കേരളത്തിൽ നിന്നു മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു സചിത്ര സാഹിത്യ വാരികയാണ് കലാകൗമുദി. തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തിൽ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് കേരള കൗമുദി എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്തമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. വെള്ളിനക്ഷത്രം, ആയുരാരോഗ്യം, മുഹൂർത്തം, പ്രിയ സ്നേഹിത, ഫയർ, കഥ, കലാകൗമുദി ദിനപത്രം എന്നീ പ്രസിദ്ധീകരണങ്ങളും ഇതേ പ്രസാധകരുടേതായിട്ടുണ്ട്. ഫിലിം മാഗസിൻ എന്നും നീലാമ്പരി എന്നും പേരുള്ള പ്രസിദ്ധീകരണങ്ങളും ഇവർക്കുണ്ടായിരുന്നു.

Kalakaumudi
180px
Chief EditorM.S. Mani
ഗണംIllustrated periodical
പ്രസിദ്ധീകരിക്കുന്ന ഇടവേളWeekly
തുടങ്ങിയ വർഷം1975
കമ്പനിKalakaumudi Publications Pvt. Ltd.
രാജ്യംIndia
പ്രസിദ്ധീകരിക്കുന്ന പ്രദേശംThiruvananthapuram, Kerala
ഭാഷMalayalam
വെബ് സൈറ്റ്kalakaumudi.com
കലാകൗമുദി പുറംചട്ട

കലാകൗമുദിയുടെ എഡിറ്റർ എം.സുകുമാരൻ ആണ്, മാനേജിങ്ങ് എഡിറ്റർ സുകുമാരൻ മണിയുമാണ്. എൻ.ആർ.എസ് ബാബുവാണ് കലാകൗമുദി എഡിറ്റർ. പ്രസാദ് ലക്ഷ്മൺ എക്സിക്യൂട്ടീവ് എഡിറ്ററുടേയും വി.ഡി.സെൽ‌വരാജ് കോപ്പി എഡിറ്ററുടേയും തസ്തികകൾ കൈകാര്യം ചെയ്യുന്നു. പ്രശസ്ത വ്യക്തികളായ എം.പി. നാരായണപിള്ളയും ആർട്ടിസ്റ്റ് നമ്പൂതിരിയും, ഇ.വി. ശ്രീധരനും ഈ പ്രസിദ്ധീകരണത്തിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. [അവലംബം ആവശ്യമാണ്].

അവലംബംതിരുത്തുക

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കലാകൗമുദി&oldid=2879739" എന്ന താളിൽനിന്ന് ശേഖരിച്ചത്