സംവാദം:അങ്കര
ചേർ മരത്തിന് പ്രതിവിധിയാണ് താന്നി , അങ്കരക്കാണെന്ൻ തോന്നുന്നില്ല Shajisn (സംവാദം) 09:27, 29 ഡിസംബർ 2012 (UTC)
ഇലയുടെ ആകൃതി കണ്ടിട്ട് ഇതു ചേരുമരം തന്നെയല്ലേ എന്നു സംശയം! ചേരല്ല, ഇതുകൂടാതെ ചേര് എന്ന പേരിൽ തന്നെ വേറൊരു ഇനം ഉണ്ടെന്നു കൃത്യമായി അറിയാൻ വല്ല വഴിയുമുണ്ടോ? അഥവാ ഈ ഇനത്തിന്റെ എന്തെങ്കിലും ശാസ്ത്രീയനാമം കൃത്യമായി എവിടെനിന്നെങ്കിലും അറിയാമോ?
അതിനു പുറമേ, ഈ ലേഖനത്തിൽ അങ്കരയെക്കുറിച്ചല്ലാതെ, ഇത്തരം ചെടികളെക്കുറിച്ച് ശാസ്ത്രീയമായല്ലാതെ ചില അനുമാനങ്ങൾ കൊടുത്തിട്ടുണ്ടു്. ഇവയ്ക്കു് വ്യക്തമായ അവലംബങ്ങൾ ആവശ്യമാണെന്നു കരുതുന്നു. വിശ്വപ്രഭ ViswaPrabha Talk 14:20, 29 ഡിസംബർ 2012 (UTC)
ഈ ലേഖനത്തിലെ വാക്യങ്ങൾ http://harithachintha.blogspot.in/2009/09/blog-post_17.html എന്ന കണ്ണിയിൽ നിന്നും പകർത്തിയതാണ് എന്ന് തോന്നുന്നു. ഇത് പകർപ്പവകാശപ്രശ്നമുണ്ടാക്കും. --Sivahari (സംവാദം) 14:26, 29 ഡിസംബർ 2012 (UTC)
- എന്താണിതിന്റെ ശാസ്ത്രീയനാമം? ചേരിൽ ഏതെങ്കിലും ഒന്നാണോ ഇത്? --Vinayaraj (സംവാദം) 16:03, 29 ഡിസംബർ 2012 (UTC)
Family: Urticaceae Genus: Laportea Species: crenulata Shajisn (സംവാദം) 16:13, 29 ഡിസംബർ 2012 (UTC)
- വേണ്ടത്ര വിവരങ്ങൾ ഇല്ലെന്നും പറഞ്ഞ് എല്ലാരുംകൂടി അങ്കരയാക്കി :) --Vinayaraj (സംവാദം) 16:47, 29 ഡിസംബർ 2012 (UTC)
- അപ്പോൾ ഇതു് ഏതു ചെടിയാണു്? ആനവിരട്ടി, ആനമയക്കി, elephant nettle, fever nettle എന്നൊക്കെ പറയുന്നതു് ഇതല്ലേ? വിശ്വപ്രഭ ViswaPrabha Talk 17:12, 29 ഡിസംബർ 2012 (UTC)
- അതു പര്യായമാണെന്ന് അവിടെത്തന്നെയുണ്ടല്ലോ-കാണിച്ചത് നന്നായി ലിങ്ക് കൊടുക്കുന്നു.--Vinayaraj (സംവാദം) 17:21, 29 ഡിസംബർ 2012 (UTC)
അന്തർവിക്കിയും ശരിയല്ലല്ലോ -- റസിമാൻ ടി വി 02:45, 30 ഡിസംബർ 2012 (UTC)
- അല്ലേ റസിമാൻ ? --Vinayaraj (സംവാദം) 03:18, 30 ഡിസംബർ 2012 (UTC)
- ചോലരാജൻ എന്ന താളിൽ നിന്ന് ഇങ്ങോട്ടുള്ള കണ്ണിയും ശ്രദ്ധിക്കുക. --Vssun (സംവാദം) 03:19, 30 ഡിസംബർ 2012 (UTC)
- ലേഖനത്തിൽ ശാസ്ത്രീയനാമം "Laportea crenulata" ആണ് കൊടുത്തിരിക്കുന്നത്. അന്തർവിക്കി "Dendrocnide sinuata" ആണ്, ആ ലേഖനത്തിൽ മലയാള നാമങ്ങളായി കൊടുത്തിരിക്കുന്നത് ആനമയക്കി/ആനവണങ്ങി/ആനയെവിരട്ടി/ആനച്ചൊറിയണം/കട്ടൻപ്ലാവ് ആണ്. പക്ഷെ അവിടത്തെ ഇൻഫോബോക്സിൽ "Laportea crenulata" മറ്റൊരു നാമമായി കൊടുത്തിട്ടുമുണ്ട്. ഒരു സ്പീഷീസിനു തന്നെ ഇത്ര വ്യത്യസ്തമായ ശാസ്ത്രീയനാമങ്ങളുണ്ടാകുമോ? -- റസിമാൻ ടി വി 03:24, 30 ഡിസംബർ 2012 (UTC)
- എന്നല്ലേ ഇവിടെ കാണുന്നത് --Vinayaraj (സംവാദം) 03:27, 30 ഡിസംബർ 2012 (UTC
ചിത്രത്തിൽ കാണുന്നത് അങ്കര അല്ല 117.206.0.66 07:21, 30 ഡിസംബർ 2012 (UTC)
ഇതിൽ ഒരു തെറ്റായ ചിത്രം ഇട്ടിട്ട് ആരും പ്രതികരിക്കുന്നില്ലാലോ ? Shajisn (സംവാദം) 14:09, 30 ഡിസംബർ 2012 (UTC)
- ചെടി കണ്ടിട്ടുള്ളവർക്കല്ലേ ഷാജീ ചിത്രം ശരിയോതെറ്റോ എന്ന് പറയാനാകൂ. തെറ്റെന്ന് ഉറപ്പുണ്ടെങ്കിൽ നീക്കിക്കൊള്ളൂ -- റസിമാൻ ടി വി 17:05, 30 ഡിസംബർ 2012 (UTC)
@റസിമാൻചെടി കണ്ടതുകൊണ്ടാണ് ഞാൻ പറഞ്ഞത് .വൈതൽമലയിൽ ഇഷ്ടംപോലെ ഉള്ള ഒന്നാണിത് എനിക്ക് ഫോട്ടോ എടുക്കാൻ തോന്നിയില്ല Shajisn (സംവാദം) 03:51, 31 ഡിസംബർ 2012 (UTC)
- ആനമയക്കിയെക്കുറിച്ച് അറിയാവുന്ന ഒരാളെ ഞാനീ ലേഖനവും ചിത്രങ്ങളും കാണിച്ചു , ഇൻഫോബോക്സിൽ കൊടുത്തിരിക്കുന്ന ചിത്രം തെറ്റാണ് എന്നാണ് അദ്ദേഹം പറയുന്നത് , മറ്റേ ചിത്രം ശരിയായ ചിത്രമാണ്. (പക്ഷേ ആ ചിത്രം മായ്കാൻ നിർദ്ദേശിച്ചിരിക്കുകയാണല്ലോ :( ) - Hrishi (സംവാദം) 04:37, 31 ഡിസംബർ 2012 (UTC)
- ഇൻഫോബോക്സിലെ ചിത്രം നീക്കി. ഷാജി ഇനിയെപ്പോഴെങ്കിലും ചിത്രമെടുത്ത് വിക്കിയിൽ കയറ്റാൻ ശ്രമിക്കുക -- റസിമാൻ ടി വി 05:14, 31 ഡിസംബർ 2012 (UTC)
- ആനമയക്കിയെക്കുറിച്ച് അറിയാവുന്ന ഒരാളെ ഞാനീ ലേഖനവും ചിത്രങ്ങളും കാണിച്ചു , ഇൻഫോബോക്സിൽ കൊടുത്തിരിക്കുന്ന ചിത്രം തെറ്റാണ് എന്നാണ് അദ്ദേഹം പറയുന്നത് , മറ്റേ ചിത്രം ശരിയായ ചിത്രമാണ്. (പക്ഷേ ആ ചിത്രം മായ്കാൻ നിർദ്ദേശിച്ചിരിക്കുകയാണല്ലോ :( ) - Hrishi (സംവാദം) 04:37, 31 ഡിസംബർ 2012 (UTC)
@റസിമാൻ തീർച്ചയായും —ഈ തിരുത്തൽ നടത്തിയത് Shajisn (സംവാദം • സംഭാവനകൾ)