സംവാദം:കൂനൻ കുരിശുസത്യം
ഈ മാറ്റം ശ്രദ്ധിക്കുക.ഏതാണ് ശരി--അനൂപൻ 12:19, 14 ജനുവരി 2008 (UTC)
1653 തന്നെയാണ് ശരിയെന്നു തോന്നുന്നു. --ഷിജു അലക്സ് 13:18, 14 ജനുവരി 2008 (UTC)
അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്നതും സുവിദമാണ് എന്നെഴുതിയിട്ട് ഒരു വാചകം കഴിഞ്ഞ് നെസ്റ്റോറിയൻ ആണെന്ന് ആക്ഷേപിക്കപ്പെട്ടതിലെ വൃണിതവികാരത്തിൽ നസ്രാണികൾ ആലങ്ങാട്ട് കൂടി പാസാക്കിയതായി പറയുന്ന പ്രമേയത്തിൽ നിന്നുള്ള ഈ ഉദ്ധരണി കൊടുത്തിരിക്കുന്നു:-"നാം പാഷാണ്ഡരാണെന്ന് പറഞ്ഞുകൊള്ളട്ടേ. ആകയാൽ ഇവിടെ കൂടിയിരിക്കുന്ന നാം നിശ്ചയിച്ചിരിക്കുന്നതെന്തെന്നാൽ അവർ മാർപ്പാപ്പയുടെയും വിശുദ്ധമാതാവായ റോമ്മാസഭയുടെയും നമ്മുടെ അധ്യക്ഷന്റെയും കല്പന വകവക്കാതിരുന്നതുകൊണ്ടും, പൗലീസ്തപുരോഹിതന്മാർ നമ്മുടെയും നമ്മുടെ മാതാവായ റോമ്മാസഭയുടെയും ശത്രുക്കളായിരിക്കുന്നതുകൊണ്ടും, പാതിയാർക്കീസിനെ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുവരെ നാം അവരോട് സ്നേഹത്തിലിരിക്കേണ്ടതല്ല. ആ സന്ന്യാസ സമൂഹത്തിന്റെ കല്പന നാം ശ്രദ്ധിക്കേണ്ടതുമല്ല".
ഉദ്ധരണികൾക്കകത്തുകാണുന്ന ഭാഗം വായിച്ചാൽ തോന്നുക നസ്രാണികൾ മാർപ്പാപ്പായുടെ അധികാരത്തെ മാനിച്ചിരുന്നുവെന്നാണ്. മാർപ്പാപ്പാക്ക് നസ്രാണികൾ അനുകൂലമോ പ്രതികൂലമോ ഒന്നുമായിരുന്നില്ല. അങ്ങേരുമായി അവർ ഇടപെട്ടിരുന്നില്ല. അവരുടെ അഭിമാനത്തെ വൃണപ്പെടുത്തിയ പോർത്തുഗീസുകാരോടും ജസ്യൂട്ടുകളോടും മറ്റുമായിരുന്നു അവരുടെ പിണക്കം. നെസ്തോറിയനിസത്തോടുപോലും നസ്രാണികൾക്ക് പ്രത്യേക നിലപാടൊന്നുമുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ ദൈവസ്വഭാവത്തേയും മനുഷ്യസ്വഭാവത്തേയും, ദൈവത്തിന്റെ ഏകത്വത്തേയും ത്രിത്വത്തേയുമൊക്കെ അരിച്ചുപെറുക്കി കലഹിക്കുന്ന പാശ്ചാത്യ/ഗ്രീക്ക് ഫാഷൻ അവർക്ക് അജ്ഞാതമായിരുന്നു. അത്തരം കെട്ടുപിണഞ്ഞ ക്രൈസ്തവ വിശ്വാസമായിരുന്നില്ല അവരുടേത്.
ലേഖനത്തിലൊരിടത്ത് ഏതോ ദ്രാവിഡദേവതയുടെ പേരിൽ നിന്നാണ് കൂനൻ കുരിശെന്ന പേരു വന്നതെന്ന് പറയുന്നു. മറ്റൊരിടത്ത് ആലാത്ത് പിടിച്ചപ്പോൾ കുരിശു വളഞ്ഞു(കൂനി)പോയി എന്നും പറയുന്നു. ഈ ലേഖനം കുറേ ശരിയാക്കാനുണ്ട്. പക്ഷേ ഒരുതരം minefield ആയതുകൊണ്ട് തോടാൻ പേടി.Georgekutty 20:43, 15 ഒക്ടോബർ 2008 (UTC)
ഇംഗ്ലണ്ട് ക്രൈസ്തവവത്കരിക്കപ്പെട്ടത് സി.ഇ 3-ആം നൂറ്റാണ്ടുമുതൽ സി.ഇ 6-ആം നൂറ്റാണ്ടുവരെയുള്ള കാലത്താണ്. ആദ്യത്തെ ക്രൈസ്തവമഠം യൂറോപ്പിൽ സ്ഥാപിക്കപ്പെട്ടതാകട്ടെ സി.ഇ 344- ലും. ക്രിസ്തുമതം ഇന്ത്യയിൽ പ്രചരിച്ചത് പോർച്ചുഗീസ് കാലഘട്ടത്തിലും, അതിനുശേഷം വന്ന മറ്റു യൂറോപ്യൻ അധിനിവേശ കാലഘട്ടത്തിലും മാത്രമായിരിക്കണം. അതായത് സി.ഇ 1500-നു ശേഷം മാത്രം. വാസ്കോ ഡ ഗാമയുടെ കന്നിവരവിൽത്തന്നെ, അദ്ദേഹത്തെ പതിനഞ്ചോളം പാതിരിമാണ് അനുഗമിച്ചിരുന്നത്. അധികാരത്തിന്റെ തണലിലല്ലാതെ ഒരു പുതിയമതത്തിനും ഒരു രാജ്യത്തും പെട്ടെന്ന് പ്രചരിക്കാനാവില്ല. ക്രിസ്തുമതം സി.ഇ 52-ൽ തോമാശ്ലീഹ പ്രചരിപ്പിച്ചിരുന്നെങ്കിൽ, ഭാരതവും, അതിന്റെ ചുവടുപിടിച്ച് മറ്റു ദക്ഷിണ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളും, ഒരു പക്ഷേ ചിലപ്പോൾ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമൊക്കെ എന്നോ ക്രൈസ്തവരാജ്യങ്ങളായി മാറിയേനെ! Anoop menon (സംവാദം) 11:08, 5 മാർച്ച് 2012 (UTC)
'ക്രൈസ്തവമഠം', നസ്രാണിപ്പഴമ
തിരുത്തുകമുകളിൽ അനൂപ് മേനോൻ എഴുതിയിരിക്കുന്ന കൗതുകകരമായ കുറിപ്പ് ഞാൻ ഏറെ വൈകി ഇന്നാണു കണ്ടത്. ക്രിസ്തുമതം കേരളത്തിൽ എന്ന താളിലും ഇതേ മട്ടിലുള്ള ഒരു കുറിപ്പ് അനൂപ് ഇട്ടിരുന്നതിനോടു ഞാൻ പ്രതികരിച്ചിരുന്നു. കേരളത്തിൽ ക്രിസ്തുമതത്തിനു പൗരാണികതയില്ലെന്നും യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത ചരക്കാണതെന്നും സ്ഥാപിക്കാനാണ് അനൂപ് ശ്രമിക്കുന്നത്. ഇത്തരം വാദങ്ങളെ പിന്തുണയ്ക്കാൻ വെറും ചങ്കുറപ്പ് മാത്രം പോര. തെളിവുകൾ കണ്ടെത്തി അവതരിപ്പിക്കണം. ക്രിസ്തുമതം കേരളത്തിൽ മാർക്കോ പോളോയുടേയും കോപ്പർനിക്കസിന്റേയും കാലത്തിനു മുൻപ് വന്നിരിക്കാൻ ഇടയില്ലെന്നും മറ്റുമാണ് പഴയ സംവാദത്തിൽ അനൂപ് എഴുതിയത്. ഇപ്പോൾ പറയുന്നു, ഇംഗ്ലണ്ടിൽ എത്തുന്നതിനു മുൻപും, യൂറോപ്പിൽ ആദ്യത്തെ 'ക്രൈസ്തവമഠം'(??) സ്ഥാപിക്കുന്നതിനു മുൻപും കേരളത്തിൽ ക്രിസ്തുമതം വന്നിരിക്കില്ലെന്ന്. ഇതൊക്കെ നിൽക്കാൻ കാലില്ലാത്ത വാദങ്ങളാണ്. കേരളക്രിസ്തീയതയുടെ എന്നല്ല, കേരളത്തിന്റെ തന്നെ ചരിത്രത്തിലെ അടിസ്ഥാനപാഠങ്ങളെ നിഷേധിക്കാൻ ഇത്തരം വാദങ്ങൾ മതിയാവില്ല.
ഏറ്റവും രസകരമായി തോന്നിയത് ഈ വാദം ഉന്നയിക്കാൻ കൂനൻ കുരിശുസത്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ സംവാദം തന്നെ തെരഞ്ഞെടുത്തു എന്നതാണ്. കൂനൻ കുരിശു സത്യവും, അതിനു വഴിതെളിച്ച ഉദയമ്പേരൂർ സൂനഹദോസും ഒന്നും നടന്നിട്ടില്ല എന്നു തെളിയിക്കാതെ, കേരളത്തിൽ ക്രിസ്തുമതം വന്നത് പോർത്തുഗീസുകാർ വഴിയോ അവർക്കു ശേഷമോ ആണെന്നു സ്ഥാപിക്കാൻ പറ്റുകയില്ല.
വെറും നാല്പതു വർഷം മുൻപു വരെ കേരളത്തിലെ ക്രിസ്ത്യാനികളിൽ ഒരു വലിയ വിഭാഗത്തിന്റെ ആരാധനാഭാഷ, യൂറോപ്പുമായി ഒരു ബന്ധവുമില്ലാത്ത സുറിയാനി ആയിരുന്നെന്ന് അനൂപിന് അറിയുമോ? ആ ഭാഷയിലുള്ള കുർബ്ബാനയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിലെ പാട്ടുകൾ പലതും എനിക്കിപ്പോഴും മനഃപാഠമാണ്. സുറിയാനി ഭാഷ കേരളത്തിൽ വാസ്കോ ഡി ഗാമ വഴിയോ റോബർട്ട് ക്ലൈവ് വഴിയോ വഴിയോ മറ്റോ വന്നു എന്നു വാദിക്കുമോ?
ഇഷ്ടമില്ലാത്ത വസ്തുതകളെ വെറുതേ നിഷേധിക്കുന്നത് നമ്മെ പരിഹാസ്യരാക്കുകയേയുള്ളു. ഇഷ്ടമില്ലാത്തതിനേയും മനസ്സിലാക്കി അതിനു നേരേ മനസ്സു തുറക്കാൻ ശ്രമിക്കണം.ജോർജുകുട്ടി (സംവാദം) 11:55, 16 ഏപ്രിൽ 2012 (UTC)
[1] ഇത് ഏതു പള്ളിയാണ്? കടമറ്റത്തു പള്ളിയാണോ ?--Fotokannan (സംവാദം) 00:45, 16 ഏപ്രിൽ 2012 (UTC)
കോപ്പിയടി
തിരുത്തുക59.96.27.175 ഈ ഐപി ഒക്ടോബർ അഞ്ചിന് നടത്തിയ അഞ്ച് തിരുത്തലുകളും പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ത്രൈമാസ പ്രസിദ്ധീകരണമായ ജോർജിയൻ മിററിന്റെ 2009 ജനുവരി-മാർച്ച് ലക്കത്തിൽ വന്ന ശ്രീമാൻ ഡോ. എം. കുര്യൻ തോമസ് എഴുതിയ ലേഖനത്തിൽ നിന്നും അതേ പോലെ പകർത്തി എഴുതിയതാണ്. ആയതിനാൽ ഈ തിരുത്ത് വിക്കി ശൈലിയിൽ തിരുത്തി എഴുതണം. ലിജോ | ^ സംവാദം ^ 16:32, 5 ഒക്ടോബർ 2019 (UTC)
പഴയകൂർ-പുത്തങ്കൂർ സംജ്ഞകളും ദൈവശാസ്ത്ര ബന്ധവും
തിരുത്തുകBr Ibrahim john, താങ്കൾ ലേഖനത്തിൽ ചേർത്തിരിക്കുന്ന ഈ പാരഗ്രാഫിൽ:
സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
അവലംബമായി ആദ്യചേർത്തിരുന്ന അവലംബം ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതായിരുന്നു അവിടെ ദൈവശാസ്ത്ര സംബന്ധമായ ഏതെങ്കിലും കാരണങ്ങളാണ് ഈ പേരുകൾക്ക് കാരണമായത് എന്ന് കാണാൻ കഴിഞ്ഞില്ല. പിന്നീട് Vadakkekara, Benedict (2007). Origin of Christianity in India: A Historiographical Critique എന്ന ഒരു അവലംബവും കൂടി ചേർത്തു. ഈ അവലംബങ്ങളിലെ ഏതു വരികളാണ് ഇത്തരം ഒരു അഭിപ്രായമുള്ളത്? ദയവായി ആ വരികൾ ഇവിടെ അതേപടി quote ചെയ്യാൻ അഭ്യർത്ഥിക്കുന്നു. (വളരെ മുമ്പ് തന്നെ തിരുത്തൽ ചുരുക്കത്തിൽ ഇത് ആവശ്യപ്പെട്ടങ്കിലും ഇതുവരെയും താങ്കൾ അതിന് തയ്യാറായിട്ടില്ല ഇവിടെ വീണ്ടും ആവശ്യപ്പെടുന്നു) ---ജോൺ സി. (സംവാദം) 12:19, 16 ജൂൺ 2021 (UTC)
- സെബാസ്റ്റ്യൻ പി. ബ്രോക്കിന്റെ ലേഖനം അതേപടി പകർത്തുന്നത് പകർപ്പവകാശ ലംഘനമാണ്. കൂടാതെ ഭാഗം ചേർക്കാനാകാത്തവിധം അവിടെയും ഇവിടെയും എന്നരീതിയിലാണ് പരാമർശങ്ങളുള്ളത്. ഓൺലൈൻ കണ്ണി നൽകിയത് കൊണ്ട് ആർക്കും പരിശോധിക്കാം. എങ്കിൽ താങ്കളുടെ ചോദ്യത്തിന് മറുപടി എന്നനിലയിൽ--->
- West Syriac tradition, East Syriac tradition എന്നീ രണ്ടു പ്രയോഗങ്ങളാണ് ബ്രോക്ക് നടത്തിയിരിക്കുന്നത്. Tradition എന്നാൽ പാരമ്പര്യം എന്നാണ് അർത്ഥം. സഭാ പാരമ്പര്യം എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇംഗ്ലീഷിൽ ഇതിന് Rite എന്നുകൂടി പര്യായമുണ്ട്. സഭാ പാരമ്പര്യം എന്ന് പറയുന്നത് ദൈവശാസ്ത്രം, ആരാധനാക്രമം, സഭാനിയമക്രമം, ആദ്ധ്യാത്മികവീക്ഷണം എന്നിവ ഉൾപ്പെടുന്നതാണ്. എദേസ്സൻ സഭാപാരമ്പര്യം എന്ന് പറയുമ്പോൾ അതിലെ സാഭാനിയമക്രമം (ഉദാ: കാതോലിക്കാ പരമാധികാരി, പാത്രിയർക്കീസ് രണ്ടാംസ്ഥാനി, മെത്രാപ്പോലീത്ത മൂന്നാം സ്ഥാനി.... വൈദികരിലെ ഏറ്റവും ഉയർന്നപദവി അർക്കദിയാക്കോൻ എന്നിങ്ങനെയുള്ളവ, മറ്റു പരമ്പരാഗത നിയമങ്ങൾ), ആരാധനാക്രമം (ആദായി-മാറി ക്രമം), ദൈവശാസ്ത്രം (ഇരുസ്വഭാവക്രിസ്തുശാസ്ത്രം).. ഉൾപ്പെടുന്നു. അതുപോലെ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യവും. ബ്രോക്ക് Liturgical tradition എന്നല്ല പറഞ്ഞിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
Br Ibrahim john (സംവാദം) 15:22, 16 ജൂൺ 2021 (UTC)
Br Ibrahim john, നേരേ കാര്യത്തിലേക്ക് വരാം. ഇതാ നോക്കൂ: ...made permanent the ‘vertical’ split between Malabar Christians linked to Rome and Malankara Christians linked to Antioch (in Mardin). Those of the ‘new allegiance’, known as Puthankuttukar, were led by metrans who looked to the Jacoba Patriarch of Antioch in Mardin.Those of the ‘old allegiance’, known as Pazhayakuttukar, looked to Rome എന്ന മറ്റൊരു അവലംബത്തിലെ വരികൾ കാണുക. ഇതു പോലെയോ ഇതേ ആശയം വരുന്ന വരികളോ ബ്രോക്കിന്റെ ലേഖനത്തിൽ ഉണ്ടെങ്കിൽ മാത്രമേ "ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട് " എന്ന വരി ചേർക്കാനാവൂ. അതായത് ആ പേരുകളെ ഏതെങ്കിലും വ്യത്യാസങ്ങളുമായോ കാരണങ്ങളുമായോ നേരിട്ട് ബന്ധിപ്പിച്ചുള്ള പരാമർശങ്ങൾ ലേഖകൻ/ഗ്രന്ഥകാരൻ നടത്തിയിരിക്കണം. - --ജോൺ സി. (സംവാദം) 09:24, 17 ജൂൺ 2021 (UTC)
Br Ibrahim john, എന്റെ മുകളിലത്തെ മറുപടി ഇതുവരെ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിൽ, വീണ്ടും ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കാരണം താങ്കൾ ചേർത്തിരിക്കുന്ന വരികളെ താങ്കൾ നൽകിയിരിക്കുന്ന അവലംബം സാധൂകരിക്കാതിരിക്കാത്തതിനാൽ ആ വരികൾ നിലനിർത്താനാവുകയില്ല. ഇനി മറ്റുള്ളവരുടെ അറിവിലേക്കായി അല്പം വിശദീകരിക്കാം. ഈ പുത്തൻകൂർ-പഴയകൂർ സംജ്ഞകൾ എന്നാണ് നിലവിൽ വന്നത് എന്നതിന് രണ്ടുവിധ ഭാഷ്യങ്ങൾ സഭാചരിത്രകാരന്മാരുടെയും സെക്യുലർ ചരിത്രകാരന്മാരുടെയും പുസ്തകങ്ങളിൽ കാണുന്നുണ്ട്. ചിലർ ഈ പേരുകൾ വന്നത് കൂനൻ കുരിശു സത്യത്തിനു ശേഷം തോമാ അർക്കദ്യോക്കാനെ പന്ത്രണ്ടു പുരോഹിതർ ചേർന്ന് മാർ തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാനായി പ്രഖ്യാപിച്ചപ്പോഴാണെന്നും മറ്റ് ചിലർ മാർ തോമാ ഒന്നാമൻ അബ്ദുൽ ജലീലിൽ നിന്ന് കൈവെയ്പ് നേടിയതിന് ശേഷമാണെന്നുമാണ്. ആദ്യത്തേതാണ് ശരിയെങ്കിൽ ഈ വ്യത്യാസങ്ങളൊന്നും നിലനിൽക്കുന്നില്ല. ഒരു കൂട്ടർ റോമിന്റെ അധികാരത്തെ തിരസ്കരിച്ചു എന്ന് മാത്രം. ഇനി രണ്ടാമത്തേതാണെങ്കിലും പൗരസ്ത്യ സുറിയാനിയിൽ നിന്നും പാശ്ചാത്യ സുറിയാനിയിലേക്കുള്ള മാറ്റം പോലും ഒറ്റ ദിവസമല്ല. വർഷങ്ങൾക്ക് കൊണ്ടുള്ള മാറ്റമാണ്. ദൈവശാസ്ത്രത്തിലും ഔദ്യോഗിക മാറ്റമുണ്ടാകുന്നതും പിന്നീടാണ്. മാത്രമല്ല, കൂനൻ കുരിശിനു ശേഷമുള്ള കേരളത്തിലെ സഭാ പിളർപ്പുകളിലൊന്നും ദൈവശാസ്ത്രം ഒരു വിഷയമായിരുന്നില്ല. എന്തിനേറെ പറയുന്നു ഈ ആധുനിക കാലത്തു പോലും എത്ര ക്രൈസ്തവർക്ക് ഈ ഏകസ്വഭാവവാദം, ഇരുസ്വഭാവവാദം, ഐക്യസ്വഭാവവാദം എന്നതൊക്കെ അറിയാം. പിന്നെയാണോ അക്കാലത്തെ കേരളക്രൈസ്തവർ അതിനെക്കുറിച്ച് ഇത്രയധികം ബോധവാന്മാരായിരുന്നു എന്ന രീതിയിൽ പറയുന്നത്? ---ജോൺ സി. (സംവാദം) 06:14, 29 ജൂൺ 2021 (UTC)
അവലംബത്തിൽ ഇല്ലാത്തവ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബങ്ങളോടെ മാത്രം തിരികെ ചേർക്കുക. ---ജോൺ സി. (സംവാദം) 09:54, 3 ജൂലൈ 2021 (UTC)
ഇവിടെ സംവാദത്തിൽ മറുപടി ഇല്ലാത്തവ ആവശ്യത്തിനു സമയം നൽകിയ ശേഷം ഒഴിവാക്കിയതാണ്. അതു വീണ്ടും തന്ത്രപൂർവ്വം //ഏകപക്ഷീയമായതും പക്ഷപാതപരമായ തിരുത്ത് നീക്കം ചെയ്തു മുൻ ഉള്ളടക്കം പുനഃസ്ഥാപിച്ചു // എന്നു edit summary ചേർത്ത് തിരികെ കയറ്റിയിട്ടുണ്ട്. ഇതൊന്നും ഒരു ആശസ്യമായ നടപടികളല്ല. വീണ്ടും അത് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ചില പുതിയ തിരുത്തലുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു - --ജോൺ സി. (സംവാദം) 05:19, 15 സെപ്റ്റംബർ 2021 (UTC)
- കൃത്യമായി തെളിവുകൾ ചേർത്തിട്ടുണ്ട്. വായിച്ച് നോക്കുക.Br Ibrahim john (സംവാദം) 06:15, 15 സെപ്റ്റംബർ 2021 (UTC)
പലപ്രാവശ്യം വായിച്ചതാണ്. ചോദ്യങ്ങൾക്ക് താങ്കൾ ഇവിടെ മറുപടി നൽകിയിട്ടില്ല. അവലംബത്തിൽ അങ്ങനെ പറയുന്നില്ല. ---ജോൺ സി. (സംവാദം) 10:29, 15 സെപ്റ്റംബർ 2021 (UTC)
- അവലംബത്തിൽ ഉദ്ധരണികൾ നൽകിയിട്ടുണ്ട്. അത് വായിക്കുക. ഉള്ളടക്കം അനാവശ്യമായി നീക്കം ചെയ്യാൻ അനുവദിക്കില്ല. ഇത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ല.Br Ibrahim john (സംവാദം) 10:38, 15 സെപ്റ്റംബർ 2021 (UTC)
Br Ibrahim john, സുഹൃത്തേ, താങ്കൾ ഇംഗ്ലീഷ്-മലയാളം വിക്കിപീഡിയയിൽ സ്ഥിരം കാണിക്കുന്ന നമ്പരുകളുമായി മുന്നേറാം എന്ന് എപ്പോഴും കരുതരുത്. അതായത് തിരുത്തൽ യുദ്ധം, മറ്റ് ഉപയോക്താക്കളെ അപമാനിക്കുക, മറ്റ് സഭകളെ അനാവശ്യമായി ചർച്ചകളിലേക്ക് വലിച്ചിഴക്കുക തുടങ്ങിയവ. കൃത്യമായ രീതിയിൽ ചോദ്യം മുകളിൽ രണ്ടു പ്രാവശ്യം ചേർത്തിട്ടുണ്ട്. അവക്ക് കൃത്യമായ മറുപടി നൽകാത്ത കാലത്തോളം താങ്കളുടെ തിരുത്തലുകൾ നിലനിൽക്കുകയില്ല. ---ജോൺ സി. (സംവാദം) 11:03, 15 സെപ്റ്റംബർ 2021 (UTC)
- കൃത്യമായി ഉദ്ധരണികൾ കൊടുത്തിരിക്കുന്നതിനാൽ ഒരു വിശദീകരണവും കൂടുതലായി നൽകുന്നില്ല. താങ്കൾക്ക് അത് സ്വീകരികാര്യവുമല്ല. താങ്കൾ ഉദ്ദേശിച്ചത് മാത്രമേ ലേഖനത്തിൽ പാടുള്ളൂ എന്ന ധാരണ തിരുത്തുക. Br Ibrahim john (സംവാദം) 11:59, 15 സെപ്റ്റംബർ 2021 (UTC)
Br Ibrahim john, വീണ്ടും ചോദിക്കുന്നു. ഏത് ഉദ്ധരണിയാണ് താങ്കൾ ഉദ്ദേശിക്കുന്നത്? https://www.nasrani.net/amp/2009/09/13/catalogue-of-ancient-nasrani-churches-their-affiliations-and-population-statistics-in-the-background-of-division-and-attempts-of-reconciliation/ ഇത് ഒരു സഭാനുകൂല വെബ്‌സൈറ്റിലെ ലേഖനമാണ്. ഇത്തരം ലേഖനങ്ങളാണോ റഫറൻസായി താങ്കൾ ഉപയോഗിക്കുന്നത്? ഇത് സ്വീകാര്യമായ റഫറൻസ് അല്ല എന്ന് പ്രത്യേകം പറയണോ? ആരാണീ ലേഖനകർത്താവായ Antony Dr.Martin Thomas? ---ജോൺ സി. (സംവാദം) 12:20, 15 സെപ്റ്റംബർ 2021 (UTC)
- തീർച്ചയായും അത് സ്വീകരിക്കാൻ കഴിയും. കാരണം Martin Antony Thomas Aram Conference, XII Symposium Syriacum എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആളാണ്. ആരാണ് അദ്ദേഹം എന്നതിന് ഉത്തരം സൈറ്റിൽ തന്നെ ലഭ്യമാണ്. വെബ്സൈറ്റ് വളരെ പയസ് മേലേക്കണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രഗത്ഭരായ ചരിത്രകാരന്മാരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. വെറുമൊരു പേഴ്സണൽ ബ്ലോഗ് അല്ല. താങ്കളുടെ ഭാവനകൾക്കും നിഗമനങ്ങൾക്ക് എതിരായി തോന്നതെല്ലാം അസാധുവാണെന്ന ധാരണ അവസാനിപ്പിക്കുക. "സഭാനുകൂലം" എന്ന ചാപ്പ എടുത്താൽ മറ്റ് പല അവലംബങ്ങളും നീക്കം ചെയ്യേണ്ടതായി വരും. മാത്രമല്ല നിഷ്പക്ഷമായതോ ആധികാരികമായതോ ആയതാണ് എന്നല്ല. "അങ്ങനെ അഭിപ്രായപ്പെടുന്നവരുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. Br Ibrahim john (സംവാദം) 12:33, 15 സെപ്റ്റംബർ 2021 (UTC)
@ ഉ:Manuspanicker, @ഉ:TheWikiholic, @ഉ:Vijayanrajapuram, മുകളിൽ പറഞ്ഞ ലേഖനത്തിന്റെയും nasrani.net-ന്റെയും അധികാരികതയെ പറ്റി കാര്യനിർവ്വാഹകരുടെ നോട്ടീസ് ബോർഡിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ മറുപടി വരട്ടെ. ചർച്ചയുടെ തുടർച്ചക്കു വേണ്ടി ആ ലേഖനം ആധികാരികം ആണെന്ന് തത്കാലം കരുതിയാൽ തന്നെ ആ ലേഖനത്തിലെ വരിയും വിക്കിലേഖനത്തിൽ ചേർത്ത വരിയും ഒരു പോലെയാണോ എന്ന് നോക്കാം. ആദ്യം വിക്കി ലേഖനത്തിലെ വരി: ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.[39][40] ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.[41] . ഇനി 41-ആമത്തെ അവലംബമായി കൊടുത്തിരിക്കുന്ന nasrani.net ലേഖനത്തിലെ വരി: "After the Coonan Cross Oath, the whole Nasrani community was divided into two groups, one continued to be loyal to the Roman Catholic Church keeping the East Syriac liturgy and traditions, called the “old party” or “Pazhayacoor” and the other under the Archdeacon known as new party or “Puthencoor”. Both were using the same liturgy and traditions for some time, but later, the Puthencoor moved towards the Church of Antioch and adopted the West Syriac liturgy and traditions and thus made the name “Puthencoor” appropriate." ഈ ഭാഗം പ്രത്യേകം ശ്രദ്ധിക്കുക - but later, the Puthencoor moved towards the Church of Antioch and adopted the West Syriac liturgy and traditions and thus made the name “Puthencoor” appropriate. അതായത് nasrani.net ലേഖകൻ പോലും (അല്പം ആക്ഷേപച്ചുവയോടാണെങ്കിലും) പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് : എന്നാൽ പിൽക്കാലത്ത്, പുത്തൻകൂർ വിഭാഗം അന്ത്യോഖ്യൻ സഭയോട് അടുക്കുകയും പാശ്ചാത്യസുറിയാനി ആരാധനാക്രമവും പാരമ്പര്യങ്ങളും സ്വീകരിക്കുകയും അങ്ങനെ "പുത്തൻകൂർ" എന്ന പേർ അന്വർത്ഥമാക്കുകയും ചെയ്തു - ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് ? പഴയകൂർ-പുത്തൻകൂർ പേരുകൾ ഉണ്ടായ കാലത്ത് ദൈവശാസ്ത്ര വ്യത്യാസവുമായി ബന്ധമൊന്നുമില്ല എന്നല്ലേ? വേണമെങ്കിൽ ഇനി ആദ്യഭാഗം ഒന്നു കൂടി വായിക്കുക : After the Coonan Cross Oath, the whole Nasrani community was divided into two groups, one continued to be loyal to the Roman Catholic Church keeping the East Syriac liturgy and traditions, called the “old party” or “Pazhayacoor” and the other under the Archdeacon known as new party or “Puthencoor”. Both were using the same liturgy and traditions for some time, ഇപ്പോൾ കാര്യം ബോധ്യമാകും. Roman Catholic Church-നൊപ്പം തുടർന്നവർ പഴയകൂർകാരും Archdeacon-നു കീഴിൽ നിന്നവർ പുത്തൻകൂറുകാരും എന്നല്ലേ? അതല്ലേ ഈ പേരുകളുടെ അടിസ്ഥാനം?? ഈ പേരുകൾ ഉണ്ടാകുന്ന കാലത്ത് ദൈവശാസ്ത്രം പോയിട്ട് ആരാധനാക്രമത്തിലോ പാരമ്പര്യത്തിലോ വ്യത്യാസമുണ്ടായിരുന്നില്ല എന്നല്ലേ ഇവിടെ മനസ്സിലാക്കേണ്ടത്?? നിങ്ങൾക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഇവിടെ ഉന്നയിക്കുക. വീണ്ടും വിശദീകരിക്കാം. ---ജോൺ സി. (സംവാദം) 03:06, 21 സെപ്റ്റംബർ 2021 (UTC)
ഉ:Kiran Gopi, ഉ:Vijayanrajapuram, ഉ:Vinayaraj, ഉ:TheWikiholic, കാര്യനിർവ്വാഹകസുഹൃത്തുക്കളേ, ഈ സംവാദം സെക്ഷൻ വായിക്കുക, മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ലേഖനഭാഗത്തിന് നൽകിയിരിക്കുന്ന അവലംബവും/അവലംബങ്ങളും ലേഖനത്തിൽ ചേർത്ത വരികളും പരസ്പരപൂരകങ്ങളല്ല, മാത്രമല്ല contradictory കൂടിയാണ്. ഒപ്പം ചരിത്രവിരുദ്ധവുമാണ്. അതിനാൽ ലേഖനത്തിലെ ഈ വരികൾ നിലനിർത്താൻ യാതൊരു നിർവ്വാഹവുമില്ല. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പോ, സംശയങ്ങളോ ഉണ്ടെങ്കിൽ ഒരു ദിവസത്തിനകം ഇവിടെ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിശദീകരിക്കുവാൻ ഇനിയും തയ്യാറാണ് ---ജോൺ സി. (സംവാദം) 01:03, 24 സെപ്റ്റംബർ 2021 (UTC)
- ഏത് ഭാഗത്താണ് തിരുത്തൽ വരുത്താൻ ഉദ്ദേശിക്കുന്നത് ആ ഖണ്ഡിക ഇവിടെ പ്രസ്താവിക്കുക, തിരുത്തൽ ടെക്സ്റ്റും ഇവിടെ ചേർക്കൂ. ഏതെങ്കിലും കാര്യനിർവാഹകൻ അത് ലേഖനത്തിൽ ചേർക്കുന്നതായിരിക്കും.--KG (കിരൺ) 03:01, 24 സെപ്റ്റംബർ 2021 (UTC)
ഉ:Kiran Gopi, ഈ ഭാഗം നീക്കം ചെയ്യുകയാണ് വേണ്ടത് -> // സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.[39][40] ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.[41] // കാരണം : പിളർപ്പിനെ പറ്റിയും പിളർപ്പിന് ശേഷമുള്ള വിവരണവും വ്യക്തമായി നൽകിയിരുന്നതാണ്. അതിനിടയിലുള്ള ഭാഗത്താണ് അവലംബങ്ങളിൽ ഇല്ലാത്തവ അവിടെ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ വരികൾ ചേർത്തിരിക്കുന്നത്. മറ്റ് ചില വരികൾ മുകളിലും താഴെയുമുണ്ടായിരുന്നവയുടെ ഔചിത്യമില്ലാത്ത ആവർത്തനങ്ങളുമാണ്. സെബാസ്റ്റ്യൻ ബ്രോക്ക് പുതിയതായി/വ്യത്യസ്ഥമായി എന്തെങ്കിലും പറയുന്നില്ല. ദൈവശാസ്ത്രവ്യത്യാസത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ പറയുന്നില്ല. കാരണം ആ വ്യത്യാസങ്ങൾ ഒന്നും തന്നെ അക്കാലത്തെ വിഷയമായിരുന്നില്ല. എന്തിന് nasrani.net ലേഖകൻ പോലും അങ്ങനെ പറയുന്നില്ല. അല്പം ചരിത്രാവബോധമുള്ളവർക്ക് ആർക്കും അങ്ങനെ പറയാൻ സാധിക്കില്ല. ഇനിയും കൂടുതൽ വിശദമാക്കണം എങ്കിൽ അറിയിക്കുക - --ജോൺ സി. (സംവാദം) 03:51, 24 സെപ്റ്റംബർ 2021 (UTC)
ഉ:TheWikiholic, മുകളിൽ ക്വോട്ട് ചെയ്തിരിക്കുന്ന ലേഖനത്തിലെ പാരഗ്രാഫ് അവലംബങ്ങൾക്കും ചരിത്രത്തിനും വിരുദ്ധമാണ്. ഇത് സാക്ഷാൽ POV മാത്രമാണ് എന്ന് മുകളിൽ വിശദീകരിച്ചു കഴിഞ്ഞു, ഇത് വ്യക്തമായ സംവാദത്തോട് കൂടി ഒഴിവാക്കുവാൻ ശ്രമിച്ചതിന് താങ്കൾ എന്നെ അകാരണമായി തടയുകയും ആ POV അടക്കം ഈ ലേഖനം സംരക്ഷിക്കുകയും ചെയ്തത്. ഈ ഭാഗം ഒഴിവാക്കാൻ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്താണ് അത് എന്ന് ഇവിടെ അറിയിക്കുക. ഉദയമ്പേരൂർ സുന്നഹദോസും കൂനൻകുരിശ് സത്യവും "കേരള ക്രൈസ്തവ ചരിത്രത്തിന്റെ"യല്ല "കേരളചരിത്രത്തിന്റെ" തന്നെ ഭാഗം ആണെന്ന് താങ്കൾക്ക് ബോധ്യമുണ്ടോ? ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ ഈ ലേഖനത്തിലും ബന്ധപ്പെട്ട ലേഖനങ്ങളിലും നടക്കുന്ന സംവാദങ്ങൾ എപ്പോഴെങ്കിലും താങ്കൾ വായിക്കാറുണ്ടോ? അവ വായിച്ചിട്ട് ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കുവാൻ താങ്കൾക്കിതുവരെ സാധിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഈ ചർച്ചകളിൽ മോഡറേറ്റ് ചെയ്യുവാനോ വാദങ്ങൾ വായിച്ചിട്ട് സംശയങ്ങൾ ഉന്നയിക്കുവാനോ ശ്രദ്ധിച്ചിട്ടുണ്ടോ? കുറഞ്ഞപക്ഷം ഇവിടെ ഉപയോഗിക്കുന്ന അവലംബങ്ങളിലെ വരികളും അവയെ supporting evidence എന്ന നിലയിൽ ആധാരമാക്കി ലേഖനത്തിൽ ചേർക്കുന്ന വരികളും ഒന്നു തന്നെയാണോ എന്ന് പരിശോധിക്കുവാനോ ഉള്ള ജാഗ്രതയെങ്കിലും താങ്കൾ പുലർത്തിയിട്ടുണ്ടോ? ഇതൊന്നും താങ്കൾ ഇതുവരെ ചെയ്തിട്ടില്ല എങ്കിൽ എന്തു പേരിലാണ് എന്നെ 3 ദിവസം തടഞ്ഞിട്ട് "നശീകരണപ്രവർത്തനം" എന്ന പേരിൽ എനിക്കെതിരെ തടയൽ രേഖയുണ്ടാക്കിയിട്ടിരിക്കുന്നത്?? എന്ത് നശീകരണപ്രവർത്തനമാണ് ഞാൻ നടത്തിയത്? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കാത്തിടത്തോളം ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ തുടരാൻ എന്ത് ധാർമ്മിക അവകാശമാണ് താങ്കൾക്കുള്ളത്? ---ജോൺ സി. (സംവാദം) 03:04, 1 ഒക്ടോബർ 2021 (UTC)
- ലേഖനത്തിന്റെ തിരുത്തൽ ഹിസ്റ്ററിയിൽ നിങ്ങൾ രണ്ടു പേരും വളരെ നാളുകളായിളായി മറ്റു ഉപയോക്താക്കളുടെ വാണിംഗ് അവഗണിച്ചു കൊണ്ടും കണ്ടെന്റ് ഡിസ്പ്യൂട് ഉണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷം ആണ് തിരുത്തൽ നടത്തേണ്ടത് എന്നത് പാടെ മറന്നു കൊണ്ടും തിരുത്തൽ യുദ്ധം നടത്തികൊണ്ടിരിക്കുക ആയിരുന്നു (ജൂൻ 15 മുതൽ 7 തവണ) എന്നത് പകൽ പോലെ വ്യക്തമാണ്. നിങ്ങളുടെ രണ്ടു പേരുടെയും മറ്റു താളുകളിലെ എഡിറ്റിംഗ് ബീഹേവിയറും ഇതിന് സമാനമാണ്. ബ്ലോക്ക് ചെയ്യപ്പെടാൻ ഇതാണ് കാരണം. താങ്കളുടെ സംവാദം താളുകളിലെ പങ്കാളിത്തം WP:BLUDGEON അനുസ്മരിക്കുന്നതാണ്. ഇത്തരത്തിലുള്ള എഡിറ്റ് ബീഹേവിയർ തുടർന്നാൽ താങ്കളെ ടോപിക് ബാൻ ചെയ്യപ്പെടാവുന്നതാണ്. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. TheWikiholic (സംവാദം) 18:01, 1 ഒക്ടോബർ 2021 (UTC)
ഉ:TheWikiholic, എന്തു തരം അപഹാസ്യമായ പ്രതികരണമാണിത്?? കണ്ടെന്റ് ഡിസ്പ്യൂട് എന്ന രീതിയിൽ ലളിതവൽക്കരിക്കാവുന്നതല്ല ഇവിടുത്തെ പ്രശ്നം. ഒരു ഉപയോക്താവ് വ്യാജവിവരം എഴുതിചേർത്തിരിക്കുന്നു അഥവാ തുടരെ തുടരെ ചേർത്തു കൊണ്ടിരിക്കുന്നു. അതും അവലംബങ്ങളിലുണ്ടെന്ന മട്ടിൽ. ഇതൊരു ഗുരുതരപ്രശ്നമാണ്. മാന്യമായ രീതിയിൽ സംവദിച്ചാലും നിഷേധനിലപാട് തുടർന്നു കൊണ്ടിരിക്കുന്നു. അതിനെ എതിർക്കുന്ന മറ്റ് ഉപയോക്താക്കളെ വ്യക്തിപരമായി പരാമർശിച്ചുള്ള കമന്റുകൾ നടത്തുന്നു. ഇതിനെതിരെ നിയമങ്ങളൊന്നും നിലവിലില്ലേ? എനിക്ക് മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ് വിക്കിപീഡിയ ലേഖനത്തിന്റെ വിശ്വാസ്യത തകർക്കുന്ന കാര്യത്തെ മറന്നു കൊണ്ടാണോ സംവാദം താളിലെ എഡിറ്റ് ബിഹേവിയറിനെ കുറിച്ച് എന്നെ ഉത്ബുദ്ധനാക്കാൻ താങ്കൾ ശ്രമിക്കുന്നത്? WP:BLUDGEON എന്ന conduct policy മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ട് സംവാദം താളുകളിൽ എന്താണ് ഞാൻ നടത്തിയിരിക്കുന്ന policy ലംഘനം/ലംഘനങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുക. എന്തുകൊണ്ട് അങ്ങനെ ചെയ്തു/അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് ഞാനും വിശദമാക്കാം. മാത്രമല്ല അത്തരം കാര്യങ്ങളിൽ ജാഗ്രതക്കുറവുണ്ടായാൽ ഭാവിയിൽ അത് തിരുത്തുവാൻ ഞാൻ തയ്യാറാണ്. അത് എന്നെ ടോപ്പിക് ബാൻ ചെയ്യും അല്ലെങ്കിൽ ടെമ്പററി ബാൻ ചെയ്യും അല്ലെങ്കിൽ പെർമനന്റ് ബാൻ ചെയ്യും എന്ന് ഭയന്നിട്ടല്ല. നിയമങ്ങൾ അനുസരിക്കുന്ന സംസ്കാരം ഉള്ളതു കൊണ്ടാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഒക്കെ നിയമങ്ങൾ എടുത്ത് ഇവിടെ പ്രദർശിപ്പിക്കുന്ന താങ്കളോട് എല്ലാ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ഒരു ലളിതമായ ചോദ്യം - ഈ സംവാദം സെക്ഷനിൽ ചരിത്രവിരുദ്ധവും അവലംബത്തിൽ ഇല്ലാത്തതും ആയ വിവരങ്ങൾ ലേഖനത്തിൽ കടത്തി വിട്ടിട്ടുണ്ട് എന്ന് ഞാൻ ഉന്നയിച്ച പ്രശ്നം താങ്കൾക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുക. ആ ഉത്തരം അനുസരിച്ച് നമുക്ക് ഈ ചർച്ച തുടരാം. - --ജോൺ സി. (സംവാദം) 03:05, 2 ഒക്ടോബർ 2021 (UTC)
ഉ:TheWikiholic, ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ താങ്കൾക്ക് ഈ സംവാദഭാഗത്ത് ഉന്നയിച്ചിരിക്കുന്ന പ്രശ്നം മനസ്സിലാക്കുവാനും അതനുസരിച്ചുള്ള തുടർനടപടികൾ എടുക്കുവാനും സാധിക്കുമോ എന്ന് വ്യക്തമാക്കുക. എന്താണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നം എന്ന് ഇതുവരെ മനസ്സിലായില്ലങ്കിൽ അത് അറിയിക്കുക. താങ്കൾക്ക് മനസ്സില്ലാകുന്ന വിധത്തിൽ ആദ്യം മുതൽ വീണ്ടും കാര്യങ്ങൾ വിശദീകരിക്കുവാൻ ഞാൻ തയ്യാറാണ്. അതു സ്വന്തം നിലയിൽ പരിശോധിച്ച് തുടർനടപടികൾ താങ്കൾക്ക് എടുക്കാവുന്നതാണ്. ഈ വിഷയത്തിൽ ഇടപെടുവാൻ താങ്കൾക്ക് താത്പര്യം ഇല്ലെങ്കിൽ അതും ഇവിടെ അറിയിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഞാൻ മറ്റേതെങ്കിലും കാര്യനിർവ്വാഹകരുടെ സഹായം തേടുന്നതായിരിക്കും. എത്രയും പെട്ടന്ന് തന്നെ ഒരു മറുപടി നൽകുക. താങ്കളടക്കമുള്ള കാര്യനിർവ്വാഹകരെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചിട്ട് ഏകദേശം രണ്ടാഴ്ചയാകുന്നു എന്ന് കൂടി ഓർക്കുക!! ---ജോൺ സി. (സംവാദം) 01:23, 4 ഒക്ടോബർ 2021 (UTC)
- nasrani.net ആവലംബമാക്കി നൽകിയിട്ട് ഉണ്ടായിരുന്ന വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ലേഖനത്തിൽ താങ്കൾ കാണുന്ന തെറ്റായ വിവരങ്ങൾ ഏത് ഭാഗത്താണ് എന്നത് ഖണ്ഡിക , തിരുത്തൽ ടെക്സ്റ്റും അവലംബം സഹിതം ഇവിടെ ചുരുക്കത്തിൽ ഇവിടെ ചേർക്കേണ്ടതാണ്. TheWikiholic (സംവാദം) 17:25, 4 ഒക്ടോബർ 2021 (UTC)
ഉ:TheWikiholic, ഇവിടെ ഇടപെട്ടതിൽ നന്ദി. ആ പാരഗ്രാഫ് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അതായത് ഈ രണ്ടു വരികളും കൂടി നീക്കേണ്ടതാണ് -> // സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.[39][40] // ഇതിൽ ആദ്യവരി നോക്കുക //സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു.// ഈ വരി ആനാവശ്യ ആവർത്തനം ആണ് അത് തൊട്ട് മുകളിലത്തെ പാരഗ്രാഫിൽ വിശദമാക്കിയിരുന്നതാണ്. ഇതാ നോക്കൂ : //ഇതോടെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നെടുകെയുണ്ടായതായ പിളർപ്പ് പൂർണ്ണമായി. ഉദയമ്പേരൂർ സുന്നഹദോസിൻ പ്രകാരം കഴിഞ്ഞ 54 വർഷക്കാലം തുടർന്നതുപോലെ റോമാ സഭയോട് ചേർന്ന് നിന്നവർ പഴയകൂറ്റുകാർ അഥവാ റോമാ സുറിയാനികൾ എന്നും കൂനൻ കുരിശു സത്യത്തിന് ശേഷം മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീലിലൂടെ അന്ത്യോക്യയുടെ ആത്മീയാമേധാവിത്വം അംഗീകരിച്ചവർ പുത്തൻ കൂറ്റുകാർ അഥവാ യാക്കോബായ സുറിയാനികൾ എന്നും അറിയപ്പെട്ടു // മുകളിലത്തെ പാരഗ്രാഫിൽ നൽകിയതിൽ വ്യത്യസ്തമായി എന്താണ് സെബാസ്റ്റ്യൻ ബ്രോക്ക് ആ അവലംബത്തിൽ പറയുന്നത്? പിന്നെയെന്തിനാണ് സെബാസ്റ്റ്യൻ ബ്രോക്കിനെ എടുത്ത് ഉദ്ധരിക്കേണ്ട ആവശ്യകത? ഇനി അടുത്ത വരി : //ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി // . ഇവിടെ ആവർത്തന പ്രശ്നം ഉണ്ട്. മാത്രമല്ല അവലംബം ഇല്ലായ്മയും ഒരു പരിധി വരെ ആശയക്കുഴപ്പവും ഉണ്ട്. ആവർത്തനം എന്താണ് എന്ന് നോക്കാം. ലേഖനത്തിൽ തൊട്ടു താഴെയുള്ള പാരഗ്രാഫിൽ ആദ്യമേ ഈ വരികൾ നിലവിലുണ്ട് : / /മാർത്തോമാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ വിഭിന്നരായി മാറി. പുത്തൻകൂർ വിഭാഗത്തിന് ക്രമേണ അവരുടെ പൗരസ്ത്യസുറിയാനി ആരാധനക്രമം ഉപേക്ഷിച്ച് പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമം സ്വീകരിക്കേണ്ടതായി വന്നു. അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ബന്ധം ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല / / . പിന്നെ എന്തിനാണ് ആരാധനാക്രമ മാറ്റത്തെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുന്നവയുടെ മുകളിൽ ഇത് വീണ്ടും അനൗചിത്യപരമായി പ്രതിഷ്ഠിക്കുന്നത്? ഇനി അവലംബത്തിൽ ഇല്ലാത്ത ഭാഗം : / /ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി ..... ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി // അവലംബമായി നൽകിയിരിക്കുന്ന സെബാസ്റ്റ്യൻ ബ്രോക്കിന്റെ ലേഖനത്തിൽ അങ്ങനെ ദൈവശാസ്ത്രമാറ്റത്തെക്കുറിച്ച് ഒരു പരാമർശമേ ഇല്ല. ഇവിടെ ഒരു ഉപയോക്താവ് സ്വന്തം നിലയിൽ തന്ത്രപരമായി ഉൾപ്പെടുത്തിയതാണത്! ഇവിടുത്തെ തെറ്റ്: പുത്തൻകൂർ വിഭാഗം ഐക്യസ്വഭാവ ദൈവശാസ്ത്രം സ്വീകരിക്കുന്നത് വളരെക്കാലങ്ങൾക്ക് ശേഷമാണ് എന്നത് മാത്രമല്ല കേരളക്രൈസ്തവർ പരമ്പരാഗതമായി അതായത് ഉദയംപേരൂർ സുന്നഹദോസിനു മുൻപ് ഇരുസ്വഭാവ ദൈവശാസ്ത്രം ആയിരുന്നു പിന്തുടർന്നു എന്നതിന് എവിടെയാണ് സ്വതന്ത്രാവലംബങ്ങൾ? അതിനാൽ ആവർത്തനങ്ങളോടൊപ്പം POV-യും ചേർത്ത ഈ രണ്ടു വരികൾ കൂടി നീക്കം ചെയ്യേണ്ടിയിരിക്കുന്നു. ---ജോൺ സി. (സംവാദം) 03:40, 6 ഒക്ടോബർ 2021 (UTC)
ഉ:TheWikiholic, സെബാസ്റ്റ്യൻ ബ്രോക്കിന്റെ ലേഖനം അവലംബമായി ആവശ്യമുള്ള ഭാഗത്ത് അത് explicitly ചേർത്തിട്ടുണ്ട് - കാണുക: ref name="ബ്രോക്ക്0" . ബ്രോക്കിന്റെ തന്നെ ഇതേ ലേഖനത്തിലെ വരികൾ അവലംബങ്ങളായി ref name="ബ്രോക്ക്1" , ref name="ബ്രോക്ക്2" എന്ന പേരിൽ reference-കൾ മുൻപ് തന്നെ നിലവിലുണ്ട്. എന്നാൽ POVയും ആവർത്തനങ്ങളും കൂടി മിക്സ് ചെയ്ത ഏച്ചുകെട്ടി മുഴച്ചിരിക്കുന്ന // സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.[39][40] // എന്ന ഭാഗം മാറ്റുകയാണ് വേണ്ടത്. തൊട്ടു മുകളിലെ എന്റെ വിശദീകരണം കാണുക. ---ജോൺ സി. (സംവാദം) 13:08, 8 ഒക്ടോബർ 2021 (UTC)
ഉ:TheWikiholic, നന്ദി. ഈ സംവാദഭാഗത്ത് ഉന്നയിച്ചിരിക്കുന്ന ലേഖനത്തിലെ വരികളെ പരിശോധിച്ചതിനും അവ ലേഖനത്തിൽ നിന്നും ഒഴിവാക്കിയതിനും. - --ജോൺ സി. (സംവാദം) 06:42, 14 ഒക്ടോബർ 2021 (UTC)
സംവാദം കൂടാതെ തിരസ്കരിക്കരുത്
തിരുത്തുകBr Ibrahim john, കാലാനുസൃതമായ രീതിയിൽ ക്രമീകരിച്ചിരുന്ന ഘടനയെയും ഉദ്ധരണികളോടെ ചേർത്ത അവലംബങ്ങൾ ഉള്ള വാചകങ്ങളെയും ഒറ്റ ക്ലിക്കിൽ തിരസ്കരിക്കുന്നത് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. എന്താണ് ആ വാചകങ്ങളിലെ താങ്കളുടെ വിയോജിപ്പുകൾ എന്ന് ഇവിടെ അറിയിച്ചാൽ വിശദീകരണം നൽകാൻ തയ്യാറാണ്. പിന്നെ ബ്രോക്സിന്റെ ലേഖനത്തിലെ ആ ഒരു വരി അതേപടി ഉപയോഗിക്കുന്നത് കൊണ്ട് പകർപ്പവകാശലംഘനം ഒന്നും വരുമെന്ന് തോന്നുന്നില്ല. അവിടെ ഇന്റ്ലക്ച്വൽ പ്രോപ്പെർട്ടിയായി ഒന്നുമില്ല, എല്ലാവർക്കും അറിയാവുന്ന കാര്യം അദ്ദേഹവും ആവർത്തിക്കുന്നു എന്നേ ഉള്ളൂ. ആ അവലംബത്തിന്റെ ആവശ്യം തന്നെയില്ലാതെ എഴുതാവുന്ന വരി ആണത്. - --ജോൺ സി. (സംവാദം) 12:46, 18 ജൂൺ 2021 (UTC)
- അതുതന്നെയാണ് പറയാനുള്ളത്. തെളിവുകൾ ചേർത്ത ഭാഗങ്ങൾ നീക്കം ചെയ്യരുത്.Br Ibrahim john (സംവാദം) 06:23, 15 സെപ്റ്റംബർ 2021 (UTC)
സാധാരണ രീതിയിൽ തെളിവുകൾ/അവലംബങ്ങൾ ചേർത്ത ഭാഗങ്ങൾ മാറ്റുന്ന പതിവില്ല. എന്നാൽ അവ ആവർത്തനങ്ങളാവുകയോ അല്ലെങ്കിൽ മുകളിലെ സെക്ഷനിൽ വിശദമാക്കിയതു പോലെ അവലംബങ്ങളും അവ ആധാരമാക്കി ലേഖനത്തിൽ ചേർത്ത വരികളും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യങ്ങളുണ്ടാവുകയാണെങ്കിലോ അവ മാറ്റപ്പെടാം.- --ജോൺ സി. (സംവാദം) 13:47, 22 ഏപ്രിൽ 2022 (UTC)
പ്രൊട്ടക്ഷൻ ലെവൽ
തിരുത്തുകലേഖനത്തിൽ അവലംബങ്ങൾ ഇല്ലാത്തിടത്തു അവലംബങ്ങൾ ആവശ്യമാണ് എന്നത് ചൂണ്ടിക്കാട്ടി ഫലകങ്ങൾ ചേർത്തിട്ടുണ്ട്. അവലംബങ്ങൾ ചേർക്കുന്നതിനായി ലേഖനതിന്റെ പ്രൊട്ടക്ഷൻ ലെവൽ അഡ്മിൻസ് ഒൺലി എന്നുള്ളത് മാറ്റി കൂടുതൽ പേർക്ക് തിരുത്തുന്ന വിധം ആക്കി മാറ്റുന്നുണ്ട്. തിരുത്തൽ യുദ്ധം തുടർന്നാൽ ലേഖനം വീണ്ടും അഡ്മിൻസ് ഒൺലി ആക്കി മാറ്റാവുന്നതാണ്. TheWikiholic (സംവാദം) 17:54, 1 ഒക്ടോബർ 2021 (UTC)
പ്രധാനമായും മൂന്നാം കക്ഷി അവലംബങ്ങളെ ആധാരമാക്കുക
തിരുത്തുകഏതെങ്കിലും സഭാവിഭാഗങ്ങളുടെ ചരിത്ര പുസ്തകങ്ങളെ അമിതമായി ആശ്രയിക്കാതെ മൂന്നാം കക്ഷി അവലംബങ്ങൾ ചേർത്താണ് ഇപ്പോൾ ഈ ലേഖനം മുഖ്യമായും വികസിപ്പിച്ചെടുത്തിരിക്കുന്നത്. എക്കാലത്തെയും ഉപയോക്താക്കളുടെ പരിശോധനക്കായി കഴിയുന്നിടത്തോളം ഇടങ്ങളിൽ അവലംബങ്ങളോടൊപ്പം റഫറൻസ് സ്രോതസ്സുകളിൽ നിന്നുള്ള ഉദ്ധരണികൾ അതേപടി "|quote" ആയി ചേർത്തിട്ടുമുണ്ട്. തുടർന്നും ഈ ലേഖനത്തിൽ തിരുത്തലുകൾ നടത്തുന്നവർ ഇതേ രീതിയിലുള്ള അവലംബങ്ങൾ, |quote ഓപ്ഷനോടെ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനത്തിലെ ഇപ്പോഴുള്ള വിവരങ്ങളിലോ ഘടനയിലോ കാര്യമായ മാറ്റം വരുത്തുന്നവർ അതിനുള്ള കാരണം/കാരണങ്ങൾ കൂടി ഈ സംവാദത്താളിൽ വ്യക്തമാക്കുന്നത് നല്ലതായിരിക്കും. ---ജോൺ സി. (സംവാദം) 13:47, 22 ഏപ്രിൽ 2022 (UTC)