വില്യം ഹോവാഡ് ടാഫ്റ്റ്

(വില്യം ടാഫ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വില്യം ഹോവാഡ് ടാഫ്റ്റ് യു.എസ്സിന്റെ 27-ആമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസുമായിരുന്നു. യു.എസ്സിൽ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്റ്റംബർ 15-ന് ഒഹായോവിലെ സിൻസിനാറ്റിൽ അൽഫോൺസോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ൽ യേൽ കോളജിൽ നിന്നും ബി.എ. ബിരുദവും 1880-ൽ സിൻസിനാറ്റിലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതൽ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേർപ്പെട്ടു.

വില്യം ഹോവാഡ് ടാഫ്റ്റ്
27th President of the United States
ഓഫീസിൽ
March 4, 1909 – March 4, 1913
Vice PresidentJames Sherman
മുൻഗാമിTheodore Roosevelt
പിൻഗാമിWoodrow Wilson
10th Chief Justice of the United States
ഓഫീസിൽ
July 11, 1921[1] – February 3, 1930
നാമനിർദേശിച്ചത്Warren Harding
മുൻഗാമിEdward White
പിൻഗാമിCharles Hughes
Provisional Governor of Cuba
ഓഫീസിൽ
September 29, 1906 – October 13, 1906
നിയോഗിച്ചത്Theodore Roosevelt
മുൻഗാമിTomás Estrada Palma (President)
പിൻഗാമിCharles Magoon
42nd United States Secretary of War
ഓഫീസിൽ
February 1, 1904 – June 30, 1908
രാഷ്ട്രപതിTheodore Roosevelt
മുൻഗാമിElihu Root
പിൻഗാമിLuke Wright
Governor-General of the Philippines
ഓഫീസിൽ
July 4, 1901 – December 23, 1903
നിയോഗിച്ചത്William McKinley
മുൻഗാമിArthur MacArthur
പിൻഗാമിLuke Wright
Judge of the United States Court of Appeals for the Sixth Circuit
ഓഫീസിൽ
March 17, 1892 – March 15, 1900
നാമനിർദേശിച്ചത്Benjamin Harrison
മുൻഗാമിSeat established
പിൻഗാമിHenry Severens
5th United States Solicitor General
ഓഫീസിൽ
February 1890 – March 1892
രാഷ്ട്രപതിBenjamin Harrison
മുൻഗാമിOrlow Chapman
പിൻഗാമിCharles Aldrich
വ്യക്തിഗത വിവരങ്ങൾ
ജനനം(1857-09-15)സെപ്റ്റംബർ 15, 1857
Cincinnati, Ohio, U.S.
മരണംമാർച്ച് 8, 1930(1930-03-08) (പ്രായം 72)
Washington, D.C., U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിHelen Herron
കുട്ടികൾRobert
Helen
Charles
അൽമ മേറ്റർYale University
University of Cincinnati
തൊഴിൽLawyer
Jurist
ഒപ്പ്Cursive signature in ink

ചരിത്രം

തിരുത്തുക

ഒഹായോവിലെ പ്രധാന കോടതിയിൽ ന്യായാധിപനായി പ്രവർത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിൻ ഹാരിസൺ 1890-ൽ സോളിസിറ്റർ ജനറലായി നിയമിച്ചു. 1900-മാണ്ടിൽ ഇദ്ദേഹം ഫിലിപ്പീൻ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീൻ ദ്വീപുകളുടെ സിവിൽ ഗവർണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊർ റൂസ്‌വെൽറ്റ് 1904-ൽ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവർഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാർച്ചിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമർശനവിധേയമായി. 1912-ൽ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേൽ സർവകലാശാലയിൽ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണൽ വാർ ബോർഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിൻതുടർന്ന് 1921-ൽ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെബ്രുവരി 3-ന് ജോലിയിൽ നിന്നും വിരമിച്ചു.

ഗ്രന്ഥരചന

തിരുത്തുക
  • ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് പീസ് (1914)
  • ഔവർ ചീഫ് മജിസ്ട്രേറ്റ് ആൻഡ് ഹിസ് പവേഴ്സ് (1916) എന്നീ ഗ്രന്ഥങ്ങൾ ടാഫ്റ്റ് രചിച്ചിട്ടുണ്ട്.

1930 മാർച്ച് 8-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതൻ എന്നീ നിലകളിൽ യു.എസ്സിൽ മായാത്ത വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ് ടാഫ്റ്റ്.

  1. Finkelman, Paul (2006). Encyclopedia of American civil liberties. CRC Press. p. 1601. ISBN 978-0-415-94342-0. Retrieved July 11, 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വില്യം_ഹോവാഡ്_ടാഫ്റ്റ്&oldid=2787490" എന്ന താളിൽനിന്ന് ശേഖരിച്ചത്