ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങൾ

(Austronesian peoples എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ, കിഴക്കനാഫ്രിക്ക എന്നിവിടങ്ങളിൽ വസിക്കുന്ന ഓസ്ട്രനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗമാണ് ഓസ്ട്രനേഷ്യൻ ജനത (ഇംഗ്ലീഷ്: Austronesian peoples) അഥവാ ഓസ്ട്രനേഷ്യൻ ഭാഷികൾ.

ഓസ്ട്രനേഷ്യൻ ജനങ്ങൾ
Total population
c. 400 മില്യൺ
Regions with significant populations
Languages
ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ
Religion
അനിമിസം, ബുദ്ധമതം, ക്രിസ്തുമതം (കത്തോലിക്കാസഭ, പ്രൊട്ടസ്റ്റന്റ്‌ സഭകൾ), Folk religion, ഹിന്ദുയിസം (ബാലിയിലെ ഹിന്ദുമതം), Indigenous religion, ഇസ്‌ലാം, Shamanism

മനുഷ്യചരിത്രത്തിൽ ആദ്യമായി കടൽ കടന്ന് പുതിയ ഇടങ്ങളിൽ വാസമുറപ്പിക്കുന്നതിൽ വിജയം വരിച്ചവരാണ് ഇവർ. ബിസി 3500 മുതൽ എഡി 500 വരെയുള്ള കാലയളവിൽ തായ്വാനിൽ നിന്ന് ആരംഭിച്ച ഇവരുടെ സമുദ്രാന്തരവ്യാപനം, പടിഞ്ഞാറ് മഡഗാസ്കർ മുതൽ കിഴക്ക് ഈസ്റ്റർ ദ്വീപുകൾ വരെയുള്ള ഭൂമദ്ധ്യരേഖാപ്രദേശത്ത് ഭൂഗോളത്തിൻ്റെ ഏകദേശം പകുതിയിലധികം പ്രദേശത്ത് എത്തിച്ചേർന്നു[14]. യൂറോപ്യൻമാരുടെ ആധുനിക സമുദ്രാന്തര വ്യാപനത്തിന് മുമ്പായി ലോകത്ത് ഏറ്റവുമധികം വ്യാപിച്ച് കിടന്നിരുന്നത് ഓസ്ട്രനേഷ്യൻ ഭാഷകളായിരുന്നു. ഓസ്ട്രനേഷ്യ എന്നത്, ഓസ്ട്രനേഷ്യൻ ഭാഷികളുടെ പരമ്പരാഗത ആവാസപ്രദേശങ്ങളെ മൊത്തത്തിൽ പരാമർശിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പേരാണ്.


തായ്വാനിലെ ആദിവാസികൾ, ഫിലിപ്പൈൻസ്, കിഴക്കൻ തിമോർ, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, കോക്കോസ് (കീലിങ്) ദ്വീപുകൾ, പോളിനേഷ്യ, മൈക്രോനേഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിലെ ഭൂരിപക്ഷ ജനത, സിംഗപ്പൂരിലെ മലയ് വിഭാഗം, ന്യൂസിലാൻഡിലെയും ഹവായിലേയും പോളിനേഷ്യക്കാർ, മെലനേഷ്യയിലെ പാപ്വൻ-ഇതര വിഭാഗക്കാർ തുടങ്ങിയവർ ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങളിലുൾപ്പെടുന്നു. തെക്കൻ തായ്ലൻഡ്, വിയറ്റ്നാമിലെ ചാം പ്രദേശങ്ങൾ, കംബോഡിയ, ചൈനയിലെ ഹൈനൻ ദ്വീപ് പ്രവിശ്യ, ശ്രീലങ്കയുടെ ചില ഭാഗങ്ങൾ, തെക്കൻ മ്യാൻമർ, ദക്ഷിണാഫ്രിക്കയുടെ തെക്കൻ മുനമ്പ്, സുറിനാം, ആൻഡമാനിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ട്. ഇതിനും പുറമേ ആധുനിക കുടിയേറ്റങ്ങൾ ഓസ്ട്രനേഷ്യൻ ഭാഷികളെ യുഎസ്, ക്യാനഡ, ഓസ്ട്രേലിയ, യു.കെ, നെതർലാൻഡ്സ്, സ്പെയിൻ, പോർച്ചുഗൽ, ഹോങ് കോങ്, മകാവ്, മൗറീഷ്യസ്, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും എത്തിച്ചിട്ടുണ്ട്. മാലദ്വീപ് വംശജർക്കും ഓസ്ട്രനേഷ്യൻ ഭാഷാവിഭാഗങ്ങളുമായി ജനിതകബന്ധമുണ്ട്.


  1. http://www.bps.go.id/website/pdf_publikasi/watermark_Proyeksi%20Penduduk%20Indonesia%202010-2035.pdf
  2. "Population, total". Data. World Bank Group. 2017. Retrieved 29 April 2018.
  3. "Malaysia". The World Factbook. Central Intelligence Agency. Archived from the original on 2019-01-06. Retrieved 29 April 2018.
  4. "Archived copy". Archived from the original on 7 February 2013. Retrieved 2013-07-22.{{cite web}}: CS1 maint: archived copy as title (link)
  5. "Archived copy". Archived from the original on 7 ഫെബ്രുവരി 2016. Retrieved 24 ജൂലൈ 2016.{{cite web}}: CS1 maint: archived copy as title (link)
  6. "Archived copy". Archived from the original on 7 February 2013. Retrieved 2013-07-22.{{cite web}}: CS1 maint: archived copy as title (link)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-11. Retrieved 2018-12-08.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-27. Retrieved 2018-12-08.
  9. About 13.6% of Singaporeans are of Malay descent. In addition to these, many Chinese Singaporeans are also of mixed Austronesian descent. See also "Archived copy" (PDF). Archived from the original (PDF) on 4 July 2007. Retrieved 2007-04-25.{{cite web}}: CS1 maint: archived copy as title (link)
  10. "Archived copy" (PDF). Archived from the original (PDF) on 3 April 2007. Retrieved 2007-03-23.{{cite web}}: CS1 maint: archived copy as title (link)
  11. "U.S. 2000 Census". Archived from the original on 18 നവംബർ 2011. Retrieved 23 നവംബർ 2014.
  12. "Suriname". The World Factbook. Central Intelligence Agency. Archived from the original on 2019-01-07. Retrieved 29 April 2018.
  13. "A2 : Population by ethnic group according to districts, 2012". Census of Population& Housing, 2011. Department of Census& Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2018-12-08.
  14. Diamond, Jared (1999). Guns Germs and Steel - The fates of human societies. pp. 341.