വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം
ഇതിൽ കവാടത്തിൽ ചെയ്യാനുള്ള പണികൾ നമുക്കു് വിഭ്ജിക്കാം. പറ്റിയാൽ 15നു് തന്നെ കവാടം ലോഞ്ചു് ചെയ്യാം. റസിമാനും ജുനൈദിനും താല്പര്യമുള്ള പണികൾ ഏതൊക്കെയണെന്നു് തെരഞ്ഞെടുക്കൂ. --Shiju Alex|ഷിജു അലക്സ് 17:30, 13 ജൂലൈ 2009 (UTC)
വാർത്തകൾ, സംഭവങ്ങൾ എന്നിവ ഇം വിക്കിയിൽ നിന്ന് ഞാൻ തർജ്ജമ ചെയ്യാം (update every week). തർജമവിക്കി എനിക്ക് വല്ല്യ ഇഷ്ടമില്ല, എങ്കിലും ഇക്കാര്യങ്ങളൊക്കെ ലോകത്ത് എല്ലായിടത്തും ഒരുപോലെയായിരിക്കുമെന്നു തോന്നുന്നു. ഇനിയിപ്പോൾ കേരളത്തിൽ മാത്രമായി വല്ല സംഭവവുമുണ്ടെങ്കിൽ അതിന് എന്തെങ്കിലും ചെയ്യേണ്ടി വരും. പിന്നെ റെഗുലർ അപ്ഡേറ്റ് വേണ്ടത് തിരഞ്ഞെടുത്ത ചിത്രം (update every week), ലേഖനം (update every month), നിങ്ങൾക്കറിയാമോ (update every week) എന്നിവയാണ്. ഇതിൽ തിരഞ്ഞെടുത്ത ലേഖനം എന്നുള്ളത് കൂട്ടായ പ്രവർത്തനം ആവശ്യമുള്ളതാണ്. നല്ല ചിത്രം, ലേഖനം എന്നിവയിൽ അഭിപ്രായമുള്ളവർ അതിനായുള്ള വല്ല പേജിലും ഇടുക. നമുക്ക് തിരഞ്ഞെടുക്കുകയും ലേഖനം മെച്ചപ്പെടുത്തുകയും ചെയ്യാം. നിങ്ങൾക്കറിയാമോ കുറച്ച് കഴിവ് വേണ്ട പരിപാടിയാണ്. വരുന്ന ആഴ്ചയിലെ ഭാഗത്തിന് അനുയോജ്യമായ വാചകങ്ങൾ ഒരു പേജിൽ രേഖപ്പെടുത്തി അവയിൽ നിന്ന് ഏറ്റവും നല്ലവ തിരഞ്ഞെടുക്കുകയായിരിക്കും നല്ലത് എന്നു തോന്നുന്നു -- റസിമാൻ ടി വി 01:45, 14 ജൂലൈ 2009 (UTC)
ഒരു കാര്യം കൂടി : വാർത്തകൾ, സംഭവങ്ങൾ എന്നിവ കവാടം പേജിൽ കൊടുക്കുമ്പോൾ വിവരണമുള്ള ലേഖനങ്ങളും കൂടെ ഉണ്ടാക്കേണ്ടിവരും. പിന്നെ പദ്ധതി താളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താങ്കൾക്ക് സഹായിക്കാനാകുന്നവ എന്ന ഭാഗത്തും കൊടുക്കാം -- റസിമാൻ ടി വി 01:51, 14 ജൂലൈ 2009 (UTC)
- വർഗ്ഗങ്ങൾ തോന്നിയപോലെ ഇട്ടിട്ടുണ്ട്. കാമ്പുള്ളവയാക്കുക
- വാർത്തകൾക്ക് വളരെ ആവൃത്തി കുറവാണ്. ഒക്ടോബർ മുതലിങ്ങോട്ട് 5 വാർത്തകളേ ഇം വിക്കിയിലുള്ളൂ
-- റസിമാൻ ടി വി 02:11, 14 ജൂലൈ 2009 (UTC)
http://www.nasa.gov/ ഇതിൽ നിന്നു് ജ്യോതിശാസ്ത്രവാർത്തകളും നല്ല മികച്ച ജ്യോതിശാസ്ത്ര ചിത്രങ്ങളും ലഭിക്കും. നാസയുടെ ജ്ജ്യോതിശാസ്ത്ര സംബന്ധിയായ മെറ്റീരിയൽസ് പബ്ലിക്ക് ഡൊമൈൻ ആണെന്നു് ഓർക്കുക. വാർത്തകലും സംഭവങ്ങളും കിട്ടുന്ന വേറെ കുറഹ്ച്ചു് സൈറ്റുകൾ കൂടിയുണ്ടു്, അതു് താമസിയാതെ തരാം. --Shiju Alex|ഷിജു അലക്സ് 04:03, 14 ജൂലൈ 2009 (UTC)
എന്നാൽ വാർത്തകൾ ഷിജുവിന് തൽക്കാലം ഇടാമോ? -- റസിമാൻ ടി വി 04:16, 14 ജൂലൈ 2009 (UTC)
ഓക്കെ വാർത്തകൾ ഞാൻ പുതുക്കിക്കൊള്ളാം. അതേ പോലെ ചിത്രങ്ങളും. ബാക്കിയുള്ളതൊക്കെ പുതുക്കാൻ ഓരോരുത്തർ മുന്നോട്ടു് വരൂ. --Shiju Alex|ഷിജു അലക്സ് 05:11, 14 ജൂലൈ 2009 (UTC)
പോർട്ടൽ
തിരുത്തുകPortal: എന്ന പേരിൽ തുടങ്ങുന്ന ഫലകം/താളുകളെല്ലാം പ്രധാന നെയിംസ്പേസിലാണ് വരുന്നത്. ഇതിനെ കവാടം നെയിംസ്പേസിൽ നിർമ്മിക്കാൻ താല്പര്യപ്പെടുന്നു. --Vssun 05:00, 14 ജൂലൈ 2009 (UTC)
http://ml.wikipedia.org/w/api.php?action=query&meta=siteinfo&siprop=namespaces Portal: എന്ന നെംസ്പേസു് നമുക്കില്ല. അതു് കവാടത്തിനു് അലിയാസായി ഇടാൻ ബഗ്ഗ് പെട്ടെന്നു് ലോഗ് ചെയ്യണം. നിലവിലുള്ള എല്ലാ Portal: താളുകളും കവാടം: എന്നതിലെക്കു് മാറ്റിയാൽ ഇപ്പോഴുള്ള പ്രശ്നത്തിനു് പരിഹാരമാകും. --Shiju Alex|ഷിജു അലക്സ് 05:05, 14 ജൂലൈ 2009 (UTC)
ഏത് താൾ? --ജുനൈദ് (സംവാദം) 05:13, 14 ജൂലൈ 2009 (UTC)
Portal:Astronomy/Did_you_know ----> കവാടം:Astronomy/Did_you_know ഇതു് ഞാൻ മാറ്റിയിട്ടുണ്ടു്. ഇതേ പോലെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ തലക്കെട്ടു് കവാടം നേംസ്പെസിലേക്കു് മാറ്റുക --Shiju Alex|ഷിജു അലക്സ് 05:16, 14 ജൂലൈ 2009 (UTC)
അപ്പോൾ കാവാടം ആകെ തിരുത്തണം, എല്ലാം മലയാളത്തിലാക്കിയേക്കാം --ജുനൈദ് (സംവാദം) 05:18, 14 ജൂലൈ 2009 (UTC)
മാറ്റങ്ങൾ വരുത്തുമ്പോൾ തിരഞ്ഞെടുപ്പു്/തെരഞ്ഞെടുപ്പ് ഇതിൽ ഒന്നു് മാത്രം ഉപയോഗിക്കുക. തിര ആണു് ഉപയോഗിക്കുന്നതെങ്കിൽ പോർട്ടലലിൽ എല്ലായിടത്തും അതു് തന്നെ ഉപയോഗിക്കുക--Shiju Alex|ഷിജു അലക്സ് 05:56, 14 ജൂലൈ 2009 (UTC)
തെരയാക്കാം. വിക്കിയിൽ എല്ലായിടത്തും അങ്ങനെയാണ് -- റസിമാൻ ടി വി 05:59, 14 ജൂലൈ 2009 (UTC)
ഈമാസത്തെ ആകാശം
തിരുത്തുകഇത് ശാസ്ത്രകേരളം മാസികയിലുള്ള പംക്തിയാണ്. അതിൽ നിന്നും ചിത്രങ്ങൾ അപലോഡ് ചെയ്യാം. കുഴപ്പമില്ല. ആകാശം കേരളത്തിലെയായിരിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും പദ്ധതി നിർദ്ദേശിക്കാമോ ? --RanjithSiji@IT Public Foundation-Neon 05:23, 14 ജൂലൈ 2009 (UTC)
ആകാശം കേരളത്തിലെ മതി. പക്ഷെ പബ്ലിക്ക് ഡൊമനിൽ/അല്ലെങ്കിൽ GPL ലൈസൻസ് ഉള്ള ചിത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഈ പോർട്ടലിൽ നമ്മൾ ചെയ്യാൻ പോകുന്നതൊക്കെ ഭാവിയിലെക്കുള്ള ജ്യോതിശാസ്ത്രചരിത്ര രേഖ ആണെന്നു് കൂടി ഓർക്കുക. അതിനാൽ കോപ്പിറൈറ്റു് പരമായ യാതൊരു പ്രസ്നങ്ങളും ഇവിടിടുന്ന ഉള്ളടക്കത്തിനോ ചിത്രങ്ങൾക്കോ ഉണ്ടാകാൻ പാടില്ല. --Shiju Alex|ഷിജു അലക്സ് 05:35, 14 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം സ്റ്റെല്ലേറിയം ഉപയോഗിച്ച് നിർമ്മിക്കാം. സ്ക്രീൻ ഷോട്ട് എടുത്ത് ഇട്ടാൽ പോരേ? --Edukeralam|ടോട്ടോചാൻ 05:49, 14 ജൂലൈ 2009 (UTC)
മതിയല്ലോ. അതിനാകുമ്പോ ലൈസൻസ് പ്രശ്നവും ഇല്ല. --Shiju Alex|ഷിജു അലക്സ് 05:56, 14 ജൂലൈ 2009 (UTC)
അംഗങ്ങളുടെ ജോലി
തിരുത്തുകനിലവിൽ 3 പണികൾക്കു് ആളായിട്ടുണ്ടു്.
- കവാടം താളിലെ തെരഞ്ഞെടുത്ത ചിത്രം പുതുക്കുൽ (ആഴ്ചയിലൊരിക്കൽ) -ഷിജു അലക്സ്
- ജ്യോതിശാസ്ത്രവാർത്തകളുടെ വിഭാഗം പുതുക്കുൽ (വാർത്ത വരുന്നതിനനുസരിച്ചു്. പക്ഷെ ആഴ്ചയിലൊരിക്കൽ നിർബന്ധമായും പുതുക്കിയിരിക്കണം) - ഷിജു അലക്സ്
- ആനുകാലിക ജ്യോതിശാസ്ത്രസംഭവങ്ങളക്കായുള്ള വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങൾ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കൽ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങൾ കവാടം താളിൽ പ്രദർശിപ്പിച്ചിരിക്കണം) - റസിമാൻ
ഇതിൽ ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പു് എല്ലാവരും ചേർന്നു് ചെയ്യേണ്ട സമവായത്തിലൂടെ ചെയ്യേണ്ട ഒന്നാണു്. പോർട്ടൽ സ്റ്റൈബലൈസ് ചെയ്യുന്നതു് വരെ ഒറ്റയ്ക്കു ചെയ്യുന്നതിനു എനിക്കു് കുഴപ്പമില്ല.
ബാക്കിയുള്ള ജോലികൾക്കു് നേതൃത്വം കൊടുക്കാൻ ആളുകൾ വേണം.
ഈ മാസത്തെ ആകാശം പുതുക്കാൻ നവനീതിനെ ഞാൻ നിർദ്ദേശിക്കുന്നു. ഈ മാസത്തെ ആകാശം എന്ന ഒരു വിഭാഗം ആദ്യം പോർട്ടലലിൽ ഉണ്ടാക്കണം. അതു് ജുനൈദ് ചെയ്യാൻ താല്പര്യപ്പെടുന്നു. ബാക്കിയുള്ള പണികൾ പങ്കിട്ടെടുക്കാൻ ആരെങ്കിലും മുന്നോട്ടു് വരിക--Shiju Alex|ഷിജു അലക്സ് 05:47, 14 ജൂലൈ 2009 (UTC)
ലേഖനം തിരഞ്ഞെടുക്കുന്നത് സാധാരണ വിക്കിയിൽ ചെയ്യുമ്പോലെ മതി. suggestions, തിരഞ്ഞെടുപ്പ്, നന്നാക്കിയെടുക്കൽ അങ്ങനെ. candidate ലേഖനങ്ങളും ചിത്രങ്ങളും വയ്ക്കാൻ ഒരു പേജ് ഉണ്ടാക്കിയിടണം -- റസിമാൻ ടി വി 05:51, 14 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം ചെയ്യാം. --Edukeralam|ടോട്ടോചാൻ 06:00, 14 ജൂലൈ 2009 (UTC)
- ഇപ്പോൾ ജ്യോതിശാസ്ത്രം പദ്ധതിയിൽ 5 പേരായ സ്ഥിതിക്കു് തെരഞ്ഞെടുത്ത ചിത്രത്തിന്റെ കാര്യം വേറൊരാൾ ഏറ്റെടുത്താൽ നന്നായിരുന്നു. ഞാൻ ജ്യോതിശാസ്ത്രവാർത്തകൾക്കു് പുറമേ നിങ്ങൾക്കറിയാമോ എന്ന വിഭാഗത്തിലും എല്ലാവരുമായി സഹകരിച്ചു് എന്തെങ്കിലും ചെയ്യാം. --Shiju Alex|ഷിജു അലക്സ് 10:03, 14 ജൂലൈ 2009 (UTC)
തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരുത്തുകതെരഞ്ഞെടുക്കാവുന്ന ചിത്രത്തിന് സാമ്പിൾ പേജ് -- റസിമാൻ ടി വി 06:15, 14 ജൂലൈ 2009 (UTC)
തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിൽ വിക്കിയിൽ നിലവിലുള്ള ചിത്രങ്ങൾ കൂടാതെ, നാസയുടെ ചിത്രഗാലറിയിൽ ഉള്ള ചിത്രങ്ങൾ (http://www.nasa.gov/multimedia/imagegallery/index.html)കൂടി പരിഗണിക്കുക. അതിലെ നല്ല ചിത്രങ്ങൾ തക്കതായ ലൈസൻസൊടെ നമ്മുടെ വിക്കിയിലേക്കു് അപ്‌ലോഡ് ചെയ്യുക. --Shiju Alex|ഷിജു അലക്സ് 06:23, 14 ജൂലൈ 2009 (UTC)
അവ ഉപയോഗിക്കാൻ പറ്റിയ പേജും ഉണ്ടാവണ്ടേ? -- റസിമാൻ ടി വി 06:27, 14 ജൂലൈ 2009 (UTC)
മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ലേഖനങ്ങൾക്കു് പറ്റിയ ചിത്രം അപ്‌ലോഡ് ചെയ്താൽ മതിയല്ലോ. നമ്മൾ എല്ലാത്തിനും ഇംഗ്ലീഷ് വിക്കിയെ അനുകരിക്കാൻ പോകുന്നതു` കൊണ്ടാണു് ചിത്രങ്ങൾക്കു് അവിടെ മാത്രം തെരയുന്നതു്. ചിത്രങ്ങൾക്കു് വേണ്ടി ലേഖനങ്ങൾ തുടങ്ങിയ കഥയും മലയാളം വിക്കിയിൽ അന്യമല്ല :) --Shiju Alex|ഷിജു അലക്സ് 06:35, 14 ജൂലൈ 2009 (UTC)
നിലവിലുള്ള ലേഖനങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ വളരെ നല്ല ചിത്രങ്ങൾ കോമൺസിലുണ്ട്. കുറച്ചൊക്കെ നോക്കി ഒന്ന് ഇടണം. ഓരോ നക്ഷത്രരാശിയിലും ചുരുങ്ങിയത് ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ ചിത്രം വേണം -- റസിമാൻ ടി വി 06:39, 14 ജൂലൈ 2009 (UTC)
ചിത്രം
തിരുത്തുക✔, ഇനിയൊരു തിരഞ്ഞെടുത്ത ചിത്രം വേണമല്ലോ? --ജുനൈദ് (സംവാദം) 05:14, 13 ജൂലൈ 2009 (UTC)
ഒരു നക്ഷത്രരാശിയുടെ ചിത്രം ആയിക്കോട്ടെ. ഓറിയോൺ തന്നെ ആവട്ടെ. --Shiju Alex|ഷിജു അലക്സ് 05:16, 13 ജൂലൈ 2009 (UTC)
ഇം വിക്കിയിൽ നിന്ന് സംഭവങ്ങൾ കോപ്പിയിട്ടുണ്ട്. മലയാളമാക്കണം -- റസിമാൻ ടി വി 05:17, 13 ജൂലൈ 2009 (UTC)
പ്രമാണം:Orion composite1.jpg ആണോ ഉദ്ദേശിച്ചത്? -- റസിമാൻ ടി വി 05:19, 13 ജൂലൈ 2009 (UTC)
അതെ. പക്ഷെ നിങ്ങൾക്കു് വേറെ അഭിപ്രായം ഉണ്ടെങ്കിൽ അതാവാം. പക്ഷെ എപ്പോഴും ചെറുതും ലളിതവുമായ വിഷയങ്ങളിൽ തുടങ്ങുന്നതാണു് നല്ലതു്. --Shiju Alex|ഷിജു അലക്സ് 05:26, 13 ജൂലൈ 2009 (UTC)
എങ്കിൽ പിന്നെ ചന്ദ്രന്റെ high resolution image ഏതെങ്കിലുമല്ലേ നല്ലത്? -- റസിമാൻ ടി വി 05:27, 13 ജൂലൈ 2009 (UTC)
ഞാനിപ്പോൾ (മിക്കവാറും) പണിസ്ഥലത്തു നിന്നും തിരുത്തലുകൾ നടത്തുന്നതിനാൽ പരിമിതികളുണ്ട്.ക്ഷമിക്കുമല്ലോ? --ജുനൈദ് (സംവാദം) 05:34, 13 ജൂലൈ 2009 (UTC)
നോ പ്രോബ്ലംസ്. എന്റെയും ഇന്നത്തെ ക്വോട്ട കഴിഞ്ഞതാ. ഒരു സർക്യൂട്ടിന് പ്രോഗ്രാം ഉണ്ടാക്കാനുണ്ട്. ബാക്കി നാളെ നോക്കാം. ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുന്നതിനുമുമ്പ് കവാടം ലോഞ്ച് ചെയ്യാൻ പറ്റിയാൽ നന്ന് എന്ന് വിചാരിക്കുന്നു -- റസിമാൻ ടി വി 05:38, 13 ജൂലൈ 2009 (UTC)
ജ്യോതിശാസ്ത്രം എന്ന് കൊടുത്തതിന് കൂടെ വയ്ക്കാൻ പറ്റിയ ചിത്രമേതാ. ഇപ്പോളുള്ളത് സൂപ്പർനോവ എന്ന തിരഞ്ഞെടുത്ത ലേഖനത്തിനാണ് കൂടുതൽ യോജിക്കുക -- റസിമാൻ ടി വി 04:09, 14 ജൂലൈ 2009 (UTC)
നല്ല ഒരു ഒപ്‌റ്റിക്കൽ ടെലിസ്കോപ്പിന്റെ ചിത്രമോ, താരനിബിഡമായ ആകാശത്തിന്റെ ചിത്രമോ ആയിരിക്കും കൂടുതൽ നല്ലതെന്നു് എനിക്കു് തോന്നുന്നു--Shiju Alex|ഷിജു അലക്സ് 04:30, 14 ജൂലൈ 2009 (UTC)
ജ്യോതിശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയിട്ടുള്ള ക്രാബ് നെബുലയുടെ ചിത്രമല്ലേ അത്. അതിനെ ഒഴിവാക്കേണ്ടതില്ല എന്നു തോന്നുന്നു. സൂപ്പർനോവ എന്ന ഇപ്പോഴത്തെ തിരഞ്ഞെടുത്ത ലേഖനമായതു കൊണ്ടല്ലേ? --ജുനൈദ് (സംവാദം) 04:54, 14 ജൂലൈ 2009 (UTC)
ബോക്സ് നമ്പർ
തിരുത്തുകഇപ്പോൾ വര മാത്രമാണല്ലോ കാണുന്നത് -- റസിമാൻ ടി വി 05:44, 14 ജൂലൈ 2009 (UTC)
രൂപം
തിരുത്തുകരണ്ടാമത്തെ രൂപമാണ് ശരി. ക്രമനമ്പർ എവിടെയും നൽകിയിരുന്നില്ല. ഉപയോക്താവ്:Edukeralam ഇങ്ങനെ ആദ്യം നൽകിയ രൂപത്തിലാണ് കാണപ്പെടുന്ന് പറയുന്നു --ജുനൈദ് (സംവാദം) 06:54, 14 ജൂലൈ 2009 (UTC)
ഞാൻ പഴയ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട് . എന്റെ ബ്രൌസറിന്റേയോ മറ്റോ പ്രശ്നമാകാം --Edukeralam|ടോട്ടോചാൻ 06:56, 14 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം
തിരുത്തുകവിക്കി മലയാളത്തിലാണെങ്കിലും ഏതെങ്കിലും പ്രതേക ഭൂപ്രദേശത്തിന് മാത്രമുള്ളല്ലോ. ഈ മാസത്തിലെ ആകാശം എന്നതിൽ നമ്മൾ ചേർക്കാനുദ്ദേശിക്കുന്ന ആകാശത്തിന്റെ ചിത്രം കേരളത്തിന്റെ അക്ഷാംശത്തിലുള്ളവർകാണുന്ന വിധത്തിലായിരിക്കുമല്ലോ? അക്ഷാംശം മാറുമ്പോൾ ആകാശത്തിന്റെ ദൃശ്യവും മാറില്ലേ? --ജുനൈദ് (സംവാദം) 07:03, 14 ജൂലൈ 2009 (UTC)
അത് ഒരു പ്രശ്നമാണ്. കേരളത്തിലുള്ളവർക്ക് കാണുന്ന വിധത്തിലായിരിക്കും ആകാശദൃശ്യം. മറ്റുസ്ഥലങ്ങളിലേയും ഉൾപ്പെടുത്താൻ ശ്രമിച്ചാൽ നിരവധി മാപ്പുകൾ നൽകേണ്ടി വരും. ചർച്ച ചെയ്ത് തീരുമാനിക്കണം. സ്റ്റെല്ലേറിയം ഉപയോഗിച്ചാൽ ഏതു സ്ഥലത്തേയും ദൃശ്യം ലഭിക്കും. ഇന്ത്യയിൽ മാത്രം മതിയെങ്കിൽ മൂന്ന് ആക്കിതിരിച്ച് നൽകാം. വടക്കേ ഇന്ത്യ, മധ്യ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ അതേ ഇപ്പോൾ നടക്കാൻ സാധ്യതയുള്ളൂ--Edukeralam|ടോട്ടോചാൻ 07:16, 14 ജൂലൈ 2009 (UTC)
ആകാശം കേരളത്തിലെ മതി എന്ന് ഷിജു നിർദ്ദേശിച്ചിരുന്നു. നമുക്ക് പ്രാരംഭമായി അതു തന്നെ പോരേ?--Edukeralam|ടോട്ടോചാൻ 07:19, 14 ജൂലൈ 2009 (UTC)
കേരളം മതി എന്നാണ് എന്റെ അഭിപ്രായം. -- റസിമാൻ ടി വി 07:31, 14 ജൂലൈ 2009 (UTC)
നമുക്കു് ലോകത്തുള്ള/ഇന്ത്യയിലുള്ള എല്ലാ ഭൂപ്രദേശത്തിലേയും ആകാശമാപ്പു് പ്രദർശിപ്പിക്കാൻ പറ്റില്ല. നമ്മളെസംബന്ധിച്ചിടത്തോളം എറ്റവും പ്രാധാന്യമുള്ള ഭൂപ്രദേശം കേരളമാണു്. അതിനാൽ ഈ മാസത്തെ ആകാശം എന്ന വിഭാഗത്തിൽ കേരളത്തിലെ ആകാശമാപ്പ് മാത്രം മതി. --Shiju Alex|ഷിജു അലക്സ് 07:38, 14 ജൂലൈ 2009 (UTC)
ശരിയാക്കാം. ആകെ പന്ത്രണ്ട് ചിത്രമല്ലേ ഉണ്ടാകൂ, അല്ലേ? --ജുനൈദ് (സംവാദം) 07:45, 14 ജൂലൈ 2009 (UTC)
അതെ. മാപിന്റെ ഒപ്പം എന്തൊക്കെ വിശദീകണങ്ങൾ കുടെ കൊടുക്കാൻ പറ്റുമെന്നു് ആലോചിക്കണം. ശാസ്ത്രകേരളത്തിലെ പോലെ സമാനമായ വിവരണങ്ങൾ കൊടുക്കാൻ പറ്റുമോ എന്ന് നോക്കണം. പറ്റിയാൽ നമുക്കു് സ്വന്തമായ ഒരു രീതി തന്നെ അവലംബിക്കാം. --Shiju Alex|ഷിജു അലക്സ് 07:49, 14 ജൂലൈ 2009 (UTC)
കൊള്ളാം നല്ല അഭിപ്രായം ഞാൻ ജ്യോതിശാസ്ത്രത്തെസംബന്ധിച്ച ചില കാര്യങ്ങൾ കേരളത്തെ അവലംബിച്ച് എഴുതിയപ്പോൾ അതുപറ്റില്ല ഇത് ലോകത്തിന്റെ വിജ്ഞാനകോശമാണെന്ന് അഭിപ്രായപ്പെട്ടവർ തന്നെ തിരിച്ചു കേരളത്തിലെ കാര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കണം എന്നു പറയുന്നല്ലോ സന്തോഷം --Ranjith Siji Public Neon IT 08:00, 14 ജൂലൈ 2009 (UTC)
ഇപ്പോൾ നൽകിയതുപോലെയുൾല ഫോർമാറ്റിൽ ഒരോ മാസത്തിനും താളുകൾ നിർമ്മിച്ചു വച്ചാൽ മതി. ഒരോ മാസത്തിലും തനിയെ മാറിക്കോളും --ജുനൈദ് (സംവാദം) 08:07, 14 ജൂലൈ 2009 (UTC)
ഗ്രഹങ്ങൾ അപ്പോൾ എന്തു ചെയ്യും? നക്ഷത്രങ്ങൾ മാത്രമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു...--Edukeralam|ടോട്ടോചാൻ 08:10, 14 ജൂലൈ 2009 (UTC)
ഓ അങ്ങനെയൊരു പ്രശ്നമുണ്ടല്ലേ. എങ്കിൽ ഒരോ മാസത്തിനും പ്രതേകം താളുകൾ നൽകാം പോരെ? അങ്ങനെ വരുമ്പോൾ വരുന്ന ഒരോ മാസങ്ങൾക്കു വേണ്ടിയും താളുകൾ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ? --ജുനൈദ് (സംവാദം) 08:13, 14 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം ചേർത്തിരിക്കുന്നു. സ്റ്റെല്ലേറിയം ഉപയോഗിക്കുന്നവർ മാറ്റങ്ങൾ നിർദ്ദേശിക്കുക --Edukeralam|ടോട്ടോചാൻ 08:00, 14 ജൂലൈ 2009 (UTC)
എല്ലാ മാസത്തേയും 15 ന് രാത്രി 8 മണിക്കുള്ള നക്ഷത്രമാപ്പ് ആണ് ചേർക്കുന്നത്. ചിത്രത്തിന്റെ നിലവാരം, വേണ്ട വസ്തുതകൾ എന്നിവ ചൂണ്ടിക്കാണിക്കുക --Edukeralam|ടോട്ടോചാൻ 08:03, 14 ജൂലൈ 2009 (UTC)
അഭിപ്രായങ്ങൾ:
- രണ്ട് കോളമാക്കിയ ഭാഗത്തിനു താഴെ (അഥവാ മുകളിൽ - പ്രധാന ലേഖനത്തിനു താഴെ) മുഴുവൻ വീതിയിൽ കൊടുക്കുക
- വെള്ള പശ്ചാത്തലത്തിൽ നക്ഷത്രങ്ങൾ കറുപ്പ് നിറത്തിൽ അടയാളപ്പെടുത്തുക
- പ്രധാന നക്ഷത്രരാശികൾ, ജ്യോതിശാസ്ത്രവസ്തുക്കൾ എന്നിവയ്ക്ക് മാത്രം പേരു നൽകുക
-- റസിമാൻ ടി വി 08:11, 14 ജൂലൈ 2009 (UTC)
Suggestions:
- നക്ഷത്രരാശികളുടെ പേര് മലയാളത്തിലാക്കാൻ വല്ല വഴിയുമുണ്ടോ?
- പ്രധാനപ്പെട്ട നക്ഷത്രരാശികളുടെ (നക്ഷത്രങ്ങളുടെയും) പേര് കൊടുത്താൽ പോരേ. ഉള്ള പേരുകൾ ഇപ്പോൾ സ്ഥലം നിറയ്ക്കുന്ന പോലെ
- ചാർട്ടിലേതുപോലെ വെള്ള പ്രതലത്തിൽ കറുത്ത നക്ഷത്രങ്ങൾ അല്ലേ നല്ലത്?
- സ്റ്റാർ മാപ്പുകളുണ്ടാക്കാൻ Cartes du Ciel സോഫ്റ്റ്‌വെയർ നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഉപയോഗിച്ച് താരതമ്യം ചെയ്ത് നോക്കാമോ?
ഏതായാലും നന്നായിട്ടുണ്ട്
-- റസിമാൻ ടി വി 08:41, 14 ജൂലൈ 2009 (UTC)
കുറച്ചു് വിശദീകരനങ്ങൾ കൂടിയാകാം. പൂർണ്ണമായ വിശദീകരണം കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/ജൂലൈ താളിൽ ആകാം. പക്ഷെ ജ്യോതിശാസ്ത്ര കവാടത്തിന്റെ പ്രധാനതാളിൽ ഏറ്റവും പ്രധാനപ്പെട്ട വിശദീകരണങ്ങൾ മാത്രം മതിയാകം. ഇനിയിപ്പം ഈ മാസത്തെ ആകാശം എന്ന പംക്തി ജ്യോതിശാസ്ത്ര പോർട്ടലിനു് അപ്പുറത്തേക്ക് വളരുകയാണെങ്കിൽ നമൂക്കു് പിന്നീടു് ഇതു് വിപുലീകരിക്കാനുള്ള വഴികൾ ആലോചിക്കാം. തൽക്കാലം ഇങ്ങനെ പൊകട്ടെ. --Shiju Alex|ഷിജു അലക്സ് 08:14, 14 ജൂലൈ 2009 (UTC)
വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം --ജുനൈദ് (സംവാദം) 08:16, 14 ജൂലൈ 2009 (UTC)
മാപ്പിന് വലുപ്പം കെടന്നോട്ടേന്ന് വച്ച് നടൂലാക്കിയതാ. ബോറായോ? -- റസിമാൻ ടി വി 08:30, 14 ജൂലൈ 2009 (UTC)
ഇനി ഈ താളിൽ പോയി വരാൻ പോകുന്ന മാസങ്ങളിലേക്കും ആവശ്യമുള്ളപ്പോൾ അതാത് മാസത്തിന്റെ ചുവന്ന കണ്ണി ഞെക്കി താൾ ഉണ്ടാക്കിയാൽ മതി. എപ്പടി :) --ജുനൈദ് (സംവാദം) 08:35, 14 ജൂലൈ 2009 (UTC)
അപൂർണ്ണം ലേഖനങ്ങൾ
തിരുത്തുകഅപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതി പ്രകാരം അപൂർണ്ണ ലേഖനങ്ങൾ ക്രമീകരിക്കാൻ തുങ്ങിയിട്ടുണ്ട്. അപൂർണ്ണമായ ജ്യോതിശാസ്ത്ര ലേഖനങ്ങൾ ക്രമീകരിക്കേണ്ടത് നമ്മുടെ ഈ ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെയും ആവശ്യമാണല്ലോ. അതിനാൽ ഇനി അപൂർണ്ണമായി കാണുന്ന ജ്യോതിശാസ്ത്ര ലേഖനങ്ങളിൽ {{അപൂർണ്ണം}} എന്ന ഫലകത്തിനു പകരം {{Astrostub}} എന്ന ഫലകം ചേർക്കുവാനപേക്ഷിക്കുന്നു. --ജുനൈദ് (സംവാദം) 04:26, 15 ജൂലൈ 2009 (UTC)
നക്ഷത്രരാശികൾ
തിരുത്തുക88 നക്ഷത്രരാശികളെക്കുറിച്ചും ലേഖനങ്ങളായിട്ടുണ്ട്. എന്നാൽ ചിലതിന് infobox പോലുമില്ലെന്നതാണ് സത്യം. ആവുന്നത്ര പൂർണ്ണമാക്കാൻ യോജിച്ച് പ്രവർത്തിക്കണം. സംശോധനായജ്ഞം പോലെ വല്ലതും തൊടങ്ങിയാലോ? -- റസിമാൻ ടി വി 05:22, 15 ജൂലൈ 2009 (UTC)
എന്റെ ഒരു ആഗ്രഹം
തിരുത്തുക22-ആം തീയതി സൂര്യഗ്രഹണമല്ലേ? ഒരാഴ്ചകൊണ്ട് ഗ്രഹണം താളോ സൂര്യഗ്രഹണം താളോ നന്നായി വികസിപ്പിച്ച് വിക്കിയിലെ തെരഞ്ഞെടുത്ത ലേഖനമാക്കാൻ പറ്റുമോ? -- റസിമാൻ ടി വി 08:23, 15 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം, ജ്യോതിശാസ്ത്രസംഭവങ്ങൾ എന്നിവയിൽ വല്ലാത്ത overlap. ഏതെങ്കിലും ഒന്നു പോരേ? -- റസിമാൻ ടി വി 08:30, 15 ജൂലൈ 2009 (UTC)
കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ ശ്രദ്ധിക്കുക. അടുത്ത മാസത്തേക്കുള്ള പണി ഇപ്പളേ തൊടങ്ങണം -- റസിമാൻ ടി വി 08:35, 15 ജൂലൈ 2009 (UTC)
അങ്ങിനെ ഒരു പ്രശ്നം ഉണ്ട്. എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ശ്രദ്ധയിൽ പെട്ടതാണ്. രണ്ടിടത്തും വരേണ്ടത് ചർച്ച ചെയ്ത് തീരുമാനിക്കാം. എന്തായാലും അടുത്തമാസത്തെ പുതുക്കലിൽ കാര്യങ്ങൾ ശരിയാക്കാം. --Edukeralam|ടോട്ടോചാൻ 09:55, 15 ജൂലൈ 2009 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഅടുത്ത മാസത്തെ തിരഞ്ഞെടുത്ത ലേഖനത്തിനുള്ള വല്ല തയ്യാറെടുപ്പും ആയോ. ഇപ്പഴേ എന്തെങ്കിലും ചെയ്താലെ വല്ലതും തിരഞ്ഞെടുക്കാവുന്ന വിധത്തിലെത്തൂ. അതിനു കുറഞ്ഞത് പ്രധാനതാളിൽ തിരഞ്ഞെടുക്കുന്ന ലേഖനത്തിന്റെ ഗുണമെങ്കിലും വേണമല്ലോ. കൂടാതെ ഇവിടെ തിരഞ്ഞെടുക്കുന്നവ ശേഷം പ്രധാനതാളിൽ പ്രദർശിപ്പിക്കാൻ കഴിയുകയും ചെയ്യും. അങ്ങനെ രണ്ട കാര്യങ്ങൾ സാധിക്കും. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി കൈയ്യിലുണ്ടെങ്കിലും അതിനെ ഇപ്പോൾ ഉപയോഗിക്കേണ്ട എന്നാണെന്റെ അഭിപ്രായം അറ്റകൈക്ക് പ്രയോഗിക്കാൻ കരുതി വെക്കാം. --ജുനൈദ് (സംവാദം) 03:49, 18 ജൂലൈ 2009 (UTC)
:-) -- റസിമാൻ ടി വി 03:53, 18 ജൂലൈ 2009 (UTC)
ഹബിൾ ഉപയോഗിക്കാം എന്നായിരുന്നു ഞാൻ വിചാരിച്ചത്. വേറെ ഏതാ ഉള്ളത്? -- റസിമാൻ ടി വി 03:54, 18 ജൂലൈ 2009 (UTC)
വേണമെങ്കിൽ ഉയോഗിക്കാം. ഞാനെന്റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ. ;) --ജുനൈദ് (സംവാദം) 04:00, 18 ജൂലൈ 2009 (UTC)
അടുത്ത മാസം മുതൽ ലേഖനം ശരിയാക്കാൻ ഒരു മാസം കിട്ടും. ഇപ്രാവശ്യം 15 ദിവസമേ ഉള്ളൂ. അപ്പോൾ ഇതല്ലേ അറ്റകൈ? -- റസിമാൻ ടി വി 04:02, 18 ജൂലൈ 2009 (UTC)
ഓക്കെ. ഇപ്പഴേ ചേർത്തേക്കാം. --ജുനൈദ് (സംവാദം) 04:15, 18 ജൂലൈ 2009 (UTC)
- തിരഞ്ഞെടുത്ത ലെഖനം എന്നതു് വലിയ ലെഖനം ആയിരിക്കണം എന്നതായിരിക്കരുതു് മാനദണ്ഡം. വർഗ്ഗം:ജ്യോതിശാസ്ത്രം ഇതിൽ തിരഞ്ഞാൽ ചെറുതെങ്കിലും പൂർണ്ണമായ ചില ലെഖനങ്ങൾ കിട്ടും. ഈ മാസം ഇനിയിപ്പം സമയം കുറവായതിനാൽ ഏകദേശം പൂർണ്ണമായ ലേഖനമായ ഹബിൾ തന്നെയാകാം. പക്ഷെ ആ ലെഖനത്തിൽ ഹബ്ബിളിന്റെ ആനുകാലികമായ സംഭവങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടു്. --Shiju Alex|ഷിജു അലക്സ് 04:16, 18 ജൂലൈ 2009 (UTC)
നിങ്ങൾക്കറിയാമോ
തിരുത്തുകനിങ്ങൾക്കറിയാമോ എന്ന ഭാഗത്തിന് ആർക്കൈവ് സൂക്ഷിക്കണോ? അങ്ങനെയാണെങ്കിൽ തിരഞ്ഞെടുത്ത ചിത്രം പോലെ ഓരോ ആഴ്ചയ്ക്കും ഓരോ താൾ എന്നാക്കുകയും ചെയ്യാമല്ലോ -- റസിമാൻ ടി വി 10:54, 20 ജൂലൈ 2009 (UTC)
നല്ല ആശയം. പഴയ നിങ്ങൾക്കറിയാമോ ശലകങ്ങൾ കാണാൻ മികച്ച ഉപാധി ആണതു്. പക്ഷെ ആഴ്ചയില്ലൊരിക്കൽ എന്നതിനു് പകരം മാസത്തിലൊരിക്കൽ. ലേഖനങ്ങളിൽ നിന്നു് ഇതു് തിരഞ്ഞു് കന്റെത്തുന്നതു് നല്ല പണിയാണു്. മാസത്തിലൊരിക്കലാണെങ്കിൽ വലിയ ബുദ്ധിമുട്ടില്ല. --Shiju Alex|ഷിജു അലക്സ് 11:15, 20 ജൂലൈ 2009 (UTC)
ഗ്രഹണം
തിരുത്തുകറസിമാൻ മുകളിൽ സൂചിപ്പിച്ച പൊലെ ഗ്രഹണത്തിനു് നമുക്കു് കവാടം ഗ്രഹണമയമാക്കിയാലോ?--Shiju Alex|ഷിജു അലക്സ് 11:17, 20 ജൂലൈ 2009 (UTC)
ഇതുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ
--Shiju Alex|ഷിജു അലക്സ് 01:52, 21 ജൂലൈ 2009 (UTC)
ഈ മാസത്തെ ആകാശം
തിരുത്തുകഈ മാസത്തെ ആകാശം വരുന്ന മാസങ്ങളിലെ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ ചിത്രങ്ങളും പരിശോധിക്കുക. കൂടുതൽ നല്ല ചിത്രങ്ങൾ ഉപയോഗിക്കുക. നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. കഴിഞ്ഞമാസങ്ങളിലെ ആകാശവും ഇടട്ടേ ? വെള്ള പശ്ചാത്തലത്തിലുള്ള മാപ്പുകൾ ഇടാൻ ശ്രമിക്കാം--Ranjith Siji IT Neon Public 12:59, 22 ജൂലൈ 2009 (UTC)
- കറുത്ത പശ്ചാത്തലം തന്നെയായിരിക്കും ഭംഗി എന്ന് തോന്നുന്നു. രാത്രി ആകാശത്തിന്റെ പ്രതീതി അതിനുണ്ടാവുമല്ലോ --ജുനൈദ് (സംവാദം) 14:11, 22 ജൂലൈ 2009 (UTC)
- എന്നാൽ സാധാരണ കണ്ടുവരുന്നത് (മാപ്പുകളിൽ) വെളുത്ത പശ്ചാത്തലമാണ്. പ്രിന്റിംഗിന്റെ കാര്യമായതുകൊണ്ടാവും. എന്തായാലും കറുപ്പുവേണോ വെളുത്തതുവേണോ എന്നൊരു സമവായത്തിലെത്തണമെന്നുതോന്നുന്നു --Neon. 14:15, 22 ജൂലൈ 2009 (UTC)
- അച്ചടി മാധ്യമങ്ങളിൽ മഷിയുടെ ഉപയോഗം കുറയ്ക്കനാണ് വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നത്, ഇവിടെ അതിന്റെ ആവശ്യമില്ലാല്ലോ --ജുനൈദ് (സംവാദം) 14:26, 22 ജൂലൈ 2009 (UTC)
തിരഞ്ഞെടുത്തവ
തിരുത്തുകപ്രധാന താളിൽ തിരഞ്ഞെടുത്ത ലേഖനങ്ങൾക്കും ചിത്രങ്ങൾക്കും വെങ്കലനക്ഷത്രം ഇടുന്നപോലെ ജ്യോതിശാസ്ത്രകവാടത്തിൽ തിരഞ്ഞെടുത്ത സാധനങ്ങൾക്ക് വല്ലതും ഇട്ടുകൂടേ? -- റസിമാൻ ടി വി 18:21, 15 ഓഗസ്റ്റ് 2009 (UTC)
വേണെങ്കിൽ ഒരു വർഗ്ഗം ഉണ്ടാക്കാം. അതിനപ്പുറം ലേഖനത്തിൽ സ്ഥിരമായി ചേർക്കുന്ന ഒരു സംവിധാനം വേണോ? താരകം ഒക്കെ പ്രധാന താളിൽ വരുമ്പോൾ മാത്രം മതി എന്ന് എന്റെ അഭിപ്രായം--Shiju Alex|ഷിജു അലക്സ് 18:31, 15 ഓഗസ്റ്റ് 2009 (UTC)
- സൂപ്പർനോവ, ജോതിശാസ്ത്രം എന്നിവയും തിരഞ്ഞെടുത്ത ലേഖനങ്ങളല്ലേ? -- റസിമാൻ ടി വി 07:53, 9 സെപ്റ്റംബർ 2009 (UTC)
ചോദ്യ ചിഹ്നം
തിരുത്തുകനിങ്ങൾക്കറിയാമോ? എന്നതിനുള്ളിൽ കൊടുക്കുന്നവ ചോദ്യ ചിഹ്നത്തിൽ അവസാനിക്കുന്നതല്ലേ നല്ലത്? English വികി പ്രധാന താളിൽ അങ്ങനെയാണ്. ഫുൾ സ്റ്റോപ്പിനെ ഞാൻ ചോദ്യ ചിഹ്നമാക്കി മാറ്റിയിട്ടുണ്ട്. പ്രശ്നം വല്ലതുമുണ്ടോ? --Oracle125|രാഹുൽ ആനന്ദ് 02:26, 14 ഏപ്രിൽ 2010 (UTC)
- എനിക്ക് കുഴപ്പമൊന്നും തോന്നുന്നില്ല. ചിത്രം അപ്ഡേറ്റ് ചെയ്യണമെന്ന് മാത്രം -- റസിമാൻ ടി വി 08:09, 14 ഏപ്രിൽ 2010 (UTC)
ജ്യോതിശാസ്ത്രവാർത്തകൾ - ആർകൈവ്
തിരുത്തുകജ്യോതിശാസ്ത്രവാർത്തകൾ എന്ന വിഭാഗത്തിന് ഒരു ആർകൈവ് ഉണ്ടായെങ്കിൽ നന്നായേനെ എന്ന് എനിക്കൊരു അഭിപ്രായമുണ്ട്. ബാക്കി എല്ലാ വിഭാഗത്തിനും ഉണ്ടല്ലോ. ഇതിലൂടെ പഴയ വാർത്തകളെ കുറിച്ച് അറിയുകയും ചെയ്യാം. അഭിപ്രായങ്ങൾ?? --Oracle125|രാഹുൽ ആനന്ദ് 01:50, 14 മേയ് 2010 (UTC)
- നല്ല നിർദ്ദെശമാണു്. ഉണ്ടാക്കി തുടങ്ങിക്കോളൂ. പിന്നെ തീയതികൾ ഒക്കെ തന്നെ 2010 മെയ് 10, 2011 മാർച്ച് 12, എന്നിങ്ങനെ കൊടുക്കുക. ശാസ്ത്രീയമായി നല്ല രീതി അതാണു്. --ഷിജു അലക്സ് 08:55, 14 മേയ് 2010 (UTC)
ചരിത്രരേഖ
തിരുത്തുകപ്രധാനതാളിലെപ്പോലെ കവാടത്തിലും ഒരു ചരിത്രരേഖ ചേർക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു? -- റസിമാൻ ടി വി 03:37, 27 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 05:15, 27 ജൂൺ 2010 (UTC)
ഒരു പരീക്ഷണം ഇവിടെയുണ്ട് -- റസിമാൻ ടി വി 23:37, 30 ജൂൺ 2010 (UTC)
അംഗത്വം
തിരുത്തുകഎനിക്ക് വിക്കിപദ്ധതി/ജ്യോതിശാസ്ത്രം ൽ അംഗമാകാൻ താല്പര്യം ഉണ്ട്.--റിജോ 13:17, 4 ഓഗസ്റ്റ് 2010 (UTC)
ജ്യോതിശാസ്ത്രകവാടം
തിരുത്തുകഈ താളിൽ കാര്യമായ ഇടപെടലുകളൊന്നും കാണുന്നില്ല. ആർക്കും വേണ്ടാതായോ? 4 ഓഗസ്റ്റ് 2010 നു ശേഷം സംവാദവുമില്ല. ചിത്രം വാർത്ത എന്നിവയിൽ ഞാൻ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. തെറ്റുകളുണ്ടെങ്കിൽ പറയുക. ചരിത്രരേഖ തുടങ്ങുന്നു. അഭിപ്രായം പറയുമല്ലോ. ആരെങ്കിലും--ഷാജി സംവാദം 13:07, 2 ഫെബ്രുവരി 2012 (UTC)