മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപെട്ട പഞ്ചായത്ത് ആണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഇത് മുളന്തുരുത്തി ബ്ളോക്കിൽ പരിധിയിൽ വരുന്നു. 21.47 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1936-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. ആരക്കുന്നം, കാഞിരക്കാപ്പിള്ളി, കാരിക്കോട്, മുടവക്കോട്, പങ്ങരപ്പിള്ളി, പെരുമ്പിള്ളി, തലപ്പന, തുരുത്തിക്കര എന്നിവയാണ് ഈ ഗ്രാമത്തിൽ അടങ്ങിയിരിക്കുന്ന പ്രദേശങ്ങൾ
സ്ഥലനാമോല്പത്തിതിരുത്തുക
മുളം തുരുത്തി പണ്ട്കാലത്ത് ഇളം തുരുത്തി എന്നാണറിയപ്പെട്ടിരുന്നത്. ഇതിന്റെ ആദിമ രൂൂപം ഇല്ലം തുരുത്തി എന്നാണ്. ഇല്ലം എന്നത് ക്ഷേത്രനാമരൂപമാണ്. ഈ പ്രദേശത്ത് സംഘകാലത്തെ ബൗദ്ധക്ഷേത്രം നില നിന്നിരുന്നു അതിൽ നിന്നാണ് ഇല്ലം തുരുത്തി എന്നും പിന്നീട് ഇളം/മുളം തുരുത്തി എന്ന നാമങ്ങളും ഉണ്ടാഉയത്.
ഇവിടെ ഒരുകാലത്ത് വളർന്നിരുന്ന മുളകളാണ് മുളന്തുരുത്തി എന്ന പേരിനു പിന്നിൽ എന്ന് എറണാകുളം ജില്ലാ ഗസറ്റിയറിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രംതിരുത്തുക
തമിഴ് സംഘകാലത്തെ സ്മാരക ശിലകൾ മുളന്തുരുത്തിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നടുകൽ, വീരക്കൽ തുടങ്ങിയ അതിൽ പെടുന്നു. പെരുമ്പള്ളി, ഇടപ്പള്ളി എന്നിവ പൂരാതന കാലത്തെ ബൗദ്ധക്ഷേത്രങ്ങളിൽ നിന്നുണ്ടായ പേരുകൾ ആണ്. മുളന്തുരുത്തിയിൽ തന്നെയുളള പൂത്തോട്ട എന്ന സ്ഥലം പുരാതന കാലങ്ങളിൽ ജൈന ബൗദ്ധ ക്ഷേത്രങ്ങളെ പൂക്കൾ ചേർത്തു വിളിച്ചിരുന്ന പൂക്കോട്ട എന്നതിൽ നിന്ന് രൂപപ്പെട്ടതാണ്.
ആയിരത്തോളം വർഷം പഴക്കമുള്ള മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ പള്ളിയിലെ ചുമർ ചിത്രങ്ങൾ രചിച്ചത് വിദേശീയരായ കലാകാരന്മാരാണ്.
ക്രി.വ. 1874-ൽ യാക്കൊബായ-മാർത്തോമ്മ സുറിയാനി ക്രിസ്ത്യാനികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാറ്റാനായി സുനഹദോസ് നടത്തിയത് ഇവിടെയാണ്.
അതിരുകൾതിരുത്തുക
- വടക്ക് - ഉദയംപേരൂർ, തിരുവാണിയൂർ, ചോറ്റാനിക്കര, മണീട് പഞ്ചായത്തുകൾ
- തെക്ക് - എടക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകൾ
- കിഴക്ക് - എടക്കാട്ടുവയൽ, മണീട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകൾ
വാർഡുകൾതിരുത്തുക
- വേഴപ്പറമ്പ്
- ഇഞ്ചിമല
- കാരിക്കോട്
- പൊല്ലേമുകൾ
- തുപ്പംപടി
- വെട്ടിക്കൽ
- ആരക്കുന്നം
- പുളിക്കമാലി
- പൈങ്ങാരപ്പിള്ളി
- തുരുത്തിക്കര
- കാവുംമുകൾ
- റെയിൽ വേ സ്റ്റേഷൻ
- പെരുമ്പിള്ളി
- മൂലേക്കുരിശ്
- പാടത്തുകാവ്
- കാരവട്ടേകുരിശ്
പൊതുവിവരങ്ങൾതിരുത്തുക
2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:
ജില്ല | എറണാകുളം |
ബ്ളോക്ക് | മുളന്തുരുത്തി |
വിസ്തീർണ്ണം | 21.47ച.കി.മീ. |
വാർഡുകളുടെ എണ്ണം | 16 |
ജനസംഖ്യ | 21417 |
പുരുഷൻമാർ | 10638 |
സ്ത്രീകൾ | 10779 |
ജനസാന്ദ്രത | 998 |
സ്ത്രീ : പുരുഷ അനുപാതം | 1013 |
മൊത്തം സാക്ഷരത | 93.53 |
സാക്ഷരത (പുരുഷൻമാർ ) | 96.53 |
സാക്ഷരത (സ്ത്രീകൾ ) | 90.73 |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001