ഷാജി എൻ. കരുൺ

ഒരു മലയാളചലച്ചിത്രസം‌വിധായകനും ക്യാമറാമാനും
(ഷാജി എൻ കരുൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാളചലച്ചിത്രസം‌വിധായകനും ക്യാമറാമാനും ആണ് ഷാജി എൻ. കരുൺ. അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്.[4] കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി[3].

ഷാജി എൻ. കരുൺ
Shri Shaji N Karun alongwith other directors speaking on ‘Meet The Juries’ during the 40th International Film Festival (IFFI-2009), at Panaji, Goa on November 30, 2009.jpg
Shaji N. Karun, IFFI (2009)
ജനനം
ഷാജി നീലകണ്ഠൻ കരുണാകരൻ

(1952-01-01)1 ജനുവരി 1952
മരണം28 ഏപ്രിൽ 2025(2025-04-28) (പ്രായം 73)
തൊഴിൽ(s)ചലച്ചിത്ര സംവിധായകൻ, ഛായാഗ്രാഹകൻ
സജീവ കാലം1974–2025
ജീവിതപങ്കാളിഅനസൂയ ദേവകി വാര്യർ
കുട്ടികൾഅനിൽ ഷാജി[1]
Appu Shaji[2]
മാതാപിതാക്കൾ
  • എൻ. കരുണാകരൻ (father)
  • ചന്ദ്രമതി (mother)
അവാർഡുകൾ1989, Special Mention, Caméra d'Or, Cannes Film Festival (Piravi), FIRST Charlie Chaplin Award 1989 (Piravi) on Sir Chaplin's 100th birth day, Eastman Kodak Award for Excellence (Cinematography), Chevalier of the Ordre des Arts et Lettres from Govt of FRANCE, Padmashree by Govt of India 2011[3]
വെബ്സൈറ്റ്www.shaji.info

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 -ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി. 2025 ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.

സിനിമ സം‌വിധാനത്തിലേക്ക്

തിരുത്തുക

ഷാജി ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ആണ്. രണ്ടാമത്തെ സിനിമ 1994 ൽ സ്വം ആയിരുന്നു. 1999 ൽ ഇറങ്ങിയ വാനപ്രസ്ഥം വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

ഛായഗ്രാഹകനായി

തിരുത്തുക

സിനിമ സം‌വിധായകനായി

തിരുത്തുക

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

തിരുത്തുക
  1. കുട്ടിസ്രാങ്ക് (2009)
  2. നിഷാദ് (2002)
  3. വാനപ്രസ്ഥം (1998)
  4. സ്വം (1994)
  5. പിറവി (1989)
  6. സ്വപാനം

സം‌വിധാനം ചെയ്ത ലഘു ചിത്രങ്ങൾ

തിരുത്തുക
  1. Wild Life of Kerala 1979
  2. Kerala Carnival 1980
  3. Kannikal 1986
  4. Sham's Vision 1996
  5. Bhavam 1998
  6. G.Aravindan 2000
  7. Big Man& Small World 2002
  8. AKG 2007

ഛായാഗ്രഹണം ചെയ്ത ചിത്രങ്ങൾ

തിരുത്തുക
  1. കാഞ്ചന സീത (1977)
  2. തമ്പ് (1978)
  3. കുമ്മാട്ടി (1979)
  4. എസ്തപ്പാൻ (1980)
  5. പോക്കുവെയിൽ (1981)
  6. ചിദംബരം (1985)
  7. ഒരിടത്ത് (1986)
  1. "Anil Shaji". faculty.iisertvm.ac.in. Kerala, India: IISER Thiruvananthapuram. Retrieved 2020-03-13.
  2. "Appu Shaji - Google Scholar Citations". scholar.google.com. Archived from the original on 2 February 2017. Retrieved 2020-03-13.
  3. 3.0 3.1 "Press Information Bureau". Retrieved 13 October 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "padma" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. കാൻ ഫിലിം ഫെസ്റ്റിവൽ


"https://ml.wikipedia.org/w/index.php?title=ഷാജി_എൻ._കരുൺ&oldid=4520815" എന്ന താളിൽനിന്ന് ശേഖരിച്ചത്