വിക്കിപീഡിയ സംവാദം:പഞ്ചായത്ത് (നയരൂപീകരണം)
ക്രിയേറ്റീവ് കോമൺസ് എന്നത് സൃഷ്ടാവ് വന്ന് ലൈസൻസ് കയറ്റണം എന്നർത്ഥത്തിലല്ല. അത് ആർക്കും ഉപയോഗിക്കാം എന്ന അർത്ഥത്തിലാണ്. സൃഷ്ടാക്കളെ ഒക്കെ വിക്കിയിലേക്ക് കൊണ്ട് വരണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ ഷിജൂ? --ചള്ളിയാൻ ♫ ♫ 09:54, 30 ഓഗസ്റ്റ് 2007 (UTC)
- സോക്ക് പപ്പറ്റുകൾ , മീറ്റ് പപ്പറ്റുകൾ എന്നിവ എന്താണെന്ന് എന്നെപ്പോലെയുള്ള പുതിയ ആളുകൾക്ക് അല്പം വിശദീകറ്റരിക്കാമോ?--സുഗീഷ് 06:09, 1 നവംബർ 2007 (UTC)
വിക്കിപീഡിയ:അപരമൂർത്തിത്വം ഇതു വായിക്കുക. thanks to Praveen.--Shiju Alex 06:30, 1 നവംബർ 2007 (UTC)
പലവകയിലേക്ക്
തിരുത്തുകനയരൂപീകരണവുമഅയി യാതൊരു ബന്ധവുമില്ലതെ ഉള്ള ചർച്ചകൾ ഇവിടെ നിന്നും പലവകയിലേക്ക് മാറ്റി--അനൂപൻ 07:17, 2 ജനുവരി 2008 (UTC)
ഐപികൾക്ക് സംവാദ താളിലെങ്കിലും എഡിറ്റാനുള്ള അവസരണം
തിരുത്തുകഐപികൾക്ക് ലേഖനത്തിൽ അഭിപ്രായം പറയാനുള്ള അവസരമെങ്കിലും വേണം. അല്ലെങ്കിൽ ഐപികൾക്കഭിപ്രായം പറയാനുള്ള ഒരു പേജ് വേണം 67.159.44.134 09:03, 20 ഫെബ്രുവരി 2008 (UTC)
- അഭിപ്രായങ്ങൾ ലോഗിൻ ചെയ്ത് പറഞ്ഞാൽ പോരെ?--അനൂപൻ 09:07, 20 ഫെബ്രുവരി 2008 (UTC)
- ലോഗിൻ ചെയ്യാത്തവരാണ് ഐപികൾ. അവർക്ക് അഡ്മിനാവണം സീസോപ്പ് ആവണം എന്നൊന്നും ചിന്തയില്ല. പിന്നെ പ്രത്യേക പേരിൽ ചില വിഷയങ്ങളിൽ എഡിറ്റ് വരുത്തുന്നവരെ കടിച്ച് കുടയുന്ന സമീപനമാണ് സമീപ കാലത്ത് മലയാളം വിക്കിയിൽ കാണുന്നത്. ഇസ്ലാമിക ലേഖനങ്ങളിൽ തുടർച്ചയായി എഡിറ്റ് വരുത്തിയാൽ അയാളെ ചില മുൻ വിധികളോടെ കാണുന്നു. പുതിയ് മുസ്ലിം യൂസേസ് വന്നാൽ വെൽകം പറയാനോ പ്രോസ്താഹിപ്പിക്കാനോ ആളില്ല. ഇതൊരു താത്കാലിക പ്രതിഭാസമാണെന്ന് കരുതിയിരിന്നു. എന്നാൽ ഒരാളിലോ രണ്ടാളിലോ അല്ല ഈ അപകടകരമായ പ്രവണത കാണുന്നത്. ഐപിയിൽ നിന്നും എഡിറ്റുമ്പോൾ അത്തരം കുത്തുവാക്കുകൾ കേൾക്കണ്ടല്ലോ. വിക്കിയിൽ ശിശുവായിരുന്ന കാലത്ത് നടത്തിയിരിന്ന തെറ്റുകൾ ( ബ്ലോക്ക് ചെയ്യുകയോ) പിന്നീട് എടുത്ത് പറഞ്ഞ് കുറ്റവാളികളെ വീണ്ടും ഏറ്റവും വലിയ കുറ്റവാളികളാക്കുന്നത് പ്രവണതയും നിർത്തണം(കിരീടം, ചെങ്കോൽ സിനിമ മോഡൽ). അത്തരം പരിഹാസങ്ങൾ നടത്തുന്ന യൂസേർസിനെ ബ്ലോക്കുകയും വേണം.-ഒരു ഐപിയുടെ എളിയ അഭിപ്രായം— ഈ തിരുത്തൽ നടത്തിയത് 67.159.44.134 (സംവാദം • സംഭാവനകൾ)
കൂടുതൽ സജീവ യൂസേർസ് ഉണ്ട്ണാവുന്നത് വരെ ഇങ്ങനെ തന്നെ പോവട്ടെ എന്നാണെന്റെ അഭിപ്രായം. --ബ്ലുമാൻഗോ ക2മ 09:24, 20 ഫെബ്രുവരി 2008 (UTC)
- ഇസ്ലാമിക വിഷയത്തിൽ എന്നല്ല ഒരു വിഷയത്തിലും എഡിറ്റ് നടത്തുന്നവരെ കടിച്ച് കുടയുന്ന പ്രവണത മലയാളം വിക്കിയിൽ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.ലേഖനം എഴുതുമ്പോൾ അത് മതനിരപേക്ഷമായ കാഴ്ചപ്പാടുകളോടെയാവണം എന്നൊരു നിബന്ധനയുണ്ട് വിക്കിയിൽ.അതിനാലാണ് അത്തരം ലേഖനങ്ങൾ നിരന്തരമായി തിരുത്തപ്പെടുന്നത്.ഇവിടെ മുസ്ലീം യൂസേർസ് വന്നാൽ സ്വാഗതം ചെയ്യില്ല എന്നൊരു നയം ഒന്നുമില്ല.മാത്രമല്ല സ്വാഗതം ചെയ്യുക എന്നത് വിക്കിയിൽ അംഗത്വം എടുത്തിട്ടുള്ള ആർക്കും ആകാവുന്നതാണ്.കരീടം,ചെങ്കോൽ സിനിമ മോഡൽ എന്താണെന്ന് മനസ്സിലായില്ല.--അനൂപൻ 09:35, 20 ഫെബ്രുവരി 2008 (UTC)
- ഇംഗ്ലീഷ് വിക്കിപീഡിയ എടുത്ത് നോക്കിയാൽ ഏത് ലേഖനത്തിനും വ്യത്യസ്ത കാഴചപ്പാട് ഉണ്ടാവും. ഇസ്ലാമിക് കാഴചപ്പാടുള്ള ലേഖനങ്ങൾ എഴുതിയാൽ മറ്റുകാഴ്ചപ്പാടുള്ള ലേഖനങ്ങൾ എഴുതാൻ കഴിയുന്നവർ അതും എഴുതണം എന്നേ ഇതിനെ കുറിച്ച് പറയാനാവൂ. ഇസ്ലാമിക കാഴ്ചപ്പാടുള്ള ലേഖനങ്ങൾ ആദ്യംവരാൻ പാടില്ല മറ്റുള്ളത് വന്നതിനു ശേഷമേ ഇത് വരാൻ പാടുള്ളൂ എന്നൊക്കെ ഉണ്ടോ എന്ന് എനിക്കറിയില്ല.67.159.44.134 10:34, 20 ഫെബ്രുവരി 2008 (UTC)
- അങ്ങനെ ഒരു നിയമവും ഇല്ല ഐ.പീ.അതൊന്നും വിക്കിപീഡിയ പോലൊരു സംരഭത്തിൽ നടപ്പുള്ള കാര്യവുമല്ല.ഇസ്ലാമിക കാഴ്ചപ്പാടുകൾ ഉള്ള ലേഖനങ്ങൾ എഴുതുന്നവരെയും,അല്ലാത്തവരെയും വിക്കിക്ക് ഒരേ കണ്ണിലൂടെയേ കാണാൻ പറ്റൂ. ഇസ്ലാമിക ലേഖനങ്ങൾ എഴുതാൻ കെല്പുള്ളവർ ദിവ്യരാണ്.അവർക്ക് പ്രത്യേക പരിഗണന വേണം എന്നൊന്നും വിക്കിപീഡിയയിൽ നടപ്പുള്ള കാര്യമല്ല.വിക്കിപീഡിയയെ സംബന്ധിച്ചെടുത്തോളം ഇസ്ലാം മതം മറ്റുള്ള മതങ്ങൾ പോലെ ഒരു മതം മാത്രം.അതിനപ്പുറമുള്ള ഒരു ദിവ്യത്വവും ആ മതത്തിനു ഉള്ളതായി ഒരു വിജ്ഞാനകോശത്തിനു കരുതാൻ ആവില്ല.--അനൂപൻ 10:54, 20 ഫെബ്രുവരി 2008 (UTC)
പടങ്ങൾ റീ അപ്‌ലോഡ് ചെയ്യുമ്പോൾ
തിരുത്തുകസ്രഷ്ടാവിനല്ലാതെ മറ്റാർക്കും പടം റീ അപ്ൽഡ് ചെയ്യാൻ മറ്റു വിക്കിയിൽ അനുവാദം ഇല്ല. നമ്മുടെ നയം എന്താണ്. --ചള്ളിയാൻ ♫ ♫ 14:16, 20 ഫെബ്രുവരി 2008 (UTC)
- ഇപ്പോള് ഇങ്ങിനൊരു നയത്തിന്റെ ആവശ്യം എന്താണ്??--പ്രവീൺ:സംവാദം 04:37, 21 ഫെബ്രുവരി 2008 (UTC)
ഞാൻ മൻജിത്തിന്റെ ഒരു പടം റീ അപ്‌ലോഡ് ചെയ്തത് ശരിയായില്ല എന്ന് അങ്ങ് സൂചിപ്പിച്ചു, അന്നന്വേഷിച്ചപ്പോൾ മേൽ പറഞ്ഞ കാര്യം മനസ്സിലായി. അങങനെയല്ല എങ്കിൽ ആർക്കും മെച്ചപ്പെട്ട ചിത്രം കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം. ചെറിയ പിക്സലിലുള്ള മൻജിത്തിന്റെ പടം മാറ്റി കൂടിയ പിക്സലിലുള്ളത് കയറ്റിയത് ആ ഉദ്ദേശത്തിലാണ്. (മെച്ചപ്പെട്ടത്) --ചള്ളിയാൻ ♫ ♫ 07:17, 12 ജൂൺ 2008 (UTC)
ഭൂരിപക്ഷാപിപ്രയമുണ്ടായിട്ടൂം..
തിരുത്തുകഭൂരിപക്ഷാപിപ്രയമുണ്ടായിട്ടൂം..എന്തേ ______പീഡിയ എന്നപേരിൽ വന്നിരിക്കുന്ന യൂസേസിനെ ബ്ലോക്കാത്തത്? കേന്ദ്ര സാഹിത്യ നേടിയവരുടെ പട്ടിക നീക്കാൻ 2 ആഴ്ച ഫലകം അവിടെ കിടന്നിട്ടും ആരും ഡിലീറ്റിയില്ല.ശേഷം പ്രവീൺ ഫലകം ഒഴിവാക്കി വാൻഡലിസം കാണിച്ചപ്പോൾ അവരുടെ മൂട്ടല് തൂങ്ങി 2 ആള് മാത്രം അഭിപ്രായം പറഞ്ഞ് തീരുമാനമെടുക്കലും ബ്ലോക്കലും കഴിഞ്ഞിരിന്നു. ഇവിടെ ബ്ലോക്കാനെന്താ ഇത്ര താമസം?????????????
ഐ.പീ എഡിറ്റിംഗ് തടയുക
തിരുത്തുകനിരവധി വിക്കിപീഡിയരുടെ വിലപ്പെട്ട സമയം ഇതേ പോലുള്ള അനാവശ്യ സംവാദങ്ങളിലൂടെ നഷടപ്പെടുന്നുണ്ട്. അതിനാൽ ഇത്തരം സംവാദങ്ങൾക്കും ലേഖങ്ങൾക്കും തുടക്കം കുറിക്കുന്നതു പ്രോത്സാഹിപ്പിക്കരുത്. സൗദിയിൽ നിന്നാണു ഇത്തരം നശീകരണ പ്രവർത്തനങ്ങൾ കൂടുതലും എന്നുള്ളതിനാൽ ആദ്യഘട്ടമെന്ന നിലയിൽ സൗദിയിൽ നിന്നുള്ള ഐപി എഡിറ്റ് പൂർണ്ണമായി നിരോധിക്കാം. എങ്കിൽ തന്നെ ഈ വിധത്തിലുള്ള ഭൂരിഭാഗം അനാവശ്യ സംവാദങ്ങളും ഒഴിവാകും. അതിനാൽ സൗദിയിൽ നിന്നുള്ള ഐപി എഡിറ്റ് നിരോധിക്കാനാണു ആദ്യം നയം രൂപീകരിക്കേണ്ടത്. --ഷിജു അലക്സ് 05:42, 12 ജൂൺ 2008 (UTC)
ഐ.പി കൾക്ക് തിരുത്തൽ നിരോധനം ഏർപ്പെടുത്തുകയാണങ്കിൽ ബാംഗ്ലൂരിൽ നിന്നും അമേരിക്കയിൽ നിന്നും നേപ്പാളിൽ നിന്നുമെല്ലാം നിരോധനം ഏർപ്പെടുത്തണം ബാംഗ്ലൂരിൽ നിന്നും ആദ്യം നിരോധനം ഏർപ്പെടുത്തുക, വിക്കി അഡ്മിന്മാർ പക്ഷം പിടിക്കാതിരിക്കുക,തങ്ങൾ അഡ്മിന്മാരാണ് എന്നുള്ള ബോധമുള്ളവരായിരിക്കുക,ഇടക്കിടക്ക് സമ്വാദങ്ങളിൽ വന്ന് ചൂട്ട് കത്തിക്കുന്നവർക്ക് തീ നൽകാതിരിക്കുക..വാൻഡലിസം ഇല്ലായ്മ ചെയ്യാൻ ഇതേ വഴിയുള്ളൂ..സിദ്ധീഖ് | सिधीक|Sidheeq| صدّيق
വിക്കി നൽകുന്ന അംഗത്വം സ്വീകരിച്ച്, അതുപയോഗിച്ച് അഭിപ്രായം പറയുന്നവർ വിക്കിക്ക് വേണ്ട നിലകൊള്ളുന്നവരായിരിക്കും എന്ന സമാന്യ യുക്തിക്ക് നിരക്കുന്നതാണ്. ഐ.പി.കൾ സംസാരിക്കുന്നത് അവരവരുടെ വാദം സാധൂകരിക്കാനായിരിക്കുമെന്നും അവർ വിക്കിയെ അംഗീകരിക്കുന്നേ ഇല്ല എന്നായിരിക്കണം അർത്ഥം. ഇത് വരെയുള്ള ഐ.പി. സംവാദയുദ്ധങ്ങൾ സൂചിപ്പിക്കുന്നതും അത് തന്നെ. അത് അവസാനിപ്പിക്കുന്നത് മലയാളം വിക്കിക്ക് ഗുണമേ ചെയ്യൂ എന്ന പക്ഷക്കാരനാണ് ഞാൻ. പക്ഷേ സൗദി, ,ബാംഗളൂർ എന്നൊക്കെയുള്ള വിഭാഗീയതയെ പിൻതാങ്ങുന്നില്ല. --ചള്ളിയാൻ ♫ ♫ 07:14, 12 ജൂൺ 2008 (UTC)
- പ്രവീൺ ഒരു കാര്യം മാത്രം മറക്കരുത്. ബാക്കിയുള്ളവർ ഇല്ലാത്ത സമയം ഉണ്ടാക്കി വിക്കിയിൽ എത്തുന്നത് വാൻഡലിസം ചെറുക്കാനല്ല. എല്ലാ ഐ.പി.കളും വാൻഡലിസം കാണിക്കുന്നില്ല; അതിൽ കുറച്ചുപേർ മാത്രം കാണിക്കുന്നു എന്ന് പ്രവീൺ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ കുറച്ചുപേരെ നിയന്ത്രിക്കാൻ തലപ്പത്തിരിക്കുന്ന നിങ്ങൾക്ക് ആർക്കും മനസ്സില്ല എന്നറിഞ്ഞതിൽ സന്തോഷം. ലോഗിൻ ചെയ്യാതെ മാത്രമേ തിരുത്തലുകൾ നടത്തൂ എന്ന വാശി നല്ല ലേഖനം തുടങ്ങണം എന്ന് വിചാരിക്കുന്ന ആർക്കും തോന്നില്ല എന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ട് ലോഗിൻ ചെയ്ത് തിരുത്തലുകൾ നടത്തിക്കൂടാ ??? ലോഗിൻ ചെയ്യാതെ നടത്തുന്ന തിരുത്തലുകൾ 99% ശുദ്ധ വാൻഡലിസം തന്നെയാണ്. അതിനെച്ചെറുക്കുന്നതിൽ സിസോപ്പുകൾക്കോ ബ്യൂറോക്രാറ്റുകൾക്കൊ കഴിവില്ല എങ്കിൽ പിന്നെ ആ സ്ഥാനം നിങ്ങളെപ്പോലുള്ളവർക്ക് എന്തിനാണ്. അങ്ങനെയെങ്കിൽ പ്രധാന താൾ ഉൾപ്പെടെ എല്ലാ താളുകളും എല്ലാവർക്കും തിരുത്താൻ അവസരം നൽകുക. എന്താ പറ്റുമോ ? --സുഗീഷ് 10:02, 12 ജൂൺ 2008 (UTC)
- ശുഭപ്രതീക്ഷ എന്നൊന്നുണ്ടല്ലോ..എല്ലാ ഐപികളും എന്നുമാത്രമല്ല, ഏത് റേഞ്ചിലുള്ളതാണെന്നും എല്ലാർക്കും അറിയാം. തിരിച്ചറിയാനത്ര ബുദ്ധിമുട്ടുമില്ല. ഞാനെന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. ദയവായി താളിന്റെ മുകളിലെവിടോയുള്ളീ എന്റഭിപ്രായം മുഴുവൻ വായിക്കാനപേക്ഷ. സ്വന്തം അഭിപ്രായ്ം മറ്റുള്ളവരോട് ചോദിച്ചിട്ടുവേണം പറയാനെന്ന് വിക്കിപീഡിയ നയം ഒന്നുമില്ല. എന്തായാലും ഞാനീവ്യക്ത്യാരോപണങ്ങളുടെ പേരിൽ രാജിവെക്കാനൊന്നും പോകുന്നില്ല. അതാരും ഓർക്കുകയും വേണ്ട ;-). 99 ശതമാനം വാൻഡലിസമാണെങ്കിൽ ബാക്കി ഒരു ശതമാനം നല്ലതാണെങ്കിൽ അതെങ്കിലും ഉപയോഗിക്കാനുള്ള മനസ്സുണ്ടാകുന്നത് നല്ലതാണ്. ഒരു യൂസർനേം ഉണ്ടാക്കിയിട്ടാലും ആരും അത്ര റിവീൽഡ് ആകുന്നുമില്ല--പ്രവീൺ:സംവാദം 10:18, 12 ജൂൺ 2008 (UTC)
- ശരി. ആ ഒരു ശതമാനം വലിയ കാര്യമൊന്നുമല്ല. പ്രവീണിന്റെ കാര്യം മാത്രമല്ല വ്യക്തിപരമായി പറഞ്ഞത്. പ്രവീണിന്റെ മറുപടിയാണ് ആദ്യം കിട്ടിയത്. അതിനാലാണ്. വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് തോന്നുന്നു എങ്കിൽ ക്ഷമിക്കുക.:) ശുഭപ്രതീക്ഷ നല്ലതാണ്. ഈ പറഞ്ഞത് പ്രവീൺ തന്നെ തിരുത്തിപ്പറയാൻ അവസരം വരും. ആ ഒരു ശുഭപ്രതീക്ഷ എനിക്കുമുണ്ട്. --സുഗീഷ് 10:28, 12 ജൂൺ 2008 (UTC)
- ഐപികളെ ഏഡിറ്റ് ചെയ്യാൻ അനുവദിക്കണം, നശികരണ പ്രവർത്തനം നടത്തുന്നവർ ഇതല്ലങ്കിൽ മറ്റൊരു ഓട്ട കിട്ടും വാൻഡലിസം കാണീക്കാൻ,500000 ലേഖനങ്ങളൊക്കെ പിന്നിട്ടിട്ടെ ഇത്തരം നയരൂപീകരണത്തിലേക്ക് പോകാവൂ--78.93.118.174 10:45, 12 ജൂൺ 2008 (UTC)
- "ഒരു യൂസർനേം ഉണ്ടാക്കിയിട്ടാലും ആരും അത്ര റിവീൽഡ് ആകുന്നുമില്ല" ഇപ്പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അതുകൊണ്ട് തന്നെ ലേഖനം തുടങ്ങാൻ ലോഗിൻ ചെയ്യണം എനതിനെ അനുകൂലിക്കുന്നു. അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ഊരും പേരും വയസുമൊന്നും ആരും ചോദിക്കുന്നില്ലല്ലോ? പെഴ്സണൽ ഡീറ്റൈൽസ് ഒന്നും തന്നെ വ്യക്തമാക്കാതെതന്നെ ലേഖനങ്ങളെഴുതുകയും തിരുത്തലുകൾ നടത്തുകയും ചെയ്യുന്ന പല യൂസേഴ്സ് വിക്കിയിലുണ്ട്. വിക്കിയിൽ അക്കൗണ്ട് ഉണ്ടാക്കുക വലിയ സമയവും പ്രയത്നവും ആവശ്യമുള്ള കാര്യവുമല്ല. ലേഖനം തുടങ്ങാൻ ലോഗിൻ ചെയ്യണം എനത് എത്രയും പെട്ടെന്ന് ഒരു നയമാക്കണമെന്ന് എന്റെ അഭിപ്രായം--അഭി 14:25, 12 ജൂൺ 2008 (UTC)
- പുതിയ താളുകൾ പരിശോധിച്ചാൽ 50-ൽ 8 എണ്ണം തുടങ്ങിയത് ഐ പി ആണെന്നു കാണാം - ഒരു പുതിയ താൾ സൃഷ്ടിക്കുന്നതിന് വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിരിക്കണം എന്ന നയം ഉണ്ടാക്കിയിട്ടും വാൻഡലിസം കുറയുന്നില്ലെങ്കിൽ താഴെപ്പറയുന്നവയും തടയാൻ, (ഒരു മാസത്തിനു ശേഷമോ മറ്റോ സ്ഥിതിതിവവരക്കണക്കുകൾ പരിശോധിച്ച്) നയം രൂപീകരിക്കാം എന്നാണ് എന്റെ അഭിപ്രായം.
- ഐ.പി.കൾ ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകൾ
- ഐ.പി.കൾ ലേഖനങ്ങളുടെ സംവാദതാളുകളിൽ നടത്തുന്ന തിരുത്തലുകൾ
- ഐ.പി.കൾ ഉപയോക്താക്കളുടെ സംവാദതാളുകളിൽ നടത്തുന്ന തിരുത്തലുകൾ
- ഐ.പി.കൾ വിക്കി പഞ്ചായത്ത് /സംവാദതാളുകളിൽ നടത്തുന്ന തിരുത്തലുകൾ
--ഷാജി 15:22, 12 ജൂൺ 2008 (UTC)
ഐപി എഡിറ്റും വാക്കേറ്റവും കുറക്കാൻ ചാറ്റ് ചാറ്റിലേക്കുള്ള ലിങ്ക് ഹോം പേജ് സന്ദർശിക്കുന്നവർക്ക് നൊട്ടിഫൈ ചെയ്യാൻ പറ്റുന്ന രൂപത്തി നൽകുകയാണ് — ഈ തിരുത്തൽ നടത്തിയത് 78.93.112.125 (സംവാദം • സംഭാവനകൾ)
- ഷാജി പറഞ്ഞതനുസരിച്ച് 50-ൽ 8 എണ്ണം തുടങ്ങിയത് ഐ പി ആണെന്നു കാണാം . സമ്മതിച്ചു. ആ താളിന്റെ ഗതി നോക്കിയിട്ടുണ്ടോ? ഒന്നുരണ്ടെണ്ണം ഒഴികെ അധികവും പരീക്ഷണമായിരുന്നു എന്നു കാണാൻ കഴിയും. പക്ഷേ അതിൽ കൂടുതൽ താളുകളിലും അത്യാവശ്യം ഒരു വരി പോലും ഇല്ല. ഇങ്ങനെ തുടങ്ങാതിരിക്കുകയല്ലേ നല്ലത്. --സുഗീഷ് 17:17, 12 ജൂൺ 2008 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ റീസന്റ് ചേഞ്ചസിൽ നിന്ന് വളരെ പെട്ടന്നു തന്നെ ഓടിമറഞ്ഞുപോകുന്നത്രയധികം തിരുത്തലുകൾ വരാൻ തുടങ്ങിയപ്പോഴാണ് അവിടെ നിന്നും ഐപികളെ വിലക്കിയത്. അതു തന്നെ പുതിയ താളുകൾ ഉണ്ടാക്കുന്നതിൽ നിന്നും മാത്രവുമാണ്. കാരണം അവ സാധാരണ യൂസേഴ്സിനു കാര്യനിര്വ്വാകരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സമയം റീസന്റ് ചേഞ്ചസ് താളിൽ കിടക്കുന്നില്ലാത്തതുകൊണ്ടുമാത്രവും. പക്ഷേ ആ ചുവടു പിടിച്ച് ഏതാനം നശീകരണ വിദ്വാന്മാർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത് വളർന്നു വരുന്ന ഈ വിക്കിപീഡിയക്ക് യോജിക്കില്ലന്നെന്റെ അഭിപ്രായം. ഇവിടെ പുതിയതായി വരുന്നയാൾ ഒന്നു പരീക്ഷിച്ചുനോക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഈ വിക്കിക്ക് ഗുണമല്ല ചെയ്യുക. പിന്നെ ഒരു ശതമാനം കാര്യമല്ല എന്നത് ശരിയല്ല എന്നെനിക്കു തോന്നുന്നു. അത്തരം ചെറിയ തിരുത്തലുകളിലൂടെയഅണ് വിക്കികൾ വളരുന്നതു തന്നെ. എന്റെ ശുഭപ്രതീക്ഷമാറും എന്ന് പറയുന്നത് ഇപ്പോൾ കൈകാര്യം ചെയ്യാൻ പറ്റാത്ത ഒരവസ്ഥ ഇല്ല എന്നല്ലേ ;-). വരാൻ പോകുന്ന നശീകരണ പ്രവർത്തനത്തിനു മുമ്പേ എറിയേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 06:45, 13 ജൂൺ 2008 (UTC)
- വെളിയങ്കോട് ഉമർ ഖാളി എന്ന താളിലും അതിന്റെ സംവാദതാളിലും ഐ.പീ കളുടെ കൈകടത്തൽ കണ്ടുകാണും എന്ന് വിശ്വസിക്കുന്നു. --സുഗീഷ് 16:24, 13 ജൂൺ 2008 (UTC)
ഇവിടേയും ഐ.പി. വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക.--സുഗീഷ് 04:38, 14 ജൂൺ 2008 (UTC)
- ഐ.പി. എഡിറ്റിങ്ങ് നിർത്തുന്നത് തോറ്റുകൊടുക്കുന്നതിനു തുല്യമാണ് എന്ന് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ഐ.പി. യുദ്ധം കാരണം ക്രിയാത്മകതയും മാനുഷിക വിഭവശേഷിയും കാര്യമായി നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിൽ നല്ല തിരുത്തലുകൾ ഉണ്ടാവുന്നത് സംവാദത്തിലേക്ക് വഴിതിരിച്ച് വിടുകയാണ് അവർ ചെയ്യുന്നത്. അത് അനുവദിക്കുന്നതല്ലേ യഥാർത്ഥത്തിൽ തോറ്റു കൊടുക്കുന്നത്? --ചള്ളിയാൻ ♫ ♫ 05:16, 14 ജൂൺ 2008 (UTC)
- ഇതും ഒരു ഐ.പി. ആണ് രണ്ട് താളുകളിലും വരുത്തിയ മാറ്റങ്ങൾ ബഹുമാനപ്പെട്ട ബ്യൂറോക്രാറ്റ് ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 07:26, 15 ജൂൺ 2008 (UTC)
ആ തിരുത്തലുകളെല്ലാം റിവേർട്ട് ചെയ്തതും ശ്രദ്ധിക്കുക. അല്പം പണിയാനുള്ള മനസ്സുണ്ടെങ്കിൽ തടയാൻ പറ്റാത്ത വാൻഡലിസമൊന്നുമിവിടിപ്പോഴില്ലന്നു മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളതെന്നോർക്കുക. എന്ന് ബഹുമാനപ്പെട്ട--പ്രവീൺ:സംവാദം ;-) 08:05, 15 ജൂൺ 2008 (UTC)
- പണിയാനുള്ള മനസ്സ് ബഹുമാനപ്പെട്ട ബ്യൂറോക്രാറ്റ് പോലും കാണിക്കുന്നില്ലല്ലോ? വാൻഡലിസത്തിന് കുടപിടിക്കുന്ന ആളുകളേയും തടയേണ്ടതാണ്. അതാരായാലും. എല്ലാ ഉപയോക്താക്കളും ഇനിമുതൽ ഐ.പീ.കളുടെ തിരുത്തലുകൾ റിവർട്ട് ചെയ്താൽ മത്രം മതി. --സുഗീഷ് 12:39, 16 ജൂൺ 2008 (UTC)
project pages and semi-protection
തിരുത്തുകവല്ലപ്പോഴുമേ ഇപ്പീഡിയ നോക്കാറുള്ളൂ എന്നതിനാൽ എന്നുമുതലാണ്, എന്തു കാര്യത്തിനാണ് Project pages സെമി ആക്കിയത് എന്നറിയില്ല. ചിന്താകോമിനെപ്പറ്റിയുള്ള afd യിൽ ഒരു comment ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇതറിയുന്നത്. ഈ സൈറ്റിനെപ്പറ്റി മഹേഷ് മംഗലാട്ട് അഭിപ്രായം പറയുന്നത് wp:coi അനുസരിച്ച് അനുചിതമാണെന്നു പറയാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 59.91.253.72 15:44, 3 ജനുവരി 2009 (UTC)
'റ' യും 'റ്റ'യും
തിരുത്തുകറ്റ രണ്ടു റ കൂടിയാൽ റ്റ . AR -നെ നമ്മൾ അന്ധമായി വിശ്വസിക്കുന്നു--Raveendrankp (സംവാദം) 14:47, 27 ജനുവരി 2013 (UTC)
- ഇതെന്താ ഈ വിഷയം ഇവിടെ ചർച്ച? എന്തായാലും, രണ്ടു റ കൂടിയാണു് റ്റ എന്നു് ഏയാർ പറഞ്ഞോ? ഇല്ലല്ലോ? വിശ്വപ്രഭViswaPrabhaസംവാദം 15:41, 27 ജനുവരി 2013 (UTC)
പഞ്ചായത്തിന്റെ വലിപ്പം
തിരുത്തുക6,48,101 ബൈറ്റാണ് ഇപ്പോഴത്തെ വലിപ്പം. അതിഭീമം. താഴെയുള്ള തലക്കെട്ട് നോക്കാൻ തന്നെ ബുദ്ധിമുട്ട്. നയം ഒന്നും രൂപീകരിക്കാൻ സാദ്ധ്യതയില്ലാത്ത ചർച്ചകൾ നിലവറയിലാക്കിയാലോ? ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത പോലുള്ള ചർച്ചകൾക്ക് കരട് നയമുണ്ടായെങ്കിലും എന്തെങ്കിലും തീരുമാനമായില്ല. അത് ഇനി പുതുതായി ചർച്ച ചെയ്യുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. ഐതിഹ്യങ്ങളും വിശ്വാസങ്ങളും അടക്കമുള്ള ചർച്ചകൾ നീക്കുന്നതാവും നല്ലതെന്നാണ് തോന്നുന്നത്. --അജയ് ബാലചന്ദ്രൻ സംവാദം 14:32, 12 മാർച്ച് 2013 (UTC)
നിർദ്ദേശം
തിരുത്തുകഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക. ഈ നിർദ്ദേശത്തിലേക്ക് എത്തിച്ചേർന്നത് ഇവിടെ നടന്ന ഏതെങ്കിലും ചർച്ചയുടെ അടിസ്ഥാനത്തിൽ ആണോ?.- TheWikiholic (സംവാദം) 03:50, 4 ജൂലൈ 2021 (UTC)
- ഇതാകാം --KG (കിരൺ) 15:14, 4 ജൂലൈ 2021 (UTC)
- ചർച്ചയുടെ അവസാനം മുകളിൽ പറഞ്ഞ നിർദ്ദേശം നിർദ്ദേശിച്ച യൂസറും അതിന് ഭേദഗതി നിർദേശിച്ച യൂസറുടെ പിന്തുടരാവുന്ന കീഴ്വഴക്കങ്ങൾ എന്ന നിലയിൽ താളിന്റെ മുകളിൽ അറിയിപ്പായി നൽകുന്നതാവും നല്ലത്, എന്ന അഭിപ്രായത്തോടെ യോജിക്കുന്നു എന്നതായാണ് കാണപ്പെടുന്നത്. പക്ഷെ പദ്ധതി താളിൽ വരുമ്പോൾ പിന്തുടരാവുന്ന കീഴ്വഴക്കങ്ങൾ എന്നതിന് പകരം മാർഗ്ഗനിർദ്ദേശങ്ങൾ എന്നാണ് കാണപ്പെടുന്നത്. TheWikiholic (സംവാദം) 17:52, 4 ജൂലൈ 2021 (UTC)