മദീന തിരുത്തുക

ഈ ലേഖനം തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയാണ്.--യൂസുഫ് മതാരി 17:54, 17 ഫെബ്രുവരി 2013 (UTC)[മറുപടി]

മദീന തിരുത്തുക

ഈ ലേഖനം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ലേഖനം വിപുലീകരിക്കുന്നതിൽ ഞാനും പങ്കാളിയായിട്ടുണ്ട്.--യൂസുഫ് മതാരി 18:14, 1 ജൂലൈ 2012 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു - - - അൽഫാസ് 09:44, 5 ജൂലൈ 2012 (UTC)
  •   - ഇത്രയധികം ചിത്രങ്ങൾ വേണോ? --അഖിലൻ 16:07, 15 ജൂലൈ 2012 (UTC)[മറുപടി]
  •   - ചിത്രങ്ങൾ കൂടുന്നത് നല്ല കാര്യമല്ലേ? - - -അൽഫാസ് എസ് ടിabc...xyz 07:50, 21 ജൂലൈ 2012 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു- അഖിൽ അപ്രേം (സംവാദം) 12:33, 27 ജൂലൈ 2012 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു - സമാധാനം (സംവാദം) 11:37, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]
  •   എതിർക്കുന്നു - തീർത്തും ഇസ്‌ലാമിക POV യിലാണ് ചരിത്രം എഴുതിയിരിക്കുന്നത്. അവലംബങ്ങൾ പലതും നിഷ്പക്ഷമെന്ന് കരുതാനാവാത്ത ഇസ്ലാമികസൈറ്റുകളിലേക്കാണ്. POV ഉദാഹരണങ്ങൾ:
    • ഇസ്ലാമിനു മുമ്പ് എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന വെള്ളപ്പൊക്കം, നൂഹ് നബിയുടെ പൗത്രൻ എന്നിവയൊക്കെ ചരിത്രത്തെക്കാൾ ഇസ്ലാമികവിശ്വാസമാണ്. മദ്രസയിൽ ഇവ രണ്ടും കൂടി ചേർത്ത് ഒറ്റ വിഷയമായാണ് പഠിപ്പിക്കുക എന്നുണ്ടെങ്കിലും വിക്കിപീഡിയയിൽ വേർതിരിക്കേണ്ടത് അത്യാവശ്യമാണ്
    • യഹൂദ ഗോത്രങ്ങൾ എന്ന ഭാഗം നോക്കുക. അവിടത്തെ അവലംബത്തിൽ തന്നെ ബനൂ ഖുറൈളയിലെ ആണുങ്ങളെ മുഴുവൻ കൊല ചെയ്യാൻ മുഹമ്മദ് നബി ആജ്ഞാപിച്ചതായി കൊടുത്തിട്ടുണ്ട്. "ഇവിടെയെത്തിയ മുഹമ്മദ്‌ നബി യഹൂദരോട് വളരെയധികം സൌഹൃദം നിലനിർത്തിയിരുന്നു" എന്ന് നേരത്തെ എഴുതിയ ശേഷം "ചില സമയങ്ങളിൽ യഹൂദരും മുസ്ലിംകളുമായി സംഘട്ടനം പോലും നടന്നു" എന്ന് ഈ വിഷയത്തെ ചുരുക്കുന്നത് കുറഞ്ഞപക്ഷം misleading ആണ്.
    • ഔസ് - ഖസ്രജ് ഗോത്രങ്ങൾ എന്ന ഭാഗത്ത് "അവരുടെ സ്ത്രീകൾ മക്കളെ ഗർഭം ചുമന്നിരുന്നതും പ്രസവിച്ചിരുന്നതും പോറ്റി വളർത്തിയിരുന്നതും പരസ്പരം പൊരുതി മരിക്കാനായിരുന്നു" മുതലായ കാര്യങ്ങൾ മദ്രസ പാഠപുസ്തക ശൈലിയിലുള്ളതും വിക്കിപീഡിയ നിലവാരത്തിന് യോജിക്കാത്തതുമാണ്.
ചരിത്രം എന്ന ഭാഗത്തെ ചില കാര്യങ്ങൾ മാത്രം നോക്കിയതാണ് ഇത്. ലേഖനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാത്തിടത്തോളം ലേഖനം തിരഞ്ഞെടുക്കാനുള്ള നിലവാരമാവില്ല - റസിമാൻ ടി വി 12:11, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]