ന്യൂ ഗിനിയ ദ്വീപിന്റെ ഭാഗമായ വെസ്റ്റേൺ ന്യൂ ഗിനിയ (മുമ്പ് ഇരിയാൻ ജയ) പപ്പുവ എന്നും വെസ്റ്റ് പപ്പുവ (ISO code: ID-PP)[1] എന്നും അറിയപ്പെട്ടിരുന്നു. ന്യൂ ഗിനിയ ദ്വീപിന്റെ ഇന്തോനേഷ്യൻ ഭൂപ്രദേശമായതിനാൽ വെസ്റ്റേൺ ന്യൂ ഗിനിയ ദ്വീപിനെ പാപുവ എന്ന് നാമകരണം ചെയ്യുകയും ഈ പ്രദേശത്തെ വെസ്റ്റ് പാപ്പുവാ എന്നു വിളിക്കാനും തുടങ്ങി.[2] ഒരു സ്വതന്ത്രസംസ്ഥാനമായ പാപുവ ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗത്ത് നിലകൊള്ളുന്നു, ഓഷ്യാനിയയിൽ സ്ഥിതിചെയ്യുന്ന ഈ ഏക ഇന്തോനേഷ്യൻ പ്രദേശം കൂടുതലും തെക്കൻ ഹെമിസ്ഫിയറിലാണ് കാണപ്പെടുന്നത്. ഈ പ്രവിശ്യയിൽ അടുത്തുള്ള ദ്വീപുകളും, ഷൗട്ടൻ, രാജാ അംബാട്ട് തുടങ്ങിയ ദ്വീപസമൂഹങ്ങളും ഉൾപ്പെടുന്നു. ബാലീം താഴ്വരയിലെ ഡാനി തുടങ്ങിയ പുരാതന പരമ്പരാഗത ഗോത്രങ്ങൾ ജീവിക്കുന്ന മഴക്കാടാണ് ഈ പ്രദേശത്ത് പ്രധാനമായും കാണപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം തീരപ്രദേശങ്ങളിൽ അല്ലെങ്കിൽ സമീപം താമസിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ നഗരം ആയ ജയപുരയിൽ നിന്നുള്ളവരാണ്, [3]

Western New Guinea

Papua

Irian Barat
Irian Jaya
West Papua
Region
Country ഇന്തോനേഷ്യ
Autonomous RegionPapua, West Papua
വിസ്തീർണ്ണം
 • ആകെ4,20,540 ച.കി.മീ.(1,62,370 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ43,63,869
 • ജനസാന്ദ്രത10/ച.കി.മീ.(27/ച മൈ)
സമയമേഖലUTC+9 (Indonesia Eastern Time)
ISO 3166-2ID-IJ
License plateDS/PA
PB

ഇവിടെ സംസാരിക്കുന്ന ഔദ്യോഗിക ഭാഷ ഇന്തോനേഷ്യൻ ഭാഷ ആണ്. ഈ മേഖലയിലെ ആദിവാസി ഭാഷകളുടെ എണ്ണം 200 മുതൽ 700 വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഡാനി, യാലി, ഏകാരി, ബിയക് എന്നിവയെല്ലാം പരക്കെ സംസാരിക്കുന്നു. പ്രധാനമതം ക്രിസ്തുമതമാണെങ്കിലും (പലപ്പോഴും പരമ്പരാഗത വിശ്വാസങ്ങളുമായി കൂട്ടിച്ചേർത്ത്), ഇസ്ലാം മതത്തെ പിന്തുടരുന്നു. കൃഷി, മത്സ്യബന്ധനം, എണ്ണ ഉല്പാദനം, ഖനനം എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.

ഭൂമിശാസ്ത്രം

തിരുത്തുക

കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 1,200 കിലോമീറ്റർ (750 മൈൽ), വടക്ക് മുതൽ തെക്ക് വരെ 736 കിലോമീറ്റർ (457 മൈൽ) എന്നിവയാണ് ഈ പ്രദേശം. ഇത് 420,540 ചതുരശ്ര കിലോമീറ്ററാണ് (162,371 ചതുരശ്ര മൈൽ), ഇത് 22% ഇൻഡോനേഷ്യയുടെ ഭൂപ്രദേശമാണ്. പാപ്പുവ ന്യൂ ഗിനിയയുമായി അതിർത്തി കൂടുതലും കിഴക്ക് 141st മെരിഡിയൻ പിന്തുടരുന്നു. ഫ്ലൈ നദിയെ ഇതിൻറെ ഒരു വിഭാഗം ആയി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്.[4]

ന്യൂ ഗിനിയ ദ്വീപ് ഒരിക്കൽ ഓസ്ട്രേലിയൻ ഭൂവിഭാഗത്തിൻറെ ഭാഗമായിരുന്നു. സഹുലിലാണ് ഇത് കിടക്കുന്നത്. ഇന്തോ-ഓസ്ട്രേലിയൻ പ്ലേറ്റ്, പസഫിക് പ്ലേറ്റ് എന്നിവ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായി മൗക്ക് പർവതനിരകൾ ഈ മേഖലയുടെ കേന്ദ്രത്തിലൂടെ 600 കിലോമീറ്റർ (373 മൈൽ) നീളത്തിലും, 100 കിലോമീറ്റർ (62 മൈൽ) കുറുകെയും കടന്നുപോകുന്നു, ഈ മേഖലയുടെ പരിധിയിൽ 4,000 മീറ്റർ (13,000 അടി) ഏകദേശം പത്തു കൊടുമുടികൾ [5] പങ്കാക് ജയ (4,884 മീ അല്ലെങ്കിൽ 16,024 അടി), പങ്കാക് മണ്ഡല (4,760 മീ. അല്ലെങ്കിൽ 15,620 അടി), പങ്കാക് ത്രികോറ (4,750 മീ. അല്ലെങ്കിൽ 15,580 അടി).[6] എന്നിവയുൾപ്പെടുന്നു. ഉഷ്ണമേഖലാ അന്തരീക്ഷത്തിൽ നിന്നും മഴ സ്ഥിരമായി ലഭിക്കുന്നു. 4,000 മീറ്റർ (13,100 അടി) ചുറ്റളവുള്ള ഈ ട്രീ ലൈനിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ കാണപ്പെടുന്ന ചെറിയ ഹിമാനികളിൽ വർഷം തോറും മഞ്ഞുമൂടിക്കിടക്കുകയും ചെയ്യുന്നു. മധ്യഭാഗത്തെ വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശം മലനിരകളാണ് - പരമാവധി 1,000 മുതൽ 2,000 മീറ്റർ വരെ (3,300 മുതൽ 6,600 അടി വരെ) ഉയർന്ന ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ വർഷം മുഴുവനും കാണപ്പെടുന്നു. മലയോര പ്രദേശങ്ങളിൽ ആൽപൈൻ പുൽപ്രദേശങ്ങൾ, കുണ്ടും കുഴിയുമായ കൊടുമുടികൾ, പർവ്വതപ്രകൃതമായ വനങ്ങൾ, മഴക്കാടുകൾ, അതിവേഗം ഒഴുകുന്ന നദികൾ, ഇടുക്കുവഴികൾ എന്നിവ ഉൾപ്പെടുന്നു. ചതുപ്പുകളിലും താഴ്ന്ന നിലയിലുള്ള എക്കൽ സമതലങ്ങളിലും മെറോക്കി നഗരത്തെ ചുറ്റി തെക്കുകിഴക്കൻ ഭാഗങ്ങളിൽ കൂടുതലും ഫലഭൂയിഷ്ഠമായ മണ്ണ് കാണപ്പെടുന്നു. അസ്മാത്ത് പ്രദേശത്തിന് ചുറ്റും 300 കിലോമീറ്ററോളം ചതുപ്പുകൾ വ്യാപിച്ചുകിടക്കുന്നു.

ചരിത്രം

തിരുത്തുക

പ്രധാന ലേഖനം: പടിഞ്ഞാറൻ ന്യൂ ഗിനിയയുടെ ചരിത്രം

തിരുത്തുക

ഈ പ്രദേശത്തെ പപ്പുവൻ താമസം 42,000 നും 48,000 വർഷം മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു.[7]ഗവേഷണം സൂചിപ്പിക്കുന്നത് ഈ മലനിരകൾ കാർഷിക മേഖലയുടെ ഒരു ആദിമ സ്വതന്ത്ര കേന്ദ്രമായിരുന്നുവെന്നും, ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് ക്രമേണ കൃഷിയുടെ വളർച്ച വർദ്ധിച്ചുവന്നതായി കാണിക്കുന്നു. 7,000 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് വാഴപ്പഴം കൃഷി ചെയ്തു വന്നിരുന്നു.[8]


സമുദ്രതീരത്തുള്ള തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കുടിയേറിപ്പാർത്ത ഓസ്ട്രോണിയൻ വംശജർ 3,000 വർഷങ്ങൾക്ക് മുൻപാണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത്. പ്രത്യേകിച്ച് ജനസാന്ദ്രത സിൻഡറവാസിഹ് ബേയിലായിരുന്നു. വൈവിധ്യ സംസ്കാരങ്ങളും ഭാഷകളും സിചുയിൽ വികസിപ്പിച്ചു; ഈ പ്രദേശത്ത് 300-ലധികം ഭാഷകളും ഇരുപത് ഭാഷാഭേദങ്ങളും ഉണ്ട്.(പാപ്പുവൻ ഭാഷകൾ, ഓസ്ട്രണേഷ്യൻ ഭാഷകൾ, മധ്യ-പൂർവ്വ മലാവി-പോളിനേഷ്യൻ ഭാഷകൾ എന്നിവ കാണുക) പതിനാലാം നൂറ്റാണ്ടിലെ മജപഹിത് കവിത നാഗരക്രാറ്റഗാമയിൽ വേനനൻ, ഓനിൻ കിഴക്കൻ അംഗീകൃത പ്രദേശം പോലെ സൂചിപ്പിച്ചിരിക്കുന്നു. ഇന്ന് ഫക് ഫക് റീജൻസിയിലെ ഒസിൻ പെനിൻസുല, പടിഞ്ഞാറ് ന്യൂ ഗ്വിനിയയിലെ ബേർഡ്സ് ഹെഡ്, വലിയ ബോംബേറൈ പെനിൻസുലയിലെ പടിഞ്ഞാറ് ഭാഗം എന്നിവയെ തിരിച്ചറിഞ്ഞു.[9]ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തെ സൂചിപ്പിക്കാൻ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള പേര് വാനിൻ അഥവാ ഓനിൻ എന്ന് ആയിരുന്നു.[10]

ഇതും കാണുക

തിരുത്തുക
Specific
  1. http://www.statoids.com/uid.html
  2. Saltford, J. (2003). The United Nations and the Indonesian takeover of West Papua, 1962-1969: The anatomy of betrayal, 1st edn. Routledge, London.
  3. Elmslie, Jim (2017), "The great divide: West Papuan demographics revisited; Settlers dominate coastal regions but the Highlands still overwhelmingly Papuan", Asia-Pacific Journal, 15 (2): 1–12
  4. Frank Jacobs (13 മാർച്ച് 2012). "Who Bit My Border?". The New York Times. Archived from the original on 17 മാർച്ച് 2012.
  5. (Whitten (1992), p. 182
  6. List at GunungBagging.com Archived 31 January 2012 at the Wayback Machine. Retrieved 26 January 2012.
  7. Gillespie, Richard (2002). "Dating the First Australians" (PDF). Radiocarbon. 44 (2): 455–72. Retrieved 24 May 2010. Archived 19 August 2014
  8. T. P. Denham et al 2003, Origins of Agriculture at Kuk Swamp in the Highlands of New Guinea. Archived 5 July 2011 at the Wayback Machine. Science 11 July 2003: Vol. 301 no. 5630 pp. 189–193 doi:10.1126/science.1085255
  9. "Onin Peninsula". Geographic Names. Archived from the original on 4 മാർച്ച് 2016.
  10. Martin Slama and Jenny Munro, ed. (2015). From 'Stone Age' to 'Real Time' Exploring Papuan Temporalities, Mobilities, and Religiosities. Canberra: Australian National University Press. p. 110. ISBN 9781925022438. Archived from the original on 4 മാർച്ച് 2016.
ബിബ്ലിയോഗ്രഫി

ബാഹ്യ ലിങ്കുകൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള വെസ്റ്റേൺ ന്യൂ ഗിനിയ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വെസ്റ്റേൺ_ന്യൂ_ഗിനിയ&oldid=3645625" എന്ന താളിൽനിന്ന് ശേഖരിച്ചത്