സംവാദം:ഇസ്ലാം
ഇത് ഇസ്‌ലാം എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
no need to doubt the npov of the article 'islam matham'. it is written the same as what quran said. dats all. As Wikipedia is an encyclopedia, the article about islam also be considered. I request you two things.
1. Kindly talk with your user name
2. Kindly explain why you doubt the npov of the article 'islam matham'
regards
drizzle mottambrum
- ഡ്രിസിലിനെ പോലെ എനിക്കും pov എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല , pov ചേർക്കുന്നവർ കാരണമെഴുതാൻ ആഗ്രഹിക്കുന്നു--പ്രവീൺ:സംവാദം 12:52, 4 ഒക്ടോബർ 2006 (UTC)
അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദാൺ് ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ അഞാമത്തേത്. ഇമാം അഹ്മദിന്റെ മുസ നദിൽ ആ ഹദീസ് കാണാനാകും. കലിമത്തു തൌഹീദ് അഥവാ അല്ലാഹുവിലുള്ള ‘വിശ്വാസം‘ “വിശ്വാസകാര്യ“ങ്ങളുമായി ബന്ധപ്പെട്ടതാൺ്. ഇസ്ലാം കാര്യങ്ങളിൽ വിശ്വാസം പ്രഖ്യാപിക്കലില്ലാ, മറിച്ച് കർമങ്ങളാണുള്ളത്. നിര്സ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ് തുടൺഗിയവയൊകെ കർമങ്ങളാന്ൺ്. കലിമത്തു തൌഹീദിലുള്ള വിശ്വാസം വിശ്വാസകര്യവുമാൺ്62.231.233.135 13:38, 5 മാർച്ച് 2007 (UTC)
ഈ പേജ് പ്രൊട്ടഡ് ആക്കണമെന്നാ തോന്നുന്നേ--Shiju Alex 15:07, 5 മാർച്ച് 2007 (UTC)
ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങൾ എന്താണെന്ന് ആർക്കും അറിയില്ലേ? ഇതു വഴി പോകുന്ന അനോനികൾക്ക് ഒക്കെ ഓരോ പ്രമാണം ആണല്ലൊ. ഈ പേജ് സെമി പ്രൊറ്റഡ് ആക്കണം.--Shiju Alex 12:17, 10 മാർച്ച് 2007 (UTC)
ഞാൻ ഷിജു പറഞ്ഞതിനെ പൂർണ്ണമായും അംഗീകരിക്കുന്നു. ഈ പേജ് പ്രൊട്ടക്ട് ചെയ്യണം. അണോണിമസ് കളി ഇനി വേണ്ട!-- ജിഗേഷ് ►സന്ദേശങ്ങൾ 13:34, 10 മാർച്ച് 2007 (UTC)
ആ റഫറൻസ് തന്നെ അപര്യാപതം ആരെഴുതുയ ആരച്ചടിച്ച എന്ന്, ഏത് പേജ് ഇതൊക്കെ വേണം. ചുമ്മാ കളിക്കാനുള്ളതാണോ ഈ മതം? മറ്റു മതങ്ങളിൽ ഇത്ര കൈവയ്പ് വരുന്നില്ലല്ലോ? :) --ചള്ളിയാൻ 13:39, 10 മാർച്ച് 2007 (UTC)
ചള്ളിയൻ പറഞ്ഞത് എത്ര ശരിയാണ്. റഫറൻസ് , വിശുദ്ധ ഖുറാനിൽ നിന്ന് എന്നൊക്കെ ആയെങ്കിൽ എത്ര നന്നായേനെ. ഇത് ആർക്കൊ എന്തോ എഴുതിയപോലുള്ള ഒരു റെഫറൻസ്. -- ജിഗേഷ് ►സന്ദേശങ്ങൾ 15:17, 10 മാർച്ച് 2007 (UTC)
- അജ്ഞാതനെ പിന്താങ്ങുകയല്ല മറിച്ച് ഇസ്ലാമിക കാര്യങ്ങളിൽ ഹദീഥ്/ഹദീസ് നബിചര്യയുടെ ആധികാരിക രേഖയാണ്. അതിൽ വിശ്വാസയോഗ്യമായവയും അല്ലാത്തവയും ഉണ്ട്. വിശ്വാസയോഗ്യമായവയ്ക്കും അല്ലാത്തവയ്ക്കും അതിന്റെതായ മാനദണ്ഡണ്ടങ്ങളും കാരണങ്ങൾമുണ്ട്. ഉദാ: ബുഖാരി, മുസ്ലിം എന്നീ രണ്ടു പണ്ഡിതന്മാരുടെ ഹദീഥുകൾ (ഇതു രണ്ടും സർവ്വസമ്മതമാണ്). എല്ലാ കാര്യങ്ങൾക്കും ഖുർആൻ റഫറൻസായി ഉപയോഗിക്കാൻ സാധ്യമല്ല ഉദാഹരണത്തിന് പ്രാർഥന (നിസ്കാരം) ഖുർആനിൽ പ്രാർഥനയെ കുറിച്ച് പറയുന്നുണ്ട് പക്ഷേ എങ്ങിനെ പ്രാർഥിക്കണം, എവിടേക്ക് തിരിഞ്ഞ് പ്രാർഥിക്കണം, ഏതൊക്കെ സൂക്തങ്ങൾ ഉരുവിടണം, എങ്ങിനെ നിൽക്കണം എന്നു തുടങ്ങി പ്രാർഥനയുടെ മുൻപുള്ള അംഗശുദ്ധി വരുത്തൽ (വുളു) മുതൽ പ്രാർഥനയുടെ അവസാനം വരെയുള്ള അനവധി കാര്യങ്ങൾ നബിചര്യയിൽ നിന്നും ഹദീഥിൽ നിന്നുമാണ് ലഭിക്കുന്നത്. --സാദിക്ക് ഖാലിദ് 09:25, 12 മാർച്ച് 2007 (UTC)
ഇതിനെ സെമി പ്രൊട്ടക്റ്റ് ചെയ്യാം
തിരുത്തുക- ആദ്യം സെമിപ്രൊട്ടക്റ്റ് ചെയ്യേണ്ട ലേഖനം ഇതാണ്.. എത്ര റിവെർഷനുകളാണ് ഇവിടെ നടന്നത്..--Vssun 21:10, 10 മാർച്ച് 2007 (UTC)
- എന്താണ് ശരിയെന്നു വച്ചാൽ അറിവുള്ളവർ അത് ഇവിടെ ചേർക്കുക. സത്യത്തിൽ ഇസ്ലാമിന്റെ വിശ്വാസപ്രമാണം എന്താണെന്നു ഈ ലേഖനം എഴുതുന്ന ആളുകൾ തമ്മിൽ തന്നെ തർക്കത്തിലാണെന്ന് ചുരുക്കം. ഈ ലേഖനം ഏതാണ്ട് 50 പ്രാവശ്യം ഏഡിറ്റു ചെയ്തു കഴിഞ്ഞു. എന്നിട്ടും ഇതിൽ വന്നിരിക്കുന്ന കണ്ടെന്റിന്റെ അളവ് നോക്കുക.
- മാത്രമല്ല ഒരു പക്ഷെ ഇത്രയും കുറഞ്ഞ എഡിറ്റുകൾക്കിടയിൽ അനോനി എഡിറ്റ് ഏറ്റവും കൂടുതൽ നടന്ന ലേഖനവും ഇതായിരിക്കും. ഒരു അനോനി എഴുതുന്നത് അടുത്ത അനോനി വന്ന് മായിക്കും. ഈ പരിപാടി കുറച്ചു നാൾ ആയി തുടരുന്നു.
- അതിനാൽ സാദിക്ക് പറയുന്നത് പൊലെ “ഇസ്ലാമിക കാര്യങ്ങളിൽ ഹദീഥ്/ഹദീസ് നബിചര്യയുടെ ആധികാരിക രേഖയാണ്“ എന്നാനെങ്കിൽ അതിൽ ഉള്ളത് ഇവിടെ ചേർക്കുക. മാത്രമല്ല പ്രസ്തുത പ്രാമാണത്തിലേക്ക് ലിങ്കും കൊടുക്കുക. ഈ വിഷഅത്തിൽ വിവരം ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇതിൽ തൊടാതിരിക്കുന്നത്. --Shiju Alex 09:48, 12 മാർച്ച് 2007 (UTC)
അനോണി എഡിറ്റുകളെ സെമിപ്രൊട്ടക്റ്റ് ചെയ്യുന്നതു വഴി ഒഴിവാക്കാം..--Vssun 11:54, 12 മാർച്ച് 2007 (UTC)
തെളിവ്
തിരുത്തുകമറ്റുള്ളവർക്ക് സംശയം തോന്നുന്ന വാക്കുകൾക്ക് തീർച്ചയായും തെളിവ് നലകണം. ആംഗലേയ വിക്കിയിൽ ആദ്യത്തെ ഒരു പാരഗ്രാഫിൻ എത്ര റഫറൻസ് ആൺ നൽകിയിരിക്കുന്നത് എന്ന് നോക്കൂ. ഒരു പുസ്തകം മാത്രം ആൺ ആധാരമാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അവലംബം എന്ന് ആൺ നൽകേണ്ടത്ത്. അതു പോലെ പുസ്തകത്തിന്റ്റ് പേരുമാത്രം പോര. പ്രസാധകർ, പ്രസിദ്ധീകരിച്ച വർഷം എന്നിവ കൊടുക്കണം.
അല്ലാഹു ഇറക്കിയ പുസ്തകം എന്നത് ഒരു നാട്ടു ഭാഷയല്ലേ. അദ്ദേഹം പ്രസിദ്ധീകരിപ്പിച്ച, പ്രസിദ്ധീകരിച്ച എന്നൊക്കെയാണ് കൂടുതല് പരിഷ്കൃതം. (നോട്ടീസ് ഇറക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്) --ചള്ളിയാൻ 17:04, 3 ഏപ്രിൽ 2007 (UTC)
- അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. ഇതിന്റെ അർത്ഥം ഇങ്ങനെയാണോ? " ദൈവമല്ലാതെ മറ്റൊരു ദൈവമില്ല!!! " -- ജിഗേഷ് ►സന്ദേശങ്ങൾ 08:31, 3 ജൂൺ 2007 (UTC)
- അല്ല, ഈ വാചകം ശരിയാണോ എന്ന് ജിഗേഷിനു തന്നെ പരിശോധിക്കാവുന്നതാണ്. അർഥം മനസ്സിലാവാൻ അള്ളഹു എന്നതിനു ദൈവം എന്ന് ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്; ഇത് പൂർണ്ണമായും ശരിയല്ല. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്നതിന്റെ അറബി ലാ ഇലാഹ ഇല്ലള്ള എന്നതാണ്. ഇതിൽ ലാ=ഇല്ല, ഇലാഹ്=ദൈവം, ഇല്ലള്ള=അള്ളാഹുവല്ലാതെ എന്നിങ്ങനെയാണ്. ഇതിൽ ഇലാഹ് എന്നതിനു സമാനമായ പദമാണ് ദൈവം, എന്നാൽ അള്ളാഹു എന്നതിനു സമാനമായ പദം ദൈവം എന്നാണന്ന് തീർത്തു പറയാൻ പറ്റില്ല. ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ്. സംശയ നിവാരണത്തിന് അറബി ഭാഷാ പണ്ഡിതരോട് ചോദിക്കാവുന്നതാണ്. --സാദിക്ക് ഖാലിദ് 09:27, 3 ജൂൺ 2007 (UTC)
- അങ്ങനെയല്ല അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അഥവാ ദൈവമല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെ യാണ്. മുസ്ലീംകളല്ലാത്ത അറബികളും ഇതു തന്നെ ഉപയോഗിക്കുന്നു--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 11:03, 3 ജൂൺ 2007 (UTC)
- അല്ലാഹ് എന്ന പദം വിവർത്തനം ചെയ്യരുത് എന്ന് ചില മുസ്ലീം പണ്ഠിതന്മാർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് En:Allah കാണുക. Simynazareth 12:28, 3 ജൂൺ 2007 (UTC)simynazareth
തിരുത്ത്
തിരുത്തുകഇസ്ലാം എന്ന ലേഖനത്തിൽ മുഹമ്മദ് നബി എന്ന സബ് ഹെഡിംഗിന് താഴെയുള്ളതിൽ ഒരുപാട് അബദ്ധങ്ങൾ കടന്ന് കൂടിയതായി കാണുന്നു. ഇത്രയും ഭാഗത്തിലാണ് ചില തിരുത്തുകൾ വരുത്തിയത്.
മുഹമ്മദ് നബി
തിരുത്തുകബഹുദൈവാരാധകരായ അറബികൾക്കിടായിൽ ക്രി.വ. 570ലാണ് മുഹമ്മദ് നബി ജനിക്കുന്നത്. സമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു കുടൂംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിനു ര്ണ്ടുമാസം മുന്നേ പിതാവായ അബ്ദുള്ളയും എട്ടു വയസുള്ളപ്പോൾ മാതാവായ ആമിനയും മരിച്ചു പോയി. പിന്നീട് അദ്ദേഹത്തെ വളർത്തിയത് മുത്തച്ഛനും മാതുലനായ അബു താലിബും ചേർന്നാണ്. അദ്ദേഹത്തിന് ചെറുപ്പത്തിൽ അക്ഷരാഭ്യാസം ലഭിച്ചിരുന്നോ എന്ന് അറിവില്ല. 25ആമത്തെ വയസ്സിൽ അദ്ദേഹം സമ്പന്നയും വിധവയുമായ ഖദീജയുടെ വ്യാപാരശാലയിൽ ജോലി നോക്കുകയും പിന്നീട് ഖദീജയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നിരുന്നാലും അദ്ധേഹം കൂടുതൽ സമയവും ആദ്ധ്യാത്മിക കാര്യങ്ങൾക്കാണ് സമയം ചിലവഴിച്ചത്. അദ്ദേഹത്തിൻ 40 വയസ്സുള്ളപ്പോൾ ഒരു ഗുഹയിൽ ധ്യാനത്തിന് ഇരീക്കുന്ന സമയത്ത് ദൈവത്തിൻറെ ദിവ്യമായ അരുളപ്പാട ലഭിച്ചു എന്ന് പറയപ്പെടുന്നു. ഇത് ക്രി.വ. 610 ലായിരിക്കണം എന്നാണ് ചരിത്രകാരന്മാർ വിശ്വസ്സിക്കുന്നത്. ആദ്യത്തെ കുറച്ചുകാലം എന്തു ചെയ്യണം എന്നറിയാതെ നടന്ന ശേഷം അദ്ദേഹം ബന്ധുക്കൾക്കും ചങ്ങാതിമാർക്കും ഉപദേശം നൽകാൻ തുടങ്ങ്നി. പിന്നീട് ഇത് പൊതു ജനങ്ങൾക്കും നൽകിത്തുടങ്ങ്നി
മുഹമ്മദ് തനിക്ക് ദൈവത്തിൻറെ നിർദ്ദേശം ലഭിച്ചു എന്ന് പ്രഖ്യാഐക്കുകയും തനിക്കു മുന്ന് വന്ന മോശ, ഇശാ, എന്നീ പ്രവാചകരെ പൊലെ താനും ഒരു പ്രവാചകനാണെന്ന് അവകാശപ്പെടുകയും ചെയ്തു. ദൈവം ഒന്നാണെന്നും ആ അല്ലാഹു വിനു മുന്നിൽ പശ്ചാത്താപവും കീഴടങ്ങലും മൂലം അന്തിമനാളിലെ വിധി അനുകൂലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യാകാലത്ത് അദ്ദേഹത്തിന് അനുയായായികൾ കുറവായിരുന്നു, എന്നാൽ താമസിയാതെ അനുയായികൾ എണ്ണത്തിൽ വർദ്ധിച്ചതും അവരെല്ലാം ഖുറൈശിമാരെ അവഗണിച്ചതും എതിർപ്പ് പിടിച്ചു പറ്റി. ഖുറൈശിമാർ അദ്ദേഹത്തെ ആളപായം വരുത്താൻ ശ്രമിക്കുകയും അദ്ദേഹം വിശ്വസ്തരായ കുറേ അനുയായികളുമായി മദീന നഗരത്തിനടുത്തുള്ള എത്യോപ്യയിലേക്ക് പാലായനം ചെയ്യുകയും ചെയ്തി. ക്രി.വ. 622 ല് നടന്ന ഈ പാലായനത്തെ ഹിജ്റ എന്നാണ് പറയുന്നത്. ആ വർഷമാണ് മുഹമ്മദിന് രാഷ്ട്രീയമായും ആത്മീയമായും നേതൃത്വം കൈവന്നത്. ഹിജ്റയെ ആസ്പദമാക്കി പിന്നീട് വന്ന ചരിത്രകാരന്മാർ കലണ്ടർ തയ്യാറാക്കിയ്യിട്ടുണ്ട്. ഇതാണ് ഹിജ്റ വർഷം എന്നറിയപ്പെടുന്നത്.
അദ്ദേഹം താമസിയാതെ മദീനയിൽ പ്രേഷിത പ്രവർത്തനം നടത്തിത്തുടങ്ങി. അദ്ദേഹത്തിന് മെക്കയിലേതിനേക്കാൾ കൂടുതൽ അനുയായികൾ ലഭിച്ചു. താമസിയാതെ അദ്ദേഹം മെക്കയിലെ ഭരണാധിപതിയായിത്തീർന്നു. അദ്ദേഹം മതാനുയായികളുടെ ഒരു സൈന്യം തന്നെ രൂപീകരിച്ചു. ഈ സൈന്യത്തിൻറെ സഹായത്തോടെ മദീനയെ ആക്രമിച്ച ബദുവിൻ വർഗ്ഗക്കാരെ അദ്ദേഹം കീഴ്പ്പെടുത്തി. അദ്ദേഹം താമസിയാതീ യുദ്ധതന്ത്രങ്ങളിൽ പ്രാഗത്ഭ്യം നേടി ഒരു മികച്ച സേനാനായകനുമായിത്തീർന്നു. ക്രി.വ. 630ല് അദ്ദേഹം പതിനായിരക്കണക്കിന് സൈനികരോടൊത്ത് മെക്ക ആക്രമിച്ചു. ബദ്‍ര് എന്ന സ്ഥലത്തു വച്ചു നടന്ന യുദ്ധത്തിൽ അദ്ദേഹവും സൈന്യവും വിജയം കൈവരിച്ചു. ട്രെഞ്ച് എന്ന സ്ഥലത്ത് വച്ച് നടന്ന മെക്കൻ പ്രത്യാക്രമണത്തേയും പ്രാജയപ്പെടുത്തി. താമസിയാതെ മെക്ക കീഴ്പ്പെടുത്തി അവിടത്തെ ജനങ്ങളെ മൊത്തമായും മതപരിവർത്തനം നടത്തി. മെക്കയെ ഇസ്ലാമിൻറെ വിശുദ്ധ നഗരമാക്കിത്തീർത്തു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ അറേബ്യയിലെ ഏരിയപങ്കും അദ്ദേഹം ഇസ്ലാം മതത്തിനു കീഴിലേക്ക് യുദ്ധത്തിന്റെ സഹായം കൂടാതെ തന്നെ കൂട്ടിച്ചേർത്തു. താമസിയാതെ അദ്ദേഹം സിറിയയിലേക്കും പേർഷ്യയിലേക്കും മതപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. Rasheedchalil 12:28, 29 ഓഗസ്റ്റ് 2007 (UTC)
മഗലാട്ടിന്റെ വിവരം. ലേഖനം നശീകരണം
തിരുത്തുകഅഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കർഹൻ എന്ന് ഇസ്‌ലാം വിശ്വസിക്കുന്നു. കഷ്ടം ഇസ്ലാം എന്താണെന്ന് പോലും മൂപ്പർക്ക് തിരിഞ്ഞിട്ടില്ല--86.60.63.10 17:46, 20 ജൂൺ 2008 (UTC)
ഫലകം മാറ്റുക
തിരുത്തുകഇസ്ലാം ഇംഗ്ലീഷിലെ ഫലകം ഇതിൽ ചേർക്കാവുന്നതാന്ണ്. വിക്കിയുടെ സൌന്ദര്യത്തിന് അതായിരികും നന്ന്. ലേ ഔട്ടും സൌന്ദര്യവത്ക്കരണവും നോക്കിയാൽ ഉചിതം അതാണ്..........ഇപ്പോളുള്ള നീല നിറത്തേക്കാൾ
Part of a series on Islam
Beliefs
Allah · Oneness of God
Muhammad · Prophets of Islam
Practices Profession of Faith · Prayer Fasting · Charity · Pilgrimage
History & Leaders
Timeline of Muslim history Ahl al-Bayt · Sahaba Rashidun Caliphs · Shi'a Imams
Texts & Laws
Qur'an · Sunnah · Hadith Fiqh · Sharia Kalam · Tasawwuf (Sufism)
Major branches
Sunni · Shi'a
Culture & Society
Academics · Animals · Art Calendar · Children Demographics · Festivals Mosques · Philosophy Politics · Science · Women
Islam and other religions Christianity · Judaism Hinduism · Sikhism · Jainism
See also
Criticism of Islam · Islamophobia Glossary of Islamic terms
Islam Portal
v • d • e
സംശയം
തിരുത്തുക“ അനുനയിക്കുകയും ചെയ്തു“ എന്നു കാണുന്നുണ്ട്. അതിൻറെ അർത്ഥം എന്താണ്? --117.242.73.62 12:07, 5 ഒക്ടോബർ 2009 (UTC)
ഇസ്ലാം മതം സ്വീകരിച്ചവരുടെ പട്ടിക
തിരുത്തുക- w:List of converts to Islam ഇതിന്റെ മലയാളം ഇസ്ലാം മതം സ്വീകരിച്ചവരുടെ പട്ടിക എന്ന ലേഖനം എന്തിനാണ് മുൻപ് നീക്കിയത് എന്ന് അറിഞ്ഞാൽ കൊള്ളാം. അതിന്റെ സം വാദ താൾ കാണുന്നില്ല. ഞാൻ അത് വീണ്ടുംനിർമ്മിക്കാൻ ആഗ്രഹിക്കുന്നു.--212.138.47.16 08:58, 8 നവംബർ 2009 (UTC)
ഇത് മലയാളം വിക്കിപീഡിയയാണ്, ദയവായി ലേഖനങ്ങൾ മലയാളത്തിലെഴുതുക --ജുനൈദ് (സംവാദം) 09:03, 8 നവംബർ 2009 (UTC)
- മലയാളത്തിൽ എഴുതുന്ന കാര്യം തന്നെയാണ് പറഞ്ഞത്.--212.138.113.11 09:07, 8 നവംബർ 2009 (UTC)
പൊട്ടതെറ്റ്
തിരുത്തുകഇസ്ലാം ഒരു മതമല്ല കൂട്ടരെ--212.138.113.11 06:45, 25 ജനുവരി 2010 (UTC)
സംരക്ഷണം
തിരുത്തുകഈ താളിന്റെ സംരക്ഷണമൊഴിവാക്കണം. ഒരുപാട് ആളുകൾ ഈ ലേഖനം വിപുലീകരിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്--BlueMango ☪ 17:48, 16 സെപ്റ്റംബർ 2010 (UTC)
- ലോഗിൻ ചെയ്ത് എഡിറ്റട്ടെ...--♔ കളരിക്കൻ ♔ | സംവാദം 11:25, 30 ഒക്ടോബർ 2010 (UTC)
അനോണിമി അറ്റാക്കിനെ ഭയന്ന് എന്ന പേരിൽ ലേഖനം മെച്ചപെടാതിരിക്കാനുള്ള ദുരുദ്ദേശത്തോടെയുള്ള ഈ പ്രട്ടക്ഷൻ ആർക്കുവേണ്ടി? മറ്റു മതങ്ങളുടെ താളിനൊക്കെ ഈ അവഗണന ഇല്ലല്ലോ?— ഈ തിരുത്തൽ നടത്തിയത് 212.138.113.10 ( (സംവാദം • സംഭാവനകൾ)
ആയത്തുകളുടെ എണ്ണം
തിരുത്തുകഖുർആനിലെ ആയത്തുകളുടെ എണ്ണം 6666 എന്നും 6236 എന്നും പലയിടത്തും രേഖപ്പെടുത്തി കാണാറുണ്ട്. ആയത്തുകളെ രണ്ടിനുപകരം ഒന്നായിക്കാണുന്നതും ഒന്നായതിനെ രണ്ടായിക്കാണുന്നതുമായിരിക്കും എണ്ണത്തിലുള്ള ഈ അഭിപ്രായവ്യത്യാസത്തിനു കാരണം. അബ്ദുറഹ്മാൻ മാങ്ങാട് എഴുതിയ "വിശുദ്ധ ഖുർആൻ ക്വിസ്" (യുവത ബുക് ഹൗസ്, കോഴിക്കോട്) എന്ന പുസ്തകത്തിലും ഇവിടെയും 6236 എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്--വിചാരം (സംവാദം) 13:48, 30 ഡിസംബർ 2011 (UTC)
മുഹമ്മദ്
തിരുത്തുകമുഹമ്മ്, മുഹമ്മദ് നബി
ഇതിൽ, മുഹമ്മദ് എന്നുമാത്രമുപയോഗിക്കുന്നതായിരിക്കും നിഷ്പക്ഷമായ രീതി എന്നുകരുതുന്നു. അഭിപ്രായം പറയുക. --Vssun (സംവാദം) 03:50, 25 ഫെബ്രുവരി 2012 (UTC)
വിശ്വാസങ്ങൾ
തിരുത്തുകവിശ്വാസങ്ങൾ വിശദീകരിച്ച സമയത്ത് വിധി വിശ്വാസം കഴിഞ്ഞതിനു ശേഷമാണു അന്ത്യദിനം വിശദീകരിച്ചിരിക്കുന്നത് അതൊകൊണ്ട് ക്രമം മാറ്റുന്നുണ്ട്— ഈ തിരുത്തൽ നടത്തിയത് Omrehman (സംവാദം • സംഭാവനകൾ)
അവലംബം ചേര്ക്കുക
തിരുത്തുകഇവിടെ ജിബ്രീൽ (അ ) നബിക്ക് വഹ് യ് എത്തിച്ചതിനെക്കുറിച് അവലംബം വേണം എന്ന് കാണിക്കുന്നു അതിനു താഴെ പറയുന്ന ഹദീസ് തെളിവു ആണ് .ബുഖാരി റിപ്പോര്ട്ട് ചെയ്ത 1.1.3 ഹദീസ് ആണു തെളിവ് .ഹദീസ് താഴെ ചേർക്കുന്നു .
നബി(സ)ക്ക് ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച് ജാബിർ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാൻ നടന്നുപോകുമ്പോൾ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേൽപ്പോട്ട് നോക്കിയപ്പോൾ ഹിറാഗൂഹയിൽ വെച്ച് എൻറെ അടുക്കൽ വന്ന മലക്ക് ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കസേരയിൽ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. വീട്ടിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് അഭ്യർത്ഥിച്ചു. അപ്പോൾ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേൽക്കുക! (ജനങ്ങളെ) താക്കീത് നൽകുക' എന്നതു മുതൽ മ്ളേച്ഛങ്ങളെ വർജ്ജിക്കുക' എന്ന് വരെയുള്ള സൂക്തങ്ങൾ അല്ലാഹു അവതരിപ്പിച്ചു. പിന്നീട് ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടർച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3)
നശീകരണ പ്രവർത്തനങ്ങൾ
തിരുത്തുകചിദ്രത ലക്ഷ്യമാക്കി തെറ്റായ വിവരങ്ങൾ ചേർത്തത് നീക്കം ചെയ്യുന്നത് . ഇത്തരം നശീകരണ പ്രവർത്തനങ്ങൾ കാര്യ നിർവ്വാകർ ശ്രദ്ധിക്കുമെന്ന് കരുതുന്നു