ജയപുര
ജയപുര (Indonesian: Kota Jayapura) ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയുടെ തലസ്ഥാനമാണ്. ന്യൂ ഗിനിയ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. യോസ് സുദർശോ ഉൽക്കടലിനടുത്താണിതു സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിനു 935.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിന്റെ കിഴക്കുഭാഗത്താണ് പാപുവ ന്യൂ ഗിനിയ രാജ്യം കിടക്കുന്നത്. ഉത്തര ഭാഗത്ത് പസിഫിക് സമുദ്രം കിടക്കുന്നു. 2014ലെ സെൻസസ് അനുസരിച്ച് 315,872 ആണു ജനസംഖ്യ.
ജയപുര | |
---|---|
Province | Papua |
Founded | 1910 |
• Mayor | Drs.Tommy Benhur Mano,MM |
• ആകെ | 935.92 ച.കി.മീ.(361.36 ച മൈ) |
ഉയരം | 287 മീ(942 അടി) |
(2014) | |
• ആകെ | 3,15,872 |
സമയമേഖല | UTC+9 (WIT) |
ഏരിയ കോഡ് | +62 967 |
ഭരണമേഖലകൾ
തിരുത്തുകഈ പട്ടണത്തിനു 5 കെക്കാമതാൻ (ജില്ലകൾ) ഉണ്ട്.
പേരിന്റെ ഉൽഭവം
തിരുത്തുകജയപുര സംസ്കൃതത്തിൽ നിന്നുമുണ്ടായതാണ്. വിജയത്തിന്റെ പട്ടണം എന്നർത്ഥം. നെതർലാന്റിനെതിരായി ഇന്തോനേഷ്യൻ സമരനായകനായ സുഹാർത്തോ വിജയിച്ചതിന്റെ സ്മാരകമായാണ് അദ്ദേഹം ഈ പട്ടണത്തിനു ജയപുര എന്നു പേരിട്ടത്. ഓപ്പറേഷൻ ത്രികോറ എന്നാണീ സമരത്തിനു പേരിട്ടിരുന്നത്. 14 ആഗസ്റ്റ് 1962 മുതൽ 15 ആഗസ്റ്റ് 1962 വരെയാണീ യുദ്ധം നടന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകമലകളും നിബിഡവനങ്ങളും നിറഞ്ഞ ഇവിടെ 30% പ്രദേശത്തേ ജനവാസമുള്ളൂ. വനം സംരക്ഷിതപ്രദേശമാണ്. ശരാശരി താപനില 29 °C-31.8 °C ആകുന്നു.
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ജയപുര യാത്രാ സഹായി
- "Jayapura". Encyclopædia Britannica Online. Retrieved 27 May 2010.