സംവാദം:ഗോബ്ലിൻ ഷാർക്ക്

Latest comment: 6 വർഷം മുമ്പ് by Meenakshi nandhini

--Meenakshi nandhini (സംവാദം) 12:03, 10 ഏപ്രിൽ 2018 (UTC)Reply

മലയാളം വിക്കിപീദിയയിലല്ലാതെ ഈ പേര് വേറെയെവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?--Vinayaraj (സംവാദം) 13:43, 10 ഏപ്രിൽ 2018 (UTC)Reply
goblin എന്നാൽ മലയാളത്തിൽ കുട്ടിച്ചാത്തൻ (1966 NBS English-Malayalam Dictionary). Goblin Shark എന്നാൽ കുട്ടിച്ചാത്തൻ സ്രാവ് എന്നു മലയാളത്തിലാക്കാൻ വേറെ ഭയങ്കരമായ റിസർച്ചൊന്നും വേണ്ട.
ഒരു ഉപയോക്താവിന്റെ തിരുത്തലുകളെ മാത്രം പിന്തുടർന്നു് അവയെ കീറിമുറിച്ച് പരിശോധിക്കുന്ന ഈ പ്രവണത ദയവായി താൽക്കാലികമായെങ്കിലും നിർത്തിവെക്കാമോ? ഇതുപോലുള്ള കാര്യങ്ങളിലെല്ലാം അഥവാ പിശകുകളുണ്ടെങ്കിൽ തന്നെ അവ തിരുത്താൻ സ്വല്പം സമയം കൊടുക്കുക. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും ഒറ്റ രാത്രി കൊണ്ട് പെർഫെൿറ്റാക്കണമെന്നു് ആരും ശട്ടം കെട്ടിവെച്ചിട്ടില്ല. താങ്കൾ ഈയിടെ വിക്കിപീഡിയയിൽ മുൻകൂട്ടി ചർച്ച ചെയ്യാതെ ഈ ഉപയോക്താവിന്റെ താളിൽ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന പല സംശയങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന പല തിരുത്തൽ പ്രവൃത്തികളും അത്ര ശരിയായ ഒരു കാര്യമായി തോന്നുന്നില്ല. പുതിയ ഉപയോക്താക്കളെ കടിച്ചുകീറരുതു് എന്ന നയം ഒന്നുകൂടി വായിച്ചുനോക്കുന്നതു് നന്നായിരിക്കും. സസ്നേഹം, സബഹുമാനം, ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം16:10, 10 ഏപ്രിൽ 2018 (UTC)Reply
താങ്കൾ എത്തിച്ചേർന്ന നിഗമനങ്ങൾ ശരിയാണെന്ന് എനിക്കുതോന്നുന്നില്ല. എന്റെ തിരുത്തലുകൾ അത്ര ശരിയായ കാര്യമായി തോന്നുന്നില്ലെങ്കിൽ ചൂണ്ടിക്കാട്ടാവുന്നതാണ്. താങ്കൾക്ക് ഞാൻ കഴിഞ്ഞ നാളുകളിൽ നടത്തിയ തിരുത്തലുകൾ നോക്കാവുന്നതാണ്. പിന്നെ കാരണവന്മാർ പറയുന്നതിനെ ബഹുമാനിക്കുന്നു.--Vinayaraj (സംവാദം) 01:49, 12 ഏപ്രിൽ 2018 (UTC)Reply
മലയാളം പേര് ഉപയോഗിക്കുന്നതിന് വ്യക്തമായ റഫറൻസുകൾ ഇല്ലെങ്കിൽ ഇംഗ്ലീഷ് പേര് ഉപയോഗിക്കണമെന്ന് നമുക്ക് പോളിസിയില്ലേ ? വിക്കിപീഡിയ പുതിയ പേരുകൾ ഇടാനുള്ള ഒരു സ്ഥലമാകരുത്. --മനോജ്‌ .കെ (സംവാദം) 15:59, 14 ഏപ്രിൽ 2018 (UTC)Reply

'കുട്ടിച്ചാത്തൻ സ്രാവ്' ഗൂഗിളിൽ തിരയുമ്പോൾ വിക്കിപീഡിയയ്ക്കു പുറത്തുള്ള റിസൽട്ടുകൾ ലഭിക്കുന്നില്ല. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയമുള്ളതിനാൽ ഇംഗ്ലീഷ് തലക്കെട്ടു തന്നെ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:25, 17 ഏപ്രിൽ 2018 (UTC)Reply

ഇംഗ്ലീഷുപേർ എല്ലാവർക്കും അറിയാം. പക്ഷെ മലയാളം പേർ എല്ലാവരും അറിയണമെന്നില്ല. കണ്ണിചേർക്കാത്തവ സേർച്ച് ചെയ്യുമ്പോൾ ലഭിക്കണമെന്നില്ല. അപ്പോൾ തെറ്റുപറ്റും. കാര്യനിർവ്വാഹകർക്ക് എന്തും ആകാമെന്നുണ്ടോ. എല്ലാവരും അവരവരുടെ താളുകൾ ശുദ്ധമാക്കുക. എനിയ്ക്കറിയേണ്ടത് കാര്യനിർവ്വാഹകർ വിക്കിപീഡിയയിൽ അവസാനവാക്കാണോ. 50000ത്തിലധികം താളുകളിൽ പൊട്ടത്തെറ്റുകൾ ഉണ്ടെങ്കിലും അതൊന്നും തിരുത്താൻ മനസ്സുണ്ടാകാതെ എന്റെ പിന്നാലെയാണ് എന്നു തോന്നുന്നു.--Meenakshi nandhini (സംവാദം) 12:48, 17 ഏപ്രിൽ 2018 (UTC)Reply

സെർച്ച് ചെയ്തിട്ടു കിട്ടാത്തതാണോ പ്രശ്നം. ഈ പ്രപഞ്ചത്തിൽ നമുക്ക് അറിഞ്ഞുകൂടാത്ത ധാരാളം കാര്യങ്ങളുണ്ട്. അതെല്ലാം ഗൂഗിളിൽ സെർച്ച് ചെയ്തിട്ടു കിട്ടിയില്ല എന്നു പറയുന്നത് ശുദ്ധമണ്ടത്തരമാണ്. ഇപ്പോൾ എന്റെ പേരു തന്നെ നോക്കൂ- ദേവതുളസി (meaning holy basil). പക്ഷേ ദേവതുളസി എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കിയാലോ കിട്ടുന്നത് no result found. അതുപോലെയാണു ഇവിടത്തെ കാര്യവും. കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുള്ളത് ഓർമ്മയില്ലേ! വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും. ഗോബ്ലിൻ ഷാർക്കിനെ elfin shark എന്നും പറയുന്നുണ്ട് എന്ന കാര്യം ഓർത്താൽ നല്ലതാണ്. goblin എന്നാൽ മലയാളത്തിൽ കുട്ടിച്ചാത്തൻ (1966 NBS English-Malayalam Dictionary). Goblin Shark എന്നാൽ കുട്ടിച്ചാത്തൻ സ്രാവ് എന്നു മലയാളത്തിലാക്കാൻ വേറെ ഭയങ്കരമായ റിസർച്ചൊന്നും വേണ്ട. എന്നു പറഞ്ഞ വിശ്വപ്രഭ സാറിന്റെ വാക്കുകൾ മാനിച്ച് ഇനിയും സംശയമുള്ളവർ elfin shark എന്ന് search ചെയ്യുന്നത് നല്ലതാണ് പുതിയ എന്തൊക്കെ കാര്യങ്ങൾ അറിയാൻ കഴിയുമെന്നോ --Devathulasi (സംവാദം) 14:22, 17 ഏപ്രിൽ 2018 (UTC)Reply

വിശ്വസാറിനെ എല്ലാവർക്കും ഇഷ്ടമാണ്. എല്ലാവരും അനുകരിക്കാനും ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ഹോളിതുളസി ഇട്ട സ്മൈലി പോലും സാറിന്റെ അനുകരണം തന്നെ.--122.174.106.22 14:43, 17 ഏപ്രിൽ 2018 (UTC)Reply

@[[ഉപയോക്താവ്:Arunsunilkollam float
@Meenakshi nandhini /പക്ഷെ മലയാളം പേർ എല്ലാവരും അറിയണമെന്നില്ല/ ഇതുവരെയും എവിടെയും റഫറൻസ് ഇല്ലാത്ത മലയാളം പേര് എന്തിനാ കൈയ്യീന്നുണ്ടാക്കിയിടുന്നത് സുഹൃത്തേ ? /കാര്യനിർവ്വാഹകർക്ക് എന്തും ആകാമെന്നുണ്ടോ/ ഞാൻ എന്റെ വക ഒരു പേരും കൊണ്ടുവന്നാൽ നിങ്ങൾ സമ്മതിക്കുമോ ? കാര്യനിർവ്വഹകർക്ക് എന്തും ആകാമെന്ന് എന്തടിസ്ഥാനത്തിലാ പറയുന്നത്? /50000ത്തിലധികം താളുകളിൽ പൊട്ടത്തെറ്റുകൾ ഉണ്ടെങ്കിലും അതൊന്നും തിരുത്താൻ മനസ്സുണ്ടാകാതെ/ അവരവരുടെ കണ്ണിൽപ്പെടുന്നത് സമയം പോലെ തിരുത്തുന്നു. ഇടപെടുന്നു. നിങ്ങൾ ഏതൊക്കെ താളുകളിൽ ഇടപെടണമെന്ന് അങ്ങോട്ട് പറയാൻ ആരും വരുന്നില്ലല്ലോ ? പിന്നെ എന്തിനാണ് അങ്ങനെയുള്ള അഭിപ്രായങ്ങൾ :) --മനോജ്‌ .കെ (സംവാദം) 14:57, 17 ഏപ്രിൽ 2018 (UTC)Reply
@Devathulasi /ഈ പ്രപഞ്ചത്തിൽ നമുക്ക് അറിഞ്ഞുകൂടാത്ത ധാരാളം കാര്യങ്ങളുണ്ട്. അതെല്ലാം ഗൂഗിളിൽ സെർച്ച് ചെയ്തിട്ടു കിട്ടിയില്ല/ അറിഞ്ഞൂടാത്തകാര്യങ്ങൾ കൈയ്യീന്നെടുത്ത് എഴുതാതിരിക്കുക. ഗൂഗിളിൽ കിട്ടില്ലെങ്കിൽ അടുത്തുള്ള ലൈബ്രറിയിൽപ്പോയി പുത്തകത്തിൽ അന്വേഷിക്കുക. ഓരോരുത്തരിങ്ങനെ ഓരോ സ്പീഷ്യസ്സിന്റെ പേര് കൈയ്യീന്നിടാൻ തുടങ്ങിയാൽ എന്താവും അവസ്ഥ. തൽക്കാലം ഈ സ്പീഷ്യസ്സിന്റെ പേരിന് മലയാളം എവിടെയും ഉപയോഗിക്കാത്ത പക്ഷം ഇംഗ്ലീഷിൽ തന്നെ എഴുതുക എന്നതാണ് മര്യാദ. ഡിക്ഷണറി പദാനുപദ തർജ്ജിമനോക്കിയിട്ടല്ല പല സ്പീഷ്യസ്സുകൾക്കും മലയാളം പേർ ആ മേഖലയിലുള്ളവർ ഇട്ടിരിക്കുന്നത്. അതവർക്ക് വിട്ടുകൊടുത്ത് നമ്മൾ നമ്മുടെ പണി നോക്കുക. {{പാൽപുഞ്ചിരി}} --മനോജ്‌ .കെ (സംവാദം) 15:05, 17 ഏപ്രിൽ 2018 (UTC)Reply
നയവിരുദ്ധമായി തലക്കെട്ട് സൃഷ്ടിക്കപ്പെട്ടതിനാൽ തലക്കെട്ട് മാറ്റിയിരിക്കുന്നു.--റോജി പാലാ (സംവാദം) 04:42, 18 ഏപ്രിൽ 2018 (UTC)Reply
float റോജി, --സുഗീഷ് (സംവാദം) 05:34, 19 ഏപ്രിൽ 2018 (UTC)Reply


  • ഈ താളിന്റെ പരിധിയിൽ വരാത്ത പരാമർശങ്ങൾ നീക്കം ചെയ്തിരിക്കുന്നു. അത്തരം കാര്യങ്ങൾക്ക് ഉപയോക്താവിന്റെ സംവാദം താളോ നോട്ടീസ് ബോർഡുകളോ ഉപയോഗിക്കുക. ജീ 03:41, 20 ഏപ്രിൽ 2018 (UTC)Reply
ഇതിൽ എന്റെ പേർ അനാവശ്യമായി പരാമർശിക്കുന്ന ഭാഗമൊന്നും നീക്കം ചെയ്തിട്ടില്ലല്ലോ. ഒന്നുകിൽ അതു കൂടി നീക്കം ചെയ്യുക. അല്ലെങ്കിൽ എന്റെ പ്രതികരണം കൂടി ഇവിടെത്തന്നെ ചേർക്കുക. അല്ലെങ്കിൽ അജ്ഞാതമൂർത്തിയായ ഐ.പി. അഡ്രസ്സ് 122.174.106.22 സൂചിപ്പിക്കുന്നതു് ദേവതുളസി എന്റെ ഒരു അപരമൂർത്തിയാണു് എന്നാണെന്നു് സാമാന്യബുദ്ധിയുള്ളവരൊക്കെ വ്യാഖ്യാനിച്ചുകളയും. അതു് എനിക്കു് ഒട്ടും സ്വീകാര്യമല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:08, 20 ഏപ്രിൽ 2018 (UTC)Reply
checkY ചെയ്തു ജീ 15:40, 20 ഏപ്രിൽ 2018 (UTC)Reply

1966 NBS English-Malayalam Dictionary ഉപയോഗിച്ച് ശാസ്ത്രീയമായി നാമം ഉണ്ടാക്കിയെടുക്കുന്നത് പൊട്ടത്തരം അല്ലേ? ഗോബ്ലിൻ എന്നതിനു കുട്ടി ചാത്തൻ എന്നു വിളിക്കാമോ എന്ന കാര്യത്തിൽ തന്നെ സംശയം ഉണ്ട്. Challiovsky Talkies ♫♫

അതെ. നമ്മക്കു വേണ്ട സ്ഥലനാമചരിത്രങ്ങളൊക്കെ പണ്ടു് യുക്തം പോലെ എഴുതിച്ചേർത്തിരുന്നതു് അതിനേക്കാൾ വലിയ ശിരോമണികൾ എഴുതിയിരുന്ന പുസ്തകങ്ങളിൽ നിന്നാണല്ലോ. മലയാളഭാഷയുടെ ചരിത്രത്തിൽ 1966ലെ NBS നിഘണ്ടുവിന്റെ പങ്ക് എന്താണെന്നു് പാടി നടക്കാൻ കൊടിവെച്ച പാണന്മാരൊന്നും ഇല്ലാതിരുന്നതു് ഭാഷയുടെ ദുർവ്വിധി.

ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റിയതിനെപ്പറ്റി ഞാൻ കൂടുതലൊന്നും ചർച്ച ചെയ്തിരുന്നില്ലെന്നു ശ്രദ്ധിക്കുക. അതു തുടരാനും എനിക്കുദ്ദേശമുണ്ടായിരുന്നില്ല. ഇത്രയുമായ സ്ഥിതിയ്ക്കു് സ്വല്പം കൂടി പറയാം. ചർച്ച തുടരാതിരുന്നതു് അങ്ങനെ മാറ്റിയതു ശരിയായി എന്ന സമ്മതമല്ല. എന്നാൽ, വായനക്കാർക്കു് എന്തെങ്കിലും ഉപയോഗമുണ്ടാവുന്നതിനേക്കാൾ കാര്യം നിങ്ങടെയൊക്കെ നയമാണല്ലോ എന്നോർത്തും വിക്കിപീഡിയയിൽ അച്ചടക്കം സുപ്രധാനമാണെന്നുറപ്പുള്ളതുകൊണ്ടും മിണ്ടാ‍ാതിരുന്നു എന്നേയുള്ളൂ. ഇംഗ്ലീഷ് ഭാഷയിൽ വാക്കുകൾ ഉണ്ടാക്കിയെടുക്കുന്നതും മലയാളം ഭാഷയിൽ വാക്കുകൾ സ്വയം ഉണ്ടായിത്തീരുന്നതും തമ്മിലുള്ള വ്യത്യാസമെങ്കിലും തിരിച്ചറിയുന്നവർക്കു് ഇത്തരം നയങ്ങളിലെ വൈകല്യങ്ങൾ മനസ്സിലാവും. പക്ഷേ, നമ്മക്കൊക്കെ ഇപ്പോ ‘ഗവേഷണം‘ സഹിക്കില്ലല്ലോ. ‘ശാസ്ത്രീയപദങ്ങൾ‘ മലയാളത്തിലേക്കു് തന്നത്താൻ എവിടെനിന്നും പൊട്ടിവീഴുകയുമില്ല. അതിനാൽ ഇനി മുതൽ ഞാൻ തന്നെ ഏതെങ്കിലും കൂറപ്പത്രത്തിൽ കുറേ ശാസ്ത്രലേഖനങ്ങൾ എഴുതിയിട്ട് അവയെ അവലംബമാക്കിയിടാം എന്നു കരുതുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:57, 20 ഏപ്രിൽ 2018 (UTC)Reply


കാര്യനിർവ്വാഹകരുടെ യോഗ്യതയ്ക്ക് ഈ ലേഖനം അടിസ്ഥാനമാകട്ടെ..--Meenakshi nandhini (സംവാദം) 19:49, 4 സെപ്റ്റംബർ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗോബ്ലിൻ_ഷാർക്ക്&oldid=2870066" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗോബ്ലിൻ ഷാർക്ക്" താളിലേക്ക് മടങ്ങുക.