ഇങ്ങനെ ഒരു ചേമ്പിനമുണ്ടോ? താള് എന്ന വാക്കിന് ഞങ്ങളുടെ പ്രദേശത്ത് ചേമ്പിന്റെ ഇലത്തണ്ട് എന്നാണർത്ഥം. മറ്റു കറിയൊന്നും തരമാകാത്തപ്പോൾ താള് തോരൻ വയ്ക്കാറുണ്ട്. രുചിയില്ലാത്ത കറി എന്ന ദുഷ്പേരുമുണ്ട് സംഗതിയ്ക്ക്. നാളികേരം പത്തരച്ചാലും താളല്ലേ കറി എന്ന പഴഞ്ചൊല്ലു പോലുമുണ്ട്.ജോർജുകുട്ടി (സംവാദം) 08:29, 4 ഓഗസ്റ്റ് 2012 (UTC)Reply

ചേമ്പുവർഗ്ഗത്തിൽ പെട്ട എല്ലാ ചെടികളുടേയും ഇലത്തണ്ടിനു പൊതുവായി പറയുന്നപേരാണു് താൾ. താരു് (കാണ്ഡം) എന്നതിന്റെ രൂപാന്തരമാണു് ഈ പദം. "താരണിഞ്ഞും തളിരണിഞ്ഞുമോർമ്മകൾ...", "താൾ പൂട്ടയന്തി തകരാഃ കറി കൊയ്തശേഷാഃ എന്ന തോലന്റെ പ്രസിദ്ധമായ ശ്ലോകം" തുടങ്ങിയവ ഓർക്കുമല്ലോ. നാട്ടുഭാഷയിൽ ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടാവാമെങ്കിലും അതിനെ ചെടിയുടെ തന്നെ പേരായി കണക്കാക്കാൻ വിഷമമാണു്. എന്റെ അറിവിൽ താൾ കറിവെക്കാനുപയോഗിക്കുന്ന ഇനത്തിനെ കാട്ടുചേമ്പ് അല്ലെങ്കിൽ കളച്ചേമ്പ് എന്നു മാത്രമേ വിളിക്കാറുള്ളൂ. താരതമ്യേന വലിപ്പം കുറഞ്ഞു് കൂട്ടമായി വഴിയരികിലും മറ്റും ഉണ്ടാവുന്ന അവയ്ക്കു പൊതുവേ പച്ചനിറമാണു്. ചിത്രത്തിലുള്ളത് അതിന്റെ തന്നെ നീലനിറത്തിൽ തണ്ടുകളും നീലരാശി കലർന്ന ഇലകളും ഉള്ള ഒരു വകഭേദമാണു്. കൃഷിചെയ്തുണ്ടാക്കുന്ന വലിയ തരം ചേമ്പിനെ പലപ്പോഴും ശീമച്ചേമ്പ് എന്നും വിളിക്കാറുണ്ടു്. അതിൽ തന്നെ ഒരിനം നീലച്ചേമ്പുമുണ്ടു്.
താൾക്കറിയ്ക്കു് രുചിയില്ലെന്ന അഭിപ്രായം വായിച്ച് സങ്കടം തോന്നുന്നു. ശരിയായി പാകം ചെയ്താൽ നല്ലൊരു വിഭവമാണതു്. :) വിശ്വപ്രഭ ViswaPrabha Talk 13:28, 4 ഓഗസ്റ്റ് 2012 (UTC)Reply


ചേമ്പല്ല,ആ ഇനത്തിൽപ്പെടുന്ന ഒരിനം സസ്യനാണിവൻ. മദ്ധ്യതിരുവിതാംകൂറിൽ ഇവൻ മടന്ത എന്ന പേരിൽ പ്രശസ്തൻ. പക്ഷേ ഇവന്റെ കൂടിയ ദഹനശേഷി എനിക്കങ്ങോട്ട് ദഹിക്കുന്നില്ല. Kjbinukj (സംവാദം) 09:45, 4 ഓഗസ്റ്റ് 2012 (UTC)Reply

മടന്ത വഴിവക്കിലും മറ്റും കാണുന്ന (പൊതുവേ ഭക്ഷണത്തിനുപയോഗിച്ച് കണ്ടിട്ടില്ല.) ചേമ്പിനമല്ലേ? --അഖിലൻ 11:45, 4 ഓഗസ്റ്റ് 2012 (UTC)Reply

സംഗതി ചേമ്പു തന്നെ. ചിത്രവും അതു വ്യക്തമാക്കുന്നു. Colocasia esculenta എന്നാണല്ലോ ശാസ്ത്രീയനാമം. 'കൊളോക്കേഷ്യ' ചേമ്പിന്റെ generic name ആണ്. 'താള്' എന്ന പേരിനെക്കുറിച്ചുള്ള കൗതുകം മാത്രമായിരുന്നു എന്റെ കുറിപ്പ്.ജോർജുകുട്ടി (സംവാദം) 12:04, 4 ഓഗസ്റ്റ് 2012 (UTC)Reply

കിഴങ്ങു ഭക്ഷ്യയോഗ്യമായ ചേമ്പിന്റെ ഇല കറിവെയ്ക്കാറില്ല. കറിവെയ്ക്കുന്ന ഇലയുള്ള ചേമ്പിന്റെ കിഴങ്ങ് ഭക്ഷിക്കാറില്ല. മറ്റൊരിനം ചേമ്പിന്റെ ഇലയോ കിഴങ്ങോ കറിവെയ്ക്കാറില്ല അതിന്റെ വലിയ തണ്ട് മാത്രം അരിഞ്ഞു വെള്ളത്തിലിട്ട് കറ കളഞ്ഞ് കറിവെയ്ക്കും (അതിന്റെ ശാസ്ത്രീയനാമം പിടിയില്ല.) ഈ താളിന്റെ ഇല ചുരുട്ടിക്കെട്ടിയിട്ടാണ് കറിവെയ്ക്കാറ് --റോജി പാലാ (സംവാദം) 13:11, 4 ഓഗസ്റ്റ് 2012 (UTC)Reply

താളുതന്നെയാണ് ശരി- ശബ്ദതാരാവലി നൽകുന്ന അർത്ഥം,ഒരിനം കാട്ടുചേമ്പ് എന്നാണ്(ചേമ്പിന്റെ തണ്ടെന്നുമുണ്ട്). മടന്തയ്ക്കും നൽകിയിരിക്കുന്ന അർത്ഥം അതുതന്നെ. ഇതിന്റെ ഭക്ഷ്യയോഗ്യതയെപ്പറ്റി- 'ആരുമില്ലെങ്കിൽ പട്ടർ.ഏതുമില്ലെങ്കിൽ താള്" എന്നൊരു ചൊല്ലുതന്നെയുണ്ട്. ദഹനത്തിനു നല്ലതെന്ന് ആരും സമ്മതിക്കും. താരിനെ തടിയാക്കിയാൽ "താരിൽതന്വി -തടിയിൽ തന്വി ആയിപ്പോകില്ലേ? Kjbinukj (സംവാദം) 05:52, 6 ഓഗസ്റ്റ് 2012 (UTC)Reply

ചേമ്പ് / താള് - Binomial name

തിരുത്തുക

ചേമ്പ് & താള് - ഈ രണ്ടു പേജിലും Binomial name ഒന്ന് തന്നെ ആണല്ലോ (Colocasia esculenta) കാണിക്കുന്നത്. ഇതിൽ ഒന്ന് തെറ്റല്ലേ? രണ്ടും വേറെ വേറെ ചെടികൾ അല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:30, 7 ജനുവരി 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:താള്&oldid=3269986" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താള്" താളിലേക്ക് മടങ്ങുക.