വിക്കിപീഡിയ:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം/മണ്ണത്തൂർ വിൽസൺ

ഫേസ്ബുക്കിൽ വിക്കിപീഡിയ പേജിന്റെ ലിങ്ക് ഇട്ടാൽ, വിക്കിപീഡിയ ആർക്കും തിരുത്താം അത്കൊണ്ട് അതിനു വിശ്വാസ്യതയില്ല എന്ന് പറഞ്ഞ് ജനം പുച്ചിക്കുന്നു. ഇവിടെ ഫേസ്ബുക്കിലെ പേജിന്റെ ലിങ്ക് ഇട്ടാൽ വിശ്വാസ്യതയില്ല എന്ന് പറഞ്ഞ് സിദ്ധാർത്ഥൻ സാർ പുച്ചിക്കുന്നു. ഇതിനിടയിൽ കിടന്ന് നട്ടം തിരിയുന്ന പാവം മലയാളികൾ എന്ത് ചെയ്യും? --ബി. സ്വാമി (സംവാദം) 07:24, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ഫേസ്ബുക്കിന്റെ വിശ്വാസ്യതയല്ല അവലംബം നീക്കാനുള്ള കാരണം. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമർത്ഥിക്കാൻ തക്ക വിവരങ്ങൾ അവലംബത്തിലുണ്ടായിരിക്കണം. അതോടൊപ്പം അവലംബത്തിലെ വിവരം ശ്രദ്ധേയവുമായിരിക്കണം. --സിദ്ധാർത്ഥൻ (സംവാദം) 07:37, 22 ഫെബ്രുവരി 2013 (UTC)[മറുപടി]
ഈ താളിനും ഇതേ ശ്രദ്ധേയതയാണുള്ളത്. സന്തോഷ് പണ്ഡിറ്റ് താൾ തുടങ്ങിയത് ഒരു വൻ വിക്കിപ്പീഡിയനായ ശ്രീ ജയ്ദീപ് ജോൺ റോഡ്രിഗ്സ്. ഇത് തുടങ്ങിയത് ബാർമാനായ ഒരു പാവം സ്വാമി. അപ്പോൾ ഇത് നിലനിൽക്കാനുള്ള സാധ്യത കുറവാണ് :( ജയ് സഖഫി. അല്ലാതെന്ത് പറയാൻ --ബി. സ്വാമി (സംവാദം) 08:12, 22 ഫെബ്രുവരി 2013 (UTC)[മറുപടി]
അവിടത്തെപ്പോലെ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ഇവിടെയും നൽകാൻ ശ്രമിക്കൂ -- റസിമാൻ ടി വി 09:17, 22 ഫെബ്രുവരി 2013 (UTC)[മറുപടി]
അങ്ങനെ കരുതേണ്ട ആവശ്യമില്ല സ്വാമീ. പ്രത്യേകം:പുതിയ_താളുകൾ നോക്കിയാൽ പുതിയ വിക്കി ഉപയോക്താക്കൾ തുടങ്ങിയ ലേഖനങ്ങൾ കാണാൻ സാധിക്കും. ആരെഴുതുന്നു എന്നതല്ല പ്രശ്നം. എന്തെഴുതുന്നു, എങ്ങനെ എഴുതുന്നു, എഴുതുന്ന കാര്യങ്ങൾക്ക് ശ്രദ്ധേയതയുണ്ടോ എന്നെല്ലാമാണ് വിക്കിയിൽ പ്രധാനം. --സിദ്ധാർത്ഥൻ (സംവാദം) 09:22, 22 ഫെബ്രുവരി 2013 (UTC)[മറുപടി]
ശരി സർ. ഞാൻ ശ്രദ്ധേയത തെളിയിക്കാൻ പരമാവധി ശ്രമിക്കാം. ഇന്നത്തെ യൂത്തിന്റെ ഇടയിൽ വിൽസൻ സർ ഒരു വ്യക്തിയല്ല കൾച്ചറൽ മൂവ്മെന്റാണ് സർ. അത്കൊണ്ട് ഈ പേജിന്റെ നിലനില്പിനു വേണ്ടി ഞങ്ങൾ പരമാവധി ശ്രമിക്കും. അങ്ങയെ സഖഫി അനുഗ്രഹിക്കട്ടെ. ജയ് സഖഫി. --ബി. സ്വാമി (സംവാദം) 11:58, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ലേഖനത്തിൽ കൊടുക്കാൻ മാത്രം ശ്രദ്ധേയത കവിതയ്ക്കില്ലാത്തതിനാൽ നീക്കം ചെയ്തു -- റസിമാൻ ടി വി 13:05, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയത തിരുത്തുക

എന്ത് തന്നെയോ ആയികൊട്ടെ ഒരു കഥാ സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ച ഒരു വ്യക്തി എന്നാ നിലയിൽ ഒരു ബയോ വിക്കിയിൽ കിടക്കാനുള്ള യോഗ്യതാ വിൽസണ് ഉണ്ട് എന്ന് തന്നെയാണ് എൻറെ അഭിപ്രായം.പിന്നെ റെഫറൻസ് ബൂലോകം പോലെയുള്ള റെഫറൻസ് ഒക്കെ ഇട്ടിട്ടു ലേഖനത്തിനു ആധികാരികത കൊണ്ട് വന്നാൽ പരിഹാസ്യം എന്നെ പറയാനുള്ളൂ. മറ്റു റെഫറൻസ് ഒക്കെ ന്യൂട്രൽ പോയിൻറ് ഓഫ് വ്യൂ Provide ചെയ്യുന്നില്ലെങ്കിലും ബാലൻസ് ചെയ്യാനുള്ള സാവാകാശം നൽകിയാൽ ചെയ്യാവുന്നതാണ്. ലേഖനം നീക്കം ചെയ്യരുത്. സന്തോഷ്‌ പണ്ടിത്തിനുള്ളതിനേക്കാൾ ശേരധേയത വിൽസണ് ഉണ്ട് എന്നതിൽ സംശയമില്ല Civilinformer (സംവാദം) 03:09, 13 നവംബർ 2013 (UTC)[മറുപടി]

സാഹിത്യമെഴുത്തിന്റെ കാര്യം പറഞ്ഞതിനാൽ കൃതികൾക്കുള്ള അവലംബം സഹിതം പേജ് നിലനിർത്താവുന്നതാണ്. അതിൽ തന്നെ ശ്രദ്ധേയതാ പ്രശ്നമുണ്ടെങ്കിൽ തന്നെയും സൈബർ സ്പേസിൽ, പ്രത്യേകിച്ച് ഫേസ്ബുക്കിൽ കൂട്ടമായ കടന്നാക്രമണത്തിനും, അധിക്ഷേപത്തിനും, പരിഹാസപടപ്പുകൾക്കും വിധേയനായ വ്യക്തി എന്ന നിലയിലെങ്കിലും താൾ നിലനിർത്തേണ്ടതാണ്. --Devadas|ദേവദാസ് (സംവാദം) 08:32, 13 നവംബർ 2013 (UTC)[മറുപടി]