സംവാദം:ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)
ഇതിനെ പറ്റി ആർക്കെങ്കിലും എഴുതാൻ പറ്റില്ലേ? --അനൂപൻ 08:47, 14 ജൂൺ 2008 (UTC)
1857 ലെ സ്വതന്ത്രസമരമല്ലെ ശിപായി ലഹള എന്നറിയപ്പെടുന്നത്,ശിപായി ലഹള എന്ന തലകെട്ടിൽ മലബാർ ലഹളയെ കുറിച്ചാ തുടങ്ങുന്നത് അതിനാൽ ഇത് മായ്ക്കാം എന്ന് തോന്നുന്നു സിദ്ധീഖ് | सिधीक|Sidheeq| صدّيق
- ശിപായ് ലഹളയുടെ കാരണങ്ങൾ എന്തെല്ലാം ?--സുഗീഷ് 09:30, 14 ജൂൺ 2008 (UTC)
ഇന്ത്യൻ സ്വാതന്ത്ര്യ സമരം#1857-ലെ ഇന്ത്യൻ ലഹള ഈ ഭാഗം ശിപായി ലഹളയേക്കുറിച്ചാണ്. ഇപ്പൊഴാ കണ്ടത്. തലക്കെട്ടും മാററ്റണ്ടേ? 1857-ലെ ഇന്ത്യൻ ലഹള എന്ന്?--അഭി 09:34, 14 ജൂൺ 2008 (UTC)
- സുഗീഷിന്റെ ചോദ്യം കാണുമ്പോൾ പത്താം ക്ലാസിലെ ഹിസ്റ്ററി ചോദ്യപ്പേപ്പർ ഓർമ്മ വരുന്നു :)--അനൂപൻ 09:35, 14 ജൂൺ 2008 (UTC)
- ഞാനും പഠിച്ചിട്ടുണ്ടേ.... ആരെങ്കിലും ആ കാരണം ചേർത്താൽ നന്നായിരിക്കും എന്നാണ് ഉദ്ദേശിച്ചത്. :) അല്ലെങ്കിൽ ഒരു റീ.ഡ. ഈ തലക്കെട്ടിൽ നിന്നും നൽകിയാൽ പോരെ ? --സുഗീഷ് 10:00, 14 ജൂൺ 2008 (UTC)
തലക്കെട്ട് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നാക്കുന്നതല്ലേ ഉചിതം, ശിപായി ലഹള എന്നതിന് റീഡയറക്റ്റും കൊടുക്കാം --ടക്സ് എന്ന പെൻഗ്വിൻ 09:44, 15 ജൂൺ 2008 (UTC)
തലക്കെട്ട്
തിരുത്തുകസ്വാതന്ത്ര്യസമരം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത് ഇന്ത്യൻ pov-യിലാണ്. പട്ടാളലഹള എന്ന നിലവിട്ട് സ്വാതന്ത്ര്യസമരം എന്ന നിലയിലേക്ക് ഇത് എത്തിയിട്ടുണ്ടോ? കുറച്ചുകൂടി നിഷ്പക്ഷമായ 1857-ലെ ഇന്ത്യൻ സൈനികലഹള എന്നായിരിക്കും നല്ല തലക്കെട്ട്. ശിപായി=ഇന്ത്യൻ സൈനികൻ ആയതുകൊണ്ട് പഴയപേരായ ശിപായിലഹളയിലേക്ക് തിരിച്ചുമാറ്റിയാലും കുഴപ്പമില്ല. --Vssun (സംവാദം) 06:46, 8 ഏപ്രിൽ 2013 (UTC)
- ശിപായിലഹള എന്നത് ബ്രിട്ടീഷ് pov ആണ്. 1857-ലെ ബ്രിട്ടീഷ് വിരുദ്ധസമരം എന്നായാലും തരക്കേടില്ല--ഇർഷാദ്|irshad (സംവാദം) 10:30, 8 ഏപ്രിൽ 2013 (UTC)
പുതിയ നാമനിർദേശം
തിരുത്തുക- ലഹള എന്നുതന്നെ വേണമോ?--ഇർഷാദ്|irshad (സംവാദം) 06:21, 6 ജൂലൈ 2013 (UTC)
നിഷ്പക്ഷ ഉറവിടങ്ങൾ ഈ സംഭവത്തെ rebellion അഥവാ ലഹള എന്ന പേരിൽത്തന്നെയാണ് പരാമർശിക്കുന്നത്. ലഹളയായിരിക്കും നല്ലത്. --Vssun (സംവാദം) 06:41, 6 ജൂലൈ 2013 (UTC)
- അത് സ്വാതന്ത്ര്യ സമരം തന്നെയാണ്. ഇനി പേരു മാറ്റണമെങ്കിൽ യോജിച്ചത് ശിപായി ലഹള എന്നതായിരിക്കും, ഇന്ത്യൻ ലഹള എന്നല്ല. അങ്ങിനെ എവിടെയെങ്കിലും ഉപയോഗിച്ചതായി അറിവില്ല. ബിപിൻ (സംവാദം) 10:58, 15 ജൂലൈ 2013 (UTC)
സ്വാതന്ത്ര്യസമരം POV തന്നെ. പക്ഷേ Rebellion-നെ ലഹള ആക്കേണ്ടതില്ല. ഇത്തിരി കൂടി മാന്യതയുള്ളതും ചേരുന്നതും കലാപം ആണ് എന്നു തോന്നുന്നു. 1857-ലെ ഇന്ത്യൻ സേനാകലാപംജോർജുകുട്ടി (സംവാദം) 11:09, 15 ജൂലൈ 2013 (UTC)
- കലാപത്തിന് നെഗറ്റീവ് അർത്ഥം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എനിക്ക് കലാപത്തേക്കാളും മാന്യത ലഹളക്കാണ് തോന്നുന്നത്. ശിപായിലഹള എന്ന കേട്ടുപഴകിച്ച പേരുകൂടിയുള്ളപ്പോൾ അത് യോജിക്കുകയും ചെയ്യും. കലാപമാക്കുന്നതിൽ വിരോധമില്ല.
- @ബിപിൻ: ശിപായിലഹള എന്നായിരുന്നു ഈ ലേഖനത്തിന്റെ പഴയ പേര്. --Vssun (സംവാദം) 16:44, 15 ജൂലൈ 2013 (UTC)
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നത് വിക്കിപീഡിയയിലെ ലേഖകരുടെ പി.ഒ.വി. അല്ലല്ലോ? നിലവിൽ മലയാളഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത്. ലേഖനത്തിലെ പ്രതിപാദ്യവിഷയം എന്തെന്ന് ഒറ്റനോട്ടത്തിൽ വായനക്കാരന് വ്യക്തമാകുന്ന തലക്കെട്ടുമാണ് ഇതെന്ന് തോന്നുന്നു. 1857-ലെ ഇന്ത്യൻ ലഹള എന്നത് പ്രതിപാദ്യവിഷയത്തെപ്പറ്റി വ്യക്തമായ ആശയം നൽകുന്നതിൽ ഇപ്പോഴുള്ള തലക്കെട്ടിനോളം ഫലപ്രദമായിരിക്കില്ല എന്ന് തോന്നുന്നു. ലേഖനത്തിന്റെ ഉള്ളടക്കം POV ആകാതിരിക്കാൻ ശ്രദ്ധവയ്ക്കുന്നതാവും കൂടുതൽ നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ലഹള എന്ത് ലക്ഷ്യത്തോടെയുള്ളതായിരുന്നു (അല്ലെങ്കിൽ ലക്ഷ്യമില്ലാത്തത്) എന്നും ബ്രിട്ടീഷുകാർ ഇതിനെ എന്തുവിളിച്ചിരുന്നു എന്നും ഇതിനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരമായി ആദ്യം വിളിച്ചതാരെന്നും ഇതിന്റെ മറ്റു വിളിപ്പേരുകൾ എന്തെന്നും മറ്റുമുള്ള വിവരങ്ങൾ ലേഖനത്തിലുള്ളിടത്തോളം തലക്കെട്ടുകാരണം മാത്രം ലേഖനം POV ആകില്ലെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 20 ഓഗസ്റ്റ് 2013 (UTC)
ഒന്നുകൂടി. കലാപകാരികൾ കമ്പനിഭരണത്തെ തള്ളിക്കളയുകയും മറ്റൊരു ഭരണകൂടത്തെ അവരോധിക്കുകയും ചെയ്തുവെങ്കിൽ അത് ആഭ്യന്തരയുദ്ധം എന്ന ഗണത്തിൽ പെടുന്ന ഒരു സംഭവമാണ്. നിലവിലുള്ള ഭരണകൂടം വിദേശികളുടേതും കലാപകാരികൾ അവരോധിച്ച ഭരണകൂടം സ്വദേശിയുടേതുമായിരുന്നു എന്നത് ഇത് വിദേശിഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള നീക്കമായിരുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനായി നടത്തുന്ന ആഭ്യന്തരയുദ്ധവും സ്വാതന്ത്ര്യസമരം തന്നെയല്ലേ? അമേരിക്കൻ സ്വാതന്ത്ര്യസമരം ഉദാഹരണം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:50, 20 ഓഗസ്റ്റ് 2013 (UTC)
- ഒരു പത്തുപതിനഞ്ച് കൊല്ലം മുമ്പ് വരെയെങ്കിലും ഇതിനെ ശിപായിലഹള എന്നാണ് പാഠപുസ്തകങ്ങളിൽ വരെ പ്രയോഗിച്ചിരുന്നത്. ഇപ്പോൾ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണോ? --Vssun (സംവാദം) 06:12, 20 ഓഗസ്റ്റ് 2013 (UTC)
// ഇതിനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരമായി ആദ്യം വിളിച്ചതാരെന്നും// - സവർക്കറുടെ സംഭാവനയാണെന്നാണ് വിചാരിക്കുന്നത്. --Vssun (സംവാദം) 06:22, 20 ഓഗസ്റ്റ് 2013 (UTC)
എന്റെ ഓർമ്മ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് സ്കൂളിലെ പുസ്തകത്തിൽ പഠിച്ചതായാണ് (ബ്രിട്ടീഷുകാർ ഇതിനെ ശിപായിലഹള എന്നാണ് വിളിച്ചിരുന്നതെന്നും പുസ്തകത്തിലുണ്ടായിരുന്നു എന്ന് ഓർക്കുന്നു). വലിയ ഉറപ്പില്ല. ഞാൻ ഹൈസ്കൂൾ പഠിച്ചത് 87-90 സമയത്താണ്.
/ / സവർക്കറുടെ സംഭാവനയാണെന്നാണ് വിചാരിക്കുന്നത്./ / ഞാനും അങ്ങനെ വായിച്ചിട്ടുണ്ട്. മംഗൾ പാണ്ടെ ചലച്ചിത്രമിറങ്ങിയതിനിടെ ഏതോ മാദ്ധ്യമത്തിൽ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:26, 20 ഓഗസ്റ്റ് 2013 (UTC)
- ഒന്നാം സ്വാതന്ത്ര്യസമരം എന്ന പേര് നിലനിർത്തുകയാണെങ്കിൽ പിന്നെ വർഷം തലക്കെട്ടിൽ വ്യക്തമാക്കേണ്ട ആവശ്യമില്ല. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നുമതി.--Vssun (സംവാദം) 06:31, 20 ഓഗസ്റ്റ് 2013 (UTC)
ഇങ്ങനെ ഒരു താൾ കൂടിയുണ്ട്. ഇത് തർജ്ജമ ചെയ്തു ചേർത്ത് അതിലേയ്ക്ക് കണ്ണികൊടുത്താലും മതിയാകും എന്ന് തോന്നുന്നു. ഇതിൽ "Jawaharlal Nehru, the first Prime Minister of India, insisted on using the term "First War of Independence" to refer to the event, and the terminology was adopted by the Government of India.[8]" എന്നും പ്രസ്താവനയുണ്ട്. പക്ഷേ ആ അവലംബത്തിന്റെ ലിങ്ക് പ്രവർത്തിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:39, 20 ഓഗസ്റ്റ് 2013 (UTC)
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന പേരാണ് ഉചിതം. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ ഈ കലാപത്തെ കളിയാക്കി വിളിച്ചിരുന്നതാണ്. ബിപിൻ (സംവാദം) 08:54, 26 ജനുവരി 2014 (UTC)
തലക്കെട്ട് മാറ്റം
തിരുത്തുകRequested move 3 ഫെബ്രുവരി 2019
തിരുത്തുക
It has been proposed in this section that ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857) be renamed and moved to 1857-ലെ ഇന്ത്യൻ ലഹള. A bot will list this discussion on requested moves' current discussions subpage within half an hour of this tag being placed. The discussion may be closed 7 days after being opened, if consensus has been reached (see the closing instructions). Please base arguments on article title policy, and keep discussion succinct and civil. Please use {{subst:requested move}} . Do not use {{requested move/dated}} directly. |
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം → 1857-ലെ ഇന്ത്യൻ ലഹള – Please place your rationale for the proposed move here. Adithyak1997 (സംവാദം) 13:32, 3 ഫെബ്രുവരി 2019 (UTC)
ചിഹ്നം ചപ്പാത്തിയും താമരയും ആകാൻ എന്താവും കാരണം
തിരുത്തുകവിവരങ്ങൾ കൈമാറാൻ ചപ്പാത്തി ഉപയോഗിച്ച് ഇന്നു വിചാരിക്കാം എന്നാൽ താമര ഇങ്ങനെ വന്നു 2401:4900:32F4:8889:9211:E64A:B712:B6B6 16:44, 10 ജനുവരി 2022 (UTC)
ഒന്നാമത്തെ സ്വതന്ത്ര സമരം
തിരുത്തുകഇതിനെ കുറിച് വിശദീകരിക്കുക 42.104.154.189 11:52, 1 ഓഗസ്റ്റ് 2022 (UTC)