1,150 കിലോമീറ്റർ (650 മൈൽ) നീളമുള്ള ഫ്ലൈ നദി പപ്പുവ ന്യൂഗിനിയയിലെ സെബാക് നദി (Sepik) കഴിഞ്ഞ് ഏറ്റവും വലിയ നദികളുടെ കൂട്ടത്തിൽ രണ്ടാാം സ്ഥാനത്തു നിൽക്കുന്ന നദിയാണ്. നദിയിലൂടെ ഒഴുകുന്ന ജലത്തിൻറെ അളവനുസരിച്ച് ഫ്ലൈ നദി ഓഷ്യാനിയയിലെ ഏറ്റവും വലിയ നദിയാണ്. അണക്കെട്ടുകളൊന്നുമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ നദിയും ലോകത്തിലെ മൊത്തം 25-നദികളുടെ കൂട്ടത്തിൽ ഏറ്റവും വലിയ പ്രാഥമിക നദികളിലൊന്നും ആണിത്.[2] ഫ്ലൈ നദി സ്റ്റാർ മൗണ്ടൈനിന്റെ വിക്റ്റർ ഇമ്മാനുവൽ റേഞ്ചിലേയ്ക്കുയർന്ന് ഗൾഫ് ഓഫ് പപ്പുവയിലെ വലിയ ഡെൽറ്റയിലേയ്ക്ക് ഒഴുകുന്നതിനു മുമ്പ് തെക്ക്-പടിഞ്ഞാറ് താഴ്ന്ന പ്രദേശങ്ങളിൽ കൂടി കുറുകെ കടന്നുപോകുന്നു.

Fly
River
NASA Blue Marble satellite image of the Fly River
രാജ്യങ്ങൾ Papua New Guinea, Indonesia
പോഷക നദികൾ
 - ഇടത് Strickland River
 - വലത് Ok Tedi River
സ്രോതസ്സ്
 - സ്ഥാനം Star Mountains, Papua New Guinea
അഴിമുഖം
 - സ്ഥാനം Gulf of Papua, Papua New Guinea
നീളം 1,050 കി.മീ (652 മൈ)
നദീതടം 76,000 കി.m2 (29,344 ച മൈ) [1]
Discharge
 - ശരാശരി 6,000 m3/s (211,888 cu ft/s)
Discharge elsewhere (average)
 -  6,000 m3/s (211,888 cu ft/s)
Location of the Fly

പപ്പുവ ന്യൂ ഗിനിയയ്ക്കും പാപ്പുവയിലെ ഇൻഡോനേഷ്യ പ്രവിശ്യയ്ക്കും ഇടയിൽ അതിർത്തിയായിട്ടാണ് ഫ്ലൈ നദി കൂടുതലും പടിഞ്ഞാറൻ പ്രവിശ്യയിലെ ഭൂപ്രദേശത്തിലൂടെ ഒഴുകുന്നത്. 141 ° E രേഖാംശരേഖയുടെ പടിഞ്ഞാറ് ഭാഗത്തായി ഈ ഭാഗം ചെറുതായി നീണ്ടുനിൽക്കുന്നു.[3] ഫ്ലൈ നദിയുടെ തെക്ക് അതിർത്തി 141 ° E രേഖാംശ രേഖയ്ക്ക് അല്പം കിഴക്കായതിനാൽ പാപ്പുവ ന്യൂ ഗിനിയയുടെ പ്രദേശത്ത്, ഈ ചെറിയ നേട്ടത്തിന് പരിഹാരമാകുന്നു. ഒരു കരാറിന്റെ ഭാഗമായി ഫ്ലൈ നദി നാവിഗേഷനു വേണ്ടി നദീമുഖം ഉപയോഗിക്കാനുള്ള അവകാശം ഇന്തോനേഷ്യക്കുണ്ട്.

സ്ക്രിക്ലാൻഡും ഒക് ടെഡിയുമാണ് ഫ്ളൈയുടെ മുഖ്യ പോഷകനദികൾ.

നദിമുഖമടയുന്ന പോലെ ഫ്ലൈ നദിയുടെ ഒഴുക്കുമായി വൻ വേലിയേറ്റ തിരമാലകൾ കൂട്ടിമുട്ടുന്നു. അവിടെ ഉയരുന്ന വേലിയേറ്റത്തിൽ വ്യത്യാസം വരുന്നതുവരെ ജലനിരപ്പ് തള്ളിമാറ്റുകയും ചെയ്യുന്നു. ഈ വേലിയേറ്റ വ്യാപ്തി ഇപ്പോഴും രേഖകളില്ലാത്തതാണ്.[4]

 
1876 ൽ എൽ. എം. ഡി ആൽബർട്ടിസ് സൃഷ്ടിച്ച യഥാർത്ഥ സർവേ മാപ്പ്

പ്രവേശന കവാടത്തിൽ നൂറ് കിലോമീറ്റർ വിസ്താരത്തിൽ ഫ്ലൈ നദിയിലെ ഡെൽറ്റ കാണപ്പെടുന്നു. എന്നാൽ കിവൈ ദ്വീപിനു മുകളിലേയ്ക്കുള്ള ഒഴുക്ക് 11 കിലോമീറ്റർ വ്യാപ്തി മാത്രം കാണപ്പെടുന്നു. ഡെൽറ്റയിൽ മൂന്ന് പ്രധാന വിതരണ ചാനലുകളുണ്ട്.(തെക്ക്, വടക്കൻ, ഫാർ നോർത്തേൺ എന്റ്രൻസസ്) ഒരു പൊതുവായ ബിന്ദുവിൽ നിന്ന് ശാഖയുണ്ടാക്കുന്നു. വിതരണ ചാനലുകൾ 5 മുതൽ 15 മീറ്റർ ആഴമുള്ളതാണ്. മണലും-ചെളിയും നിറഞ്ഞ നീളമുള്ള ദ്വീപുകളാൽ ഇവ വേർതിരിച്ചിരിക്കുന്നു. അവിടെ സമൃദ്ധമായ കണ്ടൽ സസ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കുറശ്ശേ ഇല്ലാതാവുന്ന ദ്വീപ് മുനഭാഗം അതിവേഗം പുനർനിർമ്മിക്കുകയും അതിൻറെ പാർശ്വഭാഗങ്ങളിലെ കുടിയേറ്റ നിരക്ക് 150 m/a വരെ ഉയരുന്നു. എന്നാൽ മറ്റു കടൽത്തീര ദ്വീപുകളേക്കാൾ ഈ നിരക്ക് കുറഞ്ഞതാണ്. നദിയുടെ ഉപരിതലത്തിൽ നിന്നുള്ള ഒഴുക്ക് വീതി കുറഞ്ഞ് ക്രമേണ 1.6 കി.മീറ്റർ അല്ലെങ്കിൽ അതിലും കുറയുന്നു. ഡെൽറ്റയുടെ ജിയോമോർഫോളജി രൂപപ്പെടുത്തുന്നതിൽ വേലിയേറ്റ പ്രവാഹങ്ങൾ അടിസ്ഥാനപരമായ പങ്കുവഹിക്കുന്നു. ഫ്ലൈ ഡെൽറ്റ പ്ലാൻ വീക്ഷണത്തിൽ ഒരു പ്രത്യേകമായ ഫണൽ ആകൃതി പ്രദർശിപ്പിക്കുന്നു. ഡെൽറ്റയ്ക്കുള്ളിൽ 3.5 മീറ്റർ വരെ നീരുറവകളിൽ വേലിയേറ്റ പരിധി ഉയർത്തുന്നു. വിതരണ ചാനലുകൾ ഡെൽറ്റയുടെ കടൽത്തീരത്ത് പ്രവേശിക്കുമ്പോൾ വേലിയേറ്റ കൊടുമുടിക്ക് ഏതാണ്ട് 5 മീറ്റർ ഉയരം കാണുന്നു.[5] ഭൂകമ്പം സംബന്ധിച്ച ചെറു വിവരണവും റേഡിയോമെട്രിക്ടലി ഡേറ്റഡ് കോർ മാതൃകകളും 6 m/a ശരാശരി തോതിൽ ഡെൽറ്റ കടൽത്തീരത്തേയ്ക്ക് വ്യാപകമാകുന്നുവെന്ന് സൂചിപ്പിക്കുന്നു.[6]ഡെൽറ്റയിൽ കാണപ്പെടുന്ന ഫ്ലൈ ഡെൽറ്റാ ഒരു ആഗോള "ടൈപ്പ് കേസ്" ആയിട്ടാണ് കണക്കാക്കുന്നത്. വേലിയേറ്റം കൊണ്ട് പ്രബലമായതും എക്കൽ അടീഞ്ഞുണ്ടായതുമായ ഡെൽറ്റയാണിത്. ഇന്ന് ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ പഠനത്തിന് ഈ ഡെൽറ്റ വിധേയമാണ്. പുരാതന റോക് റെക്കോർഡ് വ്യാഖ്യാനിക്കുന്നതിനുള്ള ഒരു മാതൃകയാണ് ഇത്.[7]

  1. IUCN: The Fly River Catchment - A Regional Environmental Assessment, 1995
  2. "Fragmentation and Flow Regulation of the World's Major River Systems" (PDF). Archived from the original (PDF) on 2017-05-16. Retrieved 2018-11-17.
  3. Frank Jacobs (March 13, 2012). "Who Bit My Border?". The New York Times.
  4. p.159, Barrie R. Bolton. 2009. The Fly River, Papua New Guinea: Environmental Studies in an Impacted Tropical River System. Elsevier Science. ISBN 978-0444529640.
  5. Harris, P.T., Baker, E.K., Cole, A.R., Short, S.A., 1993. A preliminary study of sedimentation in the tidally dominated Fly River Delta, Gulf of Papua. Continental Shelf Research 13, 441-472.
  6. Harris, P.T., Hughes, M.G., Baker, E.K., Dalrymple, R.W., Keene, J.B., 2004. Sediment transport in distributary channels and its export to the pro-deltaic environment in a tidally-dominated delta: Fly River, Papua New Guinea. Continental Shelf Research 24, 2431-2454.
  7. Dalrymple, R. W., E. K. Baker, P. T. Harris and M. G. Hughes (2003). Sedimentology and stratigraphy of a tide-dominated, foreland-basin delta (Fly River, Papua New Guinea). Tropical Deltas of Southeast Asia and Vicinity - Sedimentology, Stratigraphy, and Petroleum Geology. F. H. Sidi, H. W. Posamentier, H. Darman, D. Nummedal and P. Imbert. Tulsa, Oklahoma, SEPM Special Publication 76. 76: 147–173.

8°30′00″S 143°40′59″E / 8.500°S 143.683°E / -8.500; 143.683

"https://ml.wikipedia.org/w/index.php?title=ഫ്ലൈ_നദി&oldid=3655550" എന്ന താളിൽനിന്ന് ശേഖരിച്ചത്