വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-08-2020
ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവുമൂലം ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖണ്ഡിക്കുന്ന രണ്ട് ബിന്ദുക്കളാണ് വസന്തവിഷുവവും ശരത്‌വിഷുവവും.
സ്രഷ്ടാവ്: എൻ സാനു