലോ.. --Vssun 11:34, 1 ഫെബ്രുവരി 2008 (UTC)Reply

--ബ്ലുമാൻ‍ഗോ ക2മ 14:45, 1 ഫെബ്രുവരി 2008 (UTC)Reply

ബട്ടൻ വലുപ്പം ഇനിയും ശരിയായിട്ടില്ല. ബട്ടന്റെ വലിപ്പം ശരിയാക്കാൻ കഴിയുന്നില്ലെങ്കിൽ റ്റെക്സ്റ്റിന് ലെഫ്റ്റ് അലൈന്മെന്റ് കൊടുക്കുത്തു നോക്കൂ.അല്ലെങ്കിൽ ലെഫ്റ്റ് പാനലിന്റെ വിഡ്ത്ത് അല്പം കൂട്ടൂ. എന്നാൽ “പുതിയ താളുകൾ“ 2 ലൈനായിട്ട് വരുന്നതും ശരിയാവും--ബ്ലുമാൻ‍ഗോ ക2മ 09:31, 24 ഫെബ്രുവരി 2008 (UTC)Reply

ബട്ടന്റെ വലിപ്പത്തിന്റെ പ്രശ്നം ബ്രൗസറുമായും ഉപയോഗിക്കുന്ന സ്കിന്നുമായും ബന്ധപ്പെട്ടതാണു. കാരണം ഫയർ ഫോക്സിൽ ശരിയായി വരുന്നുണ്ട്. വേറെ സ്കിൻ തിരഞ്ഞെടുത്താൽ ഐ ഇയിൽ ശരിയാവുന്നുണ്ട്. ഐ ഇയിൽ ശരിയായിട്ടു വരണമെകിൽ "ലേഖനത്തിലേക്ക്" എന്ന തർജ്ജുമ ഒഴിവാക്കി "പോ" എന്നോ "പോവുക" എന്നോ ആക്കണം.
ലെഫ്റ്റ് പാനലിന്റെ വിഡ്ത്ത് ഒക്കെ മോണോബുക്കിന്റെ എഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണു. അതു നമുക്കു മോഡിഫൈ ചെയ്യുവാൻ പറ്റുമോ എന്നു സംശയം ഉണ്ട്. --ഷിജു അലക്സ് 10:03, 24 ഫെബ്രുവരി 2008 (UTC)Reply
പോകൂ എന്നാക്കിയാൽ മതി. Go എന്നുള്ളതിനുപോലെ ചെറിയ ബട്ടൺ ആകും.

--Naveen Sankar 11:08, 24 ഫെബ്രുവരി 2008 (UTC)Reply

തുറക്കുക,പായുക,താളിലേക്ക്,നയിക്കുക എന്നാക്കിയാലോ?ഏത് വാക്കും യോജിക്കും പോകൂ എന്നോ പോവുക എന്നോ എന്തായാലും തരക്കേടില്ല. ഇവിടെ മലയാളിയെ ഇംഗ്ലീഷ് പ്രേതംവരിഞ്ഞ് മുറുകിയിരിക്കുന്നു. അതാണ് ഏത് വാക്ക് എന്ന് ഉറപ്പിക്കാൻ ഇത്രം സമയം എടുക്കുന്നത്. തമിഴന്മാരെ കണ്ട് പടിക്കണം. ഈ അടുത്ത് ഒരു തമിഴ് ചാനലിൽ വന്ന പരസ്യം ഓർത്തു പോവുന്നു. “ബ്രേക്കിങ്ങ് ന്യൂസ് എന്നതിന് തമിഴിൽ ഒരു നല്ല വാക്ക് അയച്ചു തരുന്നവർക്ക് സമ്മാനം”.അവിടെ വേട്ടിയും മുണ്ടുമെടുത്ത് വാർത്ത വായിക്കുന്നു, ഇവിടെ കോട്ടും ടൈ കെട്ടി --ബ്ലുമാൻ‍ഗോ ക2മ 14:20, 24 ഫെബ്രുവരി 2008 (UTC)Reply


വേട്ടിയും മുണ്ടുമൊന്നു തന്നെ. പിന്നെ പൂർണ്ണമായി മലയാളീകരിക്കണമെങ്കിൽ മേലെ വസ്ത്രമൊന്നും ധരിക്കാതെ വരണം മുട്ടോളം വരുന്ന ഒരു തുണി.. അതായിരുന്നു കേരളീയരുടെ ദേശീയ വസ്ത്രം. രാജാക്കന്മാരും അതൊക്കെ തന്നെയായിരന്നു. ഇന്നു കാണുന്ന ഷർട്ടും സാരിയുമൊന്നും കേരളീയമല്ല. എന്നു

മുതലാണ്‌ അതൊക്കെ നമ്മൾ സ്വീകരിച്ചത് എന്ന് തർക്കവിഷയമാണ്‌ എങ്കിലും.... --ചള്ളിയാൻ ♫ ♫ 03:12, 30 മാർച്ച് 2008 (UTC)Reply

തമിഴ് നാട്ടിൽ വേട്ടി തോളിലിടുന്നതാണെന്നാ ഞാൻ കരുതിയത്.ഉടുക്കുന്നത് മുണ്ടും. ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒന്നുമല്ല. തോർത്തിനു മാത്രമെ മുണ്ടെന്ന് പറയൂ. നിങ്ങൾ പറഞ്ഞ മുണ്ടിന് തുണിയെന്നും പറയും. വസ്ത്രം ഇല്ലാതിരിന്ന കാലത്ത് അങ്ങനെ ഒക്കെ ഉണ്ടായിരിന്നിരിക്കാം.വസ്ത്രം ഇല്ലാതായാൽ ഇലകൾ കൊണ്ട് മറക്കേണ്ടി വരും.എന്നാൽ ഞാൻ പറഞ്ഞത് ഇമിറ്റേറ്റിങ്ങ് മാനിയ -- നീലമാങ്ങ ♥♥✉  14:09, 9 ഏപ്രിൽ 2008 (UTC)Reply
പോകൂ എന്നാക്കിയാൽ മതി. Go എന്നുള്ളതിനുപോലെ ചെറിയ ബട്ടൺ ആകും. ആരെങ്കിലും ഒന്നു ചെയ്ത് ശരിയാക്കണേ.. ദയവായി. എത്രനാളായി "ലേഖനത്തിലേക്ക്" എന്നത് ഇങ്നെ നീണ്ട് നിവർന്ന് കിടക്കുന്നു. അത് കാണുന്നത് പരമബോറാ --Naveen Sankar 18:25, 29 ഫെബ്രുവരി 2008 (UTC)Reply


ഒരാഴചക്കുള്ളിൽ ആവും. തിരുത്തിയിട്ടുണ്ട്, ഇവിടെ വരാൻ സമയമെടുക്കും. --ഷിജു അലക്സ് 18:33, 29 ഫെബ്രുവരി 2008 (UTC)Reply

ഷിജുവിന് ധന്യവാദം. --Naveen Sankar 17:52, 29 മാർച്ച് 2008 (UTC)Reply

--സാദിക്ക്‌ ഖാലിദ്‌ 07:25, 10 ഏപ്രിൽ 2008 (UTC)Reply

പ്രധാനതാൾ ഒറ്റവാക്കാക്കുന്നതിൽ തെറ്റുണ്ടോ?

തിരുത്തുക

പ്രധാനതാൾ ഒറ്റവാക്കാക്കുന്നതിൽ തെറ്റുണ്ടോ? -- നീലമാങ്ങ ♥♥✉  19:44, 29 മാർച്ച് 2008 (UTC)Reply

പ്രെറ്റി യു.ആർ.എൽ

തിരുത്തുക

പ്രധാനതാളിന്റെ പ്രറ്റി യൂആർ.എൽ ഏതാണ്‌? അതുണ്ടോ? തുണ്ടോ? --വിക്കിമേസ്തിരി 16:37, 7 ഫെബ്രുവരി 2008 (UTC)Reply

http://ml.wikipedia.org എന്നു കൊടുത്താൽ പ്രധാനതാളല്ലേ?? അതല്ല കൃത്യം കുറുക്കുവഴിവേണമെങ്കിൽ Main_Page എന്നുപയോഗിക്കാം--പ്രവീൺ:സംവാദം‍ 02:24, 8 ഫെബ്രുവരി 2008 (UTC)Reply

സംവാദങൾ വായിച്ചു

തിരുത്തുക

സംവാദങൾ വായിച്ചു — ഈ തിരുത്തൽ നടത്തിയത് Stanlyek (സംവാദംസംഭാവനകൾ)

അഭിപ്രായങ്ങൾ

തിരുത്തുക

അങ്ങനെ main page ഒരു പുതിയ തിരഞ്ഞെടുത്ത ലേഖനം കണ്ടു.... — ഈ തിരുത്തൽ നടത്തിയത് ജെസ്സെ (സംവാദംസംഭാവനകൾ)

Mainpage bug

തിരുത്തുക

Admins please note that the history and selected picture were not loaded properly.-Pachapeedika 03:35, 27 ഫെബ്രുവരി 2008 (UTC)Reply

അതുപോലെ മെയിൻ പേജിന്റെ ഇടതുഭാഗത്ത് മുകളിലായി ഒരു ലോഗോ ഉള്ളതല്ലേ.. അതുകാണാനില്ലല്ലോ. എനിക്കു മാത്രമേ ഈപ്രശ്നമുള്ളോ?? --Pachapeedika 03:47, 27 ഫെബ്രുവരി 2008 (UTC)Reply

ലോഗോ വരുന്നുണ്ടല്ലോ. സ്കിന്നിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ലോഗോയുടെ പ്ലേസ്മെന്റ് മാറും. അതായിരിക്കും പ്രശ്നം.
ചരിത്രരേഖയും തിരഞ്ഞെടുത്ത ചിത്രവും പുതുക്കാത്തതാണു പ്രശ്നം. അതു പരിപാലിക്കുന്ന ഉപയോക്താക്കൾ താമസിയാതെ അതു പുതുക്കും എന്നു കരുതാം. ആ രണ്ടു പംക്തികളും ആർക്കും പുതുക്കാവുന്നതേ ഉള്ളൂ. --ഷിജു അലക്സ് 05:08, 27 ഫെബ്രുവരി 2008 (UTC)Reply

പ്രധാനതാൾ

തിരുത്തുക

നിലവിലുള്ള പ്രധാന താൾ ലേഔട്ടിൽ കാര്യമായ മാറ്റം വരുത്താതെ പുതുക്കി പണിയുന്നതിന് ആർക്കെങ്കിലും എതിർപ്പുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 07:26, 4 മേയ് 2008 (UTC)Reply

float--ബിനോ 12:40, 4 മേയ് 2008 (UTC)Reply
floatഎന്റെ പരിപൂർണ്ണ സമ്മതം.ഞാനും അക്കാര്യം ആലോചിച്ചിരുന്നു--അനൂപൻ 11:54, 4 മേയ് 2008 (UTC)Reply
floatഎന്റേയും പൂര്ണ്ണ സമ്മതം അറിയിക്കുന്നു. --സുഗീഷ് 12:07, 4 മേയ് 2008 (UTC)Reply
floatഞാനാരുന്നു പസ്റ്റ്. ഇവ്ടെ പറഞീലാന്നേ ഉള്ളൂ--അഭി 12:42, 4 മേയ് 2008 (UTC)Reply
float സാദിക്കേ ഇവിടൊന്നിട്ടു പരീക്ഷിക്കരുതോ?--പ്രവീൺ:സംവാദം‍ 05:53, 5 മേയ് 2008 (UTC)Reply
ഇതൂടെ നോക്കണം ജെർമ്മൻ, ഡച്ച്--ബിനോ 12:00, 11 മേയ് 2008 (UTC)Reply

:::പ്ൽസീ ഇത് http://ml.islamkerala.wikia.com അനികരിക്കരുത് — ഈ തിരുത്തൽ നടത്തിയത് 213.230.9.21 (സംവാദംസംഭാവനകൾ)

താൾ ചെയ്തു തീർന്നിട്ടുണ്ട്. , തുടങ്ങിയ ഐകോണുകളും ചിത്രങ്ങളും ചേർത്ത് കൂടുതൽ മോടിപിടിപ്പിക്കണമങ്കിൽ ആവാം . ഇതിൽ സൂചിക എല്ലാ താളുകളിലും ലഭിക്കുന്നവിധത്തിൽ സൈറ്റ് നോട്ടീസായി കൊടുക്കാമെന്ന് തോന്നുന്നു. വ്യത്യസ്ത് അഭിപ്രായങ്ങളുണ്ടെങ്കിൽ അറിയിക്കുക. പ്രവീൺ പറഞ്ഞ താൾ ഇതു കഴിഞ്ഞ് പുതുക്കിപ്പണിയണം :-) --സാദിക്ക്‌ ഖാലിദ്‌ 17:09, 11 മേയ് 2008 (UTC)Reply

ബാക്ക്ഗ്രൗണ്ട് കളർ കൂടെ മാറ്റാമല്ലോ. ദിവസേന സന്ദർശിക്കുന്നവർക്ക് ഒരു മാറ്റവും ആവും അത് :) . അത് പോലെ ബട്ടണുകൾ ഒക്കെ കൊടുത്ത് കുറച്ചു കൂടി സുന്ദരമാക്കാമെന്നു തോന്നുന്നു--അനൂപൻ 17:14, 11 മേയ് 2008 (UTC)Reply

backround color കാവി യും ചുവപ്പും കൊടുക്കാൻ മറക്കല്ലേ?പച്ചയായാൽ പച്ച പീടിക ഇടപ്പെടും,പിന്നെ താങ്കളുടെ കാര്യം കട്ടപൊക :D കാവി പീഡിക 09:03, 12 മേയ് 2008 (UTC)Reply

കൊള്ളാം സാദിക്കേ, ക്രിസ്റ്റൽ ഐക്കണുകൾ കൂടി ചേർക്കൂ --പച്ച പീടിക 17:33, 11 മേയ് 2008 (UTC)Reply

ബിനോ ചൂണ്ടി കാണിച്ച പോലെ ജർമ്മൻ, ഡച്ച് വിക്കികളിലെ ഡിസൈൻ കൂടി കണക്കിലെടുക്കൂ. മാറ്റം വരുത്തുന്നെങ്കിൽ കൂടുതൽ യൂസർ ഫ്രെണ്ട്ലി ആയ വ്യത്യാസങ്ങൾ വരട്ടെ. പക്ഷെ മാറ്റം മോണോബുക്കിൽ ആവുന്നതിനോടു എനിക്കു താല്പര്യം ഇല്ല. --ഷിജു അലക്സ് 09:08, 12 മേയ് 2008 (UTC)Reply

ഇപ്പോൾ ഇത് വെച്ച് അപ്ഡേറ്റ് ചെയ്യാം. മൊഞ്ചുള്ള ഒരെണ്ണം ഉടനെ ഉണ്ടാക്കിയിട്ട് മാറ്റിയിടാം. സ്കിന്നും താളും തമ്മിൽ ബന്ധമില്ലെന്നാണ് എന്റെ അറിവ്--സാദിക്ക്‌ ഖാലിദ്‌ 15:03, 13 മേയ് 2008 (UTC)Reply

എനിക്ക് തലക്കെട്ട് പഴയതാ കൂടുതൽ ഇഷ്ടപ്പെട്ടത്.. പ്രത്യേകിച്ച് സൂചിക. താഴെയുള്ളത് കൊള്ളാം ! --ജേക്കബ് 15:06, 13 മേയ് 2008 (UTC)Reply

മലയാളത്തിൽ ലഭ്യമായ സഹോദരസം‌രംഭങ്ങൾ മറ്റുള്ളതിൽ നിന്നു വേർതിരിച്ചു കാണിച്ചാൽ നന്നായിരിക്കും.--ഷിജു അലക്സ് 15:37, 13 മേയ് 2008 (UTC)Reply

തലക്കെട്ട് പഴയ പടിയാക്കാം. പക്ഷേ സൂചിക എല്ലാതാളുകളിലും ലഭിക്കുന്ന വിധത്തിൽ സൈറ്റ് നോട്ടീസായി കൊടുക്കുന്നല്ലേ കൂടുതൽ ഉപകാരപ്രദം--സാദിക്ക്‌ ഖാലിദ്‌ 15:41, 13 മേയ് 2008 (UTC)Reply

അതു വളരെ നല്ല ആശയം തന്നെ. യോജിക്കുന്നു. പക്ഷേ പഴയ സൂചികയാ കൂടുതൽ ഇഷ്ടപ്പെട്ടത്. --ജേക്കബ് 15:49, 13 മേയ് 2008 (UTC)Reply

ഒരു നിർദ്ദേശം കൂടി. ആ ചിത്രത്തിനെ മുകളിൽ കൊണ്ടുവന്നാൽ ദിവസം തോറും മാറുന്നത് കാണാമായിരുന്നു. ഇപ്പോൾ അത് ‘പരിധിക്കു പുറത്താണ്’ :-) --ജ്യോതിസ് 15:52, 13 മേയ് 2008 (UTC)Reply

എറ്റവും മുകളിലത്തെ വിക്കിപീഡിയ താങ്കളെ സ്വാഗതം ചെയ്യുന്നു എന്നത് കാണുമ്പോൾ കേരളത്തിലെ ഏതോ ഒരു റെയിൽ‌വേ സ്റ്റേഷനിൽ എത്തിയ പ്രതീതി. :) ഇപ്പോഴുള്ള സ്വാഗതം തന്നെയാണ്‌ നല്ലത്. അതു പോലെ വിഹഗവീക്ഷണം, തിരുത്തൽ,സ്ഥിരം ചോദ്യങ്ങൾ , സഹായം,അംഗത്വം, എഴുത്തുകളരി,ചിത്ര സഹായി , കീഴ്‌വഴക്കം എന്നിവ സൈറ്റ് നോട്ടീസായി നൽകുന്നതാകും ഉചിതം. വേണ്ടാത്തവർക്ക് അത് നീക്കം ചെയ്യാമല്ലോ. അത് പോലെ ഒരു നിർദ്ദേശം കൂടിയുണ്ട്. വിക്കിവാർത്തകൾ എന്നത് പ്രധാന താളിൽ നിന്നും ഒഴിവാക്കി പകരം അവിടെ സമകാലികം ഫലകം പോലൊരെണ്ണം ഇടുന്നത് നല്ലതെന്ന് തോന്നുന്നു. പ്രത്യേകിച്ചും നമുക്ക് മലയാളം വിക്കി വാർത്തകൾ എന്ന സം‌രഭം ഇല്ലാത്തതു കൊണ്ട്.--അനൂപൻ 16:14, 13 മേയ് 2008 (UTC)Reply


സ്വാഗതം

ആർക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോൾ ഇവിടെ 86,503 ലേഖനങ്ങളുണ്ട്

ഇത് ഒരു 3 ലൈനിൽ ഒതുക്കുന്നതല്ലെ നല്ലത്? പ്രധാന താളിൽ പ്രധാന താൾ എന്ന തലക്കെട്ട് അനാവശ്യമല്ലെ?-- നീലമാങ്ങ ♥♥✉  18:37, 13 മേയ് 2008 (UTC)Reply

  1. സൂചിക എല്ലാ താളുകളിലും ലഭിക്കുന്നവിധത്തിൽ കൊടുക്കുന്നത് വളരെ ഉപകാരപ്രദമാവും.
  2. ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം മാറ്റി പുതിയ ലേഖനങ്ങളിൽ നിന്ന് എന്നതിനു മുകളിലാക്കിയാൽ നന്നാവില്ലേ (ഇക്കാര്യം ചള്ളിയാൻ നേരത്തെ പറഞ്ഞതാണെന്നു തോന്നുന്നു).
  3. ജെർമ്മൻ, ഡച്ച് വിക്കികളിൽ, പ്രധാന താളിൽ White Space വളരെ കുറവാണ്‌ - താഴെപ്പറയുന്നതുപോലെ ഒന്നു പരീക്ഷിച്ചു നോക്കാമോ?

ആദ്യ വരി - പ്രധാന താൾ

രണ്ടാമത്തെ വരി - ആർക്കും ലേഖനങ്ങളെഴുതാവുന്ന, കൂട്ടായ വിജ്ഞാനകോശ സംരംഭമായ, വിക്കിപീഡിയയിലേക്ക് സ്വാഗതം. ഇപ്പോൾ ഇവിടെ 6,245 ലേഖനങ്ങളുണ്ട് .

മൂന്നാമത്തെ വരി - സാംസ്കാരികം ശാസ്ത്രം സാങ്കേതികം ചരിത്രം ഭൂമിശാസ്ത്രം സാമൂഹികം ഗണിതം സൂചിക ഉള്ളടക്കം - എന്നീ ലിങ്കുകൾ.


--ഷാജി 02:02, 14 മേയ് 2008 (UTC)Reply


പ്രധാനതാൾ ചെയ്തു തീർന്നിട്ടുണ്ട്. ഇനി എന്തെങ്കിലും മാറ്റം വേണമോ? അതോ റോഡിലിറക്കട്ടെയോ? --സാദിക്ക്‌ ഖാലിദ്‌ 14:51, 8 ജൂലൈ 2008 (UTC)Reply

എപ്പ റോഡിലിറക്കണമിതൊക്കെ!ടാറ്റായുടെ വില കുറഞ്ഞ നാനോ വരെ റോഡിലിറങ്ങി,പിന്നയാണോ ഇത്? സിദ്ധീഖ് | सिधीक|Sidheeq| صدّيق

float-നന്നായിട്ടുണ്ട് സാദിഖ്. ഒരു അഭിപ്രായം ഉണ്ട്. പുതിയലേഖനങ്ങളിൽ നിന്ന് എന്നത് പുതിയ 10 ലേഖനങ്ങൾ ആയി ചുരുക്കി മറ്റേ ഭാഗത്ത് ചരിത്രരേഖയും വാർത്തയിൽ നിന്ന്' എന്നൊരു പുതിയ ഭാഗം തുടങ്ങി അതും ചേർ‍ത്തൂടെ? ഇതിപ്പോൾ താളിന്റെ 50% പുതിയ ലേഖനങ്ങൾ മാത്രമാണ്. വാർത്തയിൽ നിന്ന് എന്ന് തുടങ്ങാനായി ഇപ്പോഴത്തെ സമകാലികം ഒന്ന് ശരിയാക്കിയെടുത്താൽ മതിയാകും.--അനൂപൻ 15:04, 8 ജൂലൈ 2008 (UTC)Reply


എണ്ണം കുറക്കാം. അതുപോലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗം ചേർക്കുമ്പോൾ ഒന്നോ, രണ്ടോ ചെറിയ വാചകത്തിൽ കൊടുക്കുനത് നന്നായിരിക്കും, നീളവും കുറയും. ചിത്രങ്ങളുടെ വലിപ്പം 50px ആക്കി നിജപ്പെടുത്തുന്നതും ഗുണം ചെയ്യുമെന്ന് തോന്നുന്നു. നിലവിൽ പല വലിപ്പത്തിലാണ് ചിത്രങ്ങൾ കൊടുക്കുന്നത്. സമകാലികം കൊടുക്കുന്നത് നല്ലതു തന്നെ, പക്ഷേ ഏപ്പോഴും അപ്‌ഡേറ്റ് ചെയ്യേണ്ടി വരില്ലേ? ചിലപ്പോഴൊക്കെ തിരഞ്ഞെടുത്ത ചിത്രവും ചരിത്രരേഖയും ചുവന്നുതുടുക്കാറുണ്ട് അതിന്റെ കൂടെ? --സാദിക്ക്‌ ഖാലിദ്‌ 16:44, 8 ജൂലൈ 2008 (UTC)Reply
ലത് കലക്കി ;-), പു.ലേ. എണ്ണം കുറച്ച് ഒരു സൈഡിൽ മാത്രമാക്കി മറുസൈഡിൽ തിരഞ്ഞെടുത്ത ചിത്രം കൊടുത്താൽ തിരഞ്ഞെടുത്തവ രണ്ടും മുട്ടിമുട്ടി കിടന്നോളില്ലേ സാദിക്കേ--പ്രവീൺ:സംവാദം‍ 10:34, 9 ജൂലൈ 2008 (UTC)Reply
പുതിയ ലേഖനങ്ങൾ ഈയിടെയായി അപ്‌ഡേറ്റ് ചെയ്യുന്നത് ഞാനായതുകൊണ്ട് ഈ രണ്ടു കാര്യങ്ങളും ശ്രദ്ധിക്കാം. ചിത്രങ്ങൾ പല വലിപ്പത്തിലായത് രണ്ട് വരികൾക്കിടയിൽ സ്പേസ് ഇല്ലാതിരിക്കാനും, ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ വ്യക്തമാകാനുമാണ്. ചരിത്രരേഖ പുതുക്കലും, ചിത്രം പുതുക്കലുമൊക്കെ ഓരോരുത്തരുടെ ജോലിയായി ചിലർ കാണുന്നതു കൊണ്ടാണ് ചില ദിവസങ്ങളിൽ അവ ചുവന്ന് തുടുക്കുന്നത്. എന്തായാലും സമകാലികം ഫലകം ചുവന്നു തുടക്കില്ല.അതിലെ വാർത്തകൾ പഴയതാകുമെന്നേ ഉള്ളൂ.--അനൂപൻ 12:22, 9 ജൂലൈ 2008 (UTC)Reply
സമകാലികം,ചരിത്രരേഖയ്ക്കു താഴെയായി കൊടുത്തിട്ടുണ്ട് അതു മതിയോ? അതല്ല സമകാലികവും വിക്കിവാർത്തകളും ഒന്നിച്ച് വാർത്തകൾ എന്ന പേരിൽ രണ്ട് ടാബുകളിൽ കൊടുത്ത് സമകാലികം ഡിഫോൾട്ടാക്കിയാലോ? (ചരിത്രരേഖ കൊടുത്തപോലെ) അങ്ങിനെയാവുമ്പോ സ്ഥലവും കുറച്ചുമതി--സാദിക്ക്‌ ഖാലിദ്‌ 16:09, 9 ജൂലൈ 2008 (UTC)Reply
കൊള്ളാം, ഇപ്പോൾ പ്രധാന താൾ ഓപ്പറ 9.5ലും ശരിയായിത്തന്നെ കാണുന്നുണ്ട്. സമകാലികവും വിക്കിവാർത്തകളും ഒരുമിക്കുന്നതിനോടാണ്‌ എനിക്കു യോജിപ്പ്. ചരിത്രരേഖ ചുവന്നിരിക്കുന്ന പ്രശ്നം ഏതാനും മാസങ്ങൾ കൂടി മാത്രം ഉണ്ടായേക്കാവുന്ന പ്രശ്നമാണ്‌. സമകാലികമാകട്ടെ പഴയതായാൽ ചരിത്രരേഖയുടെ ചുവന്ന കണ്ണിയേക്കാൾ മോശമായിത്തോന്നാം. അതിനാൽ വിക്കിവാർത്തകളുടെ താഴെമതി എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 17:05, 9 ജൂലൈ 2008 (UTC)Reply
സാദിഖ് പറഞ്ഞത് നല്ല ആശയമാണ്‌. രണ്ടു ടാബുകളിലായി സമകാലികവും വിക്കി വാർത്തകളും കൊടുക്കുന്നത് നന്നായിരിക്കും. പക്ഷേ പുതിയ ലേഖനങ്ങളിൽ നിന്ന് എന്നത് ഒരു ഭാഗത്തുമാത്രം നിർത്തി ഈ വാർത്തകൾ എന്നത് മറ്റേ ഭാഗത്താക്കുന്നതല്ലേ ഇപ്പോഴത്തെ രീതിയേക്കാൾ നല്ലത് . --അനൂപൻ 17:43, 9 ജൂലൈ 2008 (UTC)Reply

ഹാ പ്രധാന താൾ...!യൂ ബ്യൂട്ടീ....!!! n kudos to sadikh പിന്നേയ് ചരിത്രരേഖ എന്നതിൽ ആ 'നാളെ' എന്ന ടാബ് വേണമോ?'നാള'ത്തെ കാര്യങ്ങൾ 'നാള'ത്തെ 'ഇന്നി'ൽ പറഞ്ഞാൽ പോരെ?--ml@beeb 06:48, 14 ഓഗസ്റ്റ്‌ 2008 (UTC)


പ്രധാന താളിൽ ഇപ്പോഴും പ്രധാന താൾ എന്ന തലക്കെട്ട് ഉണ്ടല്ലോ?--212.138.113.11 09:29, 30 ഡിസംബർ 2008 (UTC)Reply

സംശയം

തിരുത്തുക
  • ചിത്രങൾ തിരഞെടുക്കുന്നതിലേക്ക് വോട്ടു ചെയ്യുന്നതിന് 100 ലേഖനം തിരുത്തിയിരിക്കണം എന്നു നിർബന്ധമാണോ??--കുമാരേട്ടൻ 11:52, 25 ജൂലൈ 2008 (UTC)Reply
  1. നിർബന്ധമാണ്. അല്ലാതെ വോട്ട് ചെയ്താൽ അത് അസാധുവായി കരുതും. ഇത് വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിലെ നാമ നിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം എന്ന ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്
  2. അങ്ങനെ പ്രത്യേക ദിവസം കഴിഞ്ഞാലേ മറുപടി നൽകൂ എന്നൊന്നുമില്ല.

--Anoopan| അനൂപൻ 12:21, 25 ജൂലൈ 2008 (UTC)Reply

ഡിസ്പ്ലെ പ്രശ്നം

തിരുത്തുക

മലയാളം വിക്കിപീഡിയ ഡിസ്പ്ലെയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. എന്റെ സിസ്റ്റത്തിൽ പ്രധാന താളിലെ ബോക്സുകളൊന്നും ശരിയായ രീതിയിൽ ഡിസ്പ്ലെ ചെയ്യുന്നില്ല. അതുപോലെ Infobox-കളും ശരിയായി ഡിസ്പ്ലെ ചെയ്യുന്നില്ല. ഇത് എന്റെ സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റം വന്നതുകൊണ്ടായിരിക്കുമോ? ഫയർഫോക്സിലും ഇന്റർനെറ്റ് എക്സ്പ്ലോററിലും ഈ പ്രശ്നം നിലനില്ക്കുന്നുണ്ട്. ദയവായി സഹായിക്കുക. -- സിദ്ധാർത്ഥൻ 13:53, 28 ജൂലൈ 2008 (UTC)Reply

സിദ്ധാർത്ഥൻ, ഒരു സ്ക്രീൻഷോട്ട് എടുത്ത് ഒന്ന് അപ്‌ലോഡ് ചെയ്താൽ പ്രശ്നം കുറച്ചുകൂടി എളുപ്പത്തിൽ പരിഹരിക്കാനാവും. --Anoopan| അനൂപൻ 14:01, 28 ജൂലൈ 2008 (UTC)Reply

ലിങ്കുകളിലുള്ള പ്രശ്നമാണെങ്കിൽ ബ്രൗസർ കാഷേ ക്ലിയർ ചെയ്താൽ പരിഹരിക്കാമെന്ന് തോന്നുന്നു. അതെങ്ങിനെയെന്ന് താഴെ കാണാം:

  • മോസില്ല/ഫയർഫോക്സ്/സഫാരി എന്നീ ബ്രൗസറുകളിൽ Reload ബട്ടൺ അമർത്തുമ്പോൾ Shift കീ അമർത്തി പിടിക്കുകയോ Ctrl-Shift-R ഒരുമിച്ച് അമർത്തുകയോ (Cmd-Shift-R on Apple Mac) ചെയ്യുക;
  • ഇന്റർനെറ്റ് എക്സ്പ്ലോറർ (IE):Refresh ബട്ടൺ അമർത്തുമ്പോൾ Ctrl കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ Ctrl-F5 അമർത്തുക;
  • ഓപ്പറ (Opera): Tools→Preferences ഉപയോഗിച്ച് കാഷെ പൂർണ്ണമായും ക്ലിയർ ചെയ്യുക;
  • Konqueror:: Reload ബട്ടൺ അമർത്തുകയോ F5 കീ അമർത്തുകയോ ചെയ്യുക. --സാദിക്ക്‌ ഖാലിദ്‌ 14:10, 28 ജൂലൈ 2008 (UTC)Reply
നന്ദി. പക്ഷെ കാഷ് പ്രോബ്ലം ആയിരുന്നില്ല. സ്കിൻ Modern ആയിരുന്നത് monobook ആക്കി. അതായത് Modern-ന് പ്രശ്നമുണ്ടെന്നർത്ഥം. അനൂപനും ശ്രമിച്ചു. പരിഹരിക്കേണ്ടതുതന്നെ -- സിദ്ധാർത്ഥൻ 14:34, 28 ജൂലൈ 2008 (UTC)Reply


സിദ്ധാർത്ഥൻ ഇതു താങ്കൾ ഉപയോഗിക്കുന്ന സ്കിൻ ( Modern (Preview)) ന്റെ ഫീച്ചർ ആണു. മോഡേൺ സ്കിന്നിൽ താൾ അങ്ങനെയേ കാണൂ. മോണോ ബുക്കിലേക്കു മാറ്റി നോക്കൂ. ഡിസ്പ്ലേയിൽ വ്യത്യാസം വരും. ഇതു Modernന്റെ കുഴപ്പം അല്ല. അതു ആ വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 14:35, 28 ജൂലൈ 2008 (UTC)Reply

അല്ല ഷിജു. ഇന്നാണ് എനിക്ക് ഈ പ്രശ്നം നേരിട്ടത്. ഇതിനുമുമ്പും ഞാൻ ഇതേ സ്കിൻ ഉപയോഗിക്കുന്നു. ഇപ്പോൾ നോക്കിയപ്പോൾ ഇംഗ്ലീഷ് വിക്കിയിലും ഇതേ പ്രശ്നം കാണുന്നുണ്ട്. -- സിദ്ധാർത്ഥൻ 14:40, 28 ജൂലൈ 2008 (UTC)Reply

എങ്കിൽ മീഡിയാവിക്കി സോഫ്റ്റ്വെയറിൽ ആ സ്കിൻ ഈ അടുത്ത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം. SVNnte ഈ ലിന്ക് നോക്കൂ. http://svn.wikimedia.org/viewvc/mediawiki/trunk/phase3/skins/?view=log&pathrev=38122

സ്കിന്നിൽ വരുത്തിയ വിവുധ മാറ്റങ്ങൾ കാണാം. --Shiju Alex|ഷിജു അലക്സ് 14:45, 28 ജൂലൈ 2008 (UTC)Reply

ഇത് വിക്കിമീഡിയ സോഫ്റ്റ്‌വെയറിലെ ഒരു ബഗ്ഗ് ആണ്‌. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം--Anoopan| അനൂപൻ 18:23, 28 ജൂലൈ 2008 (UTC)Reply
ബഗ്ഗ് ഫിക്സ് ചെയ്തു കഴിഞ്ഞു പരിഹാരം. എനിക്കിഷ്ടപ്പെട്ട സ്കിന്നിലേക്ക് തിരിച്ചെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് അനൂപന്. -- സിദ്ധാർത്ഥൻ 19:44, 28 ജൂലൈ 2008 (UTC)Reply
ആ മൂട്ട ചത്തില്ല. പിന്നേം ആരോ അതിനെ പൊക്കി കൊണ്ടുവന്നിട്ടുണ്ട്. എന്തായാലും ടക്സിനെ കഷ്ടപ്പെടുത്തിയതു ബാക്കി :-) --സാദിക്ക്‌ ഖാലിദ്‌ 17:07, 29 ജൂലൈ 2008 (UTC)Reply

പുതിയ ഡിസൈൻ: ചില ചിന്തകൾ

തിരുത്തുക

മലയാളം വിക്കിപീഡയയുടെ പുതിയ ഡിസൈൻ ഉയർത്തിയ ചില ചിന്തകൾ ചുവടെ:

  • ഓരോ ദിവസവും വിക്കിപീഡയയിലെത്തുമ്പോൾ പുതുമ ലഭിക്കുന്നില്ല. (തിരഞ്ഞെടുത്ത ലേഖനത്തിൽ മാറ്റം വരുന്നതുവരെ കാത്തുനിൽക്കണം).
  • ആദ്യ സ്ക്രോളിൽ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. (അവിടെയും തിരഞ്ഞെടുത്ത ലേഖനം മാത്രം)
  • രണ്ടാമതൊരു സ്ക്രോളിംഗ് നടത്തുമ്പോൾ ഒരു വിഭാഗം കൂടി ലഭിക്കുന്നു. (പുതിയ ലേഖനത്തിൽനിന്ന്)
  • മൂന്നാമത്തെ സ്ക്രോളിംഗ് ആകുമ്പോഴാകട്ടെ മറ്റൊന്നുകൂടി (തിരഞ്ഞെടുത്ത ചിത്രം)
  • വെബ്സൈറ്റിന്റെ ദിനംതോറുമുള്ള മാറ്റം കാണിക്കുന്ന സമകാലികമാകട്ടെ നാലാമത്തെ സ്ക്രോളിംഗിലും!

ഈ ചിന്തകളുടെ അടിസ്ഥാനത്തിൽ ലേഔട്ടിൽ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് ചില നിർദേശങ്ങൾ വെക്കുന്നു. ചർച്ചയ്ക്കായി.

  • ആദ്യസ്ക്രീനിൽ ചുരുങ്ങിയത് മൂന്ന് വിഭാഗങ്ങളുടെ തലക്കെട്ടെങ്കിലും കാണാൻ സാധിക്കണം. അങ്ങനെയല്ലെങ്കിൽ സൈറ്റിൽ ആവശ്യത്തിന് വിവരങ്ങളിലെന്ന തോന്നലുണ്ടായേക്കാം.
  • ഏറ്റവും മുകളിൽ സ്വാഗതത്തിനുമാത്രം ഇത്രയും സ്ഥലം വേണോ? ഒരു വെബ്സൈറ്റിന്റെ വിലപ്പെട്ട പിക്സലുകളാണ് ആ വിഭാഗം ഇപ്പോൾ അപഹരിക്കുന്നത്. അവിടേക്ക് കുറച്ചുകൂടി വിവരങ്ങൾ നല്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരണം.
  • മൂന്നാമത്തെ സ്ക്രോളിൽ വെബ്സൈറ്റിന്റെ നീളം അവസാനിപ്പിക്കാം. അത്രമാത്രം വിവരങ്ങളല്ലേ പ്രധാനതാളിൽ നല്കുന്നുള്ളൂ.
  • ഓരോ വിഭാഗത്തിനും ഒരു കോളം മാത്രം നല്കുന്ന രീതി (അതും സ്ക്രീനിന്റെ അഞ്ചിൽ നാലു ഭാഗവും) അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഉദാ: സ്വാഗതം, തെരഞ്ഞെടുത്ത ലേഖനം, തിരഞ്ഞെടുത്ത ചിത്രം. രണ്ടു കോളം ലേഔട്ടിലേക്ക് മാറുന്നതായിരിക്കും കൂടുതൽ ഉചിതം.
  • ചരിത്രരേഖ, സമകാലികം എന്നിവയുടെ ബോട്ടം അലൈൻമെന്റ് പലപ്പോഴും നിയന്ത്രണരേഖയും കടന്നുപോകുന്നു. ഇതൊഴിവാക്കാൻ ഇവ ഒന്നിനുമുകളിൽ ഒന്നായി അടുക്കുന്ന പഴയ രീതിതന്നെ അവലംബിക്കുകയായിരിക്കും ഉചിതം (സമകാലികം, അതിനുശേഷം ചരിത്രരേഖ).

ഇപ്പോൾ ഇത്രയും. കൂടുതൽ കാര്യങ്ങൾ ചർച്ചയിൽ.

-- സിദ്ധാർത്ഥൻ 17:20, 18 ഓഗസ്റ്റ്‌ 2008 (UTC)


സിദ്ധാർത്ഥൻ ഈ നിർദ്ദേശങ്ൻബ്ഗൾ ഒക്കെ വച്ചു സ്വന്ത്മായി ഒരു ഡിസൈൻ ഉണ്ടാക്കൂ. യൂസർ പേജിൽ ഒരു സബ് പേജായി ചെയ്താൽ മതി. നമുക്കു ഒത്തു ചേർന്നു നന്നാക്കാം. --Shiju Alex|ഷിജു അലക്സ് 17:26, 18 ഓഗസ്റ്റ്‌ 2008 (UTC)

ഇതെന്ത് ന്യായം? ഒരു ഉപയോക്താവ് പ്രധാനതാളിന്റെ ഇപ്പോഴുള്ള പോരായ്മകളെ പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ(പ്രധാനതാൾ റീഡിസൈൻ ചെയ്തതിനു ശേഷമാണ്‌ ഈ ഉപയോക്താവ് മലയാളം വിക്കിയിൽ സജീവമായത് എന്നതും ഇവിടെ പരിഗണിക്കപ്പെടേണ്ടതാണ്‌) പറഞ്ഞപ്പോൾ അതിനോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? അഭിപ്രായത്തെ ആ രീതിയിൽ കണ്ട് വേണ്ട രീതിയിൽ പരിഗണിക്കുകയോ കളയേണ്ടതാണെങ്കിൽ അവഗണിക്കുകയോ ആണ്‌ വേണ്ടത്. അല്ല്ലാതെ അഭിപ്രായം പറഞ്ഞ വ്യക്തിയോട് താങ്കൾ അങ്ങനെ ഒന്ന് ഉണ്ടാക്കി വരൂ നമുക്ക് പരിഗണിക്കാം എന്ന് പറയുന്നത് വിക്കിപീഡിയ പോലെ കൂട്ടായ പരിശ്രമത്തോടെ പ്രവർത്തിക്കുന്ന രു സം‌വിധാനത്തിന്‌ ഒട്ടും യോജിച്ചതല്ല. --Anoopan| അനൂപൻ 17:36, 18 ഓഗസ്റ്റ്‌ 2008 (UTC)

പുതിയ താളിന്റെ ഡിസൈൻ അങ്ങനെ തന്നെയാണു ചെയ്യുന്നത്. സാദിക്ക് ഈ താൾ അങ്ങനെതന്നെയാണു വികസിപ്പിച്ചതു. അല്ലതെ ഒറ്റയടിക്കു ഈ താൾ ഉണ്ടാക്കുകയായിരുന്നില്ല. ഇതിനു മുൻപ് പലരും അവരവരുടെ യൂസർ പേജിൽ പ്രധാനതാളിന്റെ ഡിസൈൻ തയ്യാറാക്കിയിട്ടും ഉണ്ട്. ഞാൻ സിദ്ധാർത്തനു എഴുതിയ മറുപടിയിൽ എഴുതാപ്പുറം വായിക്കണ്ട. നിങ്ങൾ വാഖ്യാനിച്ചെടുത്ത കാര്യങ്ങൾ ഞാൻ ചിന്തിച്ചു പോലുമില്ല താനും. --Shiju Alex|ഷിജു അലക്സ് 17:57, 18 ഓഗസ്റ്റ്‌ 2008 (UTC)

സ്വാഗതത്തിന്റെ കാര്യത്തിൽ സിദ്ധാർത്ഥനോടു യോജിക്കുന്നു. അത് കുറച്ചു വീതി കുറക്കാം. കൂടാതെ അതിലെ കാറ്റഗറികൾ താഴേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. (അക്ഷരമാലാസഹായി ഉൾപ്പടെ). --Vssun 18:30, 18 ഓഗസ്റ്റ്‌ 2008 (UTC)
ഇങ്ങനെ എഴുതിയാൽ സാമാന്യബുദ്ധി ഉള്ള ഏതൊരാളും ഞാൻ വായിച്ച രീതിയിലേ വായിക്കൂ. അല്ലെങ്കിൽ എഴുതിയതിനു ശേഷം എങ്ങനെ വായിക്കണമെന്ന് കൂടി എഴുതിയാൽ നന്നാവും.--Anoopan| അനൂപൻ 05:21, 19 ഓഗസ്റ്റ്‌ 2008 (UTC)

സംവാദം വിവാദമാകുന്നത് (വാഗ്വാദവും) നിർഭാഗ്യകരമാണ്. എന്റെ നിർദേശങ്ങളിന്മേൽ അഭിപ്രായം അറിയാൻ ഇനിയും കാത്തിരിക്കുന്നു. -- സിദ്ധാർത്ഥൻ 05:59, 19 ഓഗസ്റ്റ്‌ 2008 (UTC)

പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഭാഗം താളിന്റെ പകുതി കൊണ്ട് നിർത്തി ബാക്കിപകുതിയിൽ വാർത്തകൾ എന്ന റ്റാബ് കൊടുക്കുന്നത് നല്ലതായിരിക്കും എന്നെനിക്കും തോന്നുന്നു.--പ്രവീൺ:സംവാദം‍ 07:34, 19 ഓഗസ്റ്റ്‌ 2008 (UTC)
നിലവിലെ ഡിസൈനിലെ ചില മാറ്റങ്ങൾ വരുത്തിയ സ്ക്രീൻഷോട്ട്

ഷിജു പറഞ്ഞപോലെ എന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തിയ നിലവിലെ ഡിസൈനിലെ ചില മാറ്റങ്ങൾ വരുത്തിയ സ്ക്രീൻഷോട്ട്. പരിശോധിക്കുക. ഇതുപോലെ ഡിസൈൻ ചെയ്യാൻ സാധിക്കും എന്നൊരുറപ്പും എനിക്ക് നല്കാൻ കഴിയില്ല. നിർദേശങ്ങൾ അറിയിക്കുക. -- സിദ്ധാർത്ഥൻ 07:49, 19 ഓഗസ്റ്റ്‌ 2008 (UTC)


ഇതു ഇമ്പ്ലിമെന്റ് ചെയ്യാൻ പറ്റില്ല. കാരണം മോണോ ബുക്കിൽ രണ്ടു കോളത്തിൽ (ഇടതു വശത്തെ നാവിഗേഷൻ കോളം ഒഴിവാക്കിയിട്ടു) ഉള്ള്പരിപാടികളേ നട്ക്കൂ. ഇതിൽ മൂന്നു കോളമുണ്ട്. മൂന്നു കോളം ഉണ്ടാക്കിയാലും അതിനു വീതി വളരെ കുറവായിരിക്കും. അതിനാൽ 2 കോളത്തിൽ ഒതുങ്ങുന്ന ഡിസൈൻ ചെയ്യൂ. ഇതേ പോലുള്ള പ്രശ്നം ഒഴിവാക്കാനാണു യൂസർ പേജിൽ ഡിസൈൻ പരീക്ഷണം നടത്താൻ മുകളിൽ സൂചിച്ചതു. അങ്നഗ്നെ ചെയ്താൽ അപ്പപ്പോൾ റിസൽറ്റ് കിട്ടും. ഇതു കാണൂ. ഉപയോക്താവ്:Jigesh/workshop. വേരൊരു ഉപയോക്താവിന്റെ പ്രധാനതാൾ പരീക്ഷണമാണ്. --Shiju Alex|ഷിജു അലക്സ് 08:45, 19 ഓഗസ്റ്റ്‌ 2008 (UTC)

ഷിജു പറഞ്ഞ കാര്യം പൂർണ്ണമായും മനസ്സിലായില്ല. ഇതുവരെ വിക്കിപീഡിയയുടെ ടെക്നിക്കാലിറ്റിയിലേക്ക് ഞാൻ കടന്നിട്ടുമില്ല. അതുകൊണ്ടാണ് ഇതുപോലൊരു ഡിസൈൻ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. -- സിദ്ധാർത്ഥൻ 12:55, 19 ഓഗസ്റ്റ്‌ 2008 (UTC)

വിക്കിയുടെ ഡിഫാൾട്ട് സ്കിൻ മോണോബുക്കാണു. അതിൽ 2 ഭാഗങ്ങളാണു പ്രധാനമായി.

  • ഇന്റർവിക്കി ലിങ്കുകളും മറ്റു നാവിഗേഷണൽ ലിങ്കുകളും ഉൾക്കൊള്ളുന്ന ഇടത്തേ പാനൽ
  • പ്രധാനലേഖനങ്ങളും, സമകാലികവും മറ്റും ഉൾക്കൊള്ളുന്ന വലത്തെ പാനൽ

ഇതിൽ വലത്തെ പാനലിലാണു നമ്മൾ പുതിയ ഡിസൈനു വേണ്ട് പരിപാടികൾ ചെയ്യുന്നത്. അതിൽ നമുക്ക് ഇഷ്ടം പോലെ കോളം ഉണ്ടാക്കാം. പക്ഷെ കോളത്തിന്റെ എണ്ണം കൂടും തോറും അതിന്റെ വീതി കുറഞ്ഞു വരും. വായനാ സുഖത്തിനു 2 കോളമാണു നല്ലത്. അതിനലാണു വിക്കിപീഡിയകൾ എല്ലാം 2 കോളം ഉപയോഗിക്കുന്നത്.

മുന്നു കോളം ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം മുകളീൽ തന്ന ജിഗേഷിന്റെ യൂസർ പേജിലെ പരീഷണം 2 എന്ന ഭാഗത്ത് കാണാം. ചില പരിപാടികൾ ചെയ്തു വീതി കൂട്ടാം. പക്ഷെ അതോടെ ഹൊറിസോണ്ടൽ സ്ക്രോൾ എനേബിൾഡ് ആവും. അതു വെർട്ടിക്കൽ സ്ക്രോളിനേക്കാൾ അപകടകരമാണു. അതിന്റെ ഉദാഹരണവും മുകളിലെ ലിങ്കിൽ കാണാം.

സിദ്ധാർത്ഥൻ ഇപ്പോൽ ഉണ്ടാക്കിയ ഡിസൈനിൽ 3 കോളമുണ്ടെന്നു കാണാം. പുതിയ ലെഖനങ്ങളിൽ എന്നതു 2 കോളത്തിൽ ആണല്ലോ. അതിനു തൊട്ടു തന്നെ മൂന്നാമത്തെ കോളത്തിൽ വാർത്തകൾ എന്നതും. അതു യൂസബിലിറ്റി പ്രശ്നം ഉണ്ടാക്കും. ഡിസൈനിൽ വേറെയും പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ഇതു പ്രധാന പ്രശ്നമായതിനാൽ മറ്റുള്ളതിലേക്കു കടക്കുന്നില്ല. --Shiju Alex|ഷിജു അലക്സ് 13:25, 19 ഓഗസ്റ്റ്‌ 2008 (UTC)

ശരി ഷിജു. ഞാൻ ഇപ്പോൾ വൈഡ് സ്ക്രീനാണ് ഉപയോഗിക്കുന്നത്. അതിനാൽ നാരോ കോളം പ്രശ്നം എത്രയുണ്ടെന്ന് ഇപ്പോൾ എനിക്ക് പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഇപ്പോൾ ഷിജു എന്നെ ഡിസൈനിംഗിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ്. നല്ലതുതന്നെ. അതിനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരൂ. രണ്ടുംകല്പിച്ച് ഒന്നിറങ്ങിനോക്കാം. അതായത് എനിക്കറിയേണ്ടതിത്രമാത്രം. ഞാൻ വരുത്തുന്ന ഓരോ തിരുത്തലും പുതിയ മാറ്റങ്ങളിൽ വരുമോ? അല്ലെങ്കിൽ ഓഫ് ലൈൻ ആയി ടെസ്റ്റ് ചെയ്യാൻ സാധിക്കുമോ? എങ്ങനെയാണ് തുടങ്ങേണ്ടത്? ഒരു ഗൈഡൻസ് എനിക്ക് വേണം. -- സിദ്ധാർത്ഥൻ 13:43, 19 ഓഗസ്റ്റ്‌ 2008 (UTC)

സ്ക്രീൻഷോട്ടിലേതുപോലെ മാറ്റി ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ ലിങ്ക് നോക്കുക. നിർദേശങ്ങൾ അറിയിക്കുക. ഞാൻ വൈഡ് സ്ക്രീനിലാണ് ചെയ്തത്. നോർമൽ സ്ക്രീനിലെയും റിസൾട്ട് പ്രതീക്ഷിക്കുന്നു. വിവിധ സ്കിന്നുകളിലും നോക്കുക. കൂടാതെ ഓരോ വിഭാഗത്തിലെയും വരികളുടെ എണ്ണം ഇനിയും കുറയ്ക്കാം. തല്ക്കാലം ഇങ്ങനെ ഇടുന്നുവെന്നേയുള്ളൂ. --- സിദ്ധാർത്ഥൻ 17:51, 19 ഓഗസ്റ്റ്‌ 2008 (UTC)

നന്നായിട്ടുണ്ട്, സ്വാഗതം ഇതായാലോ? തെരെഞ്ഞെടുത്ത ചിത്രത്തിലെ ഫോണ്ട് സൈസ് 90% ആക്കാമെന്ന് തോന്നുന്നു. ചിത്രങ്ങളുടെയെല്ലാം വലിപ്പം കുറക്കാമെന്ന് തോന്നുന്നു. തെരെഞ്ഞെടുത്ത ചിത്രം-200px(H) /150px (V), ലേഖനത്തിലെ ചിത്രം 100x, പുതിയ ലേഖനം, വാർത്ത, തുടങ്ങിയവയിൽ 50px. 800X600ൽ കാണുമ്പോഴും (ടാബുകൾ കട്ടാവുന്നു), ചരിത്രരേഖയും വാർത്തകളും കുറയുമ്പോഴും (വൈറ്റ് സ്പേസ്) ചില പ്രശ്നങ്ങളുണ്ട്. തിരഞ്ഞെടുത്തലേഖനവും ചിത്രവും ഒന്നാക്കി, ഒരു റ്റാബിൽ ലേഖനവും, മറ്റേ ടാബിൽ തെരെഞ്ഞെടുത്തചിത്രവും തെരെഞ്ഞെടുത്തവ എന്ന തലക്കെട്ടിൽ കൊടുത്താലോ? --സാദിക്ക്‌ ഖാലിദ്‌ 07:10, 20 ഓഗസ്റ്റ്‌ 2008 (UTC)

മൈക്കിൾ ഫെൽപ്സ്

തിരുത്തുക
  • മൈക്കിൾ ഫെൽപ്സ് എന്ന ലേഖനത്തിൽ കുറച്ചു തിരുത്തലുകൾ നടത്തിയിട്ടുണ്ട്. 2008 ആഗസ്ത് 18 തിങ്കളാഴ്ച്ചയിലെ മാത്രുഭൂമി ദിനപത്രത്തിൽ നിന്ന് ലഭിച്ച വിവരങളാണ് അതിൽ ചേർത്തിട്ടുള്ളത്. ദയവായി അതൊന്ന് പരിശോധിക്കാൻ താൽപര്യപ്പെടുന്നു.--കുമാരേട്ടൻ|Kumarettan|कुमारेटन... 09:17, 19 ഓഗസ്റ്റ്‌ 2008 (UTC)

പ്രധാനതാൾ പുതിയ ചില ചിന്തകൾ

തിരുത്തുക
  • തെരഞ്ഞെടുത്ത ലേഖനം
  • ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

ഈ രണ്ട് രീതിയും ശരിയാണോ? (ബോൾഡ് ചെയ്ത വാക്കുകൾ).ഇനി രണ്ടും ശരിയാണങ്കിൽ തന്നെ ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കുന്നതല്ലെ നല്ലത്?അതും പൂമുഖത്ത്, ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിനേക്കാൾ നല്ലത്;ചിത്രമാവും :) പ്രധാനതാളിൽ തിരഞ്ഞെടുത്തലേഖനത്തേക്കാൾ പ്രാധാന്യം തിരഞ്ഞെടുത്ത ചിത്രത്തിനാണല്ലൊ! തിരഞ്ഞെടുത്തലേഖനത്തേക്കാൾ വിവരങ്ങളും ചിത്രത്തോടൊപ്പമുണ്ട്.വ്യക്തമായ ചിത്രവും. ഒരു ലേഖനം തിരഞ്ഞെടുക്കാൻ 'സംശോധനാ യജ്ഞം,റെഫറൻസ്,ആവശ്യത്തിന് ചിത്രം,പല പല 'യജ്ഞങ്ങളും' കുറേ കടമ്പകളും ബാക്കി, ചിത്രം തിരഞ്ഞെടുക്കാൻ രണ്ട് വാക്കിൽ ഒരു നിർദ്ദേശം മാത്രം മതി..ലേഖനതെത പോലെ വലിയ കടമ്പകളോ യജ്ഞങ്ങളോ വേണ്ട, ചുവപ്പു നാടയും കുറവ് :) ജയ് വിക്കി ജയ് ഹിന്ദ് ...--സിദ്ധീഖ് | सिधीक|Sidheeq| صدّيق 18:35, 19 ഓഗസ്റ്റ്‌ 2008 (UTC)

ജന്മദിനം (Date of Birth)

തിരുത്തുക

വിദ്യ ബാലൻ എന്ന ലേഖനത്തിൽ വിദ്യ ബാലൻറെ ജന്മദിനം ജനുവരി 1 1978 എന്നു കാണിച്ചിരിക്കുന്നു പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ ഇത് ജനുവരി 1 1982 എന്നാണ് ഇതിൽ ഏതാണ് ശരി.--കുമാരേട്ടൻ| Kumarettan| कुमारेटन... 09:39, 27 ഓഗസ്റ്റ്‌ 2008 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ടെക്സ്റ്റിൽ ജനുവരി 1 1978 എന്നുതന്നയാണുള്ളത്. Infoboxലാണ് ജനുവരി 1 1982 എന്നുള്ളത്. IMDB ഡേറ്റാബേസിൽ ജനുവരി 1 1978 എന്നുതന്നെയാണുള്ളത് [[3]]. അത് ആധാരമായെടുക്കാമെന്ന് തോന്നുന്നു.--സിദ്ധാർത്ഥൻ 09:45, 27 ഓഗസ്റ്റ്‌ 2008 (UTC)


കാറ്റഗറി

തിരുത്തുക
  • ജീവശാസ്ത്രം,
  • ഭൂമിശാസ്ത്രം,
  • സാങ്കേതികം

ഈ മുന്നു കാറ്റഗറികളും ശാസ്ത്രത്തിന്റെ ഉപകാറ്റഗറിയോ,ഉപഉപകാറ്റഗറിയോ,ഉപഉപഉപകാറ്റഗറിയോ ആയി വേണം വരാൻ. അതിനാൽ ഇതു മൂന്നിനേയും പ്രധാനതാളിലെ ഫലകത്തിൽ നിന്നു ഒഴിവാക്കേണ്ടതാണു.

ഉദാഹരണത്തിനു, ജ്യോതിശാസ്ത്രലേഖനങ്ങളുടെകാറ്റഗറൈസേഷൻ ശാസ്ത്രം > പ്രകൃതിശാസ്ത്രം > ജ്യോതിശാസ്ത്രം എന്നാവണം. ഭൂമിശാസ്ത്രത്തിന്റേതു ശാസ്ത്രം > Earth Sciences (ഇതിന്റെ മലയാളം എന്താണാവോ) > ഭൂമിശാസ്ത്രം എന്നാവണം. ഒരു ലേഖനത്തിലും ശാസ്ത്രം എന്ന കാറ്റഗറിസേഷൻകൊടുക്കരുത്. മറിച്ചു അതിന്റെ ഉപ/ഉപ‌ഉപകാറ്റഗറി വേണം ചേർക്കാൻ.

http://en.wikipedia.org/wiki/Category:Science എന്ന താൾ ആധാരമാക്കി കുറഞ്ഞതു ശാസ്ത്രവിഷയത്തിലുള്ള ലേഖനങ്ങളന്കിലും അഴിച്ചു തുടങ്ങണം. അതിനു ശേഷം അതേ പോലെ ഓരോ കാറ്റഗറിയായി വൃത്തിയാക്കി എടുക്കണം.

വിക്കി വളരുംതോറും കാറ്റഗറി വളരെ പ്രധാനമാണു. അല്ലെങ്കിൽ ലേഖനങ്ങളെ ട്രേസ് ചെയ്യാൻ വളരെ വിഷമമാനു. ഇപ്പോൾ തന്നെ എല്ലാം തന്നെ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണു. ഇതിനൊക്കെ പുറമേ കാറ്റഗറൈസ് ചെയ്യാത്ത നിരവധി ലേഖനങ്ങൾ നമുക്കുണ്ടു താനും. Special:UncategorizedPages --Shiju Alex|ഷിജു അലക്സ് 15:40, 6 സെപ്റ്റംബർ 2008 (UTC)Reply

എന്തു കൊണ്ടാണു നമ്മുടെ പ്രധാനതാൾ Special:UncategorizedPages ൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 17:48, 14 സെപ്റ്റംബർ 2008 (UTC)Reply

തിരയുക എന്ന വിഭാഗം

തിരുത്തുക

വിക്കിയിൽ തിരയാനുള്ള സൈഡ് ബാറിലെ തിരയുക എന്ന വിഭാഗം ഉള്ളടക്കം എന്ന വിഭാഗത്തിനു ശേഷം ആകുന്നതാണു നല്ലതെന്നു തോന്നുന്നു. സേർച്ച് ചെയ്യണം എങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്യണം എന്ന നിലയാണു ഇപ്പോൾ. --Shiju Alex|ഷിജു അലക്സ് 07:06, 20 സെപ്റ്റംബർ 2008 (UTC)Reply

  • അനുകൂലിക്കുന്നു സൈഡ് ബാറിൽ മാറ്റം വരുത്തുമ്പോൾ പ്രധാനതാൾ, പുതിയതാളുകൾ എന്നത് പ്രധാന താൾ, പുതിയ താളുകൾ (സ്പേസ്) എന്നിങ്ങനെ കൂടി ആക്കേണ്ടതുണ്ട്. --സിദ്ധാർത്ഥൻ 12:12, 20 സെപ്റ്റംബർ 2008 (UTC)Reply

float--അഭി 12:22, 20 സെപ്റ്റംബർ 2008 (UTC)Reply

-- തിരയുക മുകളിലേക്ക് വരുത്തുകയും, പുതിയ താളുകൾ എന്നാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനതാൾ എന്നതാണോ പ്രധാന താൾ (സ്പേസ്) എന്നതാണോ ശരി എന്നുറപ്പില്ലാത്തതിനാൽ മാറ്റിയിട്ടില്ല.--Anoopan| അനൂപൻ 17:29, 20 സെപ്റ്റംബർ 2008 (UTC)Reply

നിങ്ങൾക്കറിയാമോ...

തിരുത്തുക

പ്രധാനതാളിൽ ഇപ്പോൾ ഉള്ള പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന തലക്കെട്ട് മാറ്റി നിങ്ങൾക്കറിയാമോ എന്നാക്കുന്നതിനെ പറ്റി എല്ലാവരുടെയും അഭിപ്രായമെന്താണ്‌. അപ്പോൾ ഉള്ളടക്കം ആ രൂപത്തിലേക്കൊന്നു മാറ്റേണ്ടി വരും. അതു വലിയ പ്രശ്നമാകുമെന്ന് തോന്നുന്നുമില്ല. --Anoopan| അനൂപൻ 17:24, 8 ഒക്ടോബർ 2008 (UTC)Reply

  • അനുകൂലിക്കുന്നു ഒരു മാറ്റം നല്ലതാണ്. നിങ്ങൾക്കറിയാമോ? (?) എന്നായിരിക്കും നല്ലത് --സാദിക്ക്‌ ഖാലിദ്‌ 17:26, 25 ഒക്ടോബർ 2008 (UTC)Reply
  • അനുകൂലിക്കുന്നു --അഭി 17:28, 25 ഒക്ടോബർ 2008 (UTC)Reply
  • അനുകൂലിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:39, 26 ഒക്ടോബർ 2008 (UTC)Reply
  • എതിർക്കുന്നു - നിങ്ങൾക്കറിയാമോ എന്ന തലക്കെട്ട് ഒരുതരം 'trivia'യുടെ തോന്നലാണ് തരുന്നത്. ലേഖനത്തിൽ നിന്ന് വിചിത്രവും കൗതുകകരുവുമായ കാര്യങ്ങൾ മാത്രം തെരഞ്ഞെടുത്ത് പ്രധാനതാളിൽ കൊടുക്കുകയാണെങ്കിൽ ആ തലക്കെട്ട് ചേരും. ആർതർ ഷോപ്പൻഹോവറെക്കുറിച്ചുള്ള ലേഖനത്തെക്കുറിച്ച് പ്രധാന താളിൽ എഴുതിയപ്പോൾ, "കല്യാണം കഴിച്ചാൽ കടമകൾ ഇരട്ടിക്കുകയും അവകാശങ്ങൾ പകുതിയാവുകയും ചെയ്യും" എന്ന് ഷോപ്പൻഹോവർ പറഞ്ഞത് കൊടുത്തിരുന്നതോർക്കുന്നു. (അദ്ദേഹത്തിന്റെ തത്ത്വചിന്തയിലെ പ്രധാന ആശയം അതാണെന്ന് തോന്നും!) എന്നാൽ പൊതുവേ അങ്ങനെയല്ല കൊടുക്കാറ്. അങ്ങനെ 'trivia' തെരഞ്ഞെടുത്ത് കൊടുക്കുന്നത് ശരിയുമല്ല. അത് പ്രധാന താളിന്റെ ഗൗരവം കുറക്കും. ലേഖനത്തിന്റെ പൊതുസ്വഭാവം സൂചിപ്പിക്കുന്ന വരികളാണ് പ്രധാന താളിൽ വരേണ്ടത്. അത്തരം വരികളുടെ തലക്കെട്ടായി നിങ്ങൾക്കറിയാമോ ചേരില്ല.Georgekutty 23:44, 26 ഒക്ടോബർ 2008 (UTC)Reply
  • നിഷ്പക്ഷം--- ഇങ്ങനെയൊന്നു കണ്ടിട്ടുണ്ടോ എന്നായാലോ?--Abdullah.k.a 09:14, 27 ഒക്ടോബർ 2008 (UTC)Reply
  • നിങ്ങൾക്കറിയാമോ എന്നതിലെ നിങ്ങൾ redundancy ആണെന്നതാണ് മലയാളത്തിൻറെ വിശേഷം, ച്ചാൽ കർത്താവില്ലാതെ പൂർണ്ണവാക്യം എഴുതാൻ കഴിയുമെന്നത്. അറിയാമോ, അറിയുമോ, എന്നൊക്കെപ്പറയുന്നത് "നിങ്ങൾ" ചേർത്തുപറയുന്നതിനെക്കാൾ എത്രയോ സ്വാഭാവികം.59.91.253.19 11:58, 27 ഒക്ടോബർ 2008 (UTC)Reply

പുതിയ ലേഖനങ്ങളിൽ നിന്ന്‌

തിരുത്തുക

പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് പുതുക്കാറായില്ലേ????--സുഭീഷ് - സം‌വാദങ്ങൾ 13:00, 4 ഡിസംബർ 2008 (UTC)Reply

അത് അക്കൗണ്ട് ഉള്ള എല്ലാവർക്കും തിരുത്താവുന്നതാണ്. ഇവിടെയാണ് തിരുത്തേണ്ടത്. പുതുക്കുമ്പോൾ ഏത് ലേഖനം വരെയായെന്ന് സം‌വാദം താളിൽ കൊടുക്കണം.--അഭി 13:08, 4 ഡിസംബർ 2008 (UTC)Reply
"പ്രധാന താൾ/നിലവറ 3" താളിലേക്ക് മടങ്ങുക.