ജെ. മെഴ്​സിക്കുട്ടി അമ്മ

പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജെ. മെഴ്​സിക്കുട്ടി അമ്മ. ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്ന ഇവർ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമത്തിൽ ബിരുദവുമുള്ള മെഴ്​സിക്കുട്ടി അമ്മ മൂന്ന് തവണ കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് സി.പി.ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: എൻ സാനു