വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആർ. രാജശ്രീ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: വ്യക്തി പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ, വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ) എന്നിവ പാലിക്കാത്തതിനാൽ നീക്കം ചെയ്തു. Akhiljaxxn (സംവാദം) 07:21, 28 ഫെബ്രുവരി 2020 (UTC)[മറുപടി]
- ആർ. രാജശ്രീ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ല. ലിജോ | ^ സംവാദം ^ 08:09, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല, ഒഴിവാക്കേണ്ടതാണ്. Malikaveedu (സംവാദം) 09:16, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- വിക്കിപീഡിയയിലെ ഏത് നയങ്ങൾക്കാണ് ഈ ലേഖനം എതിരായിരിക്കുന്നതെന്ന് ഫലകം സ്ഥാപിച്ചയാൾ വ്യക്തമാക്കണം. പുതിയ ലേഖനം തുടങ്ങിയതാണ്. ലേഖനത്തിന്റെ ശ്രദ്ധേയത എന്തെന്നാണ് ആദ്യവാക്യത്തിലുള്ളത്. അത് അസ്വീകാര്യമാണെങ്കിൽ എന്തുകൊണ്ടാണെന്ന് പറയുക. പൂർണ്ണരൂപത്തിലല്ലാത്ത ലേഖനങ്ങളെല്ലാം നീക്കം ചെയ്യണം എന്ന താങ്കളുടെ നയം വ്യക്തിപരമാണ്. അത് വിക്കിയുടെ നയമായി തെറ്റിദ്ധരിക്കരുത്. ഏത് നയത്തിന്റെ ലംഘനമാണ് എന്നത് വ്യക്തമാക്കുമെന്ന് കരുതുന്നു.
മംഗലാട്ട് ►സന്ദേശങ്ങൾ 17:25, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
- അവലംബം ഒന്നും തന്നെ ചേർത്തിട്ടില്ല. ആദ്യവാചകത്തിന് തീർച്ചയായും അവലംബം ആവശ്യമാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 17:28, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
@Mangalat: - ഔപചാരികമായ പുസ്തകപ്രകാശനത്തിനുമുമ്പെ ആദ്യപതിപ്പ് വിറ്റുതീരുക എന്ന അപൂർവ്വത കൈവരിച്ച പുസ്തകത്തിന്റെ കർത്താവ്, മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് ബിരുദം - ഇതൊക്കെ വെച്ച് ഒരാളെക്കുറിച്ച് വിക്കിയിൽ എഴുതുവാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ ഡോക്ടറേറ്റ് ബിരുദം നേടിയ എത്രയോ ആൾക്കാർ ഉണ്ട്, അവരെക്കുറിച്ച് എഴുതുവാൻ പറ്റുമോ?
"പൂർണ്ണരൂപത്തിലല്ലാത്ത ലേഖനങ്ങളെല്ലാം നീക്കം ചെയ്യണം എന്ന താങ്കളുടെ നയം വ്യക്തിപരമാണ്"
ഇതല്ല ശെരി. തലയും വാലും ഇല്ലാത്ത ലേഖനങ്ങൾ എന്നതാണ് ശെരി. ലിജോ | ^ സംവാദം ^ 20:32, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
@Saul0fTarsus and ലിജോ: - മലയാളസാഹിത്യത്തിൽ ഇപ്പോൾ വലിയ സെൻസേഷൻ ആയ പുസ്തകമാണ് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് ..... എന്ന നോവൽ. അതിന്റെ കർത്താവ് വലിയ സെലിബ്രിറ്റിയുമാണ്. ഇക്കാര്യമൊന്നും ഒരു പക്ഷേ താങ്കൾ അറിഞ്ഞിരിക്കില്ല. അറിയുമെന്നാണെങ്കിൽ, അത് അംഗീകരിക്കാൻ താങ്കൾക്ക് വൈമനസ്യമുണ്ട്. വിക്കിയുടെ ഏത് നയത്തിന് എതിരാണ് ഈ ലേഖനം എന്ന് വിശദീകരിക്കാൻ താങ്കൾക്ക് കഴിയാത്തത് അതിനാലാണ്. ഡോക്ടറേറ്റുള്ളവരെപ്പറ്റിയെല്ലാം ലേഖനം എഴുതുകയെന്നതല്ല എന്റെ പരിപാടി. ഡോക്ടറേറ്റ് എന്നത് എഴുത്തുകാരിയെക്കുറിച്ച് അധികവിവരം എന്ന നിലയിൽ നല്കിയതാണ്. എഴുതിത്തുടങ്ങുന്ന സമയത്ത് കയ്യിൽ റഫറൻസ് ഒന്നുമില്ലാത്തതിനാലാണ്, പ്രസക്തമായ വിവരം എന്ന നിലയിൽ അത് നല്കിയത്. ഡോക്ടറേറ്റ് എന്നത് സർവ്വകലാശാലകൾ ഗവേഷണം നടത്തി പ്രബന്ധങ്ങൾ സമർപ്പിക്കുന്നവർക്ക് മൂല്യനിർണ്ണയം നടത്തി നല്കുന്ന ബിരുദമാണെന്നും അത് മറ്റ് ബിരുദങ്ങളെക്കാൾ ഉന്നതവും ആദരണീയവുമാണ് എന്ന് താങ്കൾ മനസ്സിലാക്കിയിരിക്കും എന്നു കരുതുന്നു.
ലേഖനം തുടങ്ങിയതേയുള്ളൂ. വിക്കിപീഡിയയിലെ ലേഖനങ്ങളൊന്നും പൂർണ്ണരൂപത്തിൽ എഴുതപ്പെടുന്നതല്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ കാലക്രമേണ രൂപപ്പെടുന്നതാണെന്നും അറിയുമല്ലോ. അങ്ങനെയിരിക്കെ ലേഖനം തുടങ്ങുന്നു എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടക്കത്തിൽത്തന്നെ അതിന്റെ വാലും തലയും അന്വേഷിക്കാൻ മിനക്കെടുന്നതിന്റെ മനോഭാവം വളരെ സഹതാപജനകമാണ്. താങ്കളുടെ ഇത്തരം പ്രവർത്തനങ്ങൾ മലയാളി പൊതുസമൂഹത്തിന്റെ വൈജ്ഞാനികതയ്ക്കെതിരെ നടത്തുന്ന അക്രമമാണ് എന്ന് മനസ്സിലാക്കുക. താങ്കൾ വിക്കിപീഡിയയിൽ എഴുതിയ ലേഖനങ്ങളെല്ലാം പൂർണ്ണരൂപത്തിലാണോ എഴുതിയത്?
കോളേജ് അദ്ധ്യാപകർ എന്ന നിലയിലും മലയാളം അദ്ധ്യാപകർ എന്ന നിലയിലും ഗവേഷണരംഗത്തുള്ളവർ എന്ന നിലയിലും ആർ.രാജശ്രീയെ എനിക്കറിയാം. എഴുത്തുകാരിയെന്ന നിലയിൽ അവർ നേടിയ പ്രാധാന്യം എന്തായാലും വിക്കിപീഡിയയിൽ അവരെക്കുറിച്ച് ലേഖനം വരാൻ ഇടയാക്കിയിട്ടുണ്ടാവുമെന്നും കരുതി. മുമ്പ് അനൂപൻ എന്ന ഒരു ഉപയോക്താവ് സാഹിത്യരംഗത്ത് നടക്കുന്ന സമകാലികസംഭവങ്ങൾ നിരീക്ഷിച്ച് അതിൽ ഉൾപ്പെട്ടവരെക്കുറിച്ചെല്ലാം ലേഖനങ്ങൾ തുടങ്ങിവെക്കാറുണ്ടായിരുന്നു. അത്തരം ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അനൂപനോടൊപ്പം പ്രവർത്തിച്ചയാളാണ് ഞാൻ. താങ്കൾക്ക് അങ്ങനെ കഴിയില്ലെങ്കിൽ അല്പം ക്ഷമ കാണിക്കാനെങ്കിലും പഠിക്കുക. നിഷേധാത്മകപ്രവത്തനം വൈജ്ഞാനികതയുടെയും സാംസ്കാരികതയുടെയും എതിർദിശയിൽ ഉള്ളതാണെന്ന് താങ്കൾക്ക് അറിയാത്തത്, അത്തരം കാര്യങ്ങളിൽ താങ്കൾ അഭിരമിക്കുന്നു എന്നതിനാലാണ്. മംഗലാട്ട് ►സന്ദേശങ്ങൾ 00:56, 23 ഫെബ്രുവരി 2020 (UTC)[മറുപടി]
@Mangalat: ശ്രീ. മഹേഷ്, ഒരു അധ്യാപകൻ എന്ന നിലയിൽ ഉള്ള ബഹുമാനം വെച്ച് ചോദിക്കുകയാണ്, എന്ത് അടിസ്ഥാനത്തിലാണ് ഞാൻ ഒരു നിഷേധിയും സർവ്വോപരി വിജ്ഞാനവും സംസ്കാരവും കുറഞ്ഞ നിലയിൽ അഭിരമിക്കുന്നവൻ ആണെന്ന് വിലയിരുത്തിയത്? മേൽപ്പറഞ്ഞ ലേഖനം നീക്കം ചെയ്യാൻ ഞാൻ പറഞ്ഞു എന്നുള്ളത് കൊണ്ട് ഞാൻ നിഷേധി ആകുമോ? സംസ്കാരം ഇല്ലാത്തവനോ വിജ്ഞാനം ഇല്ലാത്തവനോ ആകുമോ? അഥവാ ആണ് എന്നാണ് താങ്കളുടെ നിഗമനം എങ്കിൽ അല്ല എന്ന് തെളിയിക്കേണ്ട ആവശ്യം വിക്കിയിൽ എനിക്കില്ല. സംവാദം തുടങ്ങിയപ്പോഴേ അറിയാമായിരുന്നു ഞാൻ തുടങ്ങിയ ലേഖനങ്ങളെ പരാമർശിക്കും എന്ന്. താങ്കൾക്ക് ടി ലേഖനം മെച്ചപ്പെടുത്തണം എങ്കിൽ ചെയ്തകൊൾക. പിന്നെ ഇപ്പോൾ തുടങ്ങുന്ന ലേഖനങ്ങൾ മിക്കവയും നിരൂപണങ്ങൾ, സ്വയം പുകഴ്ത്തൽ, ശ്രേദ്ധേയത ഇല്ലാത്ത വ്യക്തികൾ എന്നിങ്ങനെ ഉള്ളവയാണ്. അത് കൊണ്ടാണ് ഞാൻ വാളും പരിചയും പൊക്കിപിടിച്ചു നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത്. സാഹിത്യ രംഗത്ത് ഉയർന്നു വരുന്ന പ്രതിഭകളെ പറ്റി എഴുതുന്നത് നല്ലത് തന്നെ എന്നും ഞാൻ പറഞ്ഞു കൊള്ളട്ടെ. ലിജോ | ^ സംവാദം ^ 08:18, 23 ഫെബ്രുവരി 2020 (UTC)[മറുപടി]
@ലിജോ: താങ്കളെ ഞാൻ നിഷേധി എന്നും സംസ്കാരമില്ലാത്തവൻ എന്നും വിളിച്ചുവെന്ന് തോന്നുവാൻ കാരണം, ഞാനെഴുതിയത് വൈകാരികമായാണ് താങ്കൾ വായിച്ചത് എന്നതിനാലാണ്. ഒന്നുകൂടി ക്ഷമയോടെ വായിച്ചാൽ കാര്യം മനസ്സിലാകും. വെറുതെ ഒരു ലേഖനം തുടങ്ങുമ്പോൾത്തന്നെ ശ്രദ്ധേയതയില്ല, നയത്തിനെതിര് എന്നെല്ലാം പറയുകയല്ല വിക്കിയിലെ സന്നദ്ധസേവകർ ചെയ്യേണ്ടത്. വിജ്ഞാനത്തെക്കുറിച്ചുള്ള ധാരണകൾ അഴിച്ചുപണിത വൈജ്ഞാനികരംഗത്തെ മഹത്തായപ്രസ്ഥാനം എന്ന നിലയിൽ അവിദഗ്ദ്ധമായോ അപൂർണ്ണമായോ എഴുതപ്പെട്ട ഒരു ലേഖനത്തിന്റെ വൈജ്ഞാനികമൂല്യം മനസ്സിലാക്കി അതിന് അനുസൃതമായ വിധത്തിൽ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. താങ്കൾക്ക് അത് സാധിക്കില്ലെങ്കിൽ, അങ്ങനെ ചെയ്യുവാൻ സാധിക്കുന്നവരായി താങ്കളുടെ അറിവിലുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നും അവരുടെ സഹകരണത്തോടെയും അത് മെച്ചപ്പെടുത്തുകയാണെന്ന് ഞാൻ പറയാതെ തന്നെ താങ്കൾക്ക് അറിയുമെന്നാണ് വിചാരിക്കുന്നത്.
ലേഖനത്തിന്റെ ശ്രദ്ധേയത, നയത്തിനെതിര് എന്നീ വിഷയങ്ങളിൽ താങ്കളുടെ സംശയങ്ങൾ അടിസ്ഥാനരഹിതമാണ് എന്നതിനാൽ ലേഖനശീർഷകത്തിന് കീഴിൽ സ്ഥാപിച്ച ആ പട്ട എത്രയും വേഗം നീക്കം ചെയ്യുക. ഈ ലേഖനത്തിന്റേതുമാത്രമല്ല, ഇതുപോലെ സ്ഥാപിച്ച നീതീകരണമില്ലാത്ത പട്ടകളെല്ലാം നീക്കം ചെയ്യുകയാണ് ഉചിതം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുവരെ ലേഖനത്തിൽ തിരുത്തുകൾ വരുത്തുന്നില്ല. ഇപ്പോൾ വിക്കിപീഡിയയിൽ ഉള്ള ആരെങ്കിലും മെച്ചപ്പെടുത്തുന്നുണ്ടോ എന്ന് അറിയാനും കൂടിയാണ്. മംഗലാട്ട് ►സന്ദേശങ്ങൾ
@Mangalat: -
ഇതുപോലെ സ്ഥാപിച്ച നീതീകരണമില്ലാത്ത പട്ടകളെല്ലാം!!
എത്ര പട്ട ഞാൻ നീക്കണം സാർ? താങ്കൾ എഴുതിയ ഒരു ലേഖനം, അതും താങ്കൾക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു വ്യക്തിയെപ്പറ്റിയുള്ള ലേഖനം നീക്കം ചെയ്യാൻ നിർദേശിച്ചതിനാണോ ഇത്ര പൊല്ലാപ്പ്? ടി വ്യക്തിയെപ്പറ്റി നോക്കിയപ്പോൾ പുസ്തകം എഴുതുവാൻ ഉണ്ടായ സാഹചര്യം, അതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ, ഉത്തരങ്ങൾ എന്നിവയാണ് കണ്ടത്. ഇത് വെച്ച് എങ്ങനെ ലേഖനം മെച്ചപ്പെടുത്തും എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. താങ്കൾ തുടങ്ങിയ ലേഖനത്തിൽ AFD ടാഗ് ഇട്ടു എന്നത് ഇത്ര വലിയ കുറ്റം ആക്കിയെടുക്കേണ്ടുന്ന ആവശ്യം ഇല്ല എന്ന് ഞാൻ അനുമാനിക്കുന്നു. ലിജോ | ^ സംവാദം ^ 15:37, 24 ഫെബ്രുവരി 2020 (UTC)[മറുപടി]
- @Mangalat: ഒരാൾക്ക് തീരെ അറിവില്ലാത്തവിഷയത്തിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്താനുള്ള ശ്രമം വളരെ വിഷമമേറിയതായിരിക്കും. ഇന്റർനെറ്റിനെ മാത്രം ആശ്രയിച്ച് അത് ചെയ്യുക എന്നത് അപൂർണ്ണവുമായിരിക്കും. അതുകൊണ്ടാണ് പല ലേഖനങ്ങളും മെച്ചപ്പെടുത്താതെ കിടക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ച് കല, സാഹിത്യം പോലുള്ള വിഷയങ്ങളിൽ ഈ കാര്യങ്ങളിൽ ശരിക്ക് അറിവില്ലാത്തവർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാവാനും ബുദ്ധിമുട്ടാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഒരു വഴി ലേഖനം തുടങ്ങുമ്പോൾ തന്നെ മതിയായ വിവരങ്ങളും അവലംബങ്ങളുമായി തുടങ്ങുക എന്നുതന്നെയാണ്. കൂടാതെ വിവിധ വിഷയങ്ങളിൽ പ്രവർത്തിക്കുന്നവരെ മലയാളം വിക്കിയിലെത്തിക്കുക എന്നതുമാണ്. എന്നാൽ രണ്ടും നിലവിൽ നടക്കാത്തതുകൊണ്ട് നിലവിൽ മലയാളം വിക്കിയിൽ വേറെയാരെങ്കിലും വന്ന് ലേഖനം മെച്ചപ്പെടുത്തും എന്ന് വിചാരിക്കവയ്യ. കാരണം അത്രയും അധികം ആളുകൾ ഇവിടെ പ്രവർത്തിക്കുന്നില്ല. നേരത്തേ പ്രവർത്തിച്ചിരുന്ന അനേകം പേർ വിട്ടുപോവുകയാണുണ്ടായത്. വളരെ പരിമിതമായ സംവിധാമുപയോഗിച്ചാണ് ഇപ്പോൾ മലയാളം വിക്കി മുന്നോട്ടുപോകുന്നത്. നിലവിൽ ഉണ്ടാവുന്ന ക്ഷതം കുറയ്ക്കുക എന്ന ഉദ്ദേശത്തിൽ നന്നായി എഴുതാത്ത ലേഖനങ്ങൾ ടാഗുചെയ്തുപോവുകയും പിന്നീട് കുറച്ചെങ്കിലും അവ പുനർപരിശോധിച്ച് വലിയ കുഴപ്പമില്ലാത്തവ നിലനിറുത്തുകയും ചെയ്യുക എന്നതാണ്. അത്രയാണ് ഇപ്പോൾ ചെയ്യാൻ കഴിയുക എന്നെനിക്ക് തോന്നുന്നു. അല്ലാതെ പണ്ടത്തേപ്പോലെ പുതിയ ആളുകളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുക, പ്രചോദിപ്പിക്കുക, ചെറിയ ലേഖനം മെച്ചപ്പെടുത്തി അവരെ ആവേശം കൊള്ളിക്കുക ഇത്തരം പണിചെയ്യാൻ ഇവിടെ ആരും ഇല്ലതന്നെ. വളരെ കുറച്ച് ഈ പണി നടക്കുന്നുണ്ടായിരിക്കും. കൂടാതെ വിക്കിപീഡിയയെപ്പറ്റി യാതൊരു ധാരണയുമില്ലാതെ, സ്വാഗതസംഘത്തിന്റെ സംവാദം വായിച്ചുപോലും നോക്കാതെ ലേഖനം തുടങ്ങുന്നവരാണ് പുതിയ എഴുത്തുകാരിലധികവും. അതുപിന്നെന്തുചെയ്യാൻ. ഇപ്പോൾ നേരിടുന്ന ധർമ്മസങ്കടമാണിത്. തത്കാലം പരിഹാരമുണ്ടാവുമെന്നും കരുതുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 07:51, 25 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.