വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 07:49, 3 ഏപ്രിൽ 2017 (UTC)[മറുപടി]
ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളൊന്നും ചേർത്തിട്ടില്ല. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 19:02, 2 നവംബർ 2014 (UTC)[മറുപടി]
വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല എന്നത് വരാപ്പുഴ അതിരൂപതയിലുള്ള 61 ഇടവക ദേവാലയങ്ങളിൽ (ലത്തീൻ റീത്ത്) ഒന്നാണ്. "ശ്രദ്ധേയത" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല. സർവ വിജ്ഞാന കോശത്തിൽ ശ്രദ്ധേയത എന്ന പദത്തിന് പ്രസക്തിയുണ്ടോ?. ശ്രദ്ധേയത എന്നത് ആപേക്ഷികം അല്ലേ?.
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു നടത്തിയ മാറ്റം മൂന്ന് പ്രാവിശ്യം നീക്കം ചെയ്തതിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. വ്യക്തമായ അവലംബം ചേർക്കുന്നതാണ്. Francisdianish
- @ ഉ:Francisdianish ശ്രദ്ധേയത ആപേക്ഷികമായതിനാൽ ഇവിടെ ഒരു നയമുണ്ട്, (വിക്കിപീഡിയ:ശ്രദ്ധേയത) ഇതനുസരിച്ചാണ് എന്തെങ്കിലും നമ്മൾ വിക്കിപീഡിയയിൽ ചേർക്കാൻ യോഗ്യമായ ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കുന്നത്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:16, 13 നവംബർ 2014 (UTC)[മറുപടി]
- പള്ളികൾക്കും അമ്പലങ്ങൾക്കുമൊക്കെ ശ്രദ്ധേയതാനയ രൂപീകരണം പൂർത്തിയായിരുന്നോ? എവിടെയോ ചർച്ച നടന്നത് ഓർക്കുന്നു. ഏറ്റവും സാമ്യമുള്ള നയം വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ_വിദ്യാലയങ്ങൾ എന്നതിലെ ശ്രദ്ധേയതാനയമനുസരിച്ചാണെങ്കിൽ 1892ൽ രൂപീകരിച്ച ഈ പള്ളിയെക്കുറിച്ചുള്ള ലേഖനം നിലനിർത്താം നിലനിർത്തുക. --ജേക്കബ് (സംവാദം) 17:59, 14 നവംബർ 2014 (UTC)[മറുപടി]
ശ്രദ്ധേയതാനയം നിലവിലില്ല, യാതൊരു അവലംബങ്ങളും ഇല്ലാത്ത ആരാധനാലയങ്ങളും ഉണ്ടാകാം. ഇത് നീതിയുക്തമായ ഒഴിവാക്കൽ നിർദ്ദേശമെന്നു കരുതുന്നില്ല. എന്നെന്റെ അഭിപ്രായം--Roshan (സംവാദം) 08:20, 3 ജനുവരി 2015 (UTC)[മറുപടി]
വിഷയത്തിൽ ശ്രദ്ധേയതാനയമില്ലെങ്കിൽ WP:GNG ആണ് ന്യായമായും പാലിക്കേണ്ടത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ WP:GNG പാലിക്കാത്ത ഒരു ലേഖനത്തിനും വിക്കിപീഡിയയിൽ നിലനിൽക്കേണ്ട ശ്രദ്ധേയതയില്ല. 1892-ൽ സ്ഥാപിച്ച പള്ളിയെ സംബന്ധിച്ച് സ്വതന്ത്രസ്രോതസ്സുകളിൽ കാര്യമായ പ്രസ്താവന ഓഫ് ലൈൻ ആയി ഉണ്ടാകാൻ ന്യായമായും സാദ്ധ്യതയുണ്ട്. അതിനാൽ നീക്കം ചെയ്യാൻ തിടുക്കം കൂട്ടേണ്ടതില്ല എന്നും അഭിപ്രായപ്പെടുന്നു. --അജയ് (സംവാദം) 05:34, 4 ഫെബ്രുവരി 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.