<< ഓഗസ്റ്റ് 2020 >>

ഓഗസ്റ്റ് 1 - 3

വരയൻ ചാത്തൻ
വരയൻ ചാത്തൻ

ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ ചാത്തൻ. അരുണാചൽ പ്രദേശ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂലൈ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

ഛായാഗ്രഹണം: ജീവൻ ജോസ്


ഓഗസ്റ്റ് 4 - 8

ചീന കുളക്കൊക്ക്
ചീന കുളക്കൊക്ക്

കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ ഇവയെ വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് സംഭവിക്കുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ വേർതിരിച്ചറിയാൻ സഹായകമാകുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം.

ഛായാഗ്രഹണം: Premchand Reghuvaran


ഓഗസ്റ്റ് 9 - 11

പീതാംബരൻ
പീതാംബരൻ

കേരളത്തിലും തമിഴ്‌‌നാട്ടിലും വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് പീതാംബരൻ. ലോകത്ത് മറ്റെവിടെയും ഇതിനെ കാണാറില്ല. പശ്ചിമഘട്ടത്തിലെ ഉയരമുള്ള പർവ്വതനിരകളിലാണ് പീതാംബരന്റെ വാസം, കാപ്പിത്തോട്ടങ്ങളിലും ചായത്തോട്ടങ്ങളിലും വിരളമായി കാണാറുണ്ട്. ആണിന്റെ പുറംചിറകിന് ചെറുനാരങ്ങയുടെ മഞ്ഞ നിറവും പെണ്ണിന്റെ ചിറകുകൾ വെളുത്തിട്ടുമാണ്. ചിറകിനു പുറത്ത് ഓരത്തായി കറുത്തപാടുകളും മുൻചിറകിൽ ഒരു തെളീഞ്ഞ കറുത്ത പൊട്ടും കാണാം.

ഛായാഗ്രഹണം: AnilaManalil


ഓഗസ്റ്റ് 12 - 14

മൂങ്ങ
മൂങ്ങ

ഇരുനൂറിലധികം സ്പീഷിസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ അഥവാ കൂമൻ. മിക്ക മൂങ്ങകളും ഏകാന്തജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. സാധാരണയായി ചെറിയ സസ്തനികൾ, പ്രാണികൾ, മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്. അന്റാർട്ടിക്കയും ഗ്രീൻലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂരദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. എല്ലാ മൂങ്ങകൾക്കും പരന്ന മുഖവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്


ഓഗസ്റ്റ് 15 - 17

അരുൺ ജെയ്റ്റ്ലി
അരുൺ ജെയ്റ്റ്ലി

ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളായിരുന്നു അരുൺ ജെയ്റ്റ്ലി. രാജ്യസഭയിലെ പ്രതിപക്ഷനേതാവിന്റെയും വാജ്പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയുടെയും പദവികൾ വഹിച്ചിട്ടുണ്ട്. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നപ്പോൾ ധന, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2019 ആഗസ്റ്റ് 24 ന് അന്തരിച്ചു.

ഛായാഗ്രഹണം: Augustus Binu


ഓഗസ്റ്റ് 18 - 20

അരുൺ ജെയ്റ്റ്ലി
അരുൺ ജെയ്റ്റ്ലി

ഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമാണ് മഞ്ഞപ്പാപ്പാത്തി. സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാവുന്ന മഞ്ഞപ്പാപ്പാത്തിക്ക് തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ചെറുമഞ്ഞപ്പാപ്പാത്തി, മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി, ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി. പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി എന്നിവയെല്ലാം ഈ ശലഭത്തിന്റെ അടുത്ത ബന്ധുക്കളാണ്.

ഛായാഗ്രഹണം: Firos AK


ഓഗസ്റ്റ് 21 - 23

ജെ. മെഴ്​സിക്കുട്ടി അമ്മ
ജെ. മെഴ്​സിക്കുട്ടി അമ്മ

പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജെ. മെഴ്സിക്കുട്ടി അമ്മ. ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്ന ഇവർ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമത്തിൽ ബിരുദവുമുള്ള മെഴ്​സിക്കുട്ടി അമ്മ മൂന്ന് തവണ കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് സി.പി.ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: എൻ സാനു


ഓഗസ്റ്റ് 24 - 26

കുവൈറ്റ് എയർവെയ്സ്
കുവൈറ്റ് എയർവെയ്സ്

കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയാണ് കുവൈറ്റ് എയർവെയ്സ്. അൽഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ആസ്ഥാനം. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്രയാത്രാ സേവനങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷനിലെ അംഗമാണ് കുവൈറ്റ് എയർവേയ്‌സ്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്


ഓഗസ്റ്റ് 27 - 29

ചിരവനാക്ക്
ചിരവനാക്ക്

കേരളത്തിൽ പരക്കെയും ഏഷ്യയെക്കൂടാതെ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ചിരവനാക്ക്. കേരളത്തിൽ പ്രധാനമായും നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾക്ക് ചിരവയുടെ നാക്കുപോലെ അരികുകളുണ്ട്. തേളുക്കുത്തി, മുകുത്തി പൂ, കുറികൂട്ടിചീര, കുമ്മിണിപ്പച്ച, ഒടിയൻ‌ചീര, മുറിയമ്പച്ചില, സാനിപൂവ്, റെയിൽ‌പൂച്ചെടി എന്നീ നാമങ്ങളിലും ഇതറിയപ്പെടുന്നു. സാധാരണയായി ശാഖോപശാഖകളായി നിലം പറ്റി വളരുന്ന ഈ നിത്യഹരിതസസ്യത്തിന് ശരാശരി 20 സെന്റീമീറ്റർ വരെ പൊക്കമുണ്ടാകും. പൂക്കൾ അപ്പൂപ്പൻതാടി പോലെ പൊട്ടി കാറ്റുമൂലം വിതരണം ചെയ്യപ്പെടുന്നു.

ഛായാഗ്രഹണം: Shagil Kannur


ഓഗസ്റ്റ് 30 - 31

ക്രാന്തിവൃത്തം
ക്രാന്തിവൃത്തം

ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവുമൂലം ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ് വസന്തവിഷുവവും ശരത്‌വിഷുവവും.

സ്രഷ്ടാവ്: എൻ സാനു