ഈ ചിത്രത്തിൽ കാണുന്ന പൂവ് ഞങ്ങളുടെ നാട്ടിൽ ഏപ്രിൽ ലില്ലി എന്നാണ് പറയുക. ഈ കുടമുല്ല എന്നാൽ നമ്മുടെ മുല്ലപ്പൂവിന്റെ വേറെ ഒരു വെറൈറ്റിയല്ലേ? പലപല തട്ടുതട്ടായി ഇതളുകൾ ഉള്ള മുല്ലപൂവ് അല്ല്ലെ കുടമുല്ല?--എബിൻ: സംവാദം 17:19, 22 മേയ് 2013 (UTC)Reply

പൂക്കൾക്കും ചെടികൾക്കും കേരളത്തിൽ അങ്ങോളമിങ്ങോളം എത്രയോ വ്യത്യസ്തമായ പേരുകൾ കാണുന്നു. നാലുമണിപ്പൂവ്, അല്ലെങ്കിൽ പത്തുമണിപ്പൂവ് എന്നും പറഞ്ഞ ഒരു പക്ഷേ എട്ട് പത്ത് ചെടികൾ കണ്ടിട്ടുണ്ട്. ഇതിനെയാണ് കുടമുല്ല എന്നും പറഞ്ഞ് ഞാൻ കേട്ടിട്ടുള്ളത്. അതുകൊണ്ട് അങ്ങനെയെയൊന്നുണ്ടാക്കി എന്നു മാത്രം. --Vinayaraj (സംവാദം) 01:34, 23 മേയ് 2013 (UTC)Reply

--എബിൻ: സംവാദം 03:53, 23 മേയ് 2013 (UTC)Reply

ലേഖനത്തിന് float. കുറേ നാളായി ഈ ചെടിയുടെ പേരെന്ത് നോക്കുകയായിരുന്നു. നന്ദി--മനോജ്‌ .കെ (സംവാദം) 04:20, 23 മേയ് 2013 (UTC)Reply

ആഫ്രിക്കൻ ഫുട്ബോൾ ലില്ലി ലയിപ്പിക്കുന്നത് തിരുത്തുക

ആഫ്രിക്കൻ ഫുട്ബോൾ ലില്ലി എന്ന താൾ കുടമുല്ല യിലേക്ക് തിരിച്ചു വിടുകയാണ്. ഒരു ചെടിക്ക് പല പ്രദേശങ്ങളിൽ പല പേരുകൾ കാണാവുന്നതാണ് എങ്കിലും കൂടമുല്ല എന്ന പേരിൽ കൂടുതൽ പ്രശസ്തമായ പൂവ് , ഇരട്ടപ്പൂക്കൾ ഉള്ള ഒരുതരം വലിയ മുല്ലപ്പൂവാണ് കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും.. ♪ ♫ കുടമുല്ല ചിരിയുള്ള കുയിലി..ന്റെ ♪ ♫ ഇല്ലികാടുകളിൽ കുടമുല്ല കാവുകളിൽ...... ......♪ ♫ തുമ്പയും തുളസിയും കുടമുല്ലപ്പൂവും.. ♪ ♫ കുടമുല്ല ചിരിയുള്ള... ♪ ♫ ഈ പാട്ടുകളൊക്കെ പരാമർശിക്കുന്നത് തുമ്പപ്പൂ പോലെ വെളുത്ത ഭംഗിയുള്ള മുല്ലപ്പൂക്കളെയാണ്. നിഖണ്ടു പറയുന്നതും ഇതൊരു വെള്ള മുല്ലപ്പൂവാണെന്നാണ്.Vengolis (സംവാദം) 16:40, 27 ജൂൺ 2013 (UTC)Reply

ഒരു പ്രദേശക്കാർ Scadoxus multiflorus നെ കുടമുല്ലപ്പൂവ് എന്നു വിശേഷിപ്പിക്കുന്നു. അതു തെറ്റല്ലെങ്കിലും കുടമുല്ലപ്പൂവ് ഒരു മുല്ലപ്പൂവ് ആണെന്നുള്ള വാദമാവും കൂടുതൽ പ്രബലം ന്നു തോനുന്നു . Vengolis (സംവാദം) 16:52, 27 ജൂൺ 2013 (UTC)Reply

താളുകൾ രണ്ടും ഒരു സസ്യത്തെപ്പറ്റിയായതിനാൽ ലയിപ്പിക്കേണ്ടതാണ്. ലയിപ്പിച്ചുണ്ടാകുന്ന താളിന്റെ പേരെന്താകണം എന്ന് ചർച്ച ചെയ്ത് തീരുമാനമെടുത്താൽ മതിയാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 29 ജൂൺ 2013 (UTC)Reply

പെട്ടെന്ന് ലയിപ്പിച്ചു.--അജയ് ബാലചന്ദ്രൻ (സംവാദം) 05:18, 29 ജൂൺ 2013 (UTC)Reply

കുടമുല്ല എന്നറിയപ്പെടുന്ന പൂവ് ഇതല്ല തിരുത്തുക

ഇതാണ് കുടമുല്ല എന്ന് മലയാളത്തിൽ അറിയപ്പെടുന്ന Jasminum sambac japanese rai:

Jasminum sambac japanese rai

അങ്ങനെയിരിക്കെ സന്ദർശകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കുടമുല്ല എന്ന തലക്കെട്ടിൽ ഏതോ ഒരു ചെടിയുടെ പടവും വിവരങ്ങളും പ്രദർശിപ്പിക്കുന്നത് ശരിയോ?

Maarakan (സംവാദം) 12:50, 16 സെപ്റ്റംബർ 2021 (UTC)Reply

താങ്കളുടെ നിഗമനം ശരിയാണെന്നു കാണുന്നു. മുല്ലപ്പൂവിലെ ഒരിനമായ കുടമുല്ലപ്പൂവ് ഇതല്ല. ലേഖനത്തിന്റെ പേര് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നു തോന്നുന്നു.ഇതിൽ വിവരിക്കുന്നത് ലില്ലിച്ചെടിയുടെ ഒരിനമാണ്. ലേഖനത്തിന്റെ പേരുമാറ്റത്തെ സ്വാഗതം ചെയ്യുന്നു. Malikaveedu (സംവാദം) 13:25, 16 സെപ്റ്റംബർ 2021 (UTC)Reply
ഇതുവരെ വിക്കിയിൽ ഇല്ലാത്ത ലേഖനം നിർമ്മിച്ചപ്പോൾ ഞാൻ കേട്ടിട്ടുള്ള പേരിട്ടെന്നേ ഉള്ളൂ, മാറ്റുന്നതിലൊന്നും എതിർപ്പില്ല--Vinayaraj (സംവാദം) 15:29, 16 സെപ്റ്റംബർ 2021 (UTC)Reply
"ആഫ്രിക്കൻ ഫുട്ബോൾ ലില്ലി" താളിലേക്ക് മടങ്ങുക.